ചാമുണ്ഡേശ്വരി മണ്ഡലത്തില്‍ നിന്ന് ജയിക്കുമെന്ന് സിദ്ധരാമയ്യക്ക് ആത്മവിശ്വാസമില്ലെന്ന് ജി.ടി.ദേവഗൗഡ

Web Desk

മൈസൂരു: കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യക്ക് ചാമുണ്ഡേശ്വരി മണ്ഡലത്തില്‍ നിന്ന് ജയിക്കുമെന്ന് ആത്മവിശ്വാസമില്ലെന്ന് ജനതാ ദള്‍ (സെകുലര്‍) സ്ഥാനാര്‍ഥി ജി.ടി.ദേവഗൗഡ. അതിനാലാണ് അദ്ദേഹം ബദാമി മണ്ഡലത്തില്‍ നിന്ന് കൂടി മത്സരിക്കുന്നതെന്നും ദേവഗൗഡ ആരോപിച്ചു. ചാമുണ്ഡേശ്വരി മണ്ഡലത്തില്‍ നിന്നുള്ള സ്ഥാനാര്‍ഥിയാണ് ദേവഗൗഡ. 24നാണ് സിദ്ധരാമയ്യ ബദാമി മണ്ഡലത്തില്‍ മത്സരിക്കുന്നതിനുള്ള നാമനിര്‍ദേശപത്രിക സമര്‍പ്പിച്ചത്. കര്‍ണാടക തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് പരാജയപ്പെടും. ജെഡിഎസിന്റെ എച്ച്ഡി കുമാരസ്വാമി മുഖ്യമന്ത്രിയാകണമെന്നാണ് ജനങ്ങള്‍ ആഗ്രഹിക്കുന്നതെന്നും ദേവഗൗഡ പറഞ്ഞു. ”ഞാന്‍ ജയിക്കുമെന്ന് 100 ശതമാനം ഉറപ്പാണ്. സിദ്ധരാമയ്യയ്ക്ക് ജയിക്കുമെന്ന് വിശ്വാസമില്ല. […]

കര്‍ണാടക തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ബിജെപിയുടെ ഹിരേമത് കോണ്‍ഗ്രസില്‍ ചേര്‍ന്നു

കര്‍ണാടക നിയമസഭയിലേക്കുള്ള തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ബിജെപിയുടെ ചന്ദ്രശേഖര്‍ ഹിരേമത് കോണ്‍ഗ്രസില്‍ ചേര്‍ന്നു.

ഇന്ദു മല്‍ഹോത്രയുടെ നിയമനം സ്‌റ്റേ ചെയ്യാനാകില്ലെന്ന് സുപ്രീംകോടതി; കെ.എം ജോസഫിന്റെ നിയമനം പരിശോധിക്കണമെന്ന കേന്ദ്ര നിര്‍ദ്ദേശത്തില്‍ തെറ്റില്ലെന്ന് ചീഫ് ജസ്റ്റിസ്; പ്രതിഷേധവുമായി അഭിഭാഷകരും ജഡ്ജിമാരും

ഇന്ദു മല്‍ഹോത്രയുടെ നിയമനം സ്‌റ്റേ ചെയ്യാനാകില്ലെന്ന് സുപ്രീംകോടതി. ബാര്‍ അസോസിയോഷന്റെ ആവശ്യം തള്ളി സുപ്രീംകോടതി ചീഫ് ജസ്റ്റിസ്. നിയമനം സ്റ്റേ ചെയ്യുന്നത് ചിന്തിക്കാന്‍ കഴിയാത്ത കാര്യമെന്നും ചീഫ് ജസ്റ്റിസ് വ്യക്തമാക്കി. ജസ്റ്റിസ് കെ.എം ജോസഫിന്റെ മടക്കി അയച്ച് ഫയല്‍ ലഭിച്ചാല്‍ കൊളീജിയം പരിശോധിക്കുമെന്ന് ചീഫ് ജസ്റ്റിസ് വ്യക്തമാക്കി.

