സൗദി സ്വദേശിവത്കരണത്തിനായി നടപ്പാക്കിയ സാമ്പത്തിക സഹായ പദ്ധതി പരിഷ്‌കരിച്ചു

Web Desk

സൗദി: സ്വദേശിവത്കരണം പ്രോത്സാഹിപ്പിക്കുന്നതിനായി സൗദിയില്‍ നടപ്പിലാക്കിയ സാമ്പത്തിക സഹായപദ്ധതി പരിഷ്‌കരിച്ചു. മാനവശേഷി വികസന നിധിയില്‍ നിന്ന് അഞ്ച് വിഭാഗം സ്ഥാപനങ്ങള്‍ക്ക് സാമ്പത്തിക സഹായവും മറ്റു ആനുകൂല്യങ്ങളും ലഭിക്കും.പുതിയ രീതിയനുസരിച്ച് തൊഴില്‍ നൈപുണ്ണ്യ വര്‍ദ്ധന പരിപാടി നടപ്പിലാക്കുന്ന സ്ഥാപനങ്ങള്‍ക്ക് മൂന്ന് വര്‍ഷത്തേക്ക് സാമ്പത്തിക സഹായം ലഭിക്കും. ബിരുദധാരികളും തൊഴില്‍ രഹിതരുമായ യുവതീ യുവാക്കള്‍, സ്ത്രീകള്‍, അംഗവൈകല്യം പോലുള്ള പ്രത്യേക പരിഗണന ലഭിക്കേണ്ട വ്യക്തികള്‍, ചെറിയ പട്ടണങ്ങളിലോ, ഗ്രാമങ്ങളിലോ പ്രവര്‍ത്തിക്കുന്ന 50 ല്‍ താഴെ ജീവനക്കാരുള്ള ചെറിയ സ്ഥാപനങ്ങളില്‍ സ്വദേശികളെ […]

അന്താരാഷ്ട്ര പ്രതിരോധ പ്രദര്‍ശനത്തില്‍ 700 കോടി ദിര്‍ഹത്തിന്റെ കരാറില്‍ ഒപ്പുവെച്ച് യുഎഇ സായുധസേന

അബുദാബി: അന്താരാഷ്ട്ര പ്രതിരോധ പ്രദര്‍ശനത്തിന്റെ രണ്ടാം ദിനത്തില്‍ യുഎഇ സായുധസേന അന്താരാഷ്ട്ര കമ്പനികളുമായുമായി ചേര്‍ന്ന് 700 കോടി ദിര്‍ഹത്തിന്റെ കരാര്‍ ഒപ്പുവെച്ചു. പ്രദര്‍ശനത്തിെന്റെ ആദ്യ നാള്‍ സായൂധ സേന 500 കോടി ദിര്‍ഹത്തിന്റെ കരാറില്‍ ഒപ്പുവെച്ചിരുന്നു. ദേശീയ കമ്പനികള്‍ക്കായിരുന്നു ഈ കരാറിലെ ഭൂരിഭാഗവും ലഭിച്ചത്. മൊത്തത്തില്‍ 1100 കോടിക്ക് മുകളിലാണ് രണ്ട് ദിവസങ്ങളില്‍ സേന നല്‍കിയ കരാര്‍ തുക. മൊത്തം 33 കരാറുകളിലായാണ് ഇത്. ഇന്നലെ അന്താരാഷ്ട്ര കമ്പനികള്‍ക്ക് 587 കോടി ദിര്‍ഹത്തിന്റെയും ദേശീയ കമ്പനികള്‍ക്ക് 115 […]

ബഹ്‌റൈന്‍ അതിവേഗ മെട്രോ റെയില്‍ പദ്ധതി; ആദ്യഘട്ട നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ഈ വര്‍ഷാവസാനം ആരംഭിക്കും; 2000ത്തോളം തൊഴിലവസരങ്ങള്‍

