ഖത്തറിനെതിരെ വീണ്ടും ബഹ്‌റൈന്‍; ഖത്തറുകാര്‍ക്ക് ഇനിമുതല്‍ പുതിയ വിസ അനുവദിക്കേണ്ട എന്ന് തീരുമാനം

Web Desk

ഖത്തറിനെതിരെ വീണ്ടും ശക്തമായ നടപടിയുമായി ബഹ്‌റൈന്‍. ഖത്തറുകള്‍ക്ക് ഇനി വിസ അടിക്കേണ്ടെന്നാണ് ബഹ്‌റൈന്റെ തീരുമാനം. കഴിഞ്ഞദിവസമാണ് ഖത്തറുകാര്‍ക്ക് ഗുരുതരമായ തിരിച്ചടികളുണ്ടാകുന്ന തീരുമാനം ബഹ്‌റൈന്‍ പ്രഖ്യാപിച്ചത്.

കേരളത്തിലെ ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുന്നവരെ ആശ്വാസിപ്പിക്കാന്‍ ബഹ്റൈന്‍ യുവതിയും

പ്രളയ ദുരിതത്തില്‍ മുങ്ങിതാഴ്ന്ന കേരളീയര്‍ക്ക് കൈത്താങ്ങുമായി ബഹ്‌റൈന്‍ സ്വദേശിയും. ഫാത്തിമ അല്‍ മന്‍സൂരിയെന്ന ബഹ്‌റൈന്‍ സ്വദേശിനിയാണ് കൊട്ടിയൂര്‍ അമ്പായത്തോടിലെ ദുരിതാശ്വാസ ക്യാമ്പിലെത്തിയത്. മാംഗ്ലൂരിലെ സര്‍വകലാശാലയില്‍ അസിസ്റ്റന്റ് പ്രൊഫസര്‍ കൂടിയായ ഫാത്തിമ അല്‍ മന്‍സൂരി കണ്ണൂരിലുള്ള സുഹൃത്തിനെ സന്ദര്‍ശിക്കാനെത്തിയതായിരുന്നു.

ബഹ്‌റൈനില്‍ രണ്ട് മലയാളി ഡോക്ടര്‍മാര്‍ വിഷം കഴിച്ച് ആത്മഹത്യ ചെയ്തു

ബഹ്‌റൈനില്‍ രണ്ട് മലയാളി ഡോക്ടര്‍മാരെ ഫ്‌ലാറ്റിനുള്ളില്‍ വിഷം കഴിച്ച് ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. കൊല്ലം സ്വദേശിയായ വനിതാ ഡോക്ടറെയും ബന്ധുവും റാന്നി എരുമേലി സ്വദേശിയുമായ പുരുഷ ഡോക്ടറെയുമാണ് ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്.

ബഹ്‌റൈനില്‍ തൊഴിലാളികള്‍ അനധികൃതമായി താമസിക്കുന്ന ലേബര്‍ ക്യാമ്പുകള്‍ രജിസ്റ്റര്‍ ചെയ്യണമെന്ന് തൊഴില്‍ മന്ത്രാലയം

ബഹ്‌റൈനില്‍ അനധികൃതമായി സ്ഥാപിച്ചിരിക്കുന്ന ലേബര്‍ ക്യാമ്പുകള്‍ രജിസ്റ്റര്‍ ചെയ്യണമെന്ന് തൊഴില്‍ മന്ത്രാലയം. രജിസ്റ്റര്‍ ചെയ്തിട്ടുള്ള ലേബര്‍ ക്യാമ്പുകളല്ലാതെ ഫറ്റുകള്‍ ലേബര്‍ ക്യാമ്പുകളാക്കുന്ന പ്രവണത വര്‍ദ്ധിച്ചുവരുന്ന സാഹചര്യത്തിലാണ് പുതിയ തീരുമാനം.

