കേരളത്തില്‍ ബിഡിജെഎസിന് യോജിക്കാവുന്നത് ഇടതു പക്ഷത്തോട്: വെള്ളാപ്പള്ളി നടേശന്‍

Web Desk

കേരളത്തില്‍ ബിഡിജെഎസിന് യോജിക്കാവുന്നത് ഇടതു പക്ഷത്തോടാണെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. ബിജെപിക്ക് ബിഡിജെഎസിനോട് അയിത്തമാണ്. സംസ്ഥാനത്ത് എന്‍ഡിഎ മുന്നണി നിലവില്‍ ഇല്ലെന്നും അദ്ദേഹം പറഞ്ഞു. മാതൃഭൂമി ന്യൂസിന്റെ ചോദ്യം ഉത്തരം പരിപാടിയിലാണ് വെള്ളാപ്പള്ളി നിലപാട് വ്യക്തമാക്കിയത്.

17 സീറ്റ് ലഭിച്ചിട്ടും ഗോവയില്‍ കോണ്‍ഗ്രസ് തമ്മിലടിച്ചു; സത്യപ്രതിജ്ഞ തടയണമെന്ന കോണ്‍ഗ്രസിന്റെ ആവശ്യം തള്ളിയതിലൂടെ സുപ്രീം കോടതി നല്‍കിയത് ശക്തമായ താക്കീത്: മനോഹര്‍ പരീക്കര്‍

തന്റെ സത്യപ്രതിജ്ഞ തടയണമെന്ന കോണ്‍ഗ്രസിന്റെ ആവശ്യം തള്ളിയതിലൂടെ സുപ്രീം കോടതി ശക്തമായ താക്കീതാണ് നല്‍കിയതെന്ന് ഗോവ മുഖ്യമന്ത്രിയായി അധികാരമേറ്റ മനോഹര്‍ പരീക്കര്‍ പറഞ്ഞു. 17 സീറ്റ് ലഭിച്ചിട്ടും കോണ്‍ഗ്രസ് തമ്മിലടിക്കുകയായിരുന്നു. ആരും അവരെ പിന്തുണയ്ക്കുന്ന അവസ്ഥയില്‍ ആയിരുന്നില്ലെന്ന് പരീക്കര്‍ കുറ്റപ്പെടുത്തി. ദേശീയ മാധ്യമത്തോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘ഹിന്ദുവെന്ന് കേട്ടാലും ഹിന്ദുസ്ഥാനിയെന്ന് കേട്ടാലും അലര്‍ജി വരുന്ന ഭരണകൂടമാണ് കേരളം ഭരിക്കുന്നത്; കേരളം രാമരാജ്യമാക്കുകയാണ് ലക്ഷ്യം’: കെ.പി.ശശികല

കേരളം രാമരാജ്യമാക്കുകയാണ് ലക്ഷ്യമെന്ന് ഹിന്ദുഐക്യവേദി സംസ്ഥാന പ്രസിഡന്റ് കെ.പി ശശികല. ഹിന്ദുവെന്ന് കേട്ടാലും ഹിന്ദുസ്ഥാനിയെന്ന് കേട്ടാലും അലര്‍ജി വരുന്ന ഭരണകൂടമാണ് കേരളം ഭരിക്കുന്നതെന്നും അവര്‍ പറഞ്ഞു. തൃശൂരില്‍ ഹിന്ദുഐക്യവേദി ജില്ലാ പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ശശികല.

മോദി മമ്മൂട്ടിയെക്കാളും മോഹന്‍ലാലിനെക്കാളും മികച്ച നടനെന്ന് മുകേഷ്; ദേശീയ സിനിമാ അവാര്‍ഡിന് പരിഗണിച്ചിരുന്നെങ്കില്‍ മികച്ച നടനായി തെരഞ്ഞെടുക്കുമായിരുന്നു (വീഡിയോ)

പ്രധാനമന്ത്രി നരേന്ദ്രമോദിയെ പരിഹസിച്ച് നടനും എംഎല്‍എയുമായ മുകേഷ് നിയമസഭയില്‍. മോദി മമ്മൂട്ടിയെക്കാളും മോഹന്‍ലാലിനെക്കാളും മികച്ച നടനാണെന്ന് മുകേഷ് പറഞ്ഞു. നോട്ട് പിന്‍വലിച്ച് ജനങ്ങളെ ദുരിതത്തിലാക്കിയ മോദി അതൊക്കെ ജനങ്ങള്‍ക്ക് ഗുണം ചെയ്‌തെന്ന് നടിക്കുകയാണ്.

മണിപ്പൂരില്‍ പ്രതീകാത്മക പോരാട്ടം തുടരുകയാണെന്ന് ഇറോം ശര്‍മ്മിള; കായികബലത്തിലും പണത്തിന്റെ കരുത്തിലും വിശ്വസിക്കുന്നില്ല

മണിപ്പൂരില്‍ പ്രതീകാത്മക പോരാട്ടം തുടരുകയാണെന്ന് ഇറോം ചാനു ശര്‍മ്മിള. പീപ്പിള്‍സ് റീസര്‍ജന്‍സ് ജസ്റ്റിസ് അലയന്‍സ് പാര്‍ട്ടി യുവജനങ്ങള്‍ക്കും മണിപ്പൂരിന്റെ മാറ്റങ്ങള്‍ക്കും വേണ്ടിയാണ് പ്രവര്‍ത്തിക്കുന്നതെന്നും ഇറോം ശര്‍മ്മിള പറഞ്ഞു. ഇംഫാലിലെ പോളിങ് ബൂത്തിലെത്തി വോട്ട് രേഖപ്പെടുത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അവര്‍.

