രാഹുല്‍ വയനാട്ടിലെത്തിയാല്‍ വിഎസും അവിടെയെത്തും; പഴയ പരിഹാസത്തിന് മറുപടി നല്‍കാന്‍

Web Desk

തിരുവനന്തപുരം: തല നരയ്ക്കുന്നതല്ല വാര്‍ദ്ധക്യമെന്ന് രാഹുല്‍ ഗാന്ധിയെ ബോധ്യപ്പെടുത്താന്‍ വയനാടന്‍ മല കയറാന്‍ തയ്യാറായി വി.എസ് അച്യുതാനന്ദന്‍. വി.എസിന്റെ പ്രായത്തെ കളിയാക്കി മുന്‍പ് രാഹുല്‍ ഗാന്ധി നടത്തിയ അഭിപ്രായപ്രകടനത്തിന് മറുപടി നല്‍കാന്‍ കാത്തിരിക്കുകയാണ് ഈ 95 വയസ്സുകാരനായ വിപ്ലവകാരി. രാഹുല്‍ വയനാട്ടില്‍ മത്സരിക്കാന്‍ തീരുമാനിച്ചാല്‍ ഇടതു സ്ഥാനാര്‍ത്ഥിയുടെ പ്രചരണത്തിനായി അരയും തലയും മുറുക്കി രംഗത്തിറങ്ങാനാണ് വി.എസിന്റെ തീരുമാനം. എങ്ങനെയാണ് യഥാര്‍ത്ഥ ജനകീയ നേതാവായി മാറുക എന്നത് വി.എസിന്റെ വയനാട് മണ്ഡലത്തിലെ പൊതുയോഗങ്ങള്‍ രാഹുലിനെ ബോധ്യപ്പെടുത്തുമെന്നാണ് ഇടതുപക്ഷ നേതാക്കളും […]

തെരഞ്ഞെടുപ്പ് പ്രചാരണത്തിന് പണം കണ്ടെത്താന്‍ രണ്ട് ജെഴ്‌സികള്‍ ലേലത്തിന് വെച്ച്‌ ബൈചൂങ് ബൂട്ടിയ

സിക്കിം: തന്റെ പാര്‍ട്ടിയുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് പണം കണ്ടെത്താനായി രണ്ട് ജെഴ്‌സികള്‍ ലേലത്തിന് വെച്ച്‌ മുന്‍ ഇന്ത്യന്‍ ഫുട്‌ബോള്‍ ടീം ക്യാപ്റ്റന്‍ ബൈചൂങ് ബൂട്ടിയ. കഴിഞ്ഞ വര്‍ഷം മാര്‍ച്ച്‌ 31നാണ് ബൂട്ടിയ തന്റെ രാഷ്ട്രീയ പാര്‍ട്ടിയായ ഹംരോ സിക്കിം പാര്‍ട്ടി രൂപീകരിച്ചത്. ആദ്യമായാണ് ഹംരോ സിക്കിം ഒരു തിരഞ്ഞെടുപ്പിനെ നേരിടുന്നത്. പട്ടിണിക്കെതിരായ മത്സരം എന്ന പേരില്‍ ഐക്യരാഷ്ട്ര സഭ സംഘടിപ്പിച്ച ഫുട്‌ബോള്‍ മത്സരത്തില്‍ അണിഞ്ഞ ജെഴ്‌സിയാണ് ലേലത്തില്‍ വച്ചിരിക്കുന്നത്. രണ്ടാമത്തേത് 2012 ല്‍ ബയേണ്‍ മ്യൂണിക്കിനെതിരായി തന്റെ […]

തൃശൂരില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയുടെ പ്രചരണത്തിന് തിരുവാതിരകളി

