സത്യവാങ്മൂലത്തില്‍ കോളം മാറി പൂരിപ്പിച്ചു; അക്കിടി പറ്റി ആന്ധ്ര മന്ത്രി

Web Desk

ഹൈദരാബാദ്‌: തെരഞ്ഞെടുപ്പ് സത്യുവാങ്മൂലത്തില്‍ കോളം മാറിപൂരിപ്പിച്ച്‌ അബദ്ധത്തില്‍ പെട്ടിരിക്കുകയാണ് ആന്ധ്ര മന്ത്രി. അച്ഛന്റെ പേര് ഭര്‍ത്താവിന്റെ കോളത്തില്‍ ചേര്‍ത്ത് ആന്ധ്ര പ്രദേശ് ഐ.ടി മന്ത്രിയും മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിന്റെ മകനുമായ നര ലോകേഷ്. ആന്ധ്ര പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിനായുള്ള സത്യവാങ്മൂലത്തിലാണ് ലോകേഷിന് അക്കിടി പറ്റിയത്. ആന്ധ്രയിലെ മംഗലഗിരി മണ്ഡലത്തില്‍ നിന്നാണ് ലോകേഷ് ജനവിധി തേടുന്നത്. സത്യവാങ്മൂലത്തില്‍ ബോധിപ്പിച്ചത് പ്രകാരം, തന്റെയും ഭാര്യയുടെയും മകന്റെയും പേരില്‍ 373 കോടിയുടെ സ്വത്തുണ്ടെന്നാണ് ലോകേഷ് വ്യക്തമാക്കിയിട്ടുള്ളത്.തന്റെ പേരില്‍ ഏതെങ്കിലും തരത്തിലുള്ള ക്രിമിനല്‍ കേസുകള്‍ […]

അഖിലേഷ് യാദവ് അസംഗഡില്‍നിന്ന് മത്സരിക്കും

ലക്‌നോ: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സമാജ്‌വാദി പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവ് അസംഗഡില്‍നിന്ന് മത്സരിക്കും. 2014ലെ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടി സ്ഥാപകനും പിതാവുമായ മുലായം സിംഗ് യാദവ് മത്സരിച്ച മണ്ഡലമാണ് ഇത്. അതേസമയം, അസംഗട്ടിനു പകരം മുലായം മെയിന്‍പുരിയിലാകും മത്സരിക്കുകയെന്നാണ് സൂചന. പൊതു തെരഞ്ഞെടുപ്പിനുള്ള 19 സ്ഥാനാര്‍ഥികളെയാണ് എസ്പി ഇതുവരെ പ്രഖ്യാപിച്ചത്. ഇത്തവണ ബിഎസ്പിയുമായി ചേര്‍ന്നാണ് എസ്പി ലോക്‌സഭയിലേക്ക് മത്സരിക്കുന്നത്

എക്സിറ്റ് പോള്‍ പുറത്തിറക്കുന്നതിന് നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ച്‌ ഇലക്ഷന്‍ കമ്മീഷന്‍

ന്യൂഡല്‍ഹി: ഇലക്ഷന്‍ കമ്മീഷന്‍ പൊതുതെരഞ്ഞെടുപ്പില്‍ എക്സിറ്റ് ഫലങ്ങള്‍ പുറത്തിറക്കുന്നതിന് നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചു. ലോക്സഭാ തെരഞ്ഞെടുപ്പിലെ അവസാന ഘട്ട തെരഞ്ഞെടുപ്പും കഴിഞ്ഞതിന് ശേഷം മാത്രമേ എക്സിറ്റ് പോള്‍ പുറത്ത് വിടാന്‍ പറ്റൂ എന്ന് കമ്മീഷന്‍ അറിയിച്ചു. തെരഞ്ഞെടുപ്പിന്റെ ഒടുവിലത്തെ ഘട്ടം അവസാനിക്കുന്നത് മെയ് 19നാണ്. രാജ്യത്തെ ടി.വി, റേഡിയോ ചാനലുകള്‍, കേബിള്‍, നെറ്റ്‌വര്‍ക്കുകള്‍, വെബ്സൈറ്റ്-സോഷ്യല്‍ മീഡിയകള്‍ എന്നിവക്കാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍ദേശം പുറപ്പെടുവിച്ചിരിക്കുന്നത്. അവസാനഘട്ട തെരഞ്ഞെടുപ്പ് തീര്‍ന്ന് 48 മണിക്കൂറുകള്‍ക്കുള്ളില്‍ തെരഞ്ഞെടുപ്പിനെ ബാധക്കുന്ന ഉള്ളടക്കത്തോട് കൂടിയ യാതൊരു പരിപാടിയും […]

