ആരോഗ്യ സംരക്ഷണത്തിനായി ഷാര്‍ജ റണ്‍ മാർച്ച് 30ന് 

Web Desk

ആരോഗ്യ സംരക്ഷണത്തിന്റെ സന്ദേശം പകരാന്‍ ഷാര്‍ജ റണ്‍ 2018 ഒരുങ്ങുന്നു. ഷാര്‍ജ നിവാസികളുടെയും വിനോദ സഞ്ചാരികളുടെയും പ്രിയ വിനോദ കേന്ദ്രമായ ഫ്‌ലാഗ് ഐലന്‍ഡ് ആണ് പരിപാടി സംഘടിപ്പിക്കുന്നത്. ഷാര്‍ജ ട്രയാത്‌ലണുമായി ചേര്‍ന്നാണ് ഒരുക്കുന്ന പരിപാടി മാര്‍ച്ച് 30നാണ് നടക്കുന്നത്. ഷാര്‍ജ ഭരണാധികാരി ഷെയ്ഖ് സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമിയുടെ നിര്‍ദേശപ്രകാരമാണ് ഷാര്‍ജ റണ്‍ സംഘടിപ്പിക്കുന്നത്.

സൗദിയില്‍ സ്വദേശിവത്കരണം കൂടുതല്‍ മേഖലകളിലേക്ക്

സൗദി അറേബ്യയില്‍ സ്വദേശിവത്കരണം കൂടുതല്‍ മേഖലകളിലേക്ക്. എട്ടുമേഖലകളിലേക്ക് കൂടിയാണ് സ്വദേശിവത്കരണം പ്രഖ്യാപിച്ചിരിക്കുന്നത്. ട്രക്ക് ഡ്രൈവര്‍, കേടായ വാഹനങ്ങള്‍ നീക്കം ചെയ്യുന്ന വിഞ്ച് വാഹനങ്ങളിലെ ജോലി എന്നിവയും ഇതിലുള്‍പ്പെടും.

പാസ്‌പോര്‍ട്ടില്‍ ചിരി വിരിഞ്ഞു; സന്തോഷദിനം വ്യത്യസ്തമായി ആഘോഷിച്ച് ദുബൈ

അന്താരാഷ്ട്ര സന്തോഷ ദിനത്തില്‍ ദുബൈ രാജ്യാന്തര വിമാനത്താവളത്തിലെത്തിയ യാത്രക്കാരുടെ പാസ്‌പോര്‍ട്ടുകളില്‍ ചിരിക്കുന്ന മുഖം പതിഞ്ഞു. പാസ്‌പോര്‍ട്ടിലെ സ്റ്റാംപില്‍ ചിരിമുദ്രയ്‌ക്കൊപ്പം ‘ യുഎഇയിലേക്കു സ്വാഗതം’ എന്ന വാചകവും സന്ദര്‍ശകരെ വരവേറ്റു.

സൗദിയില്‍ ഊര്‍ജ്ജ കാര്യക്ഷമതാ കേന്ദ്രത്തിന് അംഗീകാരം

സല്‍മാന്‍ രാജാവിന്റെ അദ്ധ്യക്ഷതയില്‍ തലസ്ഥാനത്തെ അല്‍യമാമ കൊട്ടാരത്തിലായിരുന്നു യോഗം. ഊര്‍ജ്ജ ശ്രോതസുകള്‍ വരും തലമുറയ്ക്കും കൈമാറണമെന്ന ലക്ഷ്യത്തോടെയാണ് പ്രത്യേക കേന്ദ്രം വരുന്നത്. ഊര്‍ജ്ജ മന്ത്രി എഞ്ചിനീയര്‍ ഖാലിദ് അല്‍ഫാലിഹ് സമര്‍പ്പിച്ച കരടിന് മന്ത്രിസഭ അംഗീകാരം നല്‍കുകയായിരുന്നു.

ലോകസഞ്ചാരം പൂര്‍ത്തിയാക്കി ആ തിമിംഗലം ഒമാനില്‍ തിരിച്ചെത്തി; അത്ഭുതത്തോടെ ശാസ്ത്രലോകം

അയ്യായിരത്തിലേറെ കിലോമീറ്റര്‍ സഞ്ചരിച്ച് ലോകം മുഴുവന്‍ കറങ്ങി ആ കൂനന്‍ തിമിംഗലം ഒമാന്‍ ഉള്‍ക്കടലില്‍ തിരികെയെത്തി. ഒമാനിലെ മസീറ ഉള്‍ക്കടലില്‍ നിന്ന് കഴിഞ്ഞ നവംബറിലാണ് ലുബാന്‍ എന്ന തിമിംഗലം അറബിക്കടല്‍ വഴി കിഴക്കോട്ട് തിരിഞ്ഞ് സഞ്ചാരം ആരംഭിച്ചത്.

യുഎഇയില്‍ കോഫീ ഷോപ്പില്‍ തീപ്പിടിത്തം

യുഎഇയിലെ റാസ് അല്‍ ഖൈമയിലെ കോഫീ ഷോപ്പില്‍ തീപ്പിടിത്തം. തിങ്കളാഴ്ച രാത്രിയാണ് അല്‍ മര്‍സ കോഫീ ഷോപ്പ് ആന്‍ഡ് റസ്റ്റോറന്റില്‍ തീപ്പിടിത്തമുണ്ടയത്.

