പി.ജയരാജനെ കസ്റ്റഡിയില്‍ വേണമെന്ന സി.ബി.ഐ ഹര്‍ജി പരിഗണിക്കുന്നത് മാര്‍ച്ച് നാലിലേക്ക് മാറ്റി

Web Desk

കതിരൂര്‍ മനോജ് വധക്കേസില്‍ റിമാന്‍ഡില്‍ സി.പി.ഐ എം നേതാവ് പി. ജയരാജനെ കസ്റ്റഡിയില്‍ വിട്ടുകിട്ടാന്‍ സി.ബി.ഐ നല്‍കിയ ഹര്‍ജി പരിഗണിക്കുന്നത് തലശേരി സെഷന്‍സ് കോടതി മാര്‍ച്ച് നാലിലേക്കു മാറ്റി.

വി.എസ്.ഡി.പി നാടാര്‍ രക്ഷാ മാര്‍ച്ച് നടത്തി; രാഷ്ട്രീയ പാര്‍ട്ടി ഉടനെന്ന് വിഷ്ണുപുരം ചന്ദ്രശേഖരന്‍

നാടാര്‍ സമുദായത്തിന് ഏകീകൃത സംവരണം ആവശ്യപ്പെട്ട് വി.എസ്.ഡി.പി നാടാര്‍ രക്ഷാ മാര്‍ച്ച് നടത്തി.

വിഎസിനും പിണറായിക്കും മത്സരിക്കാന്‍ തടസമില്ലെന്ന് കോടിയേരി ബാലകൃഷ്ണന്‍

വിഎസ് അച്യുതാനന്ദനും പിണറായി വിജയനും നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിന് തടസങ്ങളില്ലെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. മുഖ്യമന്ത്രിയാകാന്‍ യോഗ്യതയുള്ള നിരവധി പേര്‍ പാര്‍ട്ടിയിലുണ്ട്. എന്നാല്‍ മുന്‍കൂട്ടി മുഖ്യമന്ത്രിയെ പ്രഖ്യാപിക്കില്ലെന്നും കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു.

കോണ്‍ഗ്രസും ആര്‍.എസ്.എസും തമ്മില്‍ അവിശുദ്ധ കൂട്ടുകെട്ടിന് കളമൊരുങ്ങുന്നെന്ന് പിണറായി

കേരളത്തില്‍ കോണ്‍ഗ്രസും ആര്‍.എസ്.എസും തമ്മില്‍ അവിശുദ്ധ കൂട്ടുകെട്ടിന് കളമൊരുങ്ങുന്നതായി സി.പി.ഐ എം പോളിറ്റ്ബ്യൂറോ അംഗം പിണറായി വിജയന്‍.

ജോസഫ് പക്ഷത്തെ വിമതര്‍ ഇടതു പക്ഷവുമായി ചര്‍ച്ച നടത്തി, ആറ് സീറ്റുകള്‍ വരെ നല്‍കാമെന്ന് സിപിഐഎം വാഗ്ദാനം ചെയ്‌തെന്ന് സൂചന

ഇടതുബന്ധം ഉറപ്പിച്ച കേരള കോണ്‍ഗ്രസ് വിമതര്‍ സിപിഎം നേതൃത്വവുമായി വീണ്ടും ആശയവിനിമയം നടത്തി.

പത്തനാപുരത്ത് തന്നെ മത്സരിക്കുമെന്ന് ഗണേഷ് കുമാര്‍; മണ്ഡലം മാറേണ്ട സാഹചര്യമില്ല

നിയമസഭാ തെരഞ്ഞെടുപ്പില്‍ പത്തനാപുരത്ത് തന്നെ വീണ്ടും മത്സരിക്കുമെന്ന് കെ.ബി ഗണേഷ് കുമാര്‍. പത്തനാപുരത്ത് നിന്ന് മാറി മറ്റൊരു മണ്ഡലത്തില്‍ മത്സരിക്കേണ്ട സാഹചര്യം ഇപ്പോഴില്ല. കഴിഞ്ഞ മൂന്ന് തെരഞ്ഞെടുപ്പുകളിലും പ്രഗത്ഭരായ സ്ഥാനാര്‍ത്ഥികളെയാണ് താന്‍ പരാജയപ്പെടുത്തിയത്.

