ജോലിസ്ഥലത്തെ മര്‍ദ്ദനം: നവയുഗം ജീവകാരുണ്യവിഭാഗത്തിന്റെ സഹായത്തോടെ മലയാളി നാട്ടിലേക്ക് മടങ്ങി

Web Desk

ജോലിസ്ഥലത്ത് സ്‌പോണ്‍സറുടെ മകന്റെ മര്‍ദ്ദനമേല്‍ക്കുന്നു എന്ന പരാതിയുമായി നവയുഗം സാംസ്‌കാരികവേദി ജീവകാരുണ്യവിഭാഗത്തിന്റെ സഹായം തേടിയ മലയാളി, ലേബര്‍ കോടതി വഴി നിയമനടപടികള്‍ പൂര്‍ത്തിയാക്കി നാട്ടിലേയ്ക്ക് മടങ്ങി.

പീഡനങ്ങള്‍ക്കെതിരെ കുഞ്ഞുമക്കള്‍ക്ക് കാവല്‍ദിനമൊരുക്കി നവയുഗം വനിതാവേദി

സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരെ വര്‍ദ്ധിച്ചു വരുന്ന ലൈംഗികപീഡനങ്ങള്‍ക്കെതിരെ സൗദിയിലെ നവയുഗം വനിതാവേദി സ്‌നേഹസായാഹ്നം സംഘടിപ്പിച്ചു. ‘നമ്മുടെ കുഞ്ഞുമക്കള്‍ക്കായി ഒരു കാവല്‍ദിനം’ എന്ന പേരിലാണ് പരിപാടി സംഘടിപ്പിച്ചത്. കുട്ടികള്‍ക്കെതിരെയുള്ള പീഡനത്തെക്കുറിച്ചുള്ള ‘കിക്കി’ എന്ന ഷോര്‍ട്ട് ഫിലിം പ്രദര്‍ശനത്തോടെയാണ് സ്‌നേഹസായാഹ്നം ആരംഭിച്ചത്.

‘നമ്മുടെ കുഞ്ഞുമക്കള്‍ക്കായ് ഒരു കാവല്‍ദിനം’; സ്‌നേഹസായാഹ്നവുമായി നവയുഗം വനിതാവേദി

രാജ്യത്ത് വര്‍ദ്ധിച്ചു വരുന്ന സ്ത്രീപീഡനത്തിനും, ബാലപീഡനത്തിനുമെതിരെ നവയുഗം സാംസ്‌കാരികവേദി വനിതാവേദിയുടെ ആഭിമുഖ്യത്തില്‍, ‘നമ്മുടെ കുഞ്ഞുമക്കള്‍ക്കായ് ഒരു കാവല്‍ദിനം’ എന്ന ആശയമുയര്‍ത്തി, സ്‌നേഹസായാഹ്നം സംഘടിപ്പിക്കുന്നു.

ഭാരതീയ പ്രവാസി പരിഷത്ത് സാല്‍മിയ ഏരിയ ഏകാത്മകം സംഘടിപ്പിച്ചു

ഭാരതീയ പ്രവാസി പരിഷത്ത് സാല്‍മിയ ഏരിയ ഏകാത്മകം എന്നപേരില്‍ യോഗം സംഘടിപ്പിച്ചു. ഏരിയ പ്രസിഡന്റ് രമേഷിന്റെ അദ്ധ്യക്ഷതയില്‍ ഭാരതീയ പ്രവാസി പരിഷത്ത് പ്രസിഡന്റ് രാജശേഖരന്‍ ഭദ്രദീപം കൊളുത്തി ഉത്ഘാടനം ചെയ്തു. സാല്‍മിയയില്‍ നടന്ന പരിപാടിയില്‍ സമകാലിക രാഷ്ട്രീയത്തെക്കുറിച്ച് ഓര്‍ഗനൈസിഗ് സെക്രട്ടറി വി വിജയരാഘവന്‍ മുഖ്യ പ്രഭാഷണം നടത്തി. തുടര്‍ന്ന് കേരളത്തില്‍ സ്ത്രീകളും കുട്ടികളും നേരിടുന്ന പ്രശ്‌നങ്ങളെ വിഷയമാക്കി കൃഷ്ണകുമാര്‍ നയിച്ച ചര്‍ച്ചയില്‍ നിരവധി സ്ത്രീകളും പുരുഷന്മാരും പങ്കെടുത്തു സംസാരിച്ചു.

നവയുഗം കേന്ദ്രകമ്മിറ്റി പുനഃസംഘടിപ്പിച്ചു; ബെന്‍സിമോഹന്‍.ജി പ്രസിഡന്റ്

നവയുഗം സാംസ്‌കാരികവേദി കേന്ദ്രകമ്മിറ്റി പുനഃസംഘടിപ്പിച്ചു. ദമ്മാമില്‍ അല്‍ റയാന്‍ ഹാളില്‍ വെച്ച് നടന്ന നവയുഗം കണ്‍വെന്‍ഷനില്‍ വെച്ചാണ് പുനഃസംഘടന നടന്നത് .