തിരുവല്ലയില്‍ കെ സുരേന്ദ്രന് ഉജ്ജ്വല സ്വീകരണം നല്‍കി പ്രവര്‍ത്തകര്‍; പ്രചരണങ്ങള്‍ ഇന്ന് തുടങ്ങും

തിരുവല്ല: പത്തനംതിട്ടയിലെ ബിജെപി സ്ഥാനാര്‍ത്ഥി കെ സുരേന്ദ്രന് ഉജ്ജ്വല സ്വീകരണം നല്‍കി പ്രവര്‍ത്തകര്‍. മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് പ്രചരണങ്ങള്‍ക്കായി തിരുവല്ല റെയില്‍വേ സ്റ്റേഷനില്‍ എത്തിയ സുരേന്ദ്രനെ സ്വീകരിക്കാന്‍ നൂറുകണക്കിന് പ്രവര്‍ത്തകരാണ് എത്തിയത്. സുരേന്ദ്രന്റെ തെരഞ്ഞെടുപ്പ് പ്രചരണം ഇന്ന് ആരംഭിക്കും.

പാറശ്ശാലയില്‍ ഒരാള്‍ കുഴഞ്ഞു വീണു മരിച്ചു; സൂര്യാഘാതമെന്ന് ഡോക്ടര്‍മാരുടെ പ്രാഥമിക നിഗമനം

തിരുവനന്തപുരം: പാറശ്ശാലയില്‍ ഒരാള്‍ കുഴഞ്ഞു വീണു മരിച്ചു. മരണകാരണം സൂര്യാഘാതമാണെന്നാണ് ഡോക്ടര്‍മാരുടെ പ്രാഥമിക നിഗമനം. പാറശ്ശാലയ്ക്ക് അടുത്ത വാവ്വക്കരയിലെ വയലിലാണ് ഞായറാഴ്ച്ച ഉച്ചയ്ക്ക് 12 മണിയോടെയാണ് കരുണാകരന്‍ എന്നയാളെ കുഴഞ്ഞു വീണ നിലയില്‍ നാട്ടുകാര്‍ കണ്ടെത്തിയത്. അബോധവാസ്ഥയില്‍ കണ്ടെത്തിയ കരുണാകരനെ ഉടനെ പാറശ്ശാല താലൂക്കാശുപത്രിയില്‍ എത്തിച്ചെങ്കിലും അതിനോടകം മരണം സംഭവിച്ചിരുന്നു. മൃതദേഹത്തില്‍ ഡോക്ടര്‍മാര്‍ നടത്തിയ പ്രാഥമിക പരിശോധനയില്‍ പുറംഭാഗത്ത് പൊള്ളലേറ്റതായി കണ്ടെത്തിയിട്ടുണ്ട്. മരണം സൂര്യാഘാതം മൂലമാണെന്നാണ് ഡോക്ടര്‍മാരുടെ പ്രാഥമിക നിഗമനം. എന്നാല്‍ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചാല്‍ മാത്രമേ […]

കേരളത്തില്‍ നടന്നത് ഗ്രൂപ്പ് വീതംവെപ്പ്; നേതാക്കള്‍ക്ക് സങ്കുചിത താല്‍പര്യം: പി.സി ചാക്കോ

