നോര്‍ക്ക റൂട്ട്‌സിന്റെ ടോള്‍ ഫ്രീ നമ്പറിന് പ്രവാസലോകത്ത് വന്‍ പ്രതികരണം; ദിവസവും വിളിക്കുന്നത് 1000ത്തിലധികം പ്രവാസികള്‍

Web Desk

തിരുവനന്തപുരം: പ്രവാസികള്‍ക്ക് ഉടന്‍ സഹായവുമായി നോര്‍ക്ക് റൂട്ട്‌സ്. നോര്‍ക്ക റൂട്ട്‌സിന്റെ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന രാജ്യാന്തര ടോള്‍ ഫ്രീ നമ്പറിന് പ്രവാസലോകത്തു വന്‍ പ്രതികരണം. 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന 00918802012345 എന്ന ടോള്‍ ഫ്രീ നമ്പറിലേക്ക് ലോകത്തു എവിടെനിന്നു വേണമെങ്കിലും സൗജന്യമായി വിളിക്കാമെന്നതാണ് ഇതിന്റെ പ്രത്യേകത. ഏതു സമയത്തും ഈ നമ്പറിലേക്ക് വിളിച്ചു പ്രവാസികള്‍ക്ക് സഹായം അഭ്യര്‍ത്ഥിക്കാം. ഇത് പ്രവാസികള്‍ക്ക് സര്‍ക്കാരുമായി ബന്ധപ്പെടാനുമുള്ള ഏകജാലക സംവിധമാണെന്നു നോര്‍ക്ക സി ഇ ഒ ഹരികൃഷ്ണന്‍ നമ്പൂതിരി പറഞ്ഞു. ഈ […]

പുകയില ഉത്പന്നങ്ങള്‍ക്ക് വീണ്ടും നിയന്ത്രണമേര്‍പ്പെടുത്തി ഫെഡറല്‍ ടാക്‌സ് അതോറിറ്റി

അബുദാബി: പുകയില ഉത്പന്നങ്ങള്‍ക്ക് വീണ്ടും നിയന്ത്രണമേര്‍പ്പെടുത്താനൊരുങ്ങി ഫെഡറല്‍ ടാക്‌സ് അതോറിറ്റി (എഫ്.ടി.എ.). പുകയില ഉത്പന്നങ്ങളുടെ ഉപയോഗം നിയന്ത്രിക്കുക എന്ന ലക്ഷ്യത്തോടെയുള്ള പ്രവര്‍ത്തനങ്ങളുടെ രണ്ടാംഘട്ടം ഈ വര്‍ഷം മധ്യത്തോടെ തുടങ്ങും.ആദ്യഘട്ട പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ജനുവരി ഒന്നുമുതല്‍ ഡിജിറ്റല്‍ സീല്‍ ഇല്ലാത്ത പുകയില ഉത്പന്നങ്ങളുടെ ഇറക്കുമതിക്കും വില്‍പ്പനയ്ക്കും വിലക്കേര്‍പ്പെടുത്തിയിരുന്നു. പ്രത്യേക ഉപകരണം കൊണ്ടുമാത്രം വായിക്കാന്‍ പറ്റുന്ന തരത്തില്‍ സിഗരറ്റ് പാക്കിങ് സമയത്ത് ഡിജിറ്റല്‍ സീല്‍ പതിപ്പിക്കുന്ന രീതിയാണിത്. അനുകരിക്കാന്‍ ബുദ്ധിമുട്ടായതിനാല്‍ വ്യാജ സിഗരറ്റ് വിപണിയിലിറക്കാനും നികുതി സംവിധാനത്തിന് വെല്ലുവിളിയുയര്‍ത്താനും കഴിയില്ല […]