ജസ്റ്റിസ് കെഎം ജോസഫിന്റെ നിയമനം: പുന:പരിശോധിണമെന്ന് കേന്ദ്രം; കേരളത്തിന് അമിത പ്രാതിനിധ്യം നൽകേണ്ടതില്ലെന്നും അഭിപ്രായം

സുപ്രീം കോടതിയില്‍ പുതിയ ജഡ്ജിയായി കൊളീജിയം നിര്‍ദ്ദേശിച്ച ജസ്റ്റിസ് കെ.എം ജോസഫിന്റെ കാര്യത്തില്‍ പുനഃപരിശോധന ആവശ്യപ്പെട്ട് കേന്ദ്ര സര്‍ക്കാര്‍. കെ.എം ജോസഫിനെക്കാള്‍ യോഗ്യരായവരെ പരിഗണിച്ചില്ലെന്നാണ് കേന്ദ്ര സര്‍ക്കാറിന്റെ പരാതി. ഇതൊടൊപ്പം സുപ്രീം കോടതിയില്‍ കേരളത്തിന് അമിത പ്രാതിനിധ്യം നല്‍കേണ്ടതില്ലെന്നും കേന്ദ്ര നിയമ മന്ത്രാലയം നിലപാടെടുക്കുന്നു. ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി ഫയല്‍ സുപ്രീം കോടതിയിലേക്ക് മടക്കി അയച്ചു.

കത്വ പീഡനക്കേസിലെ പ്രതികളെ അനുകൂലിച്ച് ബാര്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ; സിബിഐ അന്വേഷണം വേണമെന്ന പ്രതികളുടെ ആവശ്യം ന്യായം

രാജ്യത്ത് ജനരോഷമുയര്‍ന്ന കത്വ പീഡനക്കേസിലെ പ്രതികളെ അനുകൂലിച്ച് ബാര്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ രംഗത്ത്. സിബിഐ അന്വേഷണം വേണമെന്ന പ്രതികളുടെ ആവശ്യം ന്യായമെന്ന് ബാര്‍ കൗണ്‍സില്‍ നിലപാടെടുത്തു. ഇരയുടെ അഭിഭാഷകയേയോ പൊലീസിനേയോ അഭിഭാഷകര്‍ തടഞ്ഞിട്ടില്ലെന്നും സുപ്രീംകോടതില്‍ ബാര്‍ കൗണ്‍സില്‍ പ്രതിനിധി നിലപാടറിയിച്ചു.

ലിഗയുടെ മരണം: കോവളത്തെ യോഗ പരിശീലകനെ ചോദ്യം ചെയ്യുന്നു

ലിഗയുടെ മരണവുമായി ബന്ധപ്പെട്ട് വിദേശികളെ യോഗ പഠിപ്പിക്കുന്ന ഒരാളെ ഇപ്പോള്‍ പൊലീസ് ചോദ്യം ചെയ്യുകയാണ്. ഇയാള്‍ സ്ഥിരമായി ഓവര്‍ കോട്ട് ഉപയോഗിക്കുന്നയാളാണെന്നും കഴിഞ്ഞ രണ്ട് ദിവസമായി കോവളത്ത് ഉണ്ടായിരുന്നില്ലെന്നും കണ്ടെത്തിയതോടെയാണ് ചോദ്യം ചെയ്യാന്‍ അന്വേഷണ സംഘം തീരുമാനിച്ചത്.

ഇന്ദു മല്‍ഹോത്രയുടെ നിയമനം: അതൃപ്തിയുമായി ജഡ്ജിമാര്‍; ഫുള്‍കോര്‍ട്ട് വിളിക്കണമെന്ന് ആവശ്യം

ന്ദു മല്‍ഹോത്രയുടെ നിയമനത്തില്‍ അതൃപ്തിയുമായി മുതിര്‍ന്ന ജഡ്ജിമാര്‍. ഇന്ദുവിനെ മാത്രം നിയമിച്ചതിലാണ് ജഡ്ജിമാര്‍ക്ക് അതൃപ്തി.

കോണ്‍ഗ്രസ് സഹകരണം സാധ്യമെന്ന് സൂചന നല്‍കി യെച്ചൂരി; രാജ്യത്തിന്റെ ആവശ്യം തിരിച്ചറിയാനുള്ള പക്വത മലയാളികള്‍ക്കുണ്ട്

കൊല്ലം: കോണ്‍ഗ്രസ് സഹകരണം സാധ്യമെന്ന് സൂചന നല്‍കി സീതാറാം യെച്ചൂരി. സഹകരണം ലോകസഭാ തെരഞ്ഞെടുപ്പിന് ശേഷമായിരിക്കുമെന്നും അദ്ദേഹം സൂചന നല്‍കി. കോണ്‍ഗ്രസിനെ പിന്തുണച്ച ചരിത്രമുണ്ട്. ഒന്നാം യുപിഎ സര്‍ക്കാരിന്റെ കാലത്ത് എല്‍ഡിഎഫ് വന്‍വിജയമാണ് നേടിയതെന്നും യെച്ചൂരി പറഞ്ഞു. പിണറായി ജനങ്ങളില്‍ നിന്ന് അകലുന്നുവെന്ന് ചിലര്‍ക്ക് ധാരണ ഉണ്ടാകാം. പിണറായിയുടെ ജനകീയത തീരുമാനിക്കേണ്ടത് ജനങ്ങളാണ്. നേതാക്കള്‍ ജനങ്ങളുമായി അടുത്ത് പ്രവര്‍ത്തിക്കുന്നതാണ് കമ്യൂണിസ്റ്റ് രീതി. കോണ്‍ഗ്രസ് സഖ്യം കേരളത്തില്‍ പ്രശ്‌നമാകില്ല. രാജ്യത്തിന്റെ ആവശ്യം മനസ്സിലാക്കാനുള്ള പക്വത മലയാളികള്‍ക്കുണ്ടെന്ന് യെച്ചൂരി പറഞ്ഞു. ഐക്യത്തെക്കുറിച്ച് […]

