കോണ്‍ഗ്രസിന്റെ ഒമ്പതാംഘട്ട പട്ടികയിലും വടകരയും വയനാടും ഇല്ല

Web Desk

ഡല്‍ഹി: വടകരയിലും വയനാട്ടിലും സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കാതെ കോണ്‍ഗ്രസിന്റെ ഒമ്പതാംഘട്ട സ്ഥാനാര്‍ത്ഥി പട്ടിക. ഇന്ന് പുറത്തിറക്കിയ സ്ഥാനാര്‍ത്ഥി പട്ടികയിലും വയനാട്ടിലേയും വടകരയിലേയും സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചിട്ടില്ല. രാഹുല്‍ മത്സരിക്കാന്‍ പരിഗണിച്ചിരുന്ന മറ്റ് മണ്ഡലങ്ങളായ ബംഗളുരു സൗത്തിലും ശിവഗംഗയിലും സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു. ശിവഗംഗയില്‍ കാര്‍ത്തി ചിദംബരവും ബി കെ ഹരിപ്രസാദ് ബംഗളുരു സൗത്തിലും കോണ്‍ഗ്രസിന് വേണ്ടി മത്സരിക്കും. വയനാട്ടില്‍ രാഹുല്‍ ഗാന്ധി മത്സരിക്കുമെന്ന അഭ്യൂഹങ്ങളെ ചുറ്റിയുള്ള ചര്‍ച്ചകള്‍ സജീവമാകുമ്പോഴാണ് വടകരയിലും വയനാട്ടിലും സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിക്കാതെ കോണ്‍ഗ്രസിന്റെ ഒമ്പതാം പട്ടിക പുറത്തിറങ്ങുന്നത്.

എന്‍.കെ.പ്രേമചന്ദ്രനെ സിപിഐഎമ്മുകാര്‍ സംഘിയാക്കാന്‍ ശ്രമിക്കുന്നു; ആരെയും ഏതറ്റംവരെയും അപകീര്‍ത്തിപ്പെടുത്താന്‍ അവര്‍ മടിക്കില്ല: ഉമ്മന്‍ചാണ്ടി

തിരുവനന്തപുരം: കൊല്ലത്തെ യു.ഡി.എഫ്. സ്ഥാനാര്‍ത്ഥിയായ എന്‍.കെ.പ്രേമചന്ദ്രനെ സി.പി.ഐഎമ്മുകാര്‍ സംഘിയാക്കാന്‍ ശ്രമിക്കുന്നുവെന്ന ആരോപണവുമായി കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം ഉമ്മന്‍ ചാണ്ടി രംഗത്ത്. തന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം ലോക്‌സഭാ തെരഞ്ഞെടപ്പുമായി ബന്ധപ്പെട്ട് കേരളം, ആന്ധ്ര, ഡല്‍ഹി എന്നിവിടങ്ങളിലായി ഓട്ടപ്രദക്ഷിണം നടത്തുന്നതിനിടയിലാണ്, അടുത്ത ഒരു സുഹൃത്ത്, കൊല്ലത്തെ യു.ഡി.എഫ്. സ്ഥാനാര്‍ത്ഥിയായ എന്‍.കെ.പ്രേമചന്ദ്രന്‍, മോഡി സര്‍ക്കാര്‍ അവതരിപ്പിച്ച മുത്തലാക്ക് ബില്ലിനെതിരേ ലോക്‌സഭയില്‍ നടത്തിയ ഒരു പ്രസംഗത്തെ കുറിച്ച് എന്നോട് പറഞ്ഞത്. കൊല്ലം പാര്‍ലമെന്റ് […]

ദക്ഷിണേന്ത്യ നോട്ടമിട്ട് മോദിയും രാഹുലും; വയനാട് രാഹുലിനെങ്കില്‍ മോദിക്ക് ബംഗളൂരു

