ചില്ലറ ഇന്ധന വില്‍പ്പന ശാലകള്‍ പണി ആരംഭിച്ചു; സൗദി അരാംകോയും ടോട്ടലും ചേര്‍ന്നാണ് പദ്ധതി; തുടക്കത്തില്‍ നിലവിലുള്ളവയെ നവീകരിക്കും

Web Desk

ദമ്മാം: സൗദി അരാംകോ ആരംഭിക്കാനിരിക്കുന്ന പെട്രോള്‍ പമ്പുകളുടെ നിര്‍മ്മാണ നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാകുന്നു. ഇതിന്റെ അന്തിമ കരാര്‍ കഴിഞ്ഞ ദിവസം ഒപ്പുവെച്ചിരുന്നു. തുല്യ ഓഹരി പങ്കാളിത്തത്തോടെ സൗദി അരാംകോയും ഫ്രഞ്ച് എണ്ണ കമ്പനിയായ ടോട്ടലും ചേര്‍ന്നാണ് പദ്ധതി നടപ്പിലാക്കുന്നത്. ഒരു ബില്യണ്‍ ഡോളറാണ് മുതല്‍ മുടക്ക്. തുടക്കത്തില്‍ നിലവില്‍ രാജ്യത്തെ ഇന്ധന ചില്ലറ വ്യാപാര മേഖലയില്‍ പ്രവര്‍ത്തിച്ചു വരുന്ന കമ്പനികളുടെ 270 പമ്പുകള്‍ ഏറ്റെടുക്കും. ഇവയുടെ സേവന നിലവാരം ഉയര്‍ത്തുന്നതിന് സൗദി അരാംകോയും ടോട്ടലും ചേര്‍ന്ന് നവീകരിക്കും. […]

കുവൈത്തില്‍ പുതിയ വാഹന നിയമം; വാഹനങ്ങളുടെ പരമാവധി ഉയരം നാലരമീറ്റര്‍

കുവൈത്ത്: വാഹനങ്ങളുടെ പരമാവധി ഉയരം നിരപ്പില്‍ നിന്ന് നാലര മീറ്റര്‍ മാത്രമേ പാടുള്ളൂവെന്ന് കുവൈത്തില്‍ പുതിയ നിയമം. രാജ്യത്ത് ഓടാന്‍ അനുമതിയുള്ള വാഹനങ്ങളുടെ ഉയരത്തിലാണ് നിയന്ത്രണം കൊണ്ടുവന്നത്. ഉപപ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയുമായ ശൈഖ് ഖാലിദ് അല്‍ ജര്‍റാഹ് ആണ് ഗതാഗതാ നിയമത്തില്‍ ഭേതഗതി വരുത്തി പുതിയ ഉത്തരവ് പുറപ്പെടുവിച്ചത്. പരമാവധി നീളം 12 മീറ്ററില്‍ അധികമാവാന്‍ പാടില്ലെന്നും വീതി 260 സെന്റിമീറ്ററില്‍ കൂടരുതെന്നും ഉത്തരവിലുണ്ട്. ഉയരക്കൂടതലും അമിത നീളവും കാരണം ചില വാഹനങ്ങള്‍ യാത്ര തടസ്സത്തിന് കാരണമാക്കുന്നുണ്ടെന്ന കണ്ടെത്തലാണ് […]