തിരുവനന്തപുരം: സ്ഥാനാര്‍ഥി നിര്‍ണയത്തെ വിമര്‍ശിച്ച് പി.സി.ചാക്കോ. കേരളത്തില്‍ നടന്നത് ഗ്രൂപ്പ് വീതംവെപ്പെന്ന് വിമര്‍ശനം. നേതാക്കള്‍ക്ക് സങ്കുചിത താല്‍പര്യം. ഗ്രൂപ്പ് താല്‍പര്യത്തിനപ്പുറം ചിന്തിക്കുന്നില്ല. സ്ഥാനാര്‍ഥിനിര്‍ണയചര്‍ച്ചകള്‍ നടന്നത് പക്വമായ രീതിയിലല്ലെന്നും പി.സി.ചാക്കോ വിമര്‍ശിച്ചു. വയനാട്ടില്‍ മല്‍സരിക്കാമെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞിട്ടില്ലെന്നും പി.സി.ചാക്കോ. ആരെങ്കിലും മറിച്ചുപറഞ്ഞിട്ടുണ്ടെങ്കില്‍ അത് വസ്തുതാപരമല്ല. ആദ്യം ക്ഷണിച്ചത് കര്‍ണാടകയാണ്. ആവശ്യങ്ങളോട് രാഹുല്‍ പ്രതികരിച്ചെന്ന് വിശ്വസിക്കുന്നില്ല. കേരളത്തിനും കര്‍ണാടകത്തിനും തമിഴ്‌നാടിനും ഒരുപോലെ സാധ്യതയുണ്ട്. വിശദമായി ആലോചിക്കാതെ തീരുമാനമെടുക്കാന്‍ കഴിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. രാഹുല്‍ ഗാന്ധി വയനാട്ടില്‍ സ്ഥാനാര്‍ത്ഥിയാകുന്ന കാര്യത്തില്‍ […]

മറക്കരുത് വോട്ട് ചെയ്യാന്‍; ജനങ്ങളെ ഓര്‍മിപ്പിക്കാന്‍ പാക്കറ്റ് പാലിലും പോളിംഗ് തീയതി

മൈസൂരു: വോട്ട് ചെയ്യാന്‍ ജനങ്ങളെ ഓര്‍മിപ്പിക്കാന്‍ പുതിയ മാര്‍ഗവുമായി മൈസൂരു ജില്ലാ ഭരണകൂടം. മൈസൂരുവില്‍ വിതരണം ചെയ്യുന്ന പാല്‍ കവറില്‍ തെരഞ്ഞെടുപ്പ് തീയതി അച്ചടിച്ചാണ് വോട്ടര്‍മാരെ ഓര്‍മപ്പെടുത്തുന്നത്. കര്‍ണാടക മില്‍ക്ക് ഫെഡറേഷനും മൈസൂരു മില്‍ക്ക് യൂണിയന്‍ ലിമിറ്റഡും വിതരണം ചെയ്യുന്ന പാല്‍ കവറില്‍ കന്നഡ ഭാഷയിലാണ് തീയതി അച്ചടിച്ചിരിക്കുന്നത്. സൗത്ത് കര്‍ണാടകയില്‍ വിതരണം ചെയ്യുന്ന പാല്‍ കവറിനു മുകളില്‍ തെരഞ്ഞെടുപ്പ് ഏപ്രില്‍ 18 എന്നും ബാക്കി സ്ഥലങ്ങളിലെ പാല്‍ കവറിനു മുകളില്‍ തെരഞ്ഞെടുപ്പ് ഏപ്രില്‍ 23 എന്നുമാണ് […]

മെഹ്ബൂബ മുഫ്തി ആനന്ദ്‌നാഗില്‍ നിന്നും ലോക്‌സഭയിലേക്ക് മത്സരിക്കും

കാശ്മീര്‍: ജമ്മു കാശ്മീര്‍ മുന്‍ മുഖ്യമന്ത്രിയും പിഡിപി അധ്യക്ഷയുമായ മെഹ്ബൂബ മുഫ്തി ആനന്ദ്‌നാഗില്‍ നിന്നും ലോക്‌സഭയിലേക്ക് മത്സരിക്കും. ഫാസിസ്റ്റ് കക്ഷികള്‍ക്കെതിരെ വോട്ട് ഭിന്നക്കാതിരിക്കാന്‍ സംസ്ഥാനത്തെ എല്ലാ മണ്ഡലങ്ങളിലും സ്ഥാനാര്‍ഥിയെ നിര്‍ത്താന്‍ പിഡിപി ഉദ്ദേശിക്കുന്നില്ലെന്ന് മെഹ്ബൂബ മുഫ്തി അറിയിച്ചു.മെഹ്ബൂബ 2014 തെരഞ്ഞെടുപ്പില്‍ വിജയിച്ച മണ്ഡലമാണ് ആനന്ദ്‌നാഗ്. എന്നാല്‍ സംസ്ഥാന തെരഞ്ഞെടുപ്പില്‍ സജീവമാകുന്നതിനായി 2016ല്‍ മുഫ്തി രാജി വെക്കുകയാണുണ്ടായത്.മെഹ്ബൂബ മുഫ്തിക്ക് പുറമെ, ശ്രീനഗറില്‍ നിന്നുള്ള പി.ഡി.പി സ്ഥാനാര്‍ഥിയായി അഗാ മുഹ്‌സിനും ബാരാമുല്ല മണ്ഡലത്തില്‍ നിന്നും മുന്‍ തൊഴിലാളി നേതാവ് അബ്ദുല്‍ […]