ഉത്സവ ലഹരിയില്‍ കുവൈത്ത് നഗരം; സ്വദേശികളും വിദേശികളും ആഘോഷ തിമര്‍പ്പില്‍

കുവൈത്ത് സിറ്റി: കുവൈത്ത് ദേശീയ ദിനത്തെ വരവേല്‍ക്കാന്‍ ഒരുങ്ങിക്കഴിഞ്ഞു.ഫെബ്രുവരി 25 ന് കുവൈത്ത് ദേശീയ ദിനവും, ഫെബ്രുവരി 26 ന് വിമോചന ദിനവും ആഘോഷിക്കുന്നതിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കിയതായി അധികൃതര്‍ അറിയിച്ചു. ദേശീയ ഗാനം നിലവില്‍ വന്നതിന്റെ 41മത് വാര്‍ഷികവും അമീര്‍ ഷെയ്ഖ് സബ അല്‍ അഹ്മദ് അല്‍ ജാബിര്‍ അല്‍ സബ അധികാരത്തിലെത്തിയതിന്റെ 13 മത് വാര്‍ഷികവും ഒത്തു ചേരുന്നു എന്ന പ്രത്യേകതയോടെയാണ് അണിഞ്ഞൊരുങ്ങുന്നതിന് പിന്നില്‍. വെള്ളി, ശനി, ഞായര്‍, തിങ്കള്‍, ചൊവ്വാ 5 ദിവസത്തെ പൊതു […]

ഇന്ത്യയിലേക്കുള്ള ​സര്‍​വീസ്​ പ​രി​ഗ​ണ​ന​യി​ലെ​ന്ന്​ സ​ലാം എ​യ​ര്‍

സലാല: ഇന്ത്യന്‍ ഉപഭൂഖണ്ഡമടക്കം വിവിധ നഗരങ്ങളിലേക്കുള്ള സലാലയില്‍ നിന്ന് സര്‍വീസ് പരിഗണനയിലാണെന്ന് സലാം എയര്‍ സി.ഇ.ഒ ക്യാപ്റ്റന്‍ മുഹമ്മദ് അഹമ്മദ് അറിയിച്ചു. ഇന്ത്യന്‍ ഉപഭൂഖണ്ഡമടക്കം വിവിധ നഗരങ്ങളിലേക്കുള്ള സര്‍വിസുകള്‍ ആരംഭിക്കുന്നതിന്റെ സാധ്യതകള്‍ പരിശോധിച്ചുവരുകയാണ്. അതത് രാജ്യങ്ങളില്‍നിന്നുള്ള ബന്ധപ്പെട്ട അധികൃതരുടെ അനുമതിക്ക് അനുസരിച്ചായിരിക്കും ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെന്നും സലാലയിലെ സലാം എയറിന്റെ ആദ്യ സെയില്‍സ് ഓഫിസിന്റെ ഉദ്ഘാടന ചടങ്ങിനെത്തിയ സി.ഇ.ഒ പ്രാദേശിക ദിനപത്രത്തിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. ഈ വര്‍ഷം കൂടുതല്‍ അന്താരാഷ്ട്ര നഗരങ്ങളിലേക്ക് സര്‍വീസ് തുടങ്ങും. സലാലയില്‍നിന്ന് […]

ഖത്തറുമായി ബന്ധപ്പെട്ട നയങ്ങളില്‍ മാറ്റം വരുത്തിയിട്ടില്ലെന്ന് യുഎഇ ഫെഡറല്‍ ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി-ലാന്റ് ആന്റ് മാരിടൈം

അബുദാബി: കയറ്റുമതി, ഇറക്കുമതി നയങ്ങളില്‍ ഖത്തറുമായി ബന്ധപ്പെട്ട് മാറ്റമൊന്നും വരുത്തിയിട്ടില്ലെന്ന് യുഎഇ. ഇത് സംബന്ധിച്ച് ചില മാധ്യമങ്ങളില്‍ വന്ന വാര്‍ത്തകള്‍ വാസ്തവ വിരുദ്ധമാണെന്നും യുഎഇ ഫെഡറല്‍ ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി ലാന്റ് ആന്റ് മാരിടൈം അറിയിച്ചു. യുഎഇയിലെ തുറമുഖങ്ങളിലും അതിര്‍ത്തി ചെക്‌പോസ്റ്റുകളിലും ഖത്തറുമായി ബന്ധപ്പെട്ട നയങ്ങള്‍ക്ക് ഒരു മാറ്റവും വരുത്തിയിട്ടില്ല. രാജ്യത്ത് കരമാര്‍ഗവും കടല്‍മാര്‍ഗവുമുള്ള ചരക്കുനീക്കം സംബന്ധിച്ച പൂര്‍ണ്ണ അധികാരം ഫെഡറല്‍ ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റിക്കാണ്. ഇതുമായി ബന്ധപ്പെട്ട എല്ലാ നിയമ നടപടികളും അതോറിറ്റിയുടെ കീഴില്‍ വരുന്നതാണ്. ഇക്കാര്യത്തിലുള്ള എല്ലാ […]