ബഹ്‌റൈന്‍: രണ്ടായിരത്തോളം തൊഴിലവസരങ്ങള്‍ സ്യഷ്ടിക്കാന്‍ ബഹ്‌റൈനില്‍ അതിവേഗ മെട്രോ റെയില്‍ പദ്ധതി നടപ്പില്‍ വരുന്നു. ഈ വര്‍ഷവസാനത്തോടു കൂടി പദ്ധതിയുടെ ആദ്യഘട്ട നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കും. ബഹ്‌റൈനിലെ ഗതാഗത പ്രശ്‌നങ്ങള്‍ക്ക് പരിഹാരമാകുമെന്ന് പ്രതീക്ഷിക്കപ്പെടുന്ന അതിവേഗ മെട്രോ റെയില്‍ ശൃംഖലയുടെ ആദ്യ ഘട്ട നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ഈ വര്‍ഷാവസാനത്തോടെ ആരംഭിക്കാനാണ് സര്‍ക്കാര്‍ നീക്കം. സ്വകാര്യമേഖലയുടെ പങ്കാളിത്തത്തോടെ നടപ്പിലാക്കുന്ന ഗതാഗത ശ്യംഖല 1 മുതല്‍ 2 ബില്യണ്‍ ഡോളര്‍ വരെ മുതല്‍ മുടക്കിലാണ് നിര്‍മിക്കുക. രണ്ടായിരത്തോളം തൊഴിലവസരങ്ങള്‍ പുതിയ പദ്ധതിയുടെ […]

രണ്ടു ദിവസത്തെ സന്ദര്‍ശനത്തിനായി സൗദി കിരീടാവകാശി ഇന്ന് ഡല്‍ഹിയില്‍; പുല്‍വാമ ഭീകരാക്രമണം ചര്‍ച്ചയായേക്കും

ന്യൂഡല്‍ഹി: രണ്ടു ദിവസത്തെ സന്ദര്‍ശനത്തിനായി സൗദി അറേബ്യയുടെ കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍ ചൊവ്വാഴ്ച വൈകീട്ട് ഡല്‍ഹിയിലെത്തും. പാകിസ്താന്‍ സന്ദര്‍ശനത്തിനുശേഷമാണ് അദ്ദേഹം ഇന്ത്യയിലെത്തുന്നത്. ബുധനാഴ്ച രാഷ്ട്രപതി, പ്രധാനമന്ത്രി നരേന്ദ്രമോദി എന്നിവരുമായി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍ കൂടിക്കാഴ്ച നടത്തും. പ്രധാനമന്ത്രിയുമായുള്ള ചര്‍ച്ചയില്‍ ഉഭയക്ഷിവ്യാപാരം വര്‍ധിപ്പിക്കുന്നതിനെക്കുറിച്ച് ചര്‍ച്ച നടത്തും. ഇരുരാജ്യങ്ങളും തമ്മില്‍ വിവിധ കരാറുകളില്‍ ഒപ്പുെവക്കും. ഭീകരര്‍ ഉള്‍പ്പടെ മേഖലയിലെ പ്രശ്‌നങ്ങളും ചര്‍ച്ചയില്‍ ഉണ്ടാകും. പുല്‍വാമ ഭീകരാക്രമണവും ചര്‍ച്ചചെയ്യുമെന്നാണ് സൂചന. അതേസമയം, ഇന്ത്യയുമായി ചര്‍ച്ചകള്‍ സന്നദ്ധനായ പാക് […]

സൗദി അറേബ്യയില്‍ നിന്ന് മാതൃരാജ്യങ്ങളിലേക്ക് മടങ്ങുന്നവരുടെ എണ്ണം വര്‍ധിക്കുന്നതായി റിപ്പോര്‍ട്ട്‌

റിയാദ്: മാസം ശരാശരി പതിനയ്യായിരം ഗാര്‍ഹിക തൊഴിലാളികളാണ് സൗദി അറേബ്യയില്‍ നിന്നു മാതൃരാജ്യങ്ങളിലേക്ക് മടങ്ങിയതെന്ന് റിപ്പോര്‍ട്ട്. രാജ്യം വിടുന്നവരിലേറെയും ഹൗസ് ഡ്രൈവര്‍മാരും വീട്ടുവേലക്കാരുമാണ്. അതേസമയം, ഗാര്‍ഹിക തൊഴിലാളികളുടെ വേതനത്തില്‍ രണ്ട് ശതമാനം വര്‍ധനവ് രേഖപ്പെടുത്തിയതായും റിപ്പോര്‍ട്ടില്‍ പറയുന്നു. സൗദിയില്‍ 23 ലക്ഷം ഗാര്‍ഹിക തൊഴിലാളികള്‍ ഉണ്ടെന്നാണ് കണക്കാക്കുന്നത്. ഇതില്‍ 16 ലക്ഷം പുരുഷന്‍മാരും ഏഴ് ലക്ഷം സ്ത്രീകളുമാണ്. രാജ്യത്തുളളത് ഇന്ത്യക്കാരായ 6 ലക്ഷം ഗാര്‍ഹിക തൊഴിലാളികളാണ്. ഹോം മാനേജര്‍, ഡ്രൈവര്‍, ക്ലീനര്‍, ഹോം ഗാര്‍ഡ്, ടൈലര്‍, കൃഷിക്കാരന്‍, […]