ജിദ്ദയില്‍ ഇന്ത്യന്‍ കോണ്‍സുലേറ്റിന്റെ ഭക്ഷ്യമേള

ജിദ്ദയില്‍ ഇന്ത്യന്‍ കോണ്‍സുലേറ്റ് സംഘടിപ്പിക്കുന്ന ഭക്ഷ്യമേളക്ക് തുടക്കമായി. ഇന്ത്യ ടൂറിസം ഡെവലപ്‌മെന്റ് കോര്‍പറേഷനുമായി ചേര്‍ന്നാണ് ഭക്ഷ്യമേള നടത്തുന്നത്. ഇലാഫ് ഹോട്ടലില്‍ മൂന്ന് ദിവസത്തെ മേളയാണ് നടക്കുന്നത്. മിതമായ നിരക്കില്‍ വിവിധ ഇന്ത്യന്‍ വിഭവങ്ങളാണ് ഇവിടെ ഒരുക്കുന്നത്.

നവയുഗം പത്താം വാര്‍ഷികം പ്രമാണിച്ച് ലോഗോ ഡിസൈന്‍ മത്സരം സംഘടിപ്പിയ്ക്കുന്നു

ദമാമില്‍ നവയുഗം സാംസ്‌കാരികവേദിയുടെ പത്താം വാര്‍ഷിക ആഘോഷങ്ങളുടെ ഭാഗമായി സൗദി അറേബ്യയിലെ പ്രവാസികള്‍ക്കായി ലോഗോ ഡിസൈന്‍ മത്സരം സംഘടിപ്പിയ്ക്കുന്നു.

ഗള്‍ഫില്‍ 20 വര്‍ഷം പിന്നിട്ട മലയാളി നഴ്‌സുമാരെ ആദരിക്കുന്നു

ഗള്‍ഫില്‍ 20 വര്‍ഷം പിന്നിട്ട മലയാളി നഴ്‌സുമാരെ അബൂദബി മലയാളി സമാജം ആദരിക്കുന്നു. അബൂദബി യൂണിവേഴ്‌സല്‍ ആശുപത്രിയുടെ സഹകരണത്തോടെ ‘സാന്ത്വന വീഥിയിലെ മാലാഖമാര്‍ക്ക് അബൂദബി മലയാളി സമാജത്തിന്റെ സ്‌നേഹാദരം’ എന്ന പേരില്‍ വെള്ളിയാഴ്ച അബൂദബി മലയാളി സമാജം അങ്കണത്തിലാണ് പരിപാടി.

ബഹ്‌റൈന്‍ കേരളീയ സമാജം തെരഞ്ഞെടുപ്പ് വെള്ളിയാഴ്ച

ബഹ്‌റൈന്‍ കേരളീയ സമാജത്തില്‍ പുതിയ ഭാരവാഹികളെ കണ്ടെത്താനുള്ള തെരഞ്ഞെടുപ്പ് വെള്ളിയാഴ്ച നടക്കും. നിലവിലെ ഭരണസമിതി നയിക്കുന്ന പി.വി രാധാകൃഷ്ണ പിള്ള പ്രസിഡണ്ടും എന്‍.കെ വീരമണി ജനറല്‍ സെക്രട്ടറിയുമായുള്ള യുനൈറ്റഡ് പാനലും കെ ജനാര്‍ദനന്‍ പ്രസിഡണ്ടൂം കെ.ശ്രീകുമാര്‍ ജനറല്‍ സെക്രട്ടറിയുമായുള്ള യുനൈറ്റഡ് പ്രോഗ്രസീവ് ഫോറം പാനലും തമ്മിലാണ് മല്‍സരം നടക്കുന്നത്.

ഏജന്റിന്റെ ചതിയില്‍ നിന്നും രക്ഷപ്പെട്ട പഞ്ചാബ് സ്വദേശിനി സുമനസ്സുകളുടെ സഹായത്തോടെ നാട്ടിലേയ്ക്ക് മടങ്ങി

ദമ്മാം: ജോലിയ്ക്ക് കൊണ്ട് വന്ന ഏജന്റിന്റെ ചതിയില്‍ നിന്നും രക്ഷപ്പെട്ട് വനിതാഅഭയകേന്ദ്രത്തില്‍ എത്തപ്പെട്ട പഞ്ചാബ് സ്വദേശിനിയായ വീട്ടുജോലിക്കാരി, ഇന്ത്യന്‍ എംബസ്സിയുടെയും, നവയുഗം സാംസ്‌കാരിക വേദിയുടെയും സഹായത്തോടെ നിയമനടപടികള്‍ പൂര്‍ത്തിയാക്കി നാട്ടിലേയ്ക്ക് മടങ്ങി. പഞ്ചാബ് ലുധിയാന സ്വദേശിനിയായ രേണു ബല്ല, മൂന്നു മാസങ്ങള്‍ക്ക് മുന്‍പാണ് സൗദി അറേബ്യയിലെ ഹാഫര്‍ അല്‍ ബത്തേയ്‌നിലെ ഒരു സൗദി കുടുംബത്തില്‍ വീട്ടുജോലിക്കാരിയായി എത്തിയത്. ദമ്മാമില്‍ ഉള്ള ഒരു ഏജന്റ് നല്‍കിയ വിസയിലാണ് രേണു എത്തിയത്. ആദ്യമൊക്കെ വലിയ കുഴപ്പമില്ലാതെ ജോലി ചെയ്‌തെങ്കിലും, കടുത്ത […]