ഡല്‍ഹി: ഉത്തരേന്ത്യന്‍ രാഷ്ട്രീയത്തില്‍ ഇപ്പോള്‍ നിലനില്‍ക്കുന്ന അനിശ്ചിതാവസ്ഥയാണ് ദക്ഷിണേന്ത്യയിലേക്ക് കൂടുതല്‍ സജീവമാക്കാന്‍ ബിജെപിയേയും കോണ്‍ഗ്രസിനേയും പ്രേരിപ്പിക്കുന്നത്. വയനാട് സീറ്റില്‍ രാഹുല്‍ ഗാന്ധിയും ബംഗളൂരു സൗത്ത് സീറ്റില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയും മത്സരിക്കും എന്ന വാര്‍ത്തകള്‍ക്ക് പിന്നില്‍ ഒളിഞ്ഞു കിടക്കുന്നത് ദക്ഷിണേന്ത്യയിലെ 130ഓളം സീറ്റുകളില്‍ പകുതിയിലേറെയും സ്വന്തമാക്കണമെന്ന തീവ്രവായ ആഗ്രഹം മാത്രം. ആന്ധ്രാപ്രദേശ് 25, കര്‍ണാടക 28, തമിഴ്‌നാട് 39, കേരളം20, തെലങ്കാന17. ദക്ഷിണേന്ത്യയിലെ അഞ്ച് സംസ്ഥാനങ്ങളും പുതുച്ചേരിയിലെ ഒരു സീറ്റുമടക്കം 130ഓളം സീറ്റുകളാണ് ദക്ഷിണേന്ത്യയില്‍ ഉള്ളത്. ഈ 130 […]

ഇടത് മുന്നണിയുടെ പ്രചാരണ ചുമതല പിണറായി വിജയന്‍ ഏറ്റെടുത്തു

തിരുവനന്തപുരം: ഇടത് മുന്നണിയുടെ പ്രചാരണ ചുമതല ഏറ്റെടുത്ത് മുഖ്യമന്ത്രി പിണറായി വിജയന്‍. 140 നിയമസഭാ മണ്ഡലം കമ്മിറ്റികളിലും നേരിട്ടെത്തി പ്രചാരണ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാനാണ് മുഖ്യമന്ത്രിയുടെ നീക്കം.ലോക്‌സഭാ തെരഞ്ഞെടുപ്പ് ദേശീയ രാഷ്ട്രീയത്തില്‍ ഇടതുപക്ഷത്തിനും പ്രത്യേകിച്ച് സിപിഎമ്മിനും നിര്‍ണ്ണായകമാണ്. കൂടുതല്‍ സാധ്യതയുള്ള കേരളത്തില്‍ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കാനാണ് തീരുമാനം. ഇതിന്റെ ഭാഗമായാണ് മുഖ്യമന്ത്രി തന്നെ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താനെത്തുന്നത്. കേരളത്തിലെ നൂറ്റിനാല്‍പ്പത് നിയോജക മണ്ഡലങ്ങളിലും നേരിട്ടെത്തിയാണ് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുക. കമ്മിറ്റി അംഗങ്ങളോട് പ്രവര്‍ത്തന റിപ്പോര്‍ട്ടുമായെത്താനാണ് നിര്‍ദേശം നല്‍കിയിരിക്കുന്നത്. വീഴ്ചകളും പോരായ്മകളും […]

കോണ്‍ഗ്രസില്‍ ചില യൂദാസുകളുണ്ട്; ഇവരെ മാറ്റിനിര്‍ത്താതെ പാര്‍ട്ടി രക്ഷപ്പെടില്ലെന്ന് വി.എം സുധീരന്‍; വെള്ളാപ്പള്ളിയെ വിമര്‍ശിച്ചതിന് സുഗതന്‍ ഇറങ്ങിപ്പോയി

ആലപ്പുഴ: യുഡിഎഫ് യോഗത്തില്‍ കോണ്‍ഗ്രസ് നേതാവും എസ്എന്‍ ട്രസ്റ്റിന്റെ എക്‌സിക്യുട്ടീവ് അംഗം കൂടിയായ ഡി സുഗതനെതിരെ പൊട്ടിത്തെറിച്ച് വിഎം സുധീരന്‍. കോണ്‍ഗ്രസില്‍ ചില യൂദാസുകളുണ്ട്. ഇവരാണ് ബിജെപിയെയും കോണ്‍ഗ്രസിനേയും സഹായിക്കുന്നത്. ഇവരെ മാറ്റി നിര്‍ത്താതെ കോണ്‍ഗ്രസ് രക്ഷപെടില്ലെന്ന് വിഎം സുധീരന്‍ ആലപ്പുഴയില്‍ പറഞ്ഞു. നേരത്തെ സുധീരന്റെ വാര്‍ത്താ സമ്മേളനത്തില്‍ നിന്ന് കോണ്‍ഗ്രസ് നേതാവ് ഡി സുഗതന്‍ ഇറങ്ങിപ്പോയി. സുധീരന്‍ വെള്ളാപ്പള്ളിക്കെതിരെ പറഞ്ഞ് തുടങ്ങിയപ്പോഴായിരുന്നു ഇറങ്ങിപ്പോക്ക്. പറഞ്ഞത് അനവസരത്തിലായത് കൊണ്ടാണ് ഇറങ്ങിപ്പോയതെന്ന് കെപിസിസി എക്‌സിക്യൂട്ടീവ് അംഗം ഡി സുഗതന്‍ […]

