പ്രതിഷേധങ്ങളെ ഭയക്കുന്നില്ല; ഞങ്ങൾ തെറ്റ് ചെയ്തവരല്ല; ആര്‍പ്പോ ആര്‍ത്തവം വേദിയില്‍ ബിന്ദുവും കനകദുര്‍ഗയും

Web Desk

കൊച്ചി: ആർത്തവ അയിത്തത്തിനെതിരെ തൊട്ടുകൂടാമെന്ന സന്ദേശം ഉയർത്തി ആർപ്പോ ആർത്തവം പരിപാടിയില്‍ പങ്കെടുക്കാന്‍ ബിന്ദുവും കനക ദുർഗയുമെത്തി. ശബരിമല യുവതി പ്രവേശന വിധിക്ക് ശേഷം ആദ്യമായി ദര്‍ശനം നടത്തിയ യുവതികൾ ഇതുവരെ പൊലീസ് സംരക്ഷണത്തിലായിരുന്നു. ആർപ്പോ ആർത്തവത്തിന് വരണം എന്ന് നേരത്തെ കരുതിയതാണെന്ന് ഇരുവരും വിശദമാക്കി. പോലീസ് പിന്തുണ ആവശ്യപ്പെട്ടിട്ടില്ല. സ്വന്തം രീതിയിൽ ആണ് പരിപാടിക്ക് വന്നത്. പ്രതിഷേധങ്ങളെ ഭയക്കുന്നില്ല. ഞങ്ങൾ തെറ്റുകൾ ചെയ്തവരല്ലെന്നും ഇവര്‍ പറഞ്ഞു. എറണാകുളം മറൈന്‍ ഡ്രൈവിലെ ഹെലിപാട് മൈതാനത്ത് ഇന്നലെയാണ് തൊട്ടുകൂടായ്മയ്‌ക്കെതിരെ […]

ആലപ്പാടിനെ തകര്‍ത്തത് ഖനനമല്ല, സുനാമി; സമരം ചെയ്യുന്നവര്‍ മലപ്പുറത്തുള്ള ചിലര്‍; കുറച്ച് പേര്‍ മുദ്രാവാക്യം വിളിച്ചാല്‍ സ്ഥാപനം പൂട്ടാനാകില്ല; സമരത്തെ തള്ളി ഇ.പി ജയരാജന്‍ (വീഡിയോ)

തിരുവനന്തപുരം: കരിമണല്‍ ഖനനത്തിനെതിരായി ആലപ്പാട് നടക്കുന്ന സമരത്തെ തള്ളി വ്യവസായ മന്ത്രി ഇ.പി ജയരാജന്‍. ഖനനം നിര്‍ത്തിവെക്കാനാകില്ല. മലപ്പുറത്ത് നിന്നുള്ളവരാണ് സമരത്തില്‍ പങ്കെടുക്കുന്നത്. ഖനനം വിവാദമാക്കിയത് പരിശോധിക്കണം. അതോ ബോധപൂര്‍വ്വം സൃഷ്ടിക്കുന്നതാണോ എന്ന് പരിശോധിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കരിമണല്‍ ഖനനം വിവാദമായ സാഹചര്യത്തിലാണ് അദ്ദേഹം വാര്‍ത്താ സമ്മേളനം നടത്തി നിലപാട് വിശദീകരിച്ചത്. പതിനാറര കിലോമീറ്റര്‍ നീളമുള്ള കടലോരത്താണ് ഖനനം നടക്കുന്നത്. ഇതിന്റെ ഭാഗമായി അവിടം നാലു പ്ലോട്ടുകളായി തിരിച്ചിട്ടുണ്ട്. ഇതില്‍ നാല് പ്ലോട്ട് ഐആര്‍ഇയ്ക്കും നാല് പ്ലോട്ട് കെ.എം.എം […]