ബഹിരാകാശ ശാസ്ത്രത്തെ നേരിട്ടറിയാന്‍ ഷാര്‍ജ സെന്റര്‍ ഫോര്‍ ആസ്‌ട്രോണമി ആന്‍ഡ് സ്‌പേസ് സയന്‍സസ് ഒരുങ്ങുന്നു

ഷാര്‍ജ: ബഹിരാകാശ ശാസ്ത്രത്തെ സംബന്ധിച്ച ഗവേഷണം ഊര്‍ജിതമാക്കാന്‍ പുതിയ പദ്ധതികളുമായി ഷാര്‍ജ സെന്റര്‍ ഫോര്‍ ആസ്‌ട്രോണമി ആന്‍ഡ് സ്‌പേസ് സയന്‍സസ്. ഇന്ത്യ അംഗമായ ഇന്റര്‍നാഷണല്‍ ആസ്‌ട്രോണമിക്കല്‍ യൂണിയനും (ഐഎയു) ഇതര രാജ്യാന്തര സ്ഥാപനങ്ങളുമായി സഹകരിച്ചാണിത്. ബഹിരാകാശ ശാസ്ത്രം, ഉപഗ്രഹപഠനം, നക്ഷത്ര നിരീക്ഷണം തുടങ്ങിയ മേഖലകളുമായി ബന്ധപ്പെട്ട ഒട്ടേറെ ഗവേഷണ ശാഖകളുള്ള ‘നക്ഷത്രബംഗ്ലാവാണ്’ ഷാര്‍ജയിലേത്. വായുമണ്ഡലം, ഉപഗ്രഹ നിര്‍മാണം, ചൊവ്വാ പഠനം, കാലാവസ്ഥാ നിരീക്ഷണം എന്നിവ കേന്ദ്രീകരിച്ചുള്ള ഗവേഷണങ്ങളാണ് നിലവിലുള്ള പ്രധാന ദൗത്യങ്ങള്‍. 2021ല്‍ യുഎഇ അല്‍അമല്‍ എന്ന […]

കുവൈത്തില്‍ കസ്റ്റംസ് പിടിച്ചെടുത്ത സിഗരറ്റുകള്‍ ലേലം ചെയ്തു ; ലഭിച്ചത് 24150 കെഡി

കുവൈത്ത് സിറ്റി: കുവൈത്തില്‍ പിടിച്ചെടുത്ത സിഗരറ്റുകള്‍ ലേലം ചെയ്തു. ഫെബ്രുവരി 13 നു നടത്തിയ ലേലത്തില്‍ 24150 കെഡി (ഇന്ത്യന്‍ രൂപ ഏകദേശം 56,56,712 രൂപ) ലഭിച്ചതായി ജനറല്‍ കസ്റ്റംസ് വിഭാഗം അറിയിച്ചു. അതേസമയം ലോ നമ്പര്‍ 10/2013 അനുസരിച്ചാണ് പിടിച്ചെടുക്കുന്ന സിഗരറ്റുകളും മറ്റ് വസ്തുക്കളും ലേലം ചെയ്യുന്നതെന്നും അധികൃതര്‍ വ്യക്തമാക്കി.