7-ാമത് റാക് ഫൈന്‍ ആര്‍ട്‌സ് ഫെസ്റ്റിവല്‍ റാസല്‍ഖൈമയില്‍ തുടങ്ങി

റാസല്‍ഖൈമ: റാക് ഫൈന്‍ ആര്‍ട്‌സിന്റെ ഏഴാമത് ഉത്സവത്തിന് തുടക്കമായി. യുഎഇയുടെ സുപ്രീം കൗണ്‍സില്‍ അംഗവും റാസല്‍ഖൈമ ഭരണാധികാരിയുമായ ശൈഖ് സഊദ് ബിന്‍ സഖര്‍ അല്‍ ഖാസിമിയുടെ നേതൃത്വത്തില്‍ ഉദ്ഘാടന ചടങ്ങില്‍ നിരവധി പ്രമുഖര്‍ പങ്കെടുത്തു. ഈവര്‍ഷം അല്‍ ജസീറ അല്‍ ഹംരയിലെ ഓള്‍ഡ് ടൗണാണ് പ്രധാനവേദിയായി ക്രമീകരിച്ചിരിക്കുന്നത്. ലോകത്തിന്റെ വിവിധഭാഗങ്ങളില്‍ നിന്നുള്ള കലാകാരന്മാരും സംവിധായകരും പങ്കെടുക്കുന്ന ഫെസ്റ്റിവെലില്‍ ജി.സി.സി. രാജ്യങ്ങളിലെ കലാരൂപങ്ങളും 28 വരെ പ്രദര്‍ശിപ്പിക്കും.  അല്‍ ജസീറ അല്‍ ഹംര ഓള്‍ഡ് ടൗണില്‍ അടുത്തിടെ പുനഃസ്ഥാപിച്ച […]

വിനോദസഞ്ചാരമേഖലയ്ക്ക് ഹരം പകരാന്‍ ഈ മാസം 24ന് യുഎഇ ടൂറിന് തുടക്കം

അബുദാബി: ഈ മാസം 24ന് യുഎഇ ടൂര്‍ ആരംഭിക്കും.വിവിധ രാജ്യങ്ങളില്‍നിന്നുള്ള സൈക്ലിങ് താരങ്ങള്‍ അണിനിരക്കുന്ന പ്രൊഫഷണല്‍ സൈക്കിളോട്ട മത്സരം ഏഴ് ഘട്ടങ്ങളായാണ് നടക്കുക. നേരത്തെ അബുദാബി ടൂര്‍, ദുബൈ ടൂര്‍ എന്നിങ്ങനെ പ്രത്യേകം പ്രത്യേകം നടത്തിയിരുന്ന മത്സരമാണ് ഇത്തവണ ഒന്നിച്ച് യുഎഇ ടൂര്‍ എന്ന പേരില്‍ ഒരുക്കുന്നത്. രാജ്യത്തെ ഏഴ് എമിറേറ്റുകളിലെയും ദൈര്‍ഘ്യമേറിയ പാതകളിലൂടെയാണ് ഇത്തവണ വാശിയേറിയ സൈക്ലിങ് മത്സരം നടക്കുക. ഇതില്‍ ആദ്യ മൂന്ന് ഘട്ടങ്ങളും അബുദാബിയിലെ വ്യത്യസ്ത പാതകളില്‍ നടക്കും. നാലാംഘട്ടം ദുബൈയിലാണ്. ഷാര്‍ജയിലും […]