തൃശൂര്‍: തൃശൂരിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി രാജാജി മാത്യു തോമസിന്റെ പ്രചരണത്തിന്‍റെ ഭാഗമായി തിരുവാതിരക്കളി അരങ്ങേറി. തൃശൂര്‍ പൂച്ചെട്ടി മൈതാനത്തായിരുന്നു ആയിരത്തോളം സ്ത്രീകള്‍ അണിനിരന്ന തിരുവാതിരക്കളി അരങ്ങേറിയത്. എല്‍ഡിഎഫ് ഒല്ലൂര്‍ നിയോജകമണ്ഡലം കമ്മിറ്റിയാണ് തിരുവാതിരക്കളി സംഘടിപ്പിച്ചത്. രാജാജി മാത്യു തോമസിന് വോട്ടുറപ്പിക്കാനായിരുന്നു തിരുവാതിരയുമായി എല്‍ഡിഎഫ് അനുഭാവികളായ വീട്ടമ്മമാര്‍ എത്തിയത്. ആയിരത്തോളം വനിതകള്‍ തിരുവാതിരക്കളിയില്‍ അണിനിരന്നു. പ്രചരണത്തിന്‍റെ തിരക്കു കാരണം രാജാജി എത്തിയിരുന്നില്ല. തിരുവാതിരക്കളി കാണാന്‍ മന്ത്രി വി.എസ്.സുനില്‍കുമാറും എത്തിയിരുന്നു. രണ്ടാഴ്ച നീണ്ട പരിശീലനത്തിനു ശേഷമാണ് വനിതാ സംഘം തിരുവാതിര […]

കരമന അനന്തു വധക്കേസ്: എല്ലാ പ്രതികളും പിടിയിലായി

തിരുവനന്തപുരം: കരമന അനന്തു ഗിരീഷ് വധക്കേസില്‍ എല്ലാ പ്രതികളും പിടിയിലായി. ഒളിവിലായിരുന്ന സുമേഷാണ് ഇന്നലെ പിടിയിലായത്. 14 പ്രതികളാണ് കേസിലുള്ളത്. അതേ സമയം കേസിന്റെ അന്വേഷണം ഫോര്‍ട്ട് അസി.കമ്മീഷണര്‍ പ്രതാപന്‍ നായര്‍ക്ക് കൈമാറും. പ്രതികള്‍ക്കതിരെ എസ് സി എസ് ടി വിഭാഗത്തിലുള്ളവര്‍ക്കെതിരായ അതിക്രമങ്ങള്‍ ചെറുക്കാനുള്ള വകുപ്പുകള്‍ ചുമത്തുമെന്ന് ഫോര്‍ട്ട് അസിസ്റ്റന്റ് കമ്മീഷണര്‍ പറഞ്ഞു. അന്വേഷണത്തിലെ വീഴ്ചകളുണ്ടെന്ന് ചൂണ്ടികാട്ടി അനന്ത് ഗിരീഷിന്റെ അമ്മ ഡിജിപിക്ക് പരാതി നല്‍കിയിരുന്നു. റിമാഡില്‍ കഴിയുന്ന അഞ്ച് പ്രതികളെ പൊലീസ് കസ്റ്റഡിയില്‍ വാങ്ങും. ഏതാനും […]

മാസം തോറും ഓരോ വീട്ടിലും 10 ലിറ്റര്‍ മദ്യം: വ്യത്യസ്ത വാഗ്ദാനവുമായി തിരുപ്പൂര്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥി

ചെന്നൈ: തെരഞ്ഞെടുപ്പ് അടുത്തതോടെ സ്ഥാനാര്‍ത്ഥികളുടെ പ്രകടന പത്രികയില്‍ വാദഗ്ദാനങ്ങളുടെ പെരുമഴയാണ്. വോട്ട് കിട്ടാനായി ജനങ്ങളെ വാഗ്ദാനങ്ങളില്‍ ആകൃഷ്ടരാക്കുക എന്നതുതന്നെയാണ് ഓരോ സ്ഥാനാര്‍ത്ഥികളുടേയും അജണ്ട. എന്നാല്‍ തമിഴ്‌നാട്ടിലെ തിരുപ്പൂര്‍ ലോക്‌സഭാ മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥി തന്റെ വോട്ടര്‍മാര്‍ക്ക് നല്‍കിയത് വളരെ വ്യത്യസ്തമായ വാഗ്ദാനമാണ്. തെരഞ്ഞെടുപ്പില്‍ വിജയിച്ചാല്‍ മണ്ഡലത്തിലെ ഓരോ വീട്ടിലും മാസം തോറും 10 ലിറ്റര്‍ മദ്യം വീതം എത്തിക്കുമെന്നാണ് സ്വതന്ത്ര സ്ഥാനാര്‍ത്ഥി എ എം ഷെയ്ക്ക് ദാവൂദിന്റെ വാഗ്ദാനം. തന്നെ ജയിപ്പിച്ചാല്‍ ജനങ്ങള്‍ മദ്യം തേടി അലയേണ്ടി വരില്ലെന്നാണ് അദ്ദേഹം […]

വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളില്‍ അമിത് ഷായേക്കാള്‍ പ്രാധാന്യം അസം ധനകാര്യമന്ത്രി ഹിമാന്ത ബിശ്വ ശര്‍മക്കെന്ന്: രാം മാധവ്

ഗുവാഹട്ടി: വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളില്‍ ബി.ജെ.പി ദേശീയാധ്യക്ഷന്‍ അമിത് ഷായേക്കാള്‍ പ്രാധാന്യമുള്ളത് അസം ധനകാര്യമന്ത്രി ഹിമാന്ത ബിശ്വ ശര്‍മക്കാണെന്ന് പാര്‍ട്ടി സംസ്ഥാന ജനറല്‍ സെക്രട്ടറി രാം മാധവ്.ലോക്‌സഭ തെരഞ്ഞെടുപ്പില്‍ എന്തുകൊണ്ട് ഹിമാന്ത മത്സരിക്കുന്നില്ലെന്ന ചോദ്യവും ഉയരുന്നുണ്ട്. അദ്ദേഹത്തിന് ആറ് വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളുടെ ചുമതലയുണ്ട്. മുഴുവന്‍ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളുടെ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടികള്‍ക്കും നേതൃത്വം നല്‍കുന്നത് ഹിമാന്തയാണ്. ദേശീയ ചുമതലയുള്ള അമിത് ഷായേക്കാള്‍ ജോലിഭാരം ഹിമാന്തക്കുണ്ടെന്നും രാം മാധവ് വ്യക്തമാക്കി. ഒരു സീറ്റിലേക്ക് ഹിമാന്തയെ ഒതുക്കുന്നത് ശരിയല്ല. […]

കെജ്രിവാളിനെതിരെ മത്സരിക്കാനൊരുങ്ങി സ്വയം പ്രഖ്യാപിത ആള്‍ദൈവം സ്വാമി ഓം

ന്യൂഡല്‍ഹി: വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്നറിയിച്ച്‌ സ്വയം പ്രഖ്യാപിത ആള്‍ദൈവം സ്വാമി ഓം. ന്യൂഡല്‍ഹി മണ്ഡലത്തില്‍ നിന്നുമാണ് സ്വാമി ഓം ജനവിധി തേടുന്നത്. പത്ര കുറിപ്പിലൂടെയാണ് ഇക്കാര്യം അറിയിച്ചിട്ടുള്ളത്. ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ ഹിന്ദുത്വ വിരുദ്ധ നിലപാടുകള്‍ക്കെതിരെ പോരാടുമെന്ന് സ്വാമി ഓം പത്രക്കുറിപ്പില്‍ അറിയിച്ചു. സ്വാമി ഓം പ്രമുഖ റിയാലിറ്റി ഷോയായ ബിഗ് ബോസിന്റെ ഹിന്ദി പതിപ്പില്‍ മത്സരാര്‍ത്ഥിയായിരുന്നു.

എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയ്ക്ക് സ്വീകരണം; എന്‍എസ്എസ് താലൂക്ക് യൂണിന്‍ പിരിച്ചു വിട്ടു

മാവേലിക്കര:എന്‍.എസ്.എസ് നേതൃത്വത്തിന്റെ നിര്‍ദ്ദേശത്തിന് വിരുദ്ധമായി എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥിയ്ക്ക് യൂണിയന്‍ ഓഫീസില്‍ സ്വീകരണം ഒരുക്കിയ എന്‍.എസ്.എസ് താലൂക്ക് യൂണിയന്‍ പിരിച്ചുവിട്ടു. മാവേലിക്കരയിലെ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി ചിറ്റയം ഗോപകുമാറിന് സ്വീകരണം ഒരുക്കിയ എന്‍.എസ്.എസ് മാവേലിക്കര താലൂക്ക് യൂണിയനാണ് എന്‍.എസ്.എസ് സംസ്ഥാന നേതൃത്വം പിരിച്ചുവിട്ടത്. 15 അംഗ യൂണിയന്‍ കമ്മിറ്റിയില്‍ പ്രസിഡന്റ് ഒഴികെയുള്ള അംഗംങ്ങളെ ചങ്ങനാശ്ശേരിയിലേക്ക് വിളിച്ചുവരുത്തി രാജി ആവശ്യപ്പെടുകയായിരുന്നു. ഇവര്‍ രാജിവച്ചതോടെ കമ്മിറ്റി പിരിച്ചുവിട്ടതായി അറിയിച്ച് അഞ്ചംഗ ആഡ് ഹാക് കമ്മിറ്റിയെ നിയമിക്കുകയും ചെയ്തിട്ടുണ്ട്. യു.ഡി.എഫിനും ബി.ജെ.പിയ്ക്കും അനുകൂലമായി നിലപാട് […]