സ്ത്രീകള്‍ തീര്‍ത്തും പുരുഷന്മാര്‍ക്ക് തുല്യരാണെന്ന് സൗദി കിരീടാവകാശി

സ്ത്രീകള്‍ തീര്‍ത്തും പുരുഷന്മാര്‍ക്ക് തുല്യരാണെന്ന് സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍. അമേരിക്കന്‍ സന്ദര്‍ശനത്തിനെത്തിയ അദ്ദേഹം സി.ബി.എസ് ന്യൂസിനു നല്‍കിയ അഭിമുഖത്തിലാണ് നിലപാട് വ്യക്തമാക്കിയത്. സ്ത്രീകള്‍ പുരുഷന്മാര്‍ക്ക് തുല്യരാണോ എന്ന ചോദ്യത്തിന് നമ്മള്‍ എല്ലാവരും മനുഷ്യരാണെന്നും ഒരു വ്യത്യാസമില്ലെന്നുമായിരുന്നു അദ്ദേഹത്തിന്റെ മറുപടി.

ടിക്കറ്റ് നിരക്ക് കുത്തനെകൂട്ടി; പ്രവാസികളെ കൊള്ളയടിച്ച് വിമാനകമ്പനികള്‍

വിമാനക്കമ്പനികള്‍ ഗള്‍ഫിലേക്ക് ടിക്കറ്റ് നിരക്ക് കുത്തനെ കൂട്ടി. ഏപ്രിലില്‍ സ്‌കൂളടക്കുന്നതിനാല്‍ വിദേശത്തെ കുടംബാംഗങ്ങളുടെ അടുത്തേക്ക് പോകുന്നവരുടെ തിരക്ക് മുന്നില്‍ കണ്ടാണ് വിമാനക്കമ്പനികള്‍ നിരക്ക് വര്‍ധിപ്പിച്ചിരിക്കുന്നത്. വലിയ വിമാനങ്ങള്‍ മുതല്‍ ചെലവ് കുറഞ്ഞ ബജറ്റ് എയര്‍ലൈനുകള്‍ വരെ ഉയര്‍ന്ന നിരക്കാണ് ഈടാക്കുന്നത്. കരിപ്പൂരില്‍ നിന്ന് ദുബൈ, ഷാര്‍ജ, അബുദബി മേഖലയിലേക്ക് 5500 മുതല്‍ 7000 രൂപ വരെയുണ്ടായിരുന്ന നിരക്ക് 20,000 ത്തിന് മുകളിലെത്തി. ഖത്തര്‍, ദോഹ, ബഹ്‌റൈന്‍, കുവൈത്ത് ഉള്‍പ്പടെയുള്ള. രാജ്യങ്ങളിലേക്കെല്ലാം നിരക്ക് ഉയര്‍ത്തിയുണ്ട്. ഖത്തറിലേക്ക് വിസ വേണ്ടെന്നുള്ളതിനാല്‍ […]

മലയാളി വിദ്യാര്‍ത്ഥിനി ജിദ്ദയില്‍ നീന്തല്‍ക്കുളത്തില്‍ മുങ്ങി മരിച്ചു

ജിദ്ദ: ജിദ്ദയില്‍ മലയാളി വിദ്യാര്‍ത്ഥിനി നീന്തല്‍ക്കുളത്തില്‍ മുങ്ങി മരിച്ചു. അല്‍ ശര്‍ഖ് ഫര്‍ണിച്ചര്‍ എന്ന സ്ഥാപനത്തിലെ ഉദ്യോഗസ്ഥനായ കളരാന്തിരി അബ്ദുല്‍ ലത്തീഫിന്റെ മകള്‍ ഫിദ (14) ആണ് മരിച്ചത്. കെഎംസിസി കൊടുവള്ളി മണ്ഡലം കുടുംബസംഗമം നടക്കുന്നതിനിടെ, വിശ്രമകേന്ദ്രത്തിലെ നീന്തല്‍ക്കുളത്തില്‍ കൂട്ടുകാരോടൊപ്പം നീന്തുന്നതിനിടെയാണ് അപകടം. ജിദ്ദ അല്‍ മവാരിദ് ഇന്റര്‍നാഷണല്‍ സ്‌കൂള്‍ പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയായിരുന്നു.

മരുഭൂമിയില്‍ കുടുങ്ങിയ വിദേശികള്‍ക്ക് ഷെയ്ഖ് മുഹമ്മദ് തുണയായി

മരുഭൂമിയില്‍ കുടുങ്ങിയ വിദേശികള്‍ക്ക് സഹായവുമായി യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം. മണലില്‍ വാഹനം പുതഞ്ഞുപോയതിനെ തുടര്‍ന്ന് മരുഭൂമിയില്‍ പെട്ടുപോയ സംഘത്തിനാണ് അതുവഴിയെത്തിയ ഷെയ്ഖ് മുഹമ്മദും സംഘവും രക്ഷകരായത്. ഹന്ന കാരന്‍ അരോയോ എന്ന മെക്‌സിക്കന്‍ വനിതയാണ് ഇക്കാര്യം ട്വിറ്ററില്‍ പങ്കുവച്ചത്.

Page 1 of 2311 2 3 4 5 6 231