പൂക്കള്‍ കൊണ്ട് വര്‍ണ്ണവിസ്മയം തീര്‍ത്ത് ബഹ്‌റൈനില്‍ ഗാര്‍ഡന്‍ ഷോ

മനാമ: അന്താരാഷ്ട്ര ഗാര്‍ഡന്‍ ഷോയില്‍ സസ്യജാലങ്ങളുടെയും വര്‍ണ്ണപ്പൂക്കളുടെയും വൈവിദ്ധ്യമാര്‍ന്ന കാഴ്ച. മുന്‍വര്‍ഷങ്ങളെക്കാള്‍ വര്‍ണ്ണാഭമാണ് അന്താരാഷ്ട്ര എക്‌സിബിഷന്‍ സെന്ററിലെ ഗാര്‍ഡന്‍ ഷോ.ബഹ്‌റൈന്‍ ഇന്റര്‍നാഷണല്‍ ട്രേഡ് സന്റെര്‍, ഗള്‍ഫ് പെട്രോ കെമിക്കല്‍ കമ്പനി, കുവൈത്ത് ഫിനാന്‍സ് ഹൗസ്, അല്‍ബ, ബഹ്‌റൈന്‍ എയര്‍പോര്‍ട്ട് കമ്പനി, ബനാഗ്യാസ്, വിവ, ബഹ്‌റൈന്‍ മുംതലികാത്ത് ഹോള്‍ഡിങ് കമ്പനി, അല്‍സലാം ബാങ്ക് തുടങ്ങിയ സ്ഥാപനങ്ങളുടെ പിന്തുണയോടെയാണ് പ്രദര്‍ശനം ഒരുക്കിയിട്ടുള്ളത്. കൃഷിയെ സ്‌നേഹിക്കുന്നവരെ പ്രോത്‌സാഹിപ്പിക്കാനും അവര്‍ക്ക് അംഗീകാരം നല്‍കാനുമാണ് ഗാര്‍ഡന്‍ ഷോ നടത്തുന്നതെന്ന് സംഘാടക സമിതി വ്യക്തമാക്കിയിട്ടുണ്ട്. രാജാവ് […]

സൗദി-കുവൈത്ത് എണ്ണ ഖനനവുമായി ബന്ധപ്പെട്ട ധാരണ ഉടന്‍

കുവൈത്ത് സിറ്റി: എണ്ണ ഖനനം നിഷ്പക്ഷ മേഖലയില്‍ നിന്ന് പുനരാരംഭിക്കുന്നത് സംബന്ധിച്ച് കുവൈത്തുമായി ഈ വര്‍ഷം ധാരണയാകുമെന്ന് സൗദി ഊര്‍ജമന്ത്രി ഖാലിദ് അല്‍ ഫാലിഹ്. ഇക്കാര്യത്തില്‍ തനിക്ക് ശുഭാപ്തി വിശ്വാസമുണ്ടെന്ന് അദ്ദേഹം ഡല്‍ഹിയില്‍ പറഞ്ഞു. ഖാലിദ് അല്‍ ഫലാഹ് കഴിഞ്ഞ ദിവസം കുവൈത്ത് അമീര്‍ ഷെയ്ഖ് സബാഹ് അല്‍ ജാബര്‍ അല്‍ സബാഹുമായും ചര്‍ച്ച ചെയ്തിരുന്നു. ഇരുരാജ്യങ്ങള്‍ക്കുമിടയില്‍ 5,770 ചതുരശ്ര കിലോമീറ്റര്‍ വിസ്തൃതിയുള്ളതാണ് നിഷ്പക്ഷ മേഖല. ആയതിനാല്‍ നിഷ്പക്ഷ മേഖലയില്‍നിന്ന് എണ്ണ ഖനനം പുനരാരംഭിച്ചാല്‍ പ്രതിദിനം 5 […]

കോഴിക്കോട് സ്വദേശി കുവൈത്തില്‍ പൊള്ളലേറ്റ് മരിച്ചു

കുവൈത്ത് സിറ്റി: മലയാളി കുവൈത്തില്‍ പൊള്ളലേറ്റ് മരിച്ചു. കോഴിക്കോട് ചേളന്നൂര്‍ സ്വദേശി കണ്ണങ്കര മാരിയില്‍ സുരേഷ്‌കുമാര്‍ (49)ആണ് മരിച്ചത്. ബുധനാഴ്ച മഹ്ബൂലയില്‍ വിദേശികള്‍ താമസിക്കുന്ന അഞ്ച്‌നില കെട്ടിടത്തിലുണ്ടായ തീപിടിത്തത്തില്‍ പൊള്ളലേറ്റ് ചികിത്സയിലായിരുന്ന ഇദ്ദേഹം ഇന്നലെ രാവിലെ 11.30 ഓടെയാണ് മരിച്ചത്.

Page 2 of 360 1 2 3 4 5 6 7 360