ശബരിമല യുവതീപ്രവേശനം: സംസ്ഥാന സര്‍ക്കാരിന് തിരിച്ചടി; റിട്ട് ഹര്‍ജികള്‍ സുപ്രീംകോടതിയിലേക്ക് മാറ്റില്ല; ഹൈക്കോടതി തീരുമാനത്തില്‍ ഇടപെടാനാകില്ലെന്ന് ചീഫ് ജസ്റ്റിസ്

ന്യൂഡല്‍ഹി:ശബരിമല യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട് ഹൈക്കോടതിയിലുള്ള ഹര്‍ജികള്‍ സുപ്രീം കോടതിയിലേക്ക് മാറ്റില്ല. മാറ്റണമെന്ന സംസ്ഥാന സര്‍ക്കാരിന്റെ ആവശ്യം സുപ്രീം കോടതി തള്ളി. ആവശ്യമെങ്കില്‍ ഹൈക്കോടതിയെ സമീപിക്കാമെന്ന് സുപ്രീം കോടതി വ്യക്തമാക്കി. ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് അധ്യക്ഷനായ ബെഞ്ചാണ് കേരള സര്‍ക്കാരിന്റെ ഹര്‍ജികള്‍ പരിഗണിച്ചത്.  ശബരിമല നിരീക്ഷണ സമിതിയ്‌ക്കെതിരായ ഹര്‍ജിയുൾപ്പെടെ ശബരിമലയുമായി ബന്ധപ്പെട്ട് കേരള ഹൈക്കോടതിയിലെ 33 ഹര്‍ജികളും സുപ്രീം കോടതിയിലേക്ക് മാറ്റണമെന്നായിരുന്നു സര്‍ക്കാരിന്റെ ആവശ്യം. നിരീക്ഷണ സമിതിയുടെ ചില നടപടികള്‍ സംസ്ഥാന സര്‍ക്കാരിന്റെ അധികാരത്തില്‍ കടന്നുകയറുന്നതാണ് എന്നതായിരുന്നു സംസ്ഥാന […]

സിആര്‍പിഎഫ് മുന്‍ മേധാവി പ്രകാശ് മിശ്ര ബിജെപിയില്‍ ചേര്‍ന്നു

ന്യൂഡല്‍ഹി: ലോക്‌സഭാ തെരഞ്ഞെടുപ്പിനു മുന്നോടിയായി സിആര്‍പിഎഫ് മുന്‍ മേധാവി ബിജെപിയില്‍ ചേര്‍ന്നു. പ്രകാശ് മിശ്രയാണ് ഞായറാഴ്ച ബിജെപിയില്‍ ചേര്‍ന്നത്. രാജ്യസുരക്ഷയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി വലിയ ശ്രദ്ധ കൊടുത്തിരുന്നുവെന്നും പ്രകാശ് മിശ്ര പറഞ്ഞു. ഏതെങ്കിലും ഒരു അപകടമുണ്ടായാല്‍ പ്രധാനമന്ത്രി ആശങ്ക പ്രകടിപ്പിക്കും. അത് എങ്ങനെയാണ് സംഭവിച്ചതെന്നും എത് വിധത്തില്‍ അത് തടയാമെന്നും അദ്ദേഹം അന്വേഷിക്കുമെന്നും പ്രകാശ് പറഞ്ഞു.പുല്‍വാമ ആക്രമണത്തില്‍ രാജ്യത്തിന്റെ പ്രതികരണം വളരെ ഉയര്‍ന്ന നിലവാരത്തിലായിരുന്നുവെന്നും കട്ടക്കിലെ ലോക്‌സഭാ മണ്ഡലത്തില്‍നിന്നു ജനവിധി തേടുമെന്നും പ്രകാശ് കൂട്ടിച്ചേര്‍ത്തു.

Page 2 of 925 1 2 3 4 5 6 7 925