യുവതിയെ സോഷ്യല്‍ മീഡിയ വഴി ബ്ലാക് മെയിലിങ്: ദുബൈയില്‍ ഫിലിപ്പൈന്‍ സ്വദേശി അറസ്റ്റില്‍

Web Desk

ദുബൈ: യുവതിയെ സോഷ്യല്‍ മീഡിയ വഴി ബ്ലാക് മെയില്‍ ചെയ്ത ഇന്ത്യക്കാരന്‍ പിടിയില്‍. സെയില്‍സ്മാനായി ജോലി ചെയ്തിരുന്ന 31കാരനാണ് ഫിലിപ്പൈന്‍ സ്വദേശിയായ യുവതിയെ ഭീഷണിപ്പെടുത്തത്. ബര്‍ദുബൈ പൊലീസ് സ്റ്റേഷനിലാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. സോഷ്യല്‍ മീഡിയ വഴി പരിചയപ്പെട്ട യുവതിയോട് താന്‍ ഫ്രഞ്ച് പൗരനാണെന്നും ഒരു സ്ഥാപനത്തില്‍ മാനേജരായി ജോലി ചെയ്യുകയാണെന്നുമാണ് പ്രതി പരിചയപ്പെടുത്തിയത്. തുടര്‍ന്ന് ഇരുവരും അടുപ്പത്തിലായി. ബന്ധം ശക്തമായപ്പോള്‍ ഇതിനിടെ തന്റെ നഗ്ന ഫോട്ടോകളും വീഡിയോകളും യുവതി ഇയാള്‍ക്ക് അയച്ചുകൊടുക്കുകയും ചെയ്തു. തനിക്ക് സാമ്പത്തിക […]

കള്ളപ്പണം വെളുപ്പിച്ചെന്ന കേസില്‍ മാലദ്വീപ് മുന്‍ പ്രസിഡന്റിന് കോടതിയുടെ ഉത്തരവ്‌

മാലെ: കള്ളപ്പണവുമായി ബന്ധപ്പെട്ട കേസില്‍ അറസ്റ്റിലായ മാലദ്വീപ് മുന്‍ പ്രസിഡന്റ് അബ്ദുല്ല യമീന് കോടതിയില്‍ തിരിച്ചടി. വിചാരണ കഴിയും വരെ യമീനെ കസ്റ്റഡിയില്‍ വെക്കണമെന്ന് മാലദ്വീപ് കോടതി ഉത്തരവിട്ടു. 15 വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ് മുന്‍പ്രസിഡന്റിനെതിരെ ചുമത്തിയിരിക്കുന്നത്. മാലദ്വീപ് തലസ്ഥാനത്തെ ക്രിമിനല്‍ കോടതിയാണ് അബ്ദുല്ല യമീനെ കസ്റ്റഡിയില്‍ വെക്കാന്‍ ഉത്തരവിട്ടത്. ഉത്തരവ് പ്രകാരം കള്ളപ്പണം വെളുപ്പിച്ച കേസിലെ അന്വേഷണം അവസാനിക്കും വരെ യമീന്‍ പൊലീസ് കസ്റ്റഡിയില്‍ തുടരേണ്ടി വരും. മൊഴി മാറ്റിപ്പറയാന്‍ കേസിലെ […]

യുഎഇയില്‍ 3 മരുന്നുകള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തി

അബുദാബി: ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് കാരണമാകുന്ന് മൂന്ന് തരം മരുന്നുകള്‍ക്ക് യുഎഇയില്‍ വിലക്ക്. ലൈംഗികശേഷി വര്‍ധിപ്പിക്കാനും ദഹനത്തിനും വേണ്ടി ഉപയോഗിക്കുന്ന മൂന്ന് മരുന്നുകള്‍ക്കാണ് യുഎഇ ആരോഗ്യമന്ത്രാലയം വിലക്കേര്‍പ്പെടുത്തിയത്. രക്തസമ്മര്‍ദം ക്രമത്തിലധികം കുറയ്ക്കുന്നതായി കണ്ടെത്തിയതിനെതുടര്‍ന്നാണിത് പ്രകൃതിദത്തമായ ചേരുവകളാണ് ഉപയോഗിച്ചിരിക്കുന്നതെന്ന പേരില്‍ പുരുഷന്മാര്‍ക്കായി പുറത്തിറക്കുന്ന നസ്തി ഗുളികകളില്‍ രക്തസമ്മര്‍ദം വളരെയധികം കുറയ്ക്കുന്ന തിയോസില്‍ഡിനാഫില്‍ അടങ്ങിയിട്ടുണ്ടെന്ന് കണ്ടെത്തിയതായി ആരോഗ്യമന്ത്രാലയം അസിസ്റ്റന്റ് അണ്ടര്‍സെക്രട്ടറി ഡോ: ആമീന്‍ ഹുസൈന്‍ അല്‍ അമീരി പറഞ്ഞു. ലൈംഗികശേഷി വര്‍ധിപ്പിക്കാന്‍ ഉപയോഗിക്കുന്ന ലിയോപാഡ് മിറക്കിള്‍ ഹണി, ദഹനത്തിനായി ഉപയോഗിക്കുന്ന ഫെസ്റ്റാല്‍ എന്നീ […]