അവശ്യ സാധനങ്ങളുടെ വില വര്‍ധിപ്പിച്ച് കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ ജനങ്ങളെ കൊള്ളയടിക്കുന്നു: എ.കെ.ആന്റണി (വീഡിയോ)

അവശ്യ സാധനങ്ങളുടെ വില വര്‍ധിപ്പിച്ച് കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ ജനങ്ങളെ കൊള്ളയടിക്കുകയാണെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയംഗം എ.കെ.ആന്റണി. കസ്തൂരി രംഗന്‍ റിപ്പോര്‍ട്ടില്‍ ഉടന്‍ അന്തിമ വിജ്ഞാപനം പുറപ്പെടുവിക്കണമെന്നാവശ്യപ്പെട്ട് ഇടുക്കി ഡി.സി.സിയുടെ നേതൃത്വത്തില്‍ പാര്‍ലമെന്റിലേക്ക് നടത്തിയ കര്‍ഷക മാര്‍ച്ച് ഉദ്ഘാടനം ചെയ്തശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ജയലളിതയെപോലെ ശശികലയും വെല്ലുവിളികള്‍ ഏറ്റെടുക്കുകയാണെന്ന് എഐഎഡിഎംകെ

അമ്മയ്ക്ക് ദുരിതം അഭിമുഖീകരിക്കേണ്ടി വന്നപ്പോഴെല്ലാം സ്വയം ഏറ്റുവാങ്ങിയയാളാണ് ശശികല. ഇപ്പോഴും അങ്ങനെ തന്നെ. അനധികൃത സ്വത്ത് സമ്പാദനകേസില്‍ വന്‍ തിരിച്ചടി നേരിട്ടെങ്കിലും തങ്ങള്‍ പിന്തുണച്ച് ചിന്നമ്മയ്ക്ക് ഒപ്പമുണ്ടെന്ന് എഐഎഡിഎംകെ

വിദ്യാഭ്യാസമന്ത്രി ചര്‍ച്ച വിളിച്ചപ്പോള്‍ ഒരു സംഘടന പറഞ്ഞു, ഞങ്ങള്‍ സമരം നിര്‍ത്തിയെന്ന്; എങ്കില്‍ പിന്നീട് വിളിച്ച ചര്‍ച്ചയില്‍ ഒപ്പിടാന്‍ എന്തിന് അവര്‍ വന്നു; എസ്എഫ്‌ഐയെ പരിഹസിച്ച് പന്ന്യന്‍ രവീന്ദ്രന്‍

ലോ അക്കാദമി വിഷയത്തില്‍ എസ്എഫ്‌ഐയെ പരിഹസിച്ച് സിപിഐ ദേശീയ സെക്രട്ടേറിയറ്റ് അംഗം പന്ന്യന്‍ രവീന്ദ്രന്‍. ചിലര്‍ക്ക് അവര്‍ ചെയ്താല്‍ മാത്രമെ എല്ലാം ശരിയാവുകയുള്ളു. ലോ അക്കാദമി പ്രശ്‌നത്തില്‍ ചിലരുടെ സംശയരോഗം ഇനിയും തീര്‍ന്നിട്ടില്ല. വിദ്യാര്‍ത്ഥി സമരത്തെ ഹൈജാക്ക് ചെയ്യാന്‍ ശ്രമിച്ചവരുമായി കൈകോര്‍ത്തുവെന്നാണ് ചിലര്‍ ആരോപിക്കുന്നത്.

കോണ്‍ഗ്രസ് പ്രധാനമന്ത്രിമാര്‍ ചെയ്ത നല്ല കാര്യങ്ങള്‍ ഇല്ലായിരുന്നുവെങ്കില്‍ മോദിക്ക് സൊമാലിയ പോലൊരു രാജ്യം ഭരിക്കേണ്ടി വന്നേനെ: ശിവസേന

കഴിഞ്ഞ 60 വര്‍ഷം രാജ്യംഭരിച്ച പ്രധാനമന്ത്രിമാര്‍ ചെയ്ത നല്ല കാര്യങ്ങള്‍ ഇല്ലായിരുന്നുവെങ്കില്‍ നരേന്ദ്ര മോദിക്ക് സൊമാലിയ പോലൊരു രാജ്യം ഭരിക്കേണ്ടി വരുമായിരുന്നുവെന്ന് ശിവസേന. പാര്‍ട്ടി മുഖപത്രമായ സാമ്‌നയുടെ എഡിറ്റോറിയലിലാണ് കോണ്‍ഗ്രസ് പ്രധാനമന്ത്രിമാരുടെ സേവനങ്ങളെ പ്രകീര്‍ത്തിക്കുന്നത്. അഴിമതിയുണ്ടായിട്ടുണ്ടെങ്കിലും രാജ്യത്തെ വികസനപാതയിലെത്തിച്ചത് കോണ്‍ഗ്രസ് ഭരണമാണെന്നും ശിവസേന പറയുന്നു.

സംസ്ഥാനത്ത് ഭരണസ്തംഭനം; ഉന്നത ഉദ്യോഗസ്ഥര്‍ തമ്മിലുള്ള ചേരിപ്പോരാണ് നടക്കുന്നതെന്നും ചെന്നിത്തല(വീഡിയോ)

സംസ്ഥാനത്ത് ഭരണസ്തംഭനമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഉന്നത ഉദ്യോഗസ്ഥര്‍ തമ്മിലുള്ള ചേരിപ്പോരാണ് നടക്കുന്നത്. വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസിസില്‍ പൂര്‍ണ വിശ്വാസമുണ്ടെന്നാണ് മുഖ്യമന്ത്രി പറയുന്നത്.

Page 1 of 121 2 3 4 5 6 12