സഖ്യ സര്‍ക്കാരില്‍ പരസ്പരധാരണയില്ലെന്നും ഇനി ബിജെപിക്കൊപ്പമെന്നും പിന്തുണ പിന്‍വലിച്ച എം എല്‍ എമാര്‍

Web Desk

മുംബൈ: കര്‍ണാടകയില്‍ വീണ്ടും രാഷ്ട്രീയ നാടകങ്ങള്‍ക്ക് അരങ്ങൊരുങ്ങുകയാണ്. എംഎല്‍എമാരെ സ്വന്തംപക്ഷത്തേക്ക് കൊണ്ടുവരാനായി ബിജെപിയും കോണ്‍ഗ്രസും ആരോപണങ്ങള്‍ ഉയര്‍ത്തി വിടുന്നതിനിടെയാണ് സഖ്യ സര്‍ക്കാരിന് പിന്തുണ നല്‍കിയിരുന്ന രണ്ട് സ്വതന്ത്ര എംഎല്‍എമാര്‍ കളം മാറി ചവിട്ടിയിരിക്കുന്നത്. മുലബാഗിലു, റാണെബെന്നൂര്‍ എന്നീ മണ്ഡലങ്ങളിലെ എംഎല്‍എമാരായ യഥാക്രമം എച്ച്. നാഗേഷ്, ആര്‍. ശങ്കര്‍ എന്നിവരാണ് സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിച്ചിരിക്കുന്നത്. ഇതോടെ വരുന്ന ദിവസങ്ങളില്‍ കൂടുതല്‍ നാടകീയ സംഭവങ്ങള്‍ക്ക് കര്‍ണാടക രാഷ്ട്രീയം വേദിയാകുമെന്ന് ഉറപ്പായിരിക്കുകയാണ്. താന്‍ എന്തിനാണോ കോണ്‍ഗ്രസ്‌ജെഡിഎസ് സര്‍ക്കാരിന് പിന്തുണ നല്‍കിയോ, അത് […]

കര്‍ണാടകയില്‍ രണ്ടുദിവസത്തിനുള്ളില്‍ സര്‍ക്കാര്‍ രൂപീകരിക്കുമെന്ന് ബിജെപി മന്ത്രി

കര്‍ണാടകയില്‍ രണ്ടുദിവസത്തിനുള്ളില്‍ സര്‍ക്കാര്‍ രൂപീകരിക്കുമെന്ന് ബിജെപി നേതാവും മഹാരാഷ്ട്രയിലെ മന്ത്രിയുമായ റാം ഷിന്‍ഡേ. കോണ്‍ഗ്രസ് ജെഡിഎസ് സര്‍ക്കാര്‍ തകരുമെന്നും റാം ഷിന്‍ഡേ വിശദമാക്കി. രണ്ട് സ്വതന്ത്ര എംഎല്‍എമാര്‍ സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിച്ചതിന് പിന്നാലെയാണ് പ്രതികരണം. സ്വതന്ത്ര എംഎല്‍എമാരായ ആര്‍ശങ്കറും എച്ച്‌നാഗേഷും ജെഡിഎസ് കോണ്‍ഗ്രസ് മന്ത്രിസഭയ്ക്കുള്ള പിന്തുണ പിന്‍വലിച്ച വിഷയം പ്രഖ്യാപിച്ചിരുന്നു. സര്‍ക്കാരിന്റെ പ്രവര്‍ത്തനം തൃപ്തികരമല്ലെന്ന് ആരോപിച്ച എംഎല്‍എമാര്‍ പിന്തുണ പിന്‍വലിക്കുന്ന കത്ത് ഗവര്‍ണര്‍ക്ക് കൈമാറി. നിലവില്‍ മുംബൈയിലാണ് ഇവരുള്ളത്.

കെഎസ്‌യു സംസ്ഥാന ക്യാമ്പില്‍ പ്രതിഷേധം; ഐ ഗ്രൂപ്പ് യോഗം ബഹിഷ്‌കരിച്ചു

കെഎസ്‌യു സംസ്ഥാന ക്യാമ്പ് എക്‌സിക്യൂട്ടീവ് യോഗം ഐ ഗ്രൂപ്പ് ബഹിഷ്‌കരിച്ചു. ബ്ലോക്ക് കമ്മിറ്റികള്‍ അകാരണമായി വൈകിപ്പിക്കുന്നതില്‍ പ്രതിഷേധിച്ചാണ് യോഗം ബഹിഷ്‌കരിച്ചത്.

തെരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ല; തനിക്ക് രാഷ്ട്രീയ ദൗത്യമില്ലെന്ന് വെളിപ്പെടുത്തി എ കെ ആന്റണിയുടെ മകന്‍

തിരുവനന്തപുരം: തനിക്ക് രാഷ്ട്രീയ ദൗത്യമില്ലെന്ന്  വ്യക്തമാക്കി എ കെ ആന്റണിയുടെ മകന്‍ അനില്‍ ആന്റണി. പുതിയ കാലഘട്ടത്തിന്റെ സാധ്യതകള്‍ക്ക് അനുസരിച്ച് പാര്‍ട്ടിയെ രൂപപ്പെടുത്തുക മാത്രമാണ് ലക്ഷ്യമെന്നും ഡിജിറ്റല്‍ മീഡിയ കണ്‍വീനറായുള്ള ചുമതലയേറ്റെടുത്തത് ശശി തരൂരിന്റെ നിര്‍ദ്ദേശപ്രകാരമെന്നും അനില്‍ ആന്റണി പറഞ്ഞു. തെരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അടുത്തിടെയാണ് കെപിസിസി ഐടി സെല്‍ തലവനായി എ കെ ആന്റണിയുടെ മകന്‍ നിയമിതനായത്. പാര്‍ട്ടി ചുമതലയല്ലെന്നും സാങ്കേതിക വൈദഗ്ധ്യത്തെ ഉപയോഗിക്കുകയാണ് ചെയ്തതെന്നും വിശദീകരിച്ചായിരുന്നു നിയമനം. കെപിസിസി ഭാരവാഹിത്വത്തിലേക്കോ സ്ഥാനാര്‍ഥിത്വത്തിലേക്കുള്ള ചുവടുവെയ്പിന്റെ […]

കര്‍ണാടകത്തില്‍ നാടകീയ നീക്കങ്ങള്‍; രണ്ട് സ്വതന്ത്ര എംഎല്‍എമാര്‍ സര്‍ക്കാരിനെ കൈവിട്ടു

കര്‍ണാടകത്തില്‍ നാടകീയ നീക്കങ്ങള്‍. രണ്ട് സ്വതന്ത്ര എംഎല്‍എമാര്‍ സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിച്ചു. ആര്‍ശങ്കറും എച്ച് നാഗേഷുമാണ് പിന്തുണ പിന്‍വലിച്ചത്. ആര്‍ ശങ്കറും കോണ്‍ഗ്രസ് എംഎല്‍എമാരും മുബൈയിലെ ഹോട്ടലില്‍.

കൂറുമാറ്റവും റിസോര്‍ട്ട് രാഷ്ട്രീയവുമായി കര്‍ണാടക രാഷ്ട്രീയം പ്രതിസന്ധിയില്‍; ഓപ്പറേഷന്‍ താമരയ്ക്കുള്ള നീക്കവുമായി ബിജെപി; തടയിടാന്‍ കോണ്‍ഗ്രസ്

ബംഗളൂരു: ലോക്‌സഭാ തെരഞ്ഞെടുപ്പ് വരാനിരിക്കെ കൂറുമാറ്റവും റിസോര്‍ട്ട് രാഷ്ട്രീയവുമായി കര്‍ണാടക രാഷ്ട്രീയം ഒരിക്കല്‍ക്കൂടി സജീവമാകുന്നു. കോണ്‍ഗ്രസിലെ ഏഴ് എംഎല്‍എമാരെ കൂടെക്കൂട്ടി രണ്ടാം ‘ഓപ്പറേഷന്‍ താമര’യ്ക്കുള്ള നീക്കത്തിലാണ് ബിജെപി. അതിനിടെ കോണ്‍ഗ്രസും ജാഗ്രതയോടെയാണ് കരുക്കള്‍ നീക്കുന്നത്. നീക്കങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കാന്‍ എഐസിസി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ ബംഗളൂരുവിലെത്തി. ഉപമുഖ്യമന്ത്രി ജി. പരമേശ്വരയുമായും സിദ്ധരാമയ്യയുമായും വേണുഗോപാല്‍ കൂടിക്കാഴ്ച നടത്തി. അതിനിടെ സ്വന്തം പക്ഷത്ത് ചോര്‍ച്ചയുണ്ടാകാതിരിക്കാനായി ബിജെപി തങ്ങളുടെ എംഎല്‍എമാരെ കൂട്ടത്തോടെ ഡല്‍ഹിയിലെത്തിച്ചു. ബിജെപിയുടെ 104 എംഎല്‍എമാരില്‍ 102 പേരും […]