സൗദി കിരീടാവകാശി പാകിസ്ഥാന്‍ സന്ദര്‍ശനത്തിന് ശേഷം ഇന്ന് വൈകുന്നേരം ഇന്ത്യയിലെത്തും

റിയാദ്: പാകിസ്ഥാന്‍ സന്ദര്‍ശനം പൂര്‍ത്തിയാക്കി സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ സൗദിയിലേക്ക് മടങ്ങി. ഇന്ന് രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായി അദ്ദേഹം ഇന്ത്യയിലെത്തും. പുല്‍വാമ ഭീകരാക്രമണത്തിന്റെ കൂടി പശ്ചാത്തലത്തില്‍ സൗദി കിരീടാവകാശി പാകിസ്ഥാനില്‍ നിന്ന് നേരിട്ട് ഇന്ത്യയിലേക്ക് വരുന്നതില്‍ ഇന്ത്യ അതൃപ്തി അറിയിച്ചതോടെയാണ് അദ്ദേഹം നാട്ടിലേക്ക് മടങ്ങിയശേഷം തിരികെ വരുന്നതെന്നാണ് റിപ്പോര്‍ട്ടുകളില്‍ വ്യക്തമാകുന്നത്. ഡല്‍ഹിയിലെത്തുന്ന മുഹമ്മദ് ബിന്‍ സല്‍മാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് പുറമെ രാഷ്ട്രപതി രാംനാഥ് കോവിന്ദ്, ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു തുടങ്ങിയവരുമായി കൂടിക്കാഴ്ച നടത്തും. […]

ദുബൈയില്‍ ഇന്ധനം നിറയ്ക്കാന്‍ പുതിയ സാങ്കേതികവിദ്യയുമായി 1300 ബസുകള്‍

അബുദാബി : 1300 പൊതുബസുകള്‍ ഇന്ധനംനിറയ്ക്കാന്‍ പുതിയ സാങ്കേതികവിദ്യയുമായി ഇനി ദുബൈ നിരത്തിലിറങ്ങും. ഇന്ധനക്ഷമതയും കാര്‍ബണ്‍ ബഹിര്‍ഗമനവും നിരീക്ഷിക്കാന്‍ ഈ സാങ്കേതികവിദ്യ ദുബൈ റോഡ്‌സ് ആന്‍ഡ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റിക്ക് സഹായകമാകും. റേഡിയോ ഫ്രീക്വന്‍സി ഐഡന്റിഫിക്കേഷന്‍ (ആര്‍.എഫ്.ഐ.ഡി.) എന്ന സാങ്കേതിക വിദ്യയുപയോഗിച്ചുള്ള ഇനോക്കിന്റെ വെഹിക്കിള്‍ ഐഡന്റിഫിക്കേഷന്‍ പാസ് എന്ന ഓട്ടോമേറ്റഡ് സംവിധാനമാണ് ബസുകളില്‍ നടപ്പാക്കിയിരിക്കുന്നത്. ഇന്ധന ടാങ്കിന്റെ മുകളില്‍ ഒരു സ്മാര്‍ട്ട് ടാഗ് ഘടിപ്പിക്കുകയാണ് ചെയ്യുന്നത്. ഇന്ധനം നിറയ്ക്കുന്ന പമ്പിന്റെ അറ്റത്ത് ഒരു റീഡറുമുണ്ടാകും ഇതുവഴി ഓരോവാഹനത്തിലും മുന്‍നിശ്ചയപ്രകാരമുള്ള […]