ഖത്തറിലെ സ്‌കൂളുകളിലെ രജിസ്‌ട്രേഷന്‍ നടപടികള്‍ മാര്‍ച്ച് 1 മുതല്‍

ദോഹ: ഖത്തറിലെ സ്‌കൂളുകളില്‍ പുതിയ അധ്യയന വര്‍ഷ രജിസ്‌ട്രേഷന്‍ നടപടികള്‍ മാര്‍ച്ച് മൂന്ന് മുതല്‍ ആരംഭിക്കും. ഒക്ടോബര്‍ 17 വരെയാണ് രജിസ്‌ട്രേഷന്‍ സമയം. ഖത്തര്‍ വിദ്യാഭ്യാസ ഉന്നത വിദ്യാഭ്യാസ മന്ത്രാലയത്തിന് കീഴിലെ സ്വകാര്യ സ്‌കൂളുകളുടെ ലൈസന്‍സിങ് വിഭാഗം ഡയറക്ടര്‍ ഹമദ് അല്‍ ഗാലിയാണ് പുതിയ രജിസ്‌ട്രേഷന്‍ തിയതി പ്രഖ്യാപിച്ചത്. സ്വകാര്യ സ്‌കൂളുകളിലേക്കുള്ള പ്രവേശന നടപടികളും വിദ്യാഭ്യാസ ഉന്നതവിദ്യാഭ്യാസമന്ത്രാലയത്തിന്റെ ഓണ്‍ലൈന്‍ രജിസ്‌ട്രേഷനുമായി ബന്ധപ്പെടുത്തിയിട്ടുണ്ട്. സ്വകാര്യ സ്‌കൂള്‍ മേഖലയിലെ സീറ്റ് അപര്യാപ്തത പ്രശ്‌നത്തിന് പരിഹാരം കാണുകയെന്ന ലക്ഷ്യത്തോടെ ഈ വര്‍ഷം […]

ഖത്തറിലെ 28 സ്‌കൂളുകള്‍ക്ക് ഫീസ് വര്‍ധിപ്പിക്കുന്നു; പട്ടികയില്‍ ഇന്ത്യന്‍ സ്‌കൂളുകളും ഉള്‍പ്പെടും

ദോഹ: പുതിയ വിദ്യാഭ്യാസ വര്‍ഷത്തില്‍ ഖത്തറിലെ 28 സ്വകാര്യ സ്‌കൂളുകള്‍ക്ക് 3% മുതല്‍ 10% വരെ ഫീസ് വര്‍ധിപ്പിക്കാന്‍ വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ അനുമതി. നിലവിലുള്ള ട്യൂഷന്‍ ഫീസിലാണ് വര്‍ധന വരിക. കിന്റര്‍ഗാര്‍ടനുകള്‍ ഉള്‍പ്പെടെ ഖത്തറില്‍ 287 പ്രൈവറ്റ് സ്‌കൂളുകളാണ് ഉള്ളത്. അനുമതി ലഭിച്ചവയില്‍ ഇന്ത്യന്‍, യുകെ, യുഎസ് സ്‌കൂളുകള്‍ ഉള്‍പ്പെടുന്നു. സ്‌കൂളുകളുടെ ധനസ്ഥിതി റിപ്പോര്‍ട്ട്, വിദ്യാഭ്യാസ സൗകര്യങ്ങളില്‍ വരുത്തിയ മികവ്, വരുമാനക്കമ്മി, സ്‌കൂള്‍ ബില്‍ഡിങ് നവീകരണം, നിര്‍മാണം, വാടകകെട്ടിടത്തിലാണോ സ്‌കൂളിന്റെ പ്രവര്‍ത്തനം തുടങ്ങിയ കാര്യങ്ങള്‍ പരിശോധിച്ചാണ് ഫീസ് […]

ഖത്തര്‍ ദേശീയ ടൂറിസം സമിതിയുടെ പദ്ധതികള്‍ വിജയത്തിലേക്കെന്ന് കണക്കുകള്‍

ദോഹ: ഖത്തറിലേക്ക് കൂടുതല്‍ വിനോദസഞ്ചാരികളെയും വിദേശ സന്ദര്‍ശകരെയും എത്തിക്കാന്‍ ദേശീയ ടൂറിസം സമിതി നടത്തുന്ന പദ്ധതികള്‍ വിജയത്തിലേക്ക് കുതിക്കുന്നു. ഖത്തറില്‍ കഴിഞ്ഞ വര്‍ഷം എത്തിയത് 18 ലക്ഷം സന്ദര്‍ശകരാണ്. ഇതില്‍ 7.53 ലക്ഷവും(41%) വിവിധ ഏഷ്യന്‍ രാജ്യങ്ങളില്‍ നിന്നുള്ളവരാണ്. 5.28 ലക്ഷമാണ്(29%) യൂറോപ്യന്‍ സന്ദര്‍ശകര്‍. യുഎസില്‍ നിന്നെത്തിയത് 1.61 ലക്ഷം(9%) പേരാണ്. ആകെ സന്ദര്‍ശകരുടെ 11% ആണ്(2ലക്ഷം) ജിസിസി രാജ്യങ്ങളില്‍ നിന്നുള്ളവര്‍. മറ്റ് അറബ് രാജ്യങ്ങളില്‍ നിന്നുള്ളവര്‍ 7ശതമാനവും ആഫ്രിക്കന്‍ സന്ദര്‍ശകര്‍ 3 ശതമാനവുമാണ്. 15 വ്യത്യസ്ത […]