അബോര്‍ഷന്‍ ഗുളികകള്‍ കടത്തിയ വനിതാ ഗൈനക്കോളജിസ്റ്റ് അറസ്റ്റില്‍

കുവൈത്ത് : അബോര്‍ഷന്‍ ഗുളികകള്‍ കുവൈത്തിലേക്ക് കടത്തിയ വനിതാ ഗൈനക്കോളജിസ്റ്റ് അറസ്റ്റില്‍. കുവൈത്ത് വിമാനത്താവളത്തില്‍ നിന്നുമാണ് ഡോക്ടറെ പിടികൂടിയത്. രാജ്യത്തെ ഒരു സ്വകാര്യ ആശുപത്രിയില്‍ മാസം 2,000 കെഡി ശമ്പളത്തില്‍ ജോലി ചെയ്തിരുന്ന ഡോക്ടറാണ് ഗുളിക കടത്തിന് പിടിയിലായിരിക്കുന്നത്.  ഇവര്‍ പ്രവാസികള്‍ക്ക് ഒരു ഗുളിക വില്‍ക്കുന്നത് 100 കെഡി വിലയിട്ടായിരുന്നുവെന്നാണ് അറിയാന്‍ കഴിഞ്ഞത്.

ഷാര്‍ജയില്‍ ഡെസേര്‍ട്ട് സഫാരിക്കിടെ അപകടം; ഇന്ത്യന്‍ ദമ്പതികള്‍ മരിച്ചു; 5 പേര്‍ക്ക് പരിക്ക്‌

ഷാര്‍ജ: ഷാര്‍ജയില്‍ വിനോദയാത്രയ്‌ക്കെത്തിയ ഇന്ത്യന്‍ ദമ്പതികള്‍ ഡെസേര്‍ട്ട് സഫാരിക്കിടെ വാഹനാപകടത്തില്‍ മരിച്ചു. ഗുജറാത്തിലെ ബറോഡ സ്വദേശികളായ വിനോദ്ഭായ് പട്ടേല്‍(47), ഭാര്യ രോഹിണിബഹന്‍ വിനോദ്ഭായ് പട്ടേല്‍(42) എന്നിവരാണ് മരിച്ചത്. കുടുംബാംഗങ്ങളായ അഞ്ചുപേര്‍ക്ക് അപകടത്തില്‍ പരിക്കേറ്റു. ഇവരില്‍ രണ്ടുപേര്‍ കുട്ടികളാണ്. ഷാര്‍ജയില്‍ മരുഭൂമിയിലേക്കുള്ള സഫാരിക്കിടെ ഇവര്‍ സഞ്ചരിച്ചിരുന്ന വാഹനം നിയന്ത്രണംവിട്ട് മറിഞ്ഞായിരുന്നു അപകടം. വ്യാഴാഴ്ച രാത്രി 10.30ഓടെയായിരുന്നു അപകടം. രോഹിണി സംഭവസ്ഥലത്തു തന്നെ മരിച്ചു. മണിക്കൂറുകള്‍ക്കുശേഷം ആശുപത്രിയില്‍ ഹൃദയസ്തംഭനത്തെ തുടര്‍ന്നാണ് വിനോദ് മരിക്കുന്നത്. കുടുംബകൂട്ടായ്മയില്‍ പങ്കെടുക്കുന്നതിനായി ഈ മാസം എട്ടിനാണ് […]

ഹൃദയാഘാതത്തെ തുടര്‍ന്ന് വടക്കാഞ്ചേരി സ്വദേശി ബഹ്‌റൈനില്‍ മരിച്ചു

മനാമ : ഹൃദയാഘാതത്തെ തുടര്‍ന്ന് പ്രവാസി ബഹ്‌റൈനില്‍ മരിച്ചു. ഇലക്ട്രിഷ്യനായി ജോലി ചെയ്യുകയായിരുന്ന വടക്കാഞ്ചേരി വണ്ടാഴി കുളപ്പുര വെളുത്താക്കല്‍ വീട്ടില്‍ വേണുഗോപാലന്റെ മകന്‍ മധു റോഷന്‍ (35) ആണ് മരിച്ചത്. വെള്ളിയാഴ്ച രാത്രിയാണ് മരണ വിവരം ബന്ധുക്കള്‍ക്ക് ലഭിച്ചത്. അടുത്ത മാസം അവധിയില്‍ നാട്ടില്‍ വരാനിരിക്കെയായിരുന്നു മരണം. നാട്ടില്‍ എത്തിക്കുന്ന മൃതദേഹം നാളെ രാവിലെ 10.30ന് പാമ്പാടി ഐവര്‍മഠത്തില്‍ സംസ്‌കരിക്കും. അമ്മ: രത്‌നവല്ലി. ഭാര്യ: നിത്യ. മക്കള്‍: മാളവിക

Page 4 of 355 1 2 3 4 5 6 7 8 9 355