ഉമ്മന്‍ ചാണ്ടി ഇറങ്ങുന്നത് ഖജനാവ് കാലിയാക്കി; നിക്ഷേപമായി ശേഷിക്കുന്നത് 924 കോടി മാത്രം

Web Desk

യു.ഡി.എഫ് സര്‍ക്കാരിന്റെ കാലാവധി തീരാറായിരിക്കെ സംസ്ഥാനത്ത് സര്‍ക്കാര്‍ ഖജനാവില്‍ നിക്ഷേപമായി ശേഷിക്കുന്നത് 924.52 കോടി രൂപ മാത്രം. അതേസമയം ഏഴുവകുപ്പുകളില്‍നിന്നുമാത്രം നികുതിയിനത്തിലും അല്ലാതെയും സര്‍ക്കാരിനു പിരിച്ചെടുക്കാനുള്ളത് 11,327.82 കോടിരൂപയാണ്. ഇടതുസര്‍ക്കാര്‍ ഭരണം ഒഴിയുമ്പോളുണ്ടായിരുന്ന കടം ഇരട്ടിയാക്കിയാണ് ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ ഭരണം ഒഴിയുന്നത്.

പൊലീസ് നിരീക്ഷണത്തില്‍ മാവോയിസ്റ്റ് ജാഥ

ഒളിവിലുള്ള പോരാട്ടം അവസാനിപ്പിച്ചു രാഷ്ട്രീയ മുഖ്യധാരയിലേക്കു നീങ്ങുന്നുവെന്ന സന്ദേശം പകര്‍ന്നു മാവോയിസ്റ്റ് നേതൃത്വത്തില്‍ രാഷ്ടീയ സൈനിക അടിച്ചമര്‍ത്തലിനെതിരായ ജനകീയപ്രതിരോധ വാഹന ജാഥ പ്രയാണം തുടരുന്നു.

മാണി, ജേക്കബ് വിഭാഗങ്ങളുമായി ഉഭയകക്ഷി ചര്‍ച്ച ഇന്ന്

യുഡിഎഫില്‍ ഇന്ന് നിര്‍ണായക സീറ്റുചര്‍ച്ചകള്‍ നടക്കും. കേരള കോണ്‍ഗ്രസ് മാണി, ജേക്കബ് വിഭാഗങ്ങളുമായി ഇന്ന് വീണ്ടും ഉഭയകക്ഷി ചര്‍ച്ച നടക്കും. 18 സീറ്റ് വേണമെന്ന് ആദ്യം ആവശ്യമുയര്‍ത്തിയ മാണി ഇപ്പോള്‍ കഴിഞ്ഞതവണത്തെക്കാള്‍ ഒരു സീറ്റെങ്കിലും അധികം വേണമെന്ന നിലപാടിലാണ്.

എല്‍.ഡി.എഫ്. സീറ്റുവിഭജനം: ഇന്ന് അന്തിമവട്ട ചര്‍ച്ച

ഇടതുമുന്നണിയിലെ സീറ്റ് വിഭജന ചര്‍ച്ചകള്‍ ഇന്ന് പൂര്‍ത്തിയായേക്കും. കഴിഞ്ഞ തവണത്തെ 27 സീറ്റില്‍ തന്നെ സി.പി.ഐ മല്‍സരിക്കാന്‍ ഇന്നലത്തെ ഉഭയകക്ഷി ചര്‍ച്ചയില്‍ തീരുമാനമായിരുന്നു. ഇന്ന് ഉച്ചയ്ക്കു രണ്ട് മണിക്ക് നടക്കുന്ന ഇടതുമുന്നണി യോഗത്തിന് മുന്‍പ് സീറ്റുകളുടെ കാര്യത്തില്‍ മറ്റു ഘടകകക്ഷികളുമായിക്കൂടി അന്തിമ തീരുമാനമുണ്ടാക്കാനാണു സി.പി.ഐ.എമ്മിന്റെ ശ്രമം.

നായര്‍വോട്ടുകള്‍ നഷ്ടപ്പെടുമോയെന്ന ആശങ്ക ബി.ജെ.പി നേതാക്കളില്‍ ബലപ്പെടുന്നു

പരമ്പരാഗതമായി ലഭിച്ചുവന്നിരുന്ന നായര്‍ വോട്ടുകള്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ നഷ്ടമാകുമോയെന്ന ഭീതി ബി.ജെ.പി നേതാക്കളില്‍ ബലപ്പെടുന്നു. എസ്.എന്‍.ഡി.പി നേതൃത്വത്തിലുള്ള ബി.ഡി.ജെ.എസുമായുള്ള സഖ്യം നായര്‍ വോട്ടുകള്‍ നഷ്ടപ്പെടുത്തുമോയെന്നാണ് ആശങ്ക. എന്‍.ഡി.എ മുന്നണിയില്‍ നായര്‍ സ്ഥാനാര്‍ഥികളുടെ എണ്ണം കുറഞ്ഞത് സമുദായം പാര്‍ട്ടിയില്‍നിന്ന് അകലാനുള്ള സാധ്യത സൃഷ്ടിക്കുമോയെന്ന വിഷയം ബി.ജെ.പിയുടെ കഴിഞ്ഞ തെരഞ്ഞെടുപ്പു കമ്മിറ്റി യോഗത്തില്‍ ചര്‍ച്ചചെയ്തിരുന്നു. പല നേതാക്കളും ഇക്കാര്യത്തില്‍ കടുത്ത ആശങ്കയാണ് പ്രകടിപ്പിച്ചത്.

