ടൈറ്റാനിയം കേസ് ഇന്ന് പരിഗണിക്കും

Web Desk

ടൈറ്റാനിയം അഴിമതിക്കേസ് തിരുവനന്തപുരം വിജിലന്‍സ് പ്രത്യേക കോടതി ഇന്ന് പരിഗണിക്കും. കേസിന്റെ അന്വേഷണപുരോഗതി റിപ്പോര്‍ട്ട് ഇന്ന് സമര്‍പ്പിക്കണമെന്നാണ് കഴിഞ്ഞ തവണ കോടതി നിര്‍ദ്ദേശിച്ചിരുന്നത്. പറഞ്ഞത്. ടൈറ്റാനിയത്തില്‍ മാലിന്യ പ്ലാന്റ് നിര്‍മ്മിച്ചത് വഴി കോടികള്‍ സര്‍ക്കാരിന് നഷ്ടമുണ്ടായെന്നാണ് പരാതി

സീറ്റ് വിഭജനം ചര്‍ച്ച ചെയ്യാന്‍ ഇന്ന് ഇടത് മുന്നണി യോഗം ചേരും

നിയമസഭതെരഞ്ഞെടുപ്പിലെ സീറ്റ് വിഭജന ചര്‍ച്ചകള്‍ക്കായി ഇടതുമുന്നണി യോഗം ഇന്ന് ചേരും.വൈകിട്ട് മൂന്ന് മണിക്ക് എകെജി സെന്ററിലാണ് യോഗം. പ്രകടന പത്രിക തയ്യാറാക്കുക,സീറ്റ് വിഭജനം പൂര്‍ത്തായാക്കുക തുടങ്ങിയവയാണ് ഇന്നത്തെ യോഗത്തിന്റെ പ്രധാന അജണ്ട.

പാമോയില്‍ കേസ്; വിചാരണാ നടപടികള്‍ നിര്‍ത്തിവയ്ക്കണമെന്ന ആവശ്യം ഹൈക്കോടതി അംഗീകരിച്ചില്ല

പാമോയില്‍ കേസില്‍ തൃശൂര്‍ വിജിലന്‍സ് കോടതിയിലെ വിചാരണാ നടപടികള്‍ സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് നല്‍കിയ ഹര്‍ജിയില്‍ ഹൈക്കോടതി ഇടപെട്ടില്ല. കേസില്‍ പ്രതിയായ മുന്‍ ചീഫ് സെക്രട്ടറി ജിജി തോംസണ്‍ നല്‍കിയ ഹര്‍ജിയിലാണ് നടപടി. പാമോയില്‍ കേസില്‍ നിന്ന് തന്നെ ഒഴിവാക്കണമെന്നാവശ്യപ്പെടുന്ന ഹര്‍ജിയും കേസിലെ പ്രോസിക്യൂഷന്‍ നടപടികള്‍ അവസാനിപ്പിക്കണമെന്ന സര്‍ക്കാരിന്റെ ഹര്‍ജിയും സുപ്രീം കോടതിയുടെ പരിഗണനയിലാണെന്ന് ചൂണ്ടിക്കാട്ടിയാണ് ജിജി തോംസണ്‍ ഹൈക്കോടതിയെ സമീപിച്ചത്

കേരളത്തിലെ ക്രമസമാധാന പ്രശ്‌നങ്ങളില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഇടപെടുന്നു

ബിജെപിയുടെ പരാതി പരിഗണിച്ച് കേരളത്തിലെ ക്രമസമാധാന പ്രശ്‌നങ്ങളില്‍ തെരഞ്ഞെടുപ്പ് കമ്മിഷന്‍ ഇടപെടല്‍. അക്രമം കാട്ടുന്നവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കണമെന്ന് ചീഫ് സെക്രട്ടറി പി.കെ.മൊഹന്തിയെ വിളിച്ചുവരുത്തി കമ്മീഷന്‍ നിര്‍ദേശം നല്‍കി. സംസ്ഥാനത്തെ സ്ഥിതി വിലയിരുത്താന്‍ കമ്മീഷന്‍ ഡയറക്ടര്‍ ജനറല്‍ സുദീപ് ജയിന്‍ ഇന്ന് കേരളത്തിലെത്തും.

 ഒറ്റപ്പാലത്തും ഷൊര്‍ണൂരിലും ഇരിങ്ങാലക്കുടയിലും സി.പി.ഐ.എം സ്ഥാനാര്‍ത്ഥി നിര്‍ണയത്തിനെതിരെ പോസ്റ്ററുകള്‍

ഒറ്റപ്പാലം, ഷൊര്‍ണൂര്‍ നിയമസഭാ മണ്ഡലങ്ങളിലെ സി.പി.ഐ എം സ്ഥാനാര്‍ത്ഥി നിര്‍ണയത്തിനെതിരെ പോസ്റ്ററുകള്‍. സംസ്ഥാന കമ്മിറ്റി അംഗം പി.ഉണ്ണി, ജില്ലാ സെക്രട്ടറിയേറ്റ് അംഗം പി.കെ.ശശി എന്നിവരെ സ്ഥാനാര്‍ത്ഥികളാക്കാനുള്ള നീക്കത്തിനെതിരെയാണ് പോസ്റ്റര്‍ പ്രത്യക്ഷപ്പെട്ടത്. ഒറ്റപ്പാലത്ത് പി.ഉണ്ണിയുടേയും ഷൊര്‍ണൂരില്‍ പി.കെ.ശശിയുടേയും പേരുകളാണ് സ്ഥാനാര്‍ത്ഥി സാധ്യതാപട്ടികയില്‍ മുന്നില്‍.