ശബരിമല വിഷയത്തില്‍ മോദി എന്ത് പറയും? ആകാംക്ഷയോടെ ബിജെപിയും കേരളവും

തിരുവനന്തപുരം:പ്രധാനമന്ത്രി നരേന്ദ്ര മോദി കേരളത്തില്‍ എത്തുന്നതോടെ തിരഞ്ഞെടുപ്പു പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്കു തുടക്കമിടാന്‍ ബിജെപി. ശബരിമല വിഷയത്തിലെ ബിജെപി സമരങ്ങള്‍ക്ക് ഉണര്‍വേകുന്ന പ്രഖ്യാപനങ്ങള്‍ പ്രധാനമന്ത്രിയുടെ ഭാഗത്തുനിന്നുണ്ടാകുമോ എന്നതാണു ബിജെപിയും രാഷ്ട്രീയ കേരളവും ഉറ്റുനോക്കുന്നത്. സുപ്രീംകോടതി വിധിക്കുശേഷം ശബരിമല വിഷയത്തില്‍ കാര്യമായി പ്രതികരിക്കാത്ത നരേന്ദ്ര മോദിയില്‍ നിന്നുള്ള വലിയ പ്രഖ്യാപനങ്ങളാണ് പൊതുസമ്മേളനത്തില്‍നിന്നു ബിജെപി പ്രതീക്ഷിക്കുന്നത്. ഇല്ലെങ്കില്‍ ഇതുവരെയുള്ള സമരങ്ങളുടെ മുനയൊടിയുമെന്നു സംസ്ഥാന നേതൃത്വത്തിന് അറിയാം. പ്രധാനമന്ത്രിയുടെ വരവിനു മുന്‍പു കര്‍മസമിതി നേതാക്കള്‍ ഡല്‍ഹിയിലെത്തി ആര്‍എസ്എസ് നേതൃത്വം വഴി കാര്യങ്ങള്‍ പ്രധാനമന്ത്രിയുടെ […]

എസ്ബിഐ ഓഫീസ് ആക്രമിച്ച എന്‍ജിഒ യൂണിയന്‍ നേതാക്കളെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു

തിരുവനന്തപുരം: ദേശീയ പണിമുടക്ക് ദിനത്തില്‍ തിരുവനന്തപുരത്തെ എസ്ബിഐ ട്രഷറി ബ്രാഞ്ച് ഓഫീസ് ആക്രമിച്ച കേസില്‍ എന്‍ജിഒ യൂണിയന്‍ നേതാക്കളെ റിമാന്‍ഡ് ചെയ്തു. 6 പേരെയാണ് കോടതി 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തത്. കേസില്‍ ഒളിവിലായിരുന്ന എന്‍ജിഒ യൂണിയന്‍ നേതാക്കള്‍ ഇന്നലെ രാത്രിയോടെയാണ് കീഴടങ്ങിയത്. ഒരാള്‍ ഇപ്പോളും ഒളിവിലാണ്. രാത്രി ഒമ്പതരയോടെയാണ് കന്റോണ്‍മെന്റ്  പൊലീസ് സ്റ്റേഷനില്‍ പ്രതികള്‍ കീഴടങ്ങിയത്. എന്‍ജിഒ യൂണിയന്‍ സംസ്ഥാന കമ്മിറ്റി അംഗങ്ങളായ സുരേഷ് ബാബു, ശ്രീവത്സന്‍, ജില്ലാ ഏരിയാ നേതാക്കളായ അനില്‍കുമാര്‍, ബിനുരാജ്, ബിനുകുമാര്‍, സുരേഷ് […]

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന് പി.സി ചാക്കോ

ന്യൂഡല്‍ഹി: വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന് കോണ്‍ഗ്രസ് നേതാവ് പി.സി ചാക്കോ. ഒരുപാട് തവണ മത്സരിച്ച ആളെന്ന നിലയിലാണ് ഇത്തവണ മാറിനില്‍ക്കാന്‍ ആഗ്രഹിക്കുന്നത്. ഇനി പാര്‍ട്ടിയാണ് തീരുമാനിക്കേണ്ടത്. പുതിയ ആളുകള്‍ക്ക് അവസരം വേണമെങ്കില്‍ പഴയ ആളുകള്‍ വഴിമാറണം. അതിന് പലരും തയ്യാറാകുന്നില്ലെന്നും പി.സി.ചാക്കോ പറഞ്ഞു. ഗ്രൂപ്പുകള്‍ നോക്കി സ്ഥാനാര്‍ഥിയെ തീരുമാനിക്കുന്ന രീതി മാറേണ്ടിയിരുന്നു. ഭാരവാഹികളെ തീരുമാനിക്കുന്നതും ഗ്രൂപ്പ് അടിസ്ഥാനത്തിലാകരുതെന്നും പി.സി.ചാക്കോ കൂട്ടിച്ചേര്‍ത്തു. പാര്‍ട്ടിയുടെ ചുമതല വഹിക്കുന്നവര്‍ മത്സരിക്കണോ എന്ന കാര്യത്തില്‍ അവരവര്‍ തന്നെയാണ് തീരുമാനിക്കേണ്ടത്. ജയിക്കുക എന്നതാണ് […]

പ്രതിസന്ധിയില്‍ കര്‍ണാടക രാഷ്ട്രീയം; കെ.സി.വേണുഗോപാല്‍ ബംഗളൂരുവില്‍ ജി.പരമേശ്വരയെയും, സിദ്ധരാമയ്യയെയും കണ്ടു.; ബിജെപി എംഎല്‍എമാര്‍ ദേശീയനേതൃത്വവുമായി ചര്‍ച്ച നടത്തും

ബംഗലൂരു: കര്‍ണാടക രാഷ്ട്രീയത്തിലെ പ്രതിസന്ധി രൂക്ഷമാകുന്നു. കര്‍ണാടക സര്‍ക്കാരിനെ മറിച്ചിടാന്‍ മൂന്ന് എംഎല്‍എമാരെ ബിജെപി തട്ടിയെടുത്തെന്ന കോണ്‍ഗ്രസിന്റെ ആരോപണത്തിന് പിന്നാലെ പ്രത്യാരോപണവുമായി ബിജെപി രംഗത്ത് വന്നിരുന്നു. ജാഗ്രതയോടെയാണ് കോണ്‍ഗ്രസിന്റെ നീക്കം. ഡല്‍ഹിയിലുള്ള ബിജെപി എംഎല്‍എമാര്‍ ദേശീയനേതൃത്വവുമായി ചര്‍ച്ച നടത്തും. 102 എംഎല്‍എമാരും ഗുഡ്ഗാവിലെ ഹോട്ടലില്‍ തുടരുകയാണ്. കെ.സി.വേണുഗോപാല്‍ ബംഗളൂരുവില്‍ ജി.പരമേശ്വരയെയും, സിദ്ധരാമയ്യേയും കണ്ടു. എംഎല്‍എമാരെ മറുകണ്ടം ചാടിക്കാന്‍ മുഖ്യമന്ത്രി കുമാരസ്വാമി ശ്രമിക്കുന്നെന്നാണ് ബിജെപിയുടെ ആരോപണം. മറുകണ്ടംചാടാനായി എംഎല്‍എ മാര്‍ക്ക് പണവും മന്ത്രിസ്ഥാനവും വാഗ്ദാനം ചെയ്‌തെന്നു ബിജെപി സംസ്ഥാന […]

Page 3 of 755 1 2 3 4 5 6 7 8 755