പ്രവാസികള്‍ക്ക് ഇനി നാട്ടിലെ എയര്‍പോര്‍ട്ടില്‍ നിന്ന് സൗജന്യ ആംബുലന്‍സ് സൗകര്യം നല്‍കുമെന്ന് നോര്‍ക്ക

അസുഖത്തെ തുടര്‍ന്ന് നാട്ടിലേക്ക് എത്തുന്ന പ്രവാസികള്‍ക്ക് എയര്‍പോര്‍ട്ടില്‍ നിന്ന് ആവശ്യമായ ആംബുലന്‍സ് സൗകര്യം സൗജന്യമായി നോര്‍ക്ക വഴി ലഭിക്കുമെന്ന് നോര്‍ക്ക ഓഫീസില്‍നിന്നു അറിയിച്ചതായി ബഹ്‌റൈന്‍ കേരളീയ സമാജം ആക്ടിങ് പ്രസിഡന്റ് ദിലീഷ് കുമാര്‍, ജനറല്‍ സെക്രട്ടറി എം.പി. രഘു എന്നിവര്‍ അറിയിച്ചു. പ്രവാസികള്‍ ചികിത്സക്കായി നാട്ടിലെ എയര്‍പോര്‍ട്ടില്‍ എത്തിയാല്‍ വീട്ടിലേക്കോ ചികിത്സ തുടരാന്‍ ആഗ്രഹിക്കുന്ന ആശുപത്രികളിലേക്കോ ആണ് ആംബുലന്‍സ് സൗകര്യം ലഭ്യമാവുക.

ബഹ്‌റൈനിലെ ഇന്ത്യന്‍ എംബസിയുടെ പുതിയ കെട്ടിടം കേന്ദ്രമന്ത്രി സുഷമ സ്വരാജ് ഉദ്ഘാടനം ചെയ്തു

ബഹ്‌റൈനിലെ പുതിയ ഇന്ത്യന്‍ എംബസി കെട്ടിടം കേന്ദ്രമന്ത്രി സുഷമ സ്വരാജ് ഉദ്ഘാടനം നിര്‍വഹിച്ചു. ചടങ്ങില്‍ ബഹ്‌റൈന്‍ വിദേശകാര്യമന്ത്രി ശൈഖ് ഖാലിദ് ബിന്‍ അഹ്മദ് ബിന്‍ മുഹമ്മദ് ആല്‍ ഖലീഫ, ബഹ്‌റൈനിലെ ഇന്ത്യന്‍ അംബാസഡര്‍ അലോക്കുമാര്‍ സിന്‍ഹ എന്നിവര്‍ സംബന്ധിച്ചു. ഇന്ത്യയും ബഹ്‌റൈനും തമ്മിലുള്ള ബന്ധം ചരിത്രാതീത കാലം മുതലെ തുടരുന്നതാണെന്ന് സുഷമ സ്വരാജ് പറഞ്ഞു.

ബഹ്‌റൈനില്‍ മലയാളി യുവാവ് കൊല്ലപ്പെട്ടു

ബഹ്‌റൈനില്‍ മലയാളി യുവാവ് താമസസ്ഥലത്തു കൊല്ലപ്പെട്ട നിലയില്‍. കോഴിക്കോട് താമരശ്ശേരി പരപ്പന്‍പൊയില്‍ അബ്ദുല്‍ നഹാസ് (30) നെയാണ് ദുരൂഹ സാഹചര്യത്തില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. കൈകാലുകള്‍ കെട്ടിയിട്ട നിലയിലായിരുന്നു മൃതദേഹം. കഴിഞ്ഞദിവസം രാത്രി ഫോണില്‍ വിളിച്ചിട്ടും കിട്ടാത്തതിനെ തുടര്‍ന്നു സുഹൃത്തുക്കള്‍ അന്വേഷിച്ചെത്തിയപ്പോഴാണു മരിച്ചു കിടക്കുന്നതായി കണ്ടത്.

വേനല്‍ ചൂട്; ബഹ്‌റൈനില്‍ തൊഴില്‍ നിയന്ത്രണം നിലവില്‍ വന്നു

വേനല്‍  ചൂടില്‍ നിന്ന് തൊഴിലാളികളെ സംരക്ഷിക്കുന്നതിനായി ബഹ്‌റൈനില്‍ എല്ലാ വര്‍ഷവും ഏര്‍പ്പെടുത്തുന്ന തൊഴില്‍ നിയന്ത്രണം ഇന്നലെ മുതല്‍ പ്രാബല്യത്തില്‍ വന്നു. തൊഴില്‍ മന്ത്രാലയമാണ് ഇതു സംബദ്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്. ജൂലൈ ഒന്നു മുതല്‍ ആഗസ്ത് 31 വരെയാണ് നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുള്ളത്. ചൂട് വര്‍ദ്ധിക്കുന്ന ജൂലൈ, ആഗസ്ത് മാസങ്ങളില്‍ പുറത്തെ സൈറ്റുകളില്‍ ഉച്ചക്ക് 12 മുതല്‍ നാലുമണിവരെ തൊഴിലാളികളെക്കൊണ്ട് ജോലി ചെയ്യിക്കാന്‍ പാടില്ലെന്നതാണ് മന്ത്രാലയത്തിന്റെ ഉത്തരവ്. ഈ നിരോധനം കണ്‍സ്ട്രക്ഷന്‍ സൈറ്റുകള്‍ക്കു മാത്രം ബാധകമായ ഒന്നല്ലെന്നും പുറത്ത് സൂര്യതാപം […]

ബഹ്‌റൈനില്‍ മലയാളികള്‍ വന്‍ സാമ്പത്തിക തട്ടിപ്പ്  നടത്തി മുങ്ങിയതായി പരാതി

കഴിഞ്ഞ ജൂണ്‍ അഞ്ചിനാണ് നിരവധി സ്ഥാപനങ്ങളില്‍ നിന്ന് സാധനങ്ങള്‍ വാങ്ങി ജൂണ്‍ 14 ന് മാറാമെന്ന് വിശ്വസിപ്പിച്ച് ചെക്കുകള്‍ നല്‍കുകിയത്. എന്നാല്‍ ജൂണ്‍ 14 ന് ബാങ്കുകളില്‍ ചെക്കുകള്‍ എത്തിയപ്പോള്‍ പണമില്ലെന്ന കാരണത്താല്‍ മടങ്ങിയപ്പോഴാണ് തട്ടിപ്പ് പുറത്തായത്.

ബഹ്‌റൈനില്‍ നിന്നും കേരളത്തിലേക്കുള്ള യാത്രാ നിരക്ക് കുത്തനെ കുറച്ച് വിമാന കമ്പനികള്‍

അവധിക്കാലത്ത് ബഹ്‌റൈനില്‍ നിന്ന് കേരളത്തിലേക്ക് എത്തുന്നവര്‍ക്ക് സന്തോഷ വാര്‍ത്ത. മുന്‍ വര്‍ഷത്തേക്കാള്‍ വിമാന ടിക്കറ്റ് ചാര്‍ജില്‍ കാര്യമായ കുറവ് വരുത്തിയിരിക്കുകയാണ് വിമാന കമ്പനികള്‍. കോഴിക്കോടേക്ക് ഗള്‍ഫ് എയര്‍ സര്‍വീസ് ആരംഭിച്ചതാണ് നിരക്ക് കുറയാന്‍ കാരണമെന്നും റിപ്പോര്‍ട്ട് ഉണ്ട്. മുമ്പ് 160 മുതല്‍ 180 ദിനാര്‍ വരെ ഉണ്ടായിരുന്നത് ഇപ്പോള്‍120140 ദിനാര്‍ എന്ന നിലയിലേക്ക് ടിക്കറ്റ് നിരക്ക് കുറഞ്ഞിട്ടുണ്ട്.ഇത്തിഹാദ് എയര്‍ലൈന്‍സ്, ഒമാന്‍ എയര്‍ എന്നിവര്‍ മാസങ്ങള്‍ക്ക് മുമ്പെ കേരളത്തിലേക്ക് അവധിക്കാല ഓഫര്‍ പ്രഖ്യാപിച്ചിരുന്നു. ഇതു പ്രകാരം ബുക്ക് ചെയ്തവര്‍ക്ക് […]

Page 1 of 421 2 3 4 5 6 42