ജിജി തോംസണ് സ്ഥാനക്കയറ്റം; ഉമ്മന്‍ ചാണ്ടി ധൂര്‍ത്ത് പുത്രനെപ്പോലെ പെരുമാറുന്നു

ചീഫ് സെക്രട്ടറി ജിജി തോംസണ്‍ അടക്കമുള്ള ഉന്നതോദ്യോഗസ്ഥര്‍ക്ക് വിരമിക്കാന്‍ മണിക്കൂറുകള്‍ മാത്രമുള്ളപ്പോള്‍, കാബിനറ്റ് പദവിയും ഉയര്‍ന്ന ശമ്പളവും മറ്റാനുകുല്യങ്ങളും നല്‍കി തോന്നിയപടി നിയമനം നല്‍കിയത് ജനങ്ങളോടുള്ള വെല്ലുവിളിയാണെന്നും, ഈ നിയമനങ്ങള്‍ റദ്ദാക്കണമെന്നും പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദന്‍ പറഞ്ഞു. ധൂര്‍ത്തപുത്രനെപ്പോലെയാണ് ഉമ്മന്‍ചാണ്ടി ഓരോന്നു ചെയ്യുന്നത്.

ജിജി തോംസണ് ക്യാബിനറ്റ് പദവി നല്‍കിയതിനെതിരെ കോടിയേരി

മുന്‍ ചീഫ് സെക്രട്ടറി ജിജി തോംസണ് ക്യാബിനറ്റ് പദവി നല്‍കിയതിനെ വിമര്‍ശിച്ച് സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. സര്‍ക്കാര്‍ അഴിമതിക്കാരെ സഹായിക്കുകയാണെന്ന് കോടിയേരി പറഞ്ഞു. മുഖ്യ വിവരാവകാശ കമ്മീഷണറായുള്ള വിന്‍സന്‍ എം പോളിന്റെ നിയമനവും സര്‍ക്കാരിന്റെ പ്രത്യുപകാരമായി കണ്ടാല്‍ മതിയെന്നും കോടിയേരി പറഞ്ഞു.

വിഎസിനെ മത്സരിപ്പിക്കുന്നതില്‍ സിപിഐഎമ്മില്‍ ആശയക്കുഴപ്പം; ചൊവ്വാഴ്ച അടിയന്തര സംസ്ഥാന സെക്രട്ടറിയേറ്റ്

വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ വിഎസ് അച്യുതാനന്ദന്‍ മത്സരിക്കുന്നതില്‍ സിപിഐഎമ്മില്‍ ആശയക്കുഴപ്പം തുടരുന്നു. 90 വയസ് കഴിഞ്ഞവര്‍ മത്സരിക്കുന്നത് ശരിയാണോ എന്ന സംശയാണ് കേന്ദ്ര കമ്മിറ്റിയില്‍ ഉയര്‍ന്നത്.

എല്‍ഡിഎഫുമായി ചര്‍ച്ച നടത്തിയെന്ന് ഫ്രാന്‍സിസ് ജോര്‍ജ്

കേരള കോണ്‍ഗ്രസില്‍ എമ്മില്‍ കടുത്ത ഭിന്നതയുണ്ടെന്ന് ജോസഫ് വിഭാഗത്തിലെ മുതിര്‍ന്ന നേതാവ് ഫ്രാന്‍സിസ് ജോര്‍ജ്. ഈ സാഹചര്യത്തില്‍ ഇടതുപക്ഷവുമായി ചര്‍ച്ച നടത്തിയതായും ഫ്രാന്‍സിസ് ജോര്‍ജ് വെളിപ്പെടുത്തി. ഇടത് നേതാക്കളുമായി ചര്‍ച്ച നടത്തിയെന്നും യുഡിഎഫ് വിട്ടുവന്നാല്‍ സ്വീകരിക്കാമെന്ന് ഉറപ്പുനല്‍കയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Page 747 of 755 1 742 743 744 745 746 747 748 749 750 751 752 755