എയര്‍ ഇന്ത്യ എക്‌സ്പ്രസ് ബഹ്‌റൈന്‍ കോഴിക്കോട് ദിവസേന സര്‍വീസ് ആരംഭിക്കുന്നു

Web Desk

എയര്‍ ഇന്ത്യ എക്‌സ്പ്രസ് ബഹ്‌റൈനില്‍ നിന്ന് കോഴിക്കോട്ടേക്ക് നേരിട്ടുള്ള വിമാന സര്‍വീസ് ജൂണ്‍ ഒന്നുമുതല്‍ ആരംഭിക്കും.

സര്‍ക്കാര്‍ ജോലികളില്‍ നിന്ന് പ്രവാസികളെ ഒഴിവാക്കണമെന്ന് ബഹ്‌റൈന്‍ പാര്‍ലമെന്റംഗങ്ങള്‍

മനാമ: പൊതുമേഖലാ സ്ഥാപനങ്ങളിലെ ജോലിയില്‍ നിന്ന് പ്രവാസികളെ ഒഴിവാക്കണമെന്ന് ബഹ്‌റൈന്‍ പാര്‍ലമെന്റംഗങ്ങള്‍ ആവശ്യപ്പെട്ടു. അഭ്യസ്ഥവിദ്യരായ സ്വദേശികള്‍ തൊഴിലില്ലാതെ ബുദ്ധിമുട്ടുന്ന സാഹചര്യത്തില്‍ അവര്‍ക്ക് സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ ജോലി ലഭിക്കുന്നതിനായാണ് പ്രവാസികളെ ഒഴിവാക്കാന്‍ ആവശ്യപ്പെട്ട് ഒരു കൂട്ടം എം.പി.മാര്‍ രംഗത്തെത്തിയത്. ബഹ്‌റൈന്‍ പാര്‍ലമെന്റംഗം ജമീല അല്‍ സമ്മകും മറ്റ് നാല് എം.പി.മാരും ചേര്‍ന്നാണ് ഇത് സംബന്ധിച്ച നിര്‍ദ്ദേശം മുന്നോട്ട് വെച്ചിരിക്കുന്നത്. സര്‍ക്കാര്‍ ജോലികളില്‍ 50 ശതമാനവും സ്വദേശികളെ നിയമിക്കണമെന്ന് മറ്റൊരു എം.പി. ആവശ്യപ്പെട്ടിട്ട് ഒരു മാസം തികയും മുമ്പാണ് പുതിയ […]

യുഎഇ പെട്രോള്‍ വില കുറച്ചു; ഡീസലിന് നേരിയ വര്‍ധന

ഡീസല്‍ ലിറ്ററിന് 1.40 ദിര്‍ഹം ആയി വര്‍ധിച്ചിട്ടുണ്ട്. നേരത്തെ ഇത് 1.37 ആയിരുന്നു.

കുവൈറ്റിലെ ആലപ്പുഴ ജില്ലക്കാരുടെ കൂട്ടായ്മ എം.ജി. ശ്രീകുമാര്‍ ഉദ്ഘാടനം ചെയ്തു

ആലപ്പുഴ ജില്ലാ പ്രവാസി അസോസിയേഷന്‍ കുവൈറ്റ് (എ.ജെ.പി.എ.കെ) എന്ന പേരില്‍ രൂപീകൃതമായ സംഘടനയുടെ ലോഗോ പ്രകാശനം ചലച്ചിത്ര പിന്നണി ഗായകന്‍ എം.ജി. ശ്രീകുമാര്‍ നിര്‍വഹിച്ചു.

ബഹ്‌റൈന്‍ ‘കാന്‍സര്‍ കെയര്‍ ഗ്രൂപ്പ്’ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു

ബഹ്‌റൈന്‍ കാന്‍സര്‍ സൊസൈറ്റിയില്‍ അഫിലിയേറ്റ് ചെയ്ത ‘കാന്‍സര്‍ കെയര്‍ ഗ്രൂപ്പി’ന്റെ ഒന്നാം വാര്‍ഷികത്തോടനുബന്ധിച്ചുള്ള മെഡിക്കല്‍ ക്യാമ്പും എക്‌സിബിഷനും കേരളീയ സമാജത്തില്‍ നടന്നു. ആരോഗ്യമന്ത്രി ഫാഇഖ ബിന്‍ത് സഈദ് അല്‍ സാലിഹ് പരിപാടി ഉദ്ഘാടനം ചെയ്തു.

കെ.ഐ.ജി ഫഹാഹീല്‍ ഏരിയ സൗഹൃദസംഗമം നടത്തി

കെ.ഐ.ജി ഫഹാഹീല്‍ ഏരിയ സൗഹൃദസംഗമം സംഘടിപ്പിച്ചു. ഫഹാഹീല്‍യൂണിറ്റി സെന്ററില്‍ നടന്ന പരിപാടിയില്‍ കെ.ഐ.ജി വൈസ് പ്രസിഡന്റ് സക്കീര്‍ ഹുസൈന്‍ തുവ്വൂര്‍ മുഖ്യ പ്രഭാഷണം നിര്‍വഹിച്ചു.