മണ്ഡലം മാറി വോട്ട് തേടി; ഇതരസംസ്ഥാന തൊഴിലാളികളോട് വോട്ടഭ്യര്‍ത്ഥിച്ചു; എറണാകുളത്ത് കണ്ണന്താനം കാലുകുത്തിയതു തന്നെ അമളിയോടെ

കൊച്ചി: എറണാകുളം ലോക്‌സഭാ മണ്ഡലത്തില്‍ ബിജെപി സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചതിനു പിന്നാലെ കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം തെരഞ്ഞെടുപ്പ് പ്രചാരണത്തിന് എത്തിയത് തന്നെ അബദ്ധങ്ങളുടെ ഘോഷയാത്രയുമായി. ന്യൂഡല്‍ഹിയില്‍ നിന്നും കൊച്ചിയില്‍ വിമാനത്തിലെത്തി ചേര്‍ന്ന കണ്ണന്താനത്തിന് ബിജെപി പ്രവര്‍ത്തകര്‍ വന്‍സ്വീകരണമാണ് നല്‍കിയത്. വിമാനത്താവളത്തില്‍ ജോലിക്ക് വന്ന അന്യസംസ്ഥാന തൊഴിലാളികളോടായിരുന്നു കേന്ദ്രമന്ത്രി ആദ്യം വോട്ട് അഭ്യര്‍ത്ഥിച്ചത്. തുടര്‍ന്ന് മണ്ടത്തരം തിരിച്ചറിഞ്ഞതൊടെ അവിടെ നിന്ന് യാത്ര തിരിച്ചു. പിന്നീട് കെഎസ്‌ആര്‍ടിസി ബസിലായിരുന്നു മണ്ഡലത്തിലേക്കുള്ള യാത്ര. ബസില്‍ വെച്ച് ഒരു വിദേശിയോട് വോട്ട് ചോദിച്ചു. ആലുവ […]

സുനീറിനോട് തോല്‍ക്കാനാകും രാഹുലിന്റെ വിധി: കാനം രാജേന്ദ്രന്‍

തിരുവനന്തപുരം: വയനാട് മണ്ഡലത്തില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി മത്സരിച്ചാലും സിപിഐ സ്ഥാനാര്‍ത്ഥി പി പി സുനീറിനെ മാറ്റില്ലെന്ന് സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. എല്‍ഡിഎഫിനെതിരെ രാഹുലിനെ രംഗത്തിറക്കുന്ന കോണ്‍ഗ്രസ് നയം തെറ്റ്. സുനീറിനോട് തോല്‍ക്കാനാകും രാഹുലിന്റെ വിധിയെന്നും കാനം രാജേന്ദ്രന്‍ പറഞ്ഞു. സ്ഥാനാര്‍ത്ഥിയെ പിന്‍വലിച്ച് രാഹുല്‍ ഗാന്ധിക്ക് പാതയൊരുക്കേണ്ട ബാധ്യത സിപിഐയ്ക്ക് ഇല്ലെന്ന് കാനം രാജേന്ദ്രന്‍ കഴിഞ്ഞദിവസം പ്രതികരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് നിലപാട് ആവര്‍ത്തിച്ച് കാനം വീണ്ടും രംഗത്തുവന്നത്. രാഹുല്‍ ഗാന്ധി വയനാട് മത്സരിക്കുന്നത് തെറ്റായ […]

Page 5 of 925 1 2 3 4 5 6 7 8 9 10 925