ലോക്‌സഭാ തെരഞ്ഞെടുപ്പ്: യുപിയില്‍ 80 സീറ്റിലും കോണ്‍ഗ്രസ് ഒറ്റയ്ക്ക് മത്സരിക്കും

ന്യൂഡല്‍ഹി: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഉത്തര്‍പ്രദേശിലെ 80 സീറ്റിലും കോണ്‍ഗ്രസ് മത്സരിക്കും. സമാന മനസ്‌കരുമായി പാര്‍ട്ടികളുടെ പിന്തുണ തേടുമെന്ന് ഗുലാംനബി ആസാദ് പറഞ്ഞു. കോണ്‍ഗ്രസിനെ ഒഴിവാക്കി എസ്.പിയും ബി.എസ്.പിയും ഒരുമിച്ച് മത്സരിക്കുമെന്ന് അഖിലേഷ് യാദവും മായാവതിയും പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ഉത്തര്‍പ്രദേശില്‍ ഒറ്റക്ക് മത്സരിക്കാന്‍ കോണ്‍ഗ്രസ് തീരുമാനിച്ചത്. 80 സീറ്റുകളിലും മല്‍സരിക്കാനാണ് ഇപ്പോള്‍ തീരുമാനിച്ചിട്ടുള്ളതെങ്കിലും സമാനമനസ്കരായ പാര്‍ട്ടികള്‍ മുന്നോട്ട് വന്നാല്‍ അവര്‍ക്കും സീറ്റ് നല്‍കും. തിരഞ്ഞെടുപ്പ് തന്ത്രങ്ങള്‍ വിലയിരുത്താനായി  ലക്നൗവില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. എസ്.പി ,ബി.എസ്.പി സഖ്യത്തെ പിണക്കേണ്ടെന്ന […]

എന്‍എസ്എസും ബിജെപിയും അണ്ണനും തമ്പിയുമാണെന്ന് വെള്ളാപ്പള്ളി; സമദൂരം എന്നത് എന്‍എസ്എസിന്റെ കാര്യം നേടാനുള്ള അടവ്

ആലപ്പുഴ: എന്‍എസ്എസിനെതിരേ പരിഹാസവുമായി എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. ബിജെപിയും എന്‍എസ്എസും അണ്ണനും തമ്പിയുമാണെന്ന് വെള്ളാപ്പള്ളി പരിഹസിച്ചു. ശബരിമല വിഷയത്തോടെ എന്‍എസ്എസ് ബിജെപിക്ക് കീഴടങ്ങിയിരിക്കുകയാണ്. സമദൂരം എന്നത് എന്‍എസ്എസിന്റെ കാര്യം നേടാനുള്ള അടവാണെന്നും വെള്ളാപ്പള്ളി കൂട്ടിച്ചേര്‍ത്തു. മുന്നോക്കക്കാരിലെ പിന്നാക്കക്കാര്‍ക്ക് സാമ്പത്തിക സംവരണം നടപ്പാക്കിയതിന് നന്ദി അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി.സുകുമാരന്‍ നായര്‍ കത്ത് അയച്ചതിനു പിന്നാലെയാണ് വെള്ളാപ്പള്ളിയുടെ പ്രതികരണം. സാമ്പത്തിക സംവരണ ബില്‍ രാജ്യസഭ കടന്നതിന് തൊട്ടു പിന്നാലെയാണ് […]

പ്രമുഖ ഗാന്ധിയന്‍ കെ.പി.എ. റഹിം കുഴഞ്ഞുവീണു മരിച്ചു

കണ്ണൂര്‍:ഗാന്ധിജിയെക്കുറിച്ച് പ്രസംഗിക്കുന്നതിനിടയില്‍ പ്രമുഖ ഗാന്ധിയനും ഗാന്ധി പീസ് ഫൗണ്ടേഷന്‍ മുന്‍ അധ്യക്ഷനുമായ കെ.പി.എ. റഹിം (67) കുഴഞ്ഞുവീണു മരിച്ചു. മാഹിയില്‍ ഗാന്ധിജിയെത്തിയതിന്റെ വാര്‍ഷികവുമായി ബന്ധപ്പെട്ട പരിപാടിയില്‍ പ്രസംഗിക്കുമ്പോഴാണു സംഭവം. പാനൂര്‍ സ്വദേശിയാണ് കെ.പി.എ റഹിം .സംസ്‌കാരം പിന്നീട് നടത്തും.