ഖത്തറില്‍ വാഹനാപകടം: മലയാളികളായ സഹോദരങ്ങള്‍ മരിച്ചു

ഖത്തറിലുണ്ടായ വാഹനാപകടത്തില്‍ കോഴിക്കോട് സ്വദേശികളായ സഹോദരങ്ങള്‍ മരിച്ചു. കോഴിക്കോട് അരക്കിണര്‍ സ്വദേശി മാളിയേക്കല്‍ സക്കീറിന്റെയും ഫസീലയുടെയും മക്കളായ മുഹമ്മദ് ജുനൈദ് നിബ്രാസ് (23), നജ്മല്‍ റിസ്വാന്‍ (20) എന്നിവരാണ് മരിച്ചത്. ബുധനാഴ്ച പുലര്‍ച്ചെ ദോഹ ഐന്‍ ഖാലിദിലാണ് അപകടമുണ്ടായത്. ഇവര്‍ ഓടിച്ച ലാന്‍ഡ്ക്രൂയിസര്‍ നിയന്ത്രണംവിട്ട് മറിയുകയായിരുന്നു. ദോഹയില്‍ സ്‌കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ മുഹമ്മദ് ജുനൈദ് ലണ്ടനില്‍നിന്ന് മാനേജ്‌മെന്റ് പഠനം പൂര്‍ത്തിയാക്കി പിതാവിനെ റിയല്‍ എസ്റ്റേറ്റ് ബിസിനസില്‍ സഹായിക്കുകയായിരുന്നു.

‘അമ്മയെ അറിയാന്‍’ മലയാളം പ്രശ്‌നോത്തരിയുടെ ഫിനാലെ ഇന്ന്

മനാമ: ബഹ്‌റിന്‍ കേരളീയ സമാജം മലയാളം പാഠശാലയും ഫോര്‍ പി.എം. ന്യൂസും സംയുക്തമായി മാതൃഭാഷാ പഠനത്തെ പ്രോത്സാഹിപ്പിക്കുന്നതിനും കേരളത്തെക്കുറിച്ചുള്ള പൊതു വിജ്ഞാനം മെച്ചപ്പെടുത്തുന്നതിനും ലക്ഷ്യമിട്ടു കൊണ്ട് സംഘടിപ്പിക്കുന്ന ‘അമ്മയെ അറിയാന്‍ ‘ മലയാളം പ്രശ്േനാത്തരിയുടെ ഫിനാലെ ഇന്ന് 8 മണിക്ക് സമാജം ഡയമണ്ട് ജൂബിലീ ഹാളില്‍ നടക്കും. ഈ പ്രശ്‌നോത്തരിയില്‍ സെമി ഫൈനലില്‍ വിജയികളായ ആറു ടീമുകളാണ് പങ്കെടുക്കുക. മജീഷ്യന്‍ ആര്‍.കെ. മലയത്ത് ക്വിസിന് നേതൃത്വം നല്‍കും. .

കല കുവൈറ്റ് ക്ഷേമനിധി കൈമാറി

കുവൈറ്റ് സിറ്റി: അസുഖത്തെത്തുടര്‍ന്ന് കുവൈറ്റ് പ്രവാസം അവസാനിപ്പിച്ച് നാട്ടില്‍ പോകുകയും ചികിത്സയില്‍ കഴിയുകയും ചെയ്യുന്ന കേരള ആര്‍ട്ട് ലവേഴ്‌സ് അസോസിയേഷന്‍, കല കുവൈറ്റ് മെഹ്ബൂള എ യൂണിറ്റ് അംഗമായിരുന്ന കെ.കെ.കുഞ്ഞഹമ്മദിനുള്ള കലയുടെ ക്ഷേമനിധി കോഴിക്കോട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബാബു പറശ്ശേരി കൈമാറി. കോഴിക്കോട് ജില്ലാ പഞ്ചായത്ത് ഓഫീസില്‍ വെച്ച് നടന്ന ചടങ്ങില്‍ കല കുവൈറ്റ് അബുഹലീഫ മേഖല എക്‌സിക്യുട്ടീവ് അംഗം ജിതിന്‍ പ്രകാശ്, ഫഹഹീല്‍ സിറ്റി യൂണിറ്റ് കണ്‍വീനര്‍ ഷാനില്‍, കല ട്രസ്റ്റ് അംഗം ടി.ടി.റഷീദ്, […]

ബഹ്‌റൈനില്‍ സിഗററ്റ് വില വര്‍ധിക്കും

മനാമ: നിലവില്‍ മാര്‍ക്കറ്റിലുള്ള സ്റ്റോക്ക് വിറ്റഴിയുന്നതോടെ ബഹ്‌റൈനില്‍ സിഗററ്റിന്റെ വില വര്‍ദ്ധിക്കും. പായ്ക്കറ്റിനു ഏകദേശം 200 ഫില്‍സിന്റെ വര്‍ധനയാണ് ഉണ്ടാവുക. നിലവിലുള്ള സ്റ്റോക്ക് കഴിഞ്ഞ് പുതിയ സ്റ്റോക്ക് മാര്‍ക്കറ്റിലെത്തുന്നത് ഭേദഗതി വരുത്തിയ വിലയിലായിരിക്കും വരികയെന്ന് വാണിജ്യ, വ്യവസായ, ടൂറിസം മന്ത്രി സയെദ് ബിന്‍ റാഷിദ് അല്‍ സയാനി ഇന്നലെ കാബിനറ്റ് മന്ത്രിമാരുടെ സമ്മേളനത്തില്‍ പറഞ്ഞു. ഈ മാസം ആദ്യം ബഹ്‌റൈനില്‍ സിഗററ്റുകളുടെ നികുതി 100 മുതല്‍ 125 ശതമാനം വര്‍ധിപ്പിച്ചിരുന്നു.

Page 340 of 355 1 335 336 337 338 339 340 341 342 343 344 345 355