അയല്‍ രാജ്യങ്ങളുമായി സമാധനബന്ധം സ്ഥാപിക്കാനൊരുങ്ങി ഇറാന്‍

ടെഹ്‌റാന്‍: ഇറാന്‍ അയല്‍ രാജ്യങ്ങളുമായി സമാധാന ബന്ധം സ്ഥാപിക്കാന്‍ തയ്യാറാണെന്ന് പ്രസിഡന്റ് ഹസന്‍ റുഹാനി പറഞ്ഞു. യുഎസ് ഇസ്രായേല്‍ ആക്രമണം രാജ്യത്ത് നിലനില്‍ക്കുന്നുണ്ട്. എങ്കിലും മറ്റ് രാജ്യങ്ങളുമായി സഹോദര ബന്ധം സ്ഥാപിക്കാനാണ് ഇറാന് താല്‍പര്യമെന്ന് റുഹാനി പറഞ്ഞു. ആറ് ലോകരാഷ്ട്രങ്ങളുമായുള്ള 2015ലെ ആണവ കരാറില്‍ നിന്ന് യുഎസ് പിന്‍മാറിയതോടെ ടെഹ്‌റാന്റെ മേല്‍ സമ്മര്‍ദ്ദം ഏറി. യു.എസിന്റെ ഈ മുന്നേറ്റത്തെ സൗദി അറേബ്യ സ്വാഗതം ചെയ്തു. 2013ല്‍ അധികാരത്തില്‍ വന്നതിന് ശേഷം സൗദി അറേബ്യയുമായി ഒത്തുപോകാന്‍ റുഹാനി നടത്തിയ […]

ഇസ്രായേലിനൊപ്പം ചേര്‍ന്ന് അമേരിക്ക പശ്ചിമേഷ്യന്‍ രാജ്യങ്ങള്‍ക്കിടയില്‍ ഭിന്നത സൃഷ്ടിക്കുകയാണ്: ഇറാന്‍ വിദേശകാര്യ മന്ത്രി

ടെഹ്‌റാന്‍: ഇസ്രായേലിനും അമേരിക്കക്കും ഇറാന്‍ വിദേശകാര്യ മന്ത്രി മൊഹമ്മദ് ജാവേദ് ശരീഫിന്റെ വിമര്‍ശനം. ഇസ്രായേല്‍ യുദ്ധത്തിന് മനപൂര്‍വ്വം ശ്രമിക്കുകയാണെന്നും പശ്ചിമേഷ്യന്‍ രാജ്യങ്ങളെ തമ്മിലടിപ്പിക്കാനാണ് അമേരിക്ക ശ്രമിക്കുന്നതെന്നും ജാവേദ് വിമര്‍ശിക്കുന്നു. മ്യൂണിച്ച് സെക്യൂരിറ്റി കോണ്‍ഫറന്‍സിനെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു ഇറാന്‍ വിദേശകാര്യ മന്ത്രി മൊഹമ്മദ് ജാവേദ് ശരീഫ്. യുദ്ധം അപകട സാധ്യത കൂടുതലുള്ള പ്രക്രിയയാണെന്നും അന്താരാഷ്ട്ര നിയമങ്ങള്‍ ലംഘിച്ച് ഇസ്രായേല്‍ ഇറാനെ പ്രതിരോധത്തിലാക്കാന്‍ ശ്രമിക്കുകയാണെങ്കില്‍ തിരിച്ചടിക്കുമെന്നും ജാവേദ് കൂട്ടിച്ചേര്‍ത്തു. സിറിയയിലെ ഇറാനിയന്‍ റെവല്യൂഷനറി ഗാര്‍ഡിന് നേരെ ഇസ്രായേല്‍ നടത്തിയ […]

കുവൈത്ത് റസ്റ്ററന്റുകളുടെ അടുക്കളകളില്‍ നിരീക്ഷണ ക്യാമറ വേണം: നിര്‍ദേശവുമായി ഭക്ഷ്യ പോഷകാഹാര അതോറിറ്റി