മോദിയെ പുറത്താക്കാന്‍ കോണ്‍ഗ്രസ് പാകിസ്താന്റെ സഹായം തേടി; കോണ്‍ഗ്രസ് നേതാക്കള്‍ നാണംകെട്ട രാഷ്ട്രീയം കളിക്കുന്നു: നിര്‍മ്മലാ സീതാരാമന്‍

ഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയെ പുറത്താക്കാന്‍ കോണ്‍ഗ്രസ് പാകിസ്താന്റെ സഹായം തേടിയെന്ന ആരോപണവുമായി പ്രതിരോധമന്ത്രി നിര്‍മ്മലാ സീതാരാമന്‍. കോണ്‍ഗ്രസ് നേതാക്കള്‍ നാണംകെട്ട രാഷ്ട്രീയം കളിക്കുകയാണ്. തങ്ങളുടെ തെറ്റായ നയങ്ങള്‍ മൂലം ലോകത്തിന് മുന്നില്‍ ഒറ്റപ്പെട്ട് കിടക്കുന്ന രാജ്യമാണ് പാകിസ്താന്‍. അവിടെ ചെന്നാണ് ചില കോണ്‍ഗ്രസ് നേതാക്കള്‍ പ്രധാനമന്ത്രി മോദിയെ ആ സ്ഥാനത്ത് നിന്ന് നീക്കം ചെയ്യാന്‍ സഹായം തേടിയത്. ഡല്‍ഹിയില്‍ നടക്കുന്ന ബിജെപി ദേശീയ നിര്‍വാഹക സമിതി യോഗത്തില്‍ പങ്കെടുത്ത് സംസാരിക്കവേ നിര്‍മ്മല പറഞ്ഞു. ദേശീയ മാധ്യമമായ ഹിന്ദുസ്ഥാന്‍ […]

സ്വന്തം സ്ഥാനം പാര്‍ട്ടിയില്‍ ഉറപ്പാണോയെന്ന് പരിശോധിക്കുക; മുരളീധരന് മറുപടിയുമായി ദേവസ്വം പ്രസിഡന്റ്

തിരുവനന്തപുരം: കോണ്‍ഗ്രസിലേക്ക് ക്ഷണിച്ച കെ. മുരളീധരന് മറുപടിയുമായി ദേവസ്വം പ്രസിഡന്റ് എ പത്മകുമാര്‍. സ്വന്തം സ്ഥാനം പാര്‍ട്ടിയില്‍ ഉറപ്പാണോയെന്ന് കെ. മുരളീധരന്‍ പരിശോധിക്കണമെന്ന് പത്മകുമാര്‍ പറഞ്ഞു. താന്‍ ഇതുവരെ പാര്‍ട്ടിയോ മുന്നണിയോ മാറിയിട്ടില്ല. പിടിച്ച കൊടി ജീവിതാവസാനം വരെ കൊണ്ടുനടക്കുമെന്ന് പത്മകുമാര്‍ പറഞ്ഞു. പാര്‍ട്ടിയും മുന്നണിയും മാറിയ മുരളീധരന് അത് മനസ്സിലാകില്ലെന്നും പത്മകുമാര്‍ പരിഹാസ രൂപേണ പറഞ്ഞു. ഇപ്പോഴത്തെ നിലയിൽ സിപിഐഎമ്മിൽ തുടർന്നാൽ പത്മകുമാറിനു രക്ഷയുണ്ടാകില്ലെന്നാണ് മുരളീധരന്‍ കഴിഞ്ഞ ദിവസം പറഞ്ഞത്.. കോൺഗ്രസിലേക്കു വന്നാൽ സ്വീകരിക്കാം. ശബരിമല […]

ശബരിമലയിലെ അക്രമ സംഭവങ്ങള്‍ വരുമാനത്തെ ബാധിച്ചു:കടകംപള്ളി

തിരുവനന്തപുരം:ശബരിമലയില്‍ നടന്ന ആക്രമണ സംഭവങ്ങള്‍ തീര്‍ത്ഥാടകരുടെ എണ്ണം കുറയാനിടയാക്കിയെന്നും ദേവസ്വം മന്ത്രി കടകംപള്ളിസുരേന്ദ്രന്‍ പറഞ്ഞു. രാജ്യത്തെ പ്രമുഖകക്ഷി കാണിക്കയിടരുതെന്ന് ആഹ്വാനം ചെയ്തതായും അദ്ദേഹം വ്യക്തമാക്കി. ശബരിമലയിലെ പണം സര്‍ക്കാരും സി പി ഐ എമ്മും എടുക്കുന്നുവെന്ന് പ്രചരിപ്പിച്ചത് വരുമാനം കുറയാനിടയാക്കിനെന്നും മന്ത്രി തിരുവനന്തപുരത്ത് പറഞ്ഞു. മകരവിളക്കിന് ഉള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കിയതായും എത്ര ഭക്തരെത്തിയാലും ജ്യോതിദര്‍ശനത്തിന് സൗകര്യങ്ങളൊരുക്കിയിട്ടുണ്ട്. ദര്‍ശനത്തിനുള്ള സ്ഥലങ്ങളിലെ അപകടമേഖലകള്‍ കണ്ടെത്തി സുരക്ഷയൊരുക്കിയിട്ടുണ്ടെന്നും ദേവസ്വംമന്ത്രി പറഞ്ഞു.