പിണറായിയും മോദിയും തമ്മില്‍ ഗൂഢമായ ബന്ധം; വെള്ളാപ്പള്ളി സിപിഐഎം- ബിജെപി ബന്ധത്തിന്റെ കണ്ണി:വി.എം സുധീരന്‍

ആലപ്പുഴ: പിണറായി വിജയനും മോദിയും തമ്മില്‍ ഗൂഢമായ ബന്ധമുണ്ടെന്ന് കോണ്‍ഗ്രസ് നേതാവ് വി എം സുധീരന്‍. ലാവ്‌ലിന്‍ കേസ് കേള്‍ക്കാന്‍ സുപ്രീംകോടതി തയ്യാറാണ്. എന്നാല്‍ സിബിഐ തയ്യാറല്ലെന്നും ഇത് സിപിഐഎം ബിജെപി ബന്ധത്തിന്റെ തെളിവാണെന്നും സുധീരന്‍ പറഞ്ഞു. മറ്റൊന്നും പറയാനില്ലാത്തത് കൊണ്ടാണ് സിപിഐഎം കോലീബി എന്ന വ്യാജ പ്രചരണം നടത്തുന്നത്. ജനങ്ങളുടെ ആഗ്രഹവും ആവശ്യവുമാണ് രാഹുല്‍ ഗാന്ധി കേരളത്തില്‍ മല്‍സരിക്കുക എന്നതെന്നും സുധീരന്‍ വ്യക്തമാക്കി. സിപിഐഎമ്മിന്റെയും ബിജെപിയുടെയും ലക്ഷ്യം കോണ്‍ഗ്രസ്സിനെ തോല്‍പിക്കുകയാണ്. ഈ സര്‍ക്കാരിന്റെ ഏറ്റവും വലിയ […]

ചൗക്കിദാറിന് പാവങ്ങളെയൊന്നും വേണ്ട പണക്കാരെ മാത്രം മതി: പ്രിയങ്ക ഗാന്ധി

ലക്‌നോ: പ്രധാനമന്ത്രി നരേന്ദ്ര മോദിയേയും ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെയും രൂക്ഷമായി വിമര്‍ശിച്ച് എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി. രാജ്യത്തിന്റെ കാവല്‍ക്കാരന് പാവങ്ങളെയൊന്നും വേണ്ടെന്നും പണക്കാരെ മാത്രം മതിയെന്നും പ്രിയങ്ക ട്വിറ്ററില്‍ കുറിച്ചു. ഉത്തര്‍പ്രദേശില്‍ കരിമ്പു കര്‍ഷകര്‍ക്ക് കുടിശിക നല്‍കുന്നതില്‍ യോഗി ആദിത്യനാഥ് സര്‍ക്കാര്‍ വന്‍ വീഴ്ചയാണ് വരുത്തിയിരിക്കുന്നത്. കര്‍ഷകര്‍ക്ക് നല്‍കാനുള്ള 10,000 കോടിയോളം രൂപ ഇതുവരെ നല്‍കിയിട്ടില്ല. ഇതിനാല്‍ കര്‍ഷകര്‍ വന്‍ പ്രതിസന്ധിയിലാണെന്നും പ്രിയങ്ക ട്വിറ്ററില്‍ കുറിച്ചു.

എല്ലാ പ്രവര്‍ത്തനത്തിനും തുല്യവും വിപരീതവുമായ പ്രതിപ്രവര്‍ത്തനം ഉണ്ട്; ബിജെപിയോട് പകരം വീട്ടുമെന്ന് ശത്രുഘ്‌നന്‍ സിന്‍ഹയുടെ മുന്നറിയിപ്പ്

ന്യൂഡല്‍ഹി: പാര്‍ട്ടി തന്നോട് ചെയ്തതിനൊക്കെ പകരം വീട്ടുമെന്ന് ബിജെപി എംപിയും നടനുമായ ശത്രുഘ്‌നന്‍സിന്‍ഹയുടെ മുന്നറിയിപ്പ്. സിന്‍ഹയ്ക്ക് പകരം കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദിനെ ബീഹാറിലെ പാട്‌ന സാഹിബ് മണ്ഡലത്തില്‍ മത്സരിപ്പിക്കാനുള്ള ബിജെപി തീരുമാനം പുറത്തുവന്ന് മണിക്കൂറുകള്‍ക്കുള്ളിലാണ് പാര്‍ട്ടിയെ വെല്ലുവിളിച്ച് അദ്ദേഹം രംഗത്തെത്തിയിരിക്കുന്നത്. ന്യൂട്ടന്റെ മൂന്നാം ചലനനിയമം ഓര്‍ത്തോളൂ എല്ലാ പ്രവര്‍ത്തനത്തിനും തുല്യവും വിപരീതവുമായ ഒരു പ്രതിപ്രവര്‍ത്തനം ഉണ്ടാകും. നിങ്ങളും നിങ്ങളുടെ ആളുകളും എന്നോട് ചെയ്തതൊക്കെ ഇപ്പോഴും സഹിക്കാനാവുന്നതാണ്. നിങ്ങളുടെ ആളുകളോട് അതേ നാണയത്തില്‍ തിരിച്ചടിക്കാനുള്ള കഴിവും പ്രാപ്തിയും എനിക്കുണ്ട്. […]