സംസ്ഥാനത്തെ 52 എം.എല്‍.എമാര്‍ ക്രിമിനല്‍ കേസ് പ്രതികള്‍; വി. ശിവന്‍കുട്ടി ഒന്നാമന്‍

സംസ്ഥാന നിയമസഭയിലെ 52 എം.എല്‍.എമാര്‍ ക്രിമിനല്‍ കേസുകളില്‍ പ്രതികള്‍. നിയമസഭയ്ക്ക് അകത്തും പുറത്തുമായി നടന്ന സമരങ്ങളിലും അക്രമ സംഭവങ്ങളിലുമാണ് ഇവര്‍ക്കെതിരേ കേസുള്ളത്. കേസുകളുടെ എണ്ണത്തില്‍ വി. ശിവന്‍കുട്ടി എം.എല്‍.എയാണ് ഒന്നാമത്. തിരുവനന്തപുരം സിറ്റി പോലീസ് പരിധിയില്‍ 21 കേസുകളാണ് ശിവന്‍കുട്ടിക്കെതിരേ രജിസ്റ്റര്‍ ചെയ്തത്. വനിത എം.എല്‍.എമാരില്‍ കെ.കെ. ലതികയാണു മുമ്പില്‍. കോഴിക്കോട് റൂറല്‍, തിരുവനന്തപുരം സിറ്റി എന്നിവിടങ്ങളിലായി 16 കേസുകളാണ് ഇവര്‍ക്കെതിരേ ചുമത്തിയിട്ടുള്ളത്.

മന്ത്രിമന്ദിരങ്ങള്‍ മോടികൂട്ടാന്‍ ചെലവഴിച്ചത് മൂന്നു കോടി

ഈ സര്‍ക്കാരിന്റെ കാലത്ത് മന്ത്രിമന്ദിരങ്ങളും പ്രതിപക്ഷ നേതാവിന്റെ ഔദ്യോഗിക വസതിയും മോടി കൂട്ടാന്‍ ചെലവഴിച്ചത് മൂന്നു കോടിയില്‍പരം രൂപ. 2015 ജൂലൈ വരെയാണ് 3.13 കോടി രൂപ ചെലവഴിച്ചത്. ബംഗ്ലാവുകളുടെ പരമ്പരാഗത വാസ്തുശൈലി പോലും തകര്‍ത്തായിരുന്നു മോടികൂട്ടല്‍. തറയോടുകള്‍ പൊളിച്ച് കല്ലുകള്‍ പാകാനും പട്ടിക്കൂട് മുതല്‍ വിളക്കുകാലുകള്‍ വരെ മാറ്റാനുമാണ് തുക ചെലവിട്ടത്.

ബിജെപി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിക്കുന്നത് മാറ്റിവെച്ചു

കേരളത്തിലെ ബിജെപി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിക്കുന്നത് മാറ്റിവെച്ചു. സംസ്ഥാന ഘടകം നല്‍കിയ പട്ടികയില്‍ കേന്ദ്ര നേതൃത്വത്തിന് അതൃപ്തി. മുഴുവന്‍ സ്ഥാനാര്‍ത്ഥികളെയും ഒന്നിച്ച് പ്രഖ്യാപിക്കുന്നതാണ് അഭികാമ്യമെന്ന് നേതൃത്വം.

ഉമ്മന്‍ ചാണ്ടിക്കെതിരെ പുതുപ്പള്ളിയില്‍ എസ്എഫ്‌ഐ സംസ്ഥാന പ്രസിഡന്റ്

കോട്ടയം: പുതുപ്പള്ളി നിയമസഭാ മണ്ഡലത്തില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കെതിരെ എസ്എഫ്‌ഐ സംസ്ഥാന പ്രസിഡന്റ് ജെയ്ക്ക് സി. തോമസ് മത്സരിക്കും. ജെയ്ക്ക് പുതുപ്പള്ളി മണ്ഡലത്തിലെ മണര്‍കാട് സ്വദേശിയാണ്. അതേസമയം, ഏറ്റുമാനൂരില്‍ സിറ്റിങ് എംഎല്‍എ സുരേഷ് കുറുപ്പു തന്നെ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയാകും. കോട്ടയത്ത് റെജി സക്കറിയ ആണ് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ എതിരാളി. ഇറക്കുമതി സ്ഥാനാര്‍ഥികളെ പുതുപ്പള്ളിയില്‍ വേണ്ട എന്ന ശക്തമായ ആവശ്യത്തെ തുടര്‍ന്നാണ് മണ്ഡലത്തില്‍ തന്നെയുള്ള ജെയ്ക്ക് സി. തോമസിന് നറുക്ക് വീണത്. യാക്കോബായ സഭാംഗമായ ജെയ്ക്ക് മണര്‍കാട് സെന്റ് […]

സി.പി.ഐ.എം -സി.പി.ഐ സീറ്റുചര്‍ച്ചയില്‍ ധാരണയായില്ല

സിപിഐ എംസിപിഐ മൂന്നാം ഘട്ട ഉഭയകക്ഷി ചര്‍ച്ചയിലും സീറ്റുകള്‍ സംബന്ധിച്ച് ധാരണയായില്ല. നാളെ വീണ്ടും ചര്‍ച്ച നടത്തുമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ അറിയിച്ചു.

Page 808 of 827 1 803 804 805 806 807 808 809 810 811 812 813 827