ആര്‍പ്പോ ആര്‍ത്തവം പരിപാടിയില്‍ മുഖ്യമന്ത്രി പങ്കെടുക്കില്ല; പിന്മാറ്റം പൊലീസ് റിപ്പോര്‍ട്ടിനെ തുടര്‍ന്ന്

കൊച്ചി: കൊച്ചിയിലെ ആര്‍പ്പോ ആര്‍ത്തവം പരിപാടിയില്‍ നിന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പിന്‍മാറി. ആര്‍പ്പോ ആര്‍ത്തവം പരിപാടിയുടെ സംഘാടകര്‍ തീവ്രസ്വഭാവക്കാര്‍ ആണെന്ന പോലീസ് റിപ്പോര്‍ട്ടിന്റെ പശ്ചാത്തലത്തിലാണ് മുഖ്യമന്ത്രിയുടെ പിന്‍മാറ്റം. ചുംബനസമരവുമായി ബന്ധപ്പെട്ടവരും ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. നേരത്തെ പരിപാടിയില്‍ പങ്കെടുക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചിരുന്നു. ശബരിമല യുവതീ പ്രവേശന വിഷയത്തിന്റെ പശ്ചാത്തലത്തിലാണ് ആര്‍ത്തവം അശുദ്ധമല്ല എന്ന കാമ്പയിനുമായി സംഘാടകര്‍ രംഗത്തു വന്നത്. മുഖ്യമന്ത്രി പിണറായി വിജയന്‍ പങ്കെടുക്കുമെന്നാണ് അറിയിച്ചിരുന്നത്. മുഖ്യമന്ത്രിയുടെ ഓഫീസും ഇത് സ്ഥിരീകരിച്ചിരുന്നു. എന്നാല്‍ തീവ്ര സ്വഭാവമുള്ള സംഘടനകളാണ് […]

ആലപ്പാട്: സമരത്തിനെ എതിര്‍ക്കാതെ സിപിഐഎം, ഖനനത്തിന്റെ തോത് കുറച്ച് പരിസ്ഥിതി പഠനം നടത്താമെന്ന് നിര്‍ദേശം

കൊല്ലം: ആലപ്പാട് വിഷയത്തില്‍ സമരക്കാരുമായി ഏറ്റുമുട്ടലിന് പോകാതെ തന്നെ പ്രശ്‌നം പരിഹരിക്കാന്‍ സര്‍ക്കാരിന് സി.പി.ഐ.എം നിര്‍ദേശം. സാമൂഹ്യമാധ്യമ കൂട്ടായ്മക്ക് അപ്പുറം സമരത്തെ കാണണമെന്നാണ് സി.പി.ഐ.എമ്മിന്റെ നിലപാട്. ലോക്‌സഭ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ ഉയര്‍ന്നുവന്ന സമരത്തിന് പിന്നിലെ രാഷ്ട്രീയ ലക്ഷ്യങ്ങളുണ്ടാകാനുള്ള സാധ്യതയും പക്ഷെ സി.പി.എം തള്ളികളയുന്നില്ല. ആലപ്പാട് ഐ.ആര്‍.ഇയുടെ കരിമണല്‍ ഖനനത്തിനെതിരെ സമരം ചെയ്യുന്ന ജനങ്ങള്‍ക്ക് എതിരെ നിലപാട് എടുത്തിരുന്ന മന്ത്രിമാര്‍ സ്വരം മാറ്റിയത് പാര്‍ട്ടി നിര്‍ദേശത്തെ തുടര്‍ന്നാണ്. സമരക്കാര്‍ ഉന്നയിക്കുന്ന പ്രശ്‌നത്തെ ഗൗരവകരമായി കാണണമെന്ന് വെള്ളിയാഴ്ച ചേര്‍ന്ന സി.പി.എം […]

Page 6 of 755 1 2 3 4 5 6 7 8 9 10 11 755