സൗദിയില്‍ മലയാളിക്ക് നേരെ കത്തി കാട്ടി പണം തട്ടാന്‍ ശ്രമം

റിയാദ്: പത്രം വിതരണം ചെയ്യുന്നതിനിടെ മലയാളിക്ക് നേരെ ആക്രമണം. സൗദിയില്‍ ഡിസ്ട്രിബ്യൂഷന്‍ കമ്പനി ജീവനക്കാരനായ പാലക്കാട് സ്വദേശിക്ക് നേരെയാണ് ആക്രമണമുണ്ടായതെന്ന് ഗള്‍ഫ് മാധ്യമം റിപ്പോര്‍ട്ട് ചെയ്തു. റിയാദ് ബത്ഹയില്‍ വെച്ച് ഇന്നലെ രാവിലെയാണ് സംഭവം നടന്നത്. കടകളില്‍ പത്രം വിതരണം ചെയ്യുന്നതിനിടെ സ്ഥലത്തെത്തിയ അക്രമി സംഘം കഴുത്തില്‍ കത്തിവെച്ച് പണം ആവശ്യപ്പെടുകയായിരുന്നു. പണം നല്‍കാമെന്ന് പറഞ്ഞ് അദ്ദേഹം വാഹനത്തില്‍ കയറി. ശേഷം കൈയില്‍ പണമില്ലെന്നും മുറിയിലാണെന്നും പറഞ്ഞു. അക്രമി സംഘം വാഹനത്തില്‍ പരിശോധനയും നടത്തി. ഇഖാമ എടുത്തുകൊണ്ടുപോകാന്‍ […]

ഭക്ഷണത്തിന്റെ നിലവാരം ഉറപ്പാക്കാന്‍ ദുബൈ ഹോട്ടലുകളില്‍ ഇനി ബാര്‍കോഡ് സംവിധാനം

ദുബൈ: ഭക്ഷണശാലകളുടെ ശുചിത്വം അടക്കമുള്ള വിവരങ്ങള്‍ ഉപഭോക്താക്കള്‍ക്കു നേരിട്ടറിയാനുള്ള ബാര്‍ കോഡ് സംവിധാനമാണ് ദുബൈ മുനിസിപ്പാലിറ്റി ഒരുക്കുന്നത്. ഹോട്ടലുകള്‍, റസ്റ്ററന്റുകള്‍, കഫ്റ്റീരിയകള്‍ തുടങ്ങിയ ഭക്ഷണശാലകളുടെ ശുചിത്വം, ഭക്ഷണത്തിന്റെ നിലവാരം എന്നിവയെക്കുറിച്ചു ഉപഭോക്താക്കള്‍ക്കു നേരിട്ടറിയാനാണ് ബാര്‍കോഡ് സംവിധാനം. ദുബൈയിലെ പതിനെണ്ണായിരത്തിലധികമുള്ള ഭക്ഷണശാലകള്‍ക്കു മുനിസിപ്പാലിറ്റി പ്രത്യേക ബാര്‍ കോഡുകള്‍ നല്‍കും. ഇതു ഹോട്ടലുകളുടെ പരിസരങ്ങളിലും മെനു കാര്‍ഡിലുമൊക്കെയായി പ്രദര്‍ശിപ്പിച്ചിരിക്കണം. ഉപഭോക്താക്കള്‍ക്ക് ഫോണ്‍ വഴി ബാര്‍കോഡിലൂടെ ഹോട്ടലിനെക്കുറിച്ചുള്ള വിവരങ്ങള്‍ അറിയാനാകും. ഹോട്ടലിന്റെ പ്രവൃത്തിസമയം, സ്ഥലം, വെബ്‌സൈറ്റ്, ശുചിത്വം, ഭക്ഷണ നിലവാര ഗ്രേഡ് […]

സൗദി കിരീടാവകാശിയുടെ പാകിസ്ഥാന്‍ സന്ദര്‍ശനം; വന്‍കിട പദ്ധതികളും തടവുകാരെ വിട്ടയക്കാനുള്ള പ്രഖ്യാപനവും