കുവൈത്ത്: റസ്റ്ററന്റുകളിലെയും കഫറ്റീരിയകളിലെയും അടുക്കളയില്‍ ഇനി മുതല്‍ നിരീക്ഷണ ക്യാമറ നിര്‍ബന്ധമാക്കാന്‍ നിര്‍ദേശം. ബന്ധപ്പെട്ട സര്‍ക്കാര്‍ ഏജന്‍സികളുടെ സഹകരണത്തോടെ പദ്ധതി നടപ്പാക്കണമെന്നു ഭക്ഷ്യ, പോഷകാഹാര അതോറിറ്റി ചെയര്‍മാന്‍ ഈസ അല്‍ കന്ദരി ആവശ്യപ്പെട്ടു. ഭക്ഷണം പാചകം ചെയ്യുന്നത് ഉപഭോക്താവിന് കാണാന്‍ കഴിയുംവിധം സ്‌ക്രീനുകള്‍ പ്രദര്‍ശിപ്പിച്ചിരിക്കണമെന്നാണ് നിര്‍ദേശം. അടുക്കളയുടെ ശുചിത്വവും പാചകം ചെയ്യുന്ന രീതിയുമുള്‍പ്പെടെ ഉപഭോക്താവ് ശ്രദ്ധിക്കുന്നുവെന്നത് സാഹചര്യങ്ങള്‍ മെച്ചപ്പെടുത്താന്‍ ഉടമകളെ നിര്‍ബന്ധിതരാക്കുമെന്നാണ് ഭക്ഷ്യപോഷകാഹാര അതോറിറ്റിയുടെ വിലയിരുത്തല്‍. ഭക്ഷണത്തിനു മികച്ച നിലവാരം ഉറപ്പുവരുത്തുന്നതിന് ഇതു സഹായിക്കുമെന്നു അതോറിറ്റി ചെയര്‍മാന്‍ […]

ലോക കേരളസഭയില്‍ ഉപസമിതികള്‍ മുന്നോട്ടു വെച്ച 10 നിര്‍ദേശങ്ങള്‍ നടപ്പിലാക്കാന്‍ ആഹ്വാനവുമായി മുഖ്യമന്ത്രി

അബുദാബി:ലോക കേരളസഭ ഉപസമിതികള്‍  മുന്നോട്ടു വെച്ച പത്തു നിര്‍ദേശങ്ങള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ മുഖ്യമന്ത്രിയുടെ നിര്‍ദേശം. അതേ സമയം പുനരധിവാസം ഉള്‍പ്പെടെയുള്ള അടിസ്ഥാന പ്രശ്‌നങ്ങളില്‍ ശക്തമായ നടപടി സ്വീകരിക്കാന്‍ സര്‍ക്കാര്‍ വിസമ്മതിക്കുകയാണെന്ന വിമര്‍ശനവും ഉയര്‍ന്നിട്ടുണ്ട്. ലോക കേരളസഭയുടെ ഉപസമിതികള്‍ നല്‍കിയത് 48 നിര്‍ദ്ദേശങ്ങളായിരുന്നു. ഇവ ക്രോഡീകരിച്ച് പത്തെണ്ണമാക്കിയാണ് അന്തിമ പട്ടികയില്‍ ഇടം പിടിച്ചത്. നോര്‍ക്ക പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. ഇളങ്കോവനാണ് കഴിഞ്ഞ ദിവസം സമാപിച്ച ലോക കേരളസഭാ യോഗത്തില്‍ ഇവ അവതരിപ്പിച്ചത്. ചര്‍ച്ചകള്‍ക്കുപരിയായി നടപടികള്‍ക്ക് വേഗത വേണമെന്ന് പി.കെ ബഷീര്‍ […]

അബുദാബിയില്‍ രാജ്യാന്തര പ്രതിരോധ പ്രദര്‍ശന മേള ഐഡക്‌സിന് തുടക്കം

ദുബൈ: രാജ്യാന്തര പ്രതിരോധ പ്രദര്‍ശന മേളയ്ക്ക് (ഐഡക്‌സ്) അബുദാബിയില്‍ തുടക്കമായി. യുദ്ധമുഖങ്ങളിലെ കാഴ്ചകള്‍ തനിമയോടെ അവതരിപ്പിച്ച പ്രകടനത്തോടെയായിരുന്നു തുടക്കം. