പൊതുമാപ്പിനുശേഷം രാജ്യത്ത് തുടരുന്നവര്‍ക്ക് 50,000 റിയാല്‍ പിഴയും തടവ് ശിക്ഷയും ചുമത്തുമെന്ന് സൗദി

Web Desk

സൗദി അറേബ്യ പ്രഖ്യാപിച്ച പൊതുമാപ്പിന് ശേഷം നിയമ ലംഘകരായി കഴിയുന്നവര്‍ക്ക് 50,000 റിയാല്‍ പിഴ ശിക്ഷ ലഭിക്കുമെന്ന് അധികൃതര്‍ മുന്നറിയിപ്പു നല്‍കി. രാജ്യത്തെ 13 പ്രവിശ്യകളിലും ‘നിയമലംഘകരില്ലാത്ത രാജ്യം’ ദേശീയ കാമ്പയിന്റെ ഭാഗമായി നടക്കുന്ന പ്രചാരണ പ്രവര്‍ത്തനങ്ങള്‍ വിവിധ സര്‍ക്കാര്‍ വകുപ്പുകള്‍ ശക്തമാക്കി.

രാജ്യത്തെ ഗാര്‍ഹിക ജീവനക്കാരുടെ ശമ്പളം ബാങ്കുകള്‍ വഴി നല്‍കണം

രാജ്യത്തെ ഗാര്‍ഹിക തൊഴിലാളികളുടെ വേതനം ബാങ്കുവഴി നല്‍കണമെന്ന തൊഴില്‍ ക്ഷേമ വകുപ്പിന്റെ നിര്‍ദേശത്തിന് മന്ത്രി സഭ അംഗീകാരം നല്‍കി. നേരത്തെ രാജ്യത്ത് നടപ്പിലാക്കിയ ഡബ്ല്യു പി.എസ് നിബന്ധനയില്‍ നിന്ന് ഗാര്‍ഹിക തൊഴിലാളികളെ ഒഴിവാക്കിയിരുന്നു. എന്നാല്‍ പുതിയ തീരുമാനം അനുസരിച്ച് രാജ്യത്ത് തൊഴിലെടുക്കുന്ന മുഴുവന്‍ തൊഴിലാളികളുടെയും ശമ്പളം ബാങ്കുകള്‍ വഴി തന്നെ നല്‍കണമെന്ന കര്‍ശന തീരുമാനമാണ് നടപ്പിലാകാന്‍ പോകുന്നത്. മാസങ്ങള്‍ക്ക് മുന്‍പ് പ്രഖ്യാപിച്ച പരിഷ്‌കരിച്ച തൊഴില്‍ നിയമത്തില്‍ നിന്നും ഗാര്‍ഹിക തൊഴിലാളികളെ ഒഴിവാക്കിയിരുന്നു.

വിദേശികളെ കത്തികാട്ടി കവര്‍ച്ചചെയ്യുന്ന സംഘം പിടിയില്‍

ഒറ്റക്ക് നടന്നുപോവുന്ന വിദേശികളെ കത്തികാട്ടി കവര്‍ച്ച നടത്തുന്ന സംഘം പൊലീസിന്റെ പിടിയിലായി. 20 അംഗ സംഘമാണ് ആസൂത്രിതമായി പല ഭാഗങ്ങളിലായി നിന്ന് ഒറ്റക്ക് നടന്നുപോവുന്ന വിദേശികളുടെ കഴുത്തില്‍ കത്തിവെച്ച് കവര്‍ച്ച നടത്തിയിരുന്നത്. ഫര്‍വാനിയ ദജീജ് മേല്‍പാലത്തിന് സമീപത്ത് മലയാളികളെ കവര്‍ച്ചചെയ്ത സംഘമാണിത്.

ഖത്തറി സംഘത്തിന്റെ മോചനം: സൈന്‍ ബോര്‍ഡുകളില്‍ പുതുമയാര്‍ന്ന അഭിനന്ദന സന്ദേശങ്ങള്‍

ഇറാഖില്‍നിന്ന് ഖത്തറി സംഘം സുരക്ഷിതമായി മടങ്ങിയെത്തിയതിന്റെ പശ്ചാത്തലത്തില്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍താനിക്ക് പുതുമയാര്‍ന്ന രീതിയിലുള്ള അഭിനന്ദനമാണ് പൊതുമരാമത്ത് വകുപ്പായ അഷ്ഘാല്‍ നല്‍കിയത്.

കുവൈറ്റില്‍ പുകയില ഉല്‍പ്പന്നങ്ങള്‍ക്ക് നൂറുശതമാനം നികുതി ഏര്‍പ്പെടുത്താന്‍ നീക്കം

കുവൈറ്റില്‍ പുകയില ഉല്‍പ്പന്നങ്ങള്‍ക്ക് നൂറുശതമാനം നികുതി ഏര്‍പ്പെടുത്താന്‍ നീക്കം. എനര്‍ജി ഡ്രിങ്കുകള്‍ക്ക് 50 ശതമാനവും നികുതി ചുമത്തണമെന്നാണ് നിര്‍ദേശം. നികുതി ഏര്‍പ്പെടുത്തുക വഴി പുകയില ഉല്‍പന്നങ്ങളുടെ ഉപയോഗം കുറക്കാന്‍ കഴിയുമെന്നാണ് അധികൃതരുടെ കണക്കുകൂട്ടല്‍. പ്രത്യേക ഗണത്തില്‍പെട്ട ഉല്‍പന്നങ്ങള്‍ക്ക് നികുതി ഏര്‍പ്പെടുത്തണമെന്ന് നിര്‍ദേശിക്കുന്ന കരട് ബില്‍ ഉടന്‍ പാര്‍ലമെന്റിന്റെ പരിഗണനക്കെത്തുമെന്നാണ് റിപ്പോര്‍ട്ട്. സര്‍ക്കാര്‍ വൃത്തങ്ങളെ ഉദ്ധരിച്ച് പ്രാദേശിക പത്രമാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.

കുവൈറ്റില്‍ വിദേശികള്‍ക്ക് എക്‌സിറ്റ് പെര്‍മിറ്റ് നിര്‍ബന്ധമാകണമെന്ന നിര്‍ദേശത്തിന് പാര്‍ലമെന്റ് നിയമകാര്യ സമിതിയുടെ അംഗീകാരം

കുവൈറ്റില്‍ വിദേശികള്‍ക്ക് എക്‌സിറ്റ് പെര്‍മിറ്റ് നിര്‍ബന്ധമാകണമെന്ന നിര്‍ദേശത്തിന് പാര്‍ലമെന്റ് നിയമകാര്യ സമിതിയുടെ അംഗീകാരം. സ്വകാര്യാമേഖലയിലെ തൊഴിലാളികള്‍ക്ക് രാജ്യം വിടുന്നതിന് തൊഴിലുടമയുടെ അനുമതി പത്രം നിര്‍ബന്ധമാക്കണമെന്നതാണ് നിര്‍ദേശം. പാര്‍ലമെന്റ് അനുമതിയോടെ തൊഴില്‍ നിയമത്തില്‍ ഭേദഗതി വരുത്തിയാലാണ് നിര്‍ദേശം പ്രാബല്യത്തില്‍ വരിക.

വിദേശികള്‍ക്ക് ഡ്രൈവിംഗ് ലൈസന്‍സ് നല്‍കുന്നത് നിര്‍ത്തണമെന്ന് കുവൈറ്റ് പാര്‍ലമെന്റിലും ആവശ്യം

വിദേശികള്‍ക്ക് ഡ്രൈവിംഗ് ലൈസന്‍സ് നല്‍കുന്നത് നിര്‍ത്തണമെന്ന് കുവൈറ്റ് പാര്‍ലമെന്റിലും ആവശ്യം. സഫാഹ് അല്‍ ഹാഷിം എംപിയാണ് വിദേശികള്‍ക്ക് ലൈസന്‍സ് അനുവദിക്കുന്നത് നിര്‍ത്തണമെന്ന കരട് നിര്‍ദേശം മുന്നോട്ടു വെച്ചത്. നേരത്തെ സ്വദേശി അഭിഭാഷകന്‍ സമാന ആവശ്യം ഉന്നയിച്ചു കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നു .

ഭാരതീയ പ്രവാസി പരിഷത്ത് സാല്‍മിയ ഏരിയ ഏകാത്മകം സംഘടിപ്പിച്ചു

ഭാരതീയ പ്രവാസി പരിഷത്ത് സാല്‍മിയ ഏരിയ ഏകാത്മകം എന്നപേരില്‍ യോഗം സംഘടിപ്പിച്ചു. ഏരിയ പ്രസിഡന്റ് രമേഷിന്റെ അദ്ധ്യക്ഷതയില്‍ ഭാരതീയ പ്രവാസി പരിഷത്ത് പ്രസിഡന്റ് രാജശേഖരന്‍ ഭദ്രദീപം കൊളുത്തി ഉത്ഘാടനം ചെയ്തു. സാല്‍മിയയില്‍ നടന്ന പരിപാടിയില്‍ സമകാലിക രാഷ്ട്രീയത്തെക്കുറിച്ച് ഓര്‍ഗനൈസിഗ് സെക്രട്ടറി വി വിജയരാഘവന്‍ മുഖ്യ പ്രഭാഷണം നടത്തി. തുടര്‍ന്ന് കേരളത്തില്‍ സ്ത്രീകളും കുട്ടികളും നേരിടുന്ന പ്രശ്‌നങ്ങളെ വിഷയമാക്കി കൃഷ്ണകുമാര്‍ നയിച്ച ചര്‍ച്ചയില്‍ നിരവധി സ്ത്രീകളും പുരുഷന്മാരും പങ്കെടുത്തു സംസാരിച്ചു.

കുവൈറ്റില്‍ ജോലിക്ക് ഹാജരാകാതെ മുങ്ങി നടക്കുന്ന വിദേശ തൊഴിലാളികളുടെ ഇഖാമ മരവിപ്പിക്കാനും നാടുകടത്താനും ഉത്തരവ്

കുവൈറ്റില്‍ ജോലിക്ക് ഹാജരാകാതെ മുങ്ങി നടക്കുന്ന വിദേശ തൊഴിലാളികളുടെ ഇഖാമ മരവിപ്പിക്കാനും നാടുകടത്താനും ഉത്തരവ്. സ്‌പോണ്‍സര്‍ മാറി ജോലി ചെയ്യുന്ന പ്രവണത ഇല്ലാതാക്കാനെന്നാണ് ഉത്തരവിറക്കിയതിനെ കുറിച്ച് ആഭ്യന്തരമന്ത്രാലയത്തിന്റെ വിശദീകരണം. 2016 ജനുവരി മുതല്‍ ഒളിച്ചോട്ടക്കേസില്‍ ഉള്‍പ്പെട്ട സ്വകാര്യ മേഖലയിലെ വിദേശ തൊഴിലാളികള്‍ക്കാണ് നിയമം ബാധകമാകുക.

കുവൈറ്റില്‍ വിദേശികള്‍ വാടകയ്ക്ക് താമസിക്കുന്ന അപ്പാര്‍ട്ട്‌മെന്റുകളില്‍ വെള്ളം, വൈദ്യുതി നിരക്കുകള്‍ വര്‍ദ്ധിക്കും

കുവൈറ്റില്‍ വിദേശികള്‍ വാടകയ്ക്ക് താമസിക്കുന്ന അപ്പാര്‍ട്ട്‌മെന്റുകളില്‍ വെള്ളം, വൈദ്യുതി നിരക്കുകള്‍ വര്‍ദ്ധിക്കും. ഓഗസ്റ്റ് 22 മുതലാണ് നിരക്ക് വര്‍ദ്ധന പ്രാബല്യത്തില്‍ വരികയെന്ന് ജല, വൈദ്യുത മന്ത്രാലയം അറിയിച്ചു. വൈദ്യുതി ചാര്‍ജ് കിലോവാട്ടിന് രണ്ട് ഫില്‍സില്‍ നിന്ന് അഞ്ച് ഫില്‍സ് ആയി വര്‍ധിക്കും. സ്വദേശിഭവനങ്ങളെ ഒഴിവാക്കിയാണ് നിരക്ക് വര്‍ധന നടപ്പാക്കുന്നത്.

Page 1 of 591 2 3 4 5 6 59