സി.പി.ഐ.എമ്മും കോണ്‍ഗ്രസും തമ്മില്‍ ബംഗാളിലുള്ള അവിശുദ്ധ കൂട്ടുകെട്ട് മലയാളികള്‍ തിരിച്ചറിയണമെന്ന് മമത

കോണ്‍ഗ്രസിന്റെ പിന്തുണയോടെ അടുത്തവര്‍ഷം വീണ്ടും രാജ്യസഭയിലെത്താനാണ് സി.പി.ഐ.എം ജനറല്‍ സെക്രട്ടറി സീതാറാം യച്ചൂരി ബംഗാളില്‍ അവിശുദ്ധ കൂട്ടുകെട്ട് ഉണ്ടാക്കിയതെന്ന് മമതാ ബാനര്‍ജി. ജംഗല്‍മഹലില്‍ നടന്ന പൊതു റാലിക്കിടെയാണ് മമത ഇക്കാര്യം പറഞ്ഞത്. ഈ അവിശുദ്ധ കൂട്ടുകെട്ടിനെ മലയാളികള്‍ തിരിച്ചറിയണമെന്നും മമത കൂട്ടിച്ചേര്‍ത്തു.

സിറ്റിങ് എംഎല്‍എമാരെ ഒഴിവാക്കാതെ കോണ്‍ഗ്രസിന്റെ കരടു പാനല്‍; തുടര്‍ചര്‍ച്ചകള്‍ക്കായി നാളെ ഡല്‍ഹിയിലേക്ക്

സിറ്റിങ് എംഎല്‍എമാരെ ഒഴിവാക്കാതെ കോണ്‍ഗ്രസിന്റെ കരടു പാനല്‍ തയ്യാറായി. പാനല്‍ സംബന്ധിച്ച് സംസ്ഥാന സമിതിയില്‍ കൂടുതല്‍ ചര്‍ച്ചകള്‍ നടന്നില്ല. തുടര്‍നടപടികള്‍ക്കായി ഉമ്മന്‍ ചാണ്ടിയും വി. എം. സുധീരനും രമേശ് ചെന്നിത്തലയും നാളെ ഉച്ചയ്ക്കു ഡല്‍ഹിക്ക് പോകും. നാളെ മുതല്‍ 31 വരെ കേന്ദ്രനേതൃത്വവുമായുളള ചര്‍ച്ചകള്‍ക്കുശേഷം സ്ഥാനാര്‍ഥിപ്രഖ്യാപനം ഉണ്ടാകും.

ഉത്തരാഖണ്ഡ് ഭരണ പ്രതിസന്ധി: പ്രധാനമന്ത്രി അടിയന്തര കേന്ദ്രമന്ത്രിസഭായോഗം വിളിച്ചു

ഉത്തരാഖണ്ഡ് വിഷയം ചര്‍ച്ച ചെയ്യാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി അടിയന്തര കേന്ദ്രമന്ത്രിസഭായോഗം വിളിച്ചു. ഗവര്‍ണറുടെ റിപ്പോര്‍ട്ട് ചര്‍ച്ചചെയ്യാനാണ് യോഗം ചേര്‍ന്നത്. ഇന്ന് വീണ്ടും മന്ത്രിസഭായോഗം ചേര്‍ന്നേക്കും. അസം പര്യടനം കഴിഞ്ഞ് രാത്രിയില്‍ ഡല്‍ഹിയില്‍ എത്തിയ ഉടനെയാണ് കേന്ദ്രമന്ത്രിസഭാ യോഗം വിളിച്ചത്.

അടൂര്‍ പ്രകാശിനെതിരെ സുധീരന്‍ ഹൈക്കമാന്‍ഡിന് കത്തയച്ചു

നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് അടിതെറ്റുകയാണെങ്കില്‍ അതിനു കാരണക്കാരന്‍ റവന്യൂ മന്ത്രി അടൂര്‍ പ്രകാശായിരിക്കുമെന്ന് കെ.പി.സി.സി.അധ്യക്ഷന്‍ വി.എം.സുധീരന്‍. ഇക്കാര്യം ചൂണ്ടികാട്ടി സുധീരന്‍ ഹൈക്കമാന്‍ഡിന് കത്തയച്ചു.

സര്‍ക്കാരിനെ നിയന്ത്രിക്കുന്നത് സന്തോഷ് മാധവനെ പോലുള്ളവരാണെന്ന് കോടിയേരി ബാലകൃഷ്ണന്‍

ഉമ്മന്‍ചാണ്ടി സര്‍ക്കാരിനെ നിയന്ത്രിക്കുന്ന സന്തോഷ് മാധവനെ പോലുള്ളവരാണെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. കെപിസിസി പ്രസിഡന്റ് വി.എം സുധീരനേക്കാള്‍ സര്‍ക്കാര്‍ സ്വാധീനം ചെലുത്താന്‍ കഴിഞ്ഞത് സന്തോഷ് മാധവനാണ്.

Page 887 of 911 1 882 883 884 885 886 887 888 889 890 891 892 911