പുല്‍വാമയില്‍ ഭീകരാക്രമണം നടക്കുമ്പോള്‍ പ്രധാനമന്ത്രി ബീഫ് ബിരിയാണി കഴിച്ച് ഉറങ്ങുകയായിരുന്നോ?: ഉവൈസി

ചെന്നൈ: പുല്‍വാമ ഭീകരാക്രമണം സംബന്ധിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദിയെ രൂക്ഷമായി വിമര്‍ശിച്ച് അസദുദ്ദീന്‍ ഉവൈസി. പുല്‍വാമയില്‍ ഭീകരാക്രമണം നടക്കുമ്പോള്‍ പ്രധാനമന്ത്രി ബീഫ് ബിരിയാണി കഴിച്ച് ഉറങ്ങുകയായിരുന്നോ എന്ന് ആള്‍ ഇന്ത്യ മജ്‌ലിസെ ഇത്തിഹാദുല്‍ മുസ്‌ലിമീന്‍ നേതാവ് അസദുദ്ദീന്‍ ഉവൈസി ചോദിച്ചു. ബാലകോട്ടില്‍ ഇന്ത്യന്‍ വ്യോമസേന ബോംബ് വര്‍ഷിച്ചു. വ്യോമാക്രമണത്തില്‍ 250 തീവ്രവാദികള്‍ കൊല്ലപ്പെട്ടുവെന്ന് ബി.ജെ.പി ദേശീയാധ്യക്ഷന്‍ അമിത്ഷാ പറഞ്ഞു. സംഭവസ്ഥലത്തു നിന്ന് 300 മൊബൈല്‍ ഫോണുകള്‍ കിട്ടിയെന്ന് ആഭ്യന്തരമന്ത്രി രാജ് നാഥ് സിങ് പറയുന്നു. നിങ്ങള്‍ക്ക് ബാലാകോട്ടിലെ 300 […]

രാഹുല്‍ഗാന്ധിയുടെ സ്ഥാനാര്‍ത്ഥിത്വം: ബിജെപിക്കെതിരായ നിലപാടില്‍ വെള്ളം ചേര്‍ക്കേണ്ട; എതിരഭിപ്രായം നേരിട്ട് അറിയിച്ച് മുതിര്‍ന്ന നേതാക്കള്‍

തിരുവനന്തപുരം: രാഹുല്‍ ഗാന്ധി വയനാട്ടില്‍ മത്സരിക്കുന്നതിലുള്ള എതിരഭിപ്രായം നേരിട്ട് അറിയിച്ച് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍. ബിജെപിക്കെതിരായ നിലപാടില്‍ വെള്ളം ചേര്‍ക്കുന്ന തീരുമാനം പാടില്ലെന്നാണ് നേതാക്കളുടെ അഭിപ്രായം. ദേശീയ തലത്തില്‍ പ്രവര്‍ത്തിക്കുന്ന ചില നേതാക്കളാണ് ഇത് രാഹുല്‍ ഗാന്ധിയെ അറിയിച്ചത്. അതേസമയം വയനാട്ടില്‍ മത്സരിക്കുന്ന കാര്യത്തില്‍ രാഹുല്‍ തീരുമാനമെടുത്തിട്ടില്ലെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പി സി ചാക്കോ പ്രതികരിച്ചു. ദക്ഷിണേന്ത്യയില്‍ മത്സരിക്കണമെന്ന് ആദ്യം ആവശ്യപ്പെട്ടത് കര്‍ണാടകയാണ്. പിന്നീട് തമിഴ്‌നാടും ആവശ്യപ്പെട്ടു. മത്സരിക്കാമെന്ന അനുകൂല തീരുമാനം ആരോടും രാഹുല്‍ ഗാന്ധി […]

Page 4 of 925 1 2 3 4 5 6 7 8 9 925