ഇസ്ലാമാബാദ്: സൗദി കിരീടാവകാശിയുടെ പാകിസ്ഥാന്‍ സന്ദര്‍ശനം പൂര്‍ത്തിയായി. വന്‍കിട പദ്ധതികളും തടവുകാരെ വിട്ടയക്കാനുമുള്ള പ്രഖ്യാപനവും നടത്തിയാണ് അദ്ദേഹം മടങ്ങിയത്. നയതന്ത്ര മേഖലയിലും നിക്ഷേപ രംഗത്തും മികച്ച കൂട്ടുകാരായി ഇരു രാജ്യങ്ങളും തുടരുമെന്ന് അമീര്‍ മുഹമ്മദ് ബിന്‍ സല്‍മാന്‍ പറഞ്ഞു. കിരീടാവകാശിയുടെ സന്ദര്‍ശനം സാമ്പത്തിക രംഗത്ത് നേട്ടമാണ് പാകിസ്ഥാനുണ്ടാക്കിയത്. ഇന്ന് രാവിലെ രണ്ടായിരത്തി ഇരുന്നൂറോളം പാക് തടവുകാരെ വിട്ടയക്കാന്‍ സൗദി കിരീടാവകാശി സമ്മതം നല്‍കിയിരുന്നു. പ്രധാനമന്ത്രി ഇമ്രാന്‍ഖാന്റെ അഭ്യര്‍ഥനയിലായിരുന്നു ഇത്. അരാംകോയുടെ എണ്ണ ശുദ്ധീകരണ കേന്ദ്രമടക്കം 20 ബില്യണ്‍ […]

ചെങ്കടല്‍ തീരത്ത് സൗദി അറേബ്യ പ്രഖ്യാപിച്ച ടൂറിസം സിറ്റിയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ഉടന്‍

സൗദി: ദേശീയ പരിവര്‍ത്തന പദ്ധതിയുടെ ഭാഗമായി സൗദി അറേബ്യ ചെങ്കടല്‍ തീരത്ത് പ്രഖ്യാപിച്ച ടൂറിസം സിറ്റിയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ഉടന്‍ ആരംഭിക്കും. പദ്ധതി മുഖേന അന്‍പത്തിയേഴായിരം തൊഴില്‍ സാധ്യതകളാണ് രാജ്യത്ത് ലഭ്യമാകുക.രാജ്യം എണ്ണയിതര വരുമാനത്തിലേക്ക് ചുവടു മാറ്റുന്നതിന്റെ ഭാഗമായി പ്രഖ്യാപിച്ച വമ്പന്‍ പ്രൊജക്ടുകളില്‍ ഒന്നാണ് ചെങ്കടല്‍ ടൂറിസം. കടലിലും കരയിലുമായി മുവായിരത്തി എണ്ണൂറ് ചതുരശ്ര കിലോമീറ്റര്‍ ചുറ്റളവിലാണ് ടൂറിസം സിറ്റി സ്ഥാപിക്കുക. ലക്ഷ്വറി ഹോട്ടലുകളും റിസോര്‍ട്ടുകളും അടങ്ങുന്നതാണ് പദ്ധതി. ചെങ്കടലില്‍ ഇരുപത്തിരണ്ട് ദ്വീപുകള്‍ നിര്‍മ്മിച്ചാണ് പദ്ധതി നടപ്പിലാക്കുന്നത്. […]

ഇന്ത്യയും പാകിസ്ഥാനും തമ്മില്‍ സൗഹാര്‍ദം സ്ഥാപിക്കാന്‍ പരിശ്രമിക്കുമെന്ന് സൗദി അറേബ്യ

സൗദി: ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള പ്രശ്‌ന പരിഹാരത്തിന് ശ്രമിക്കുമെന്ന് സൗദി അറേബ്യ. ഇരു രാജ്യങ്ങളും സൗഹൃദം നിലനിര്‍ത്തണമെന്നാണ് സൗദിയുടെ താല്‍പര്യമെന്നും വിദേശകാര്യ സഹമന്ത്രി ആദില്‍ ജുബൈര്‍ പറഞ്ഞു. സൗദി കിരീടാവകാശി അമീര്‍ മുഹമ്മദ് ബിന്‍ സല്‍മാന്റെ ഇന്ത്യാ സന്ദര്‍ശനം ഇന്ന് ആരംഭിക്കാനിരിക്കെയാണ് പാകിസ്ഥാനില്‍ വെച്ച് സൗദി മന്ത്രി പറഞ്ഞത്.

Page 3 of 355 1 2 3 4 5 6 7 8 355