ബിജെപിക്കെതിരെ കോണ്‍ഗ്രസുമായി സഹകരിക്കുന്നതില്‍ തെറ്റില്ല: കാനം രാജേന്ദ്രന്‍

കൊല്ലം: ബിജെപിക്കെതിരെ കോണ്‍ഗ്രസുമായി സഹകരിക്കുന്നതില്‍ തെറ്റില്ലെന്ന് കാനം രാജേന്ദ്രന്‍. തെരഞ്ഞെടുപ്പില്‍ വേണ്ടത് സംസ്ഥാനാധിഷ്ഠിത സഖ്യം. തെരഞ്ഞെടുപ്പ് സഖ്യത്തില്‍ ഉദാര സമീപനമാണ് സിപിഐ നിലപാട്. ഇടത് ഐക്യം മുന്‍നിര്‍ത്തി വിശാല പൊതുവേദി വേണമെന്നും കാനം രാജേന്ദ്രന്‍ പറഞ്ഞു. ഞങ്ങള്‍ കോണ്‍ഗ്രസിനെക്കുറിച്ചല്ല ബിജെപിയെക്കുറിച്ചാണ് പ്രധാനമായും ചര്‍ച്ച ചെയ്യുന്നത്. ബിജെപിയെ എങ്ങനെ തകര്‍ക്കാം എന്നതിനെക്കുറിച്ചും അവരുടെ മുന്നേറ്റം തടയുന്നതിനുള്ള വഴി എന്തായിരിക്കണം എന്നതിനെക്കുറിച്ചുമാണ് ആലോചിക്കുന്നത്. ആര്‍എസ്എസും ബിജെപിയുമാണ് രാജ്യത്തിന്റെ ഏറ്റവും വലിയ ശത്രു. കോണ്‍ഗ്രസ് ഇപ്പോള്‍ അധികാരത്തിലില്ലാത്ത ഒരു പ്രതിപക്ഷ പാര്‍ട്ടിയാണ്. […]

മരിച്ചത് ലിഗ തന്നെ; ഡിഎന്‍എ പരിശോധന പൂര്‍ത്തിയായി

തിരുവനന്തപുരം: തിരുവല്ലത്ത് നിന്ന് കണ്ടെടുത്ത മൃതദേഹം ലിഗയുടേത് തന്നെയെന്ന് സ്ഥിരീകരിച്ചു. ഡിഎന്‍എ പരിശോധന പൂര്‍ത്തിയായി. സഹോദരിയുടെ ഡിഎന്‍എയുമായി താരതമ്യം ചെയ്താണ് സ്ഥിരീകരിച്ചത്. തിരുവനന്തപുരം രാജീവ് ഗാന്ധി ഇന്‍സ്റ്റിറ്റ്യൂട്ടിലാണ് പരിശോധന നടന്നത്. ആന്തരികാവയവങ്ങളുടെ ശസ്ത്രക്രിയ പരിശോധനയും വൈകാതെ പൂര്‍ത്തിയാകും. കോടതി വഴി പരിശോധനാ ഫലം ഇന്ന് തന്നെ കൈമാറും. ലിഗയുടെ മൃതദേഹം തിരുവല്ലം വാഴമുട്ടത്തെ പൊന്തക്കാട്ടില്‍ നിന്നാണ് കണ്ടെടുത്തത്. മീന്‍പിടിത്തക്കാരാണ് ആദ്യം മൃതദേഹം കണ്ടത്. കേസുമായി ബന്ധപ്പെട്ട് നിരവധി പേര്‍ പൊലീസിന്റെ കസ്റ്റഡിയില്‍ ഉണ്ട്. സ്ഥലത്ത് വ്യാജ വാറ്റും […]

Page 1 of 4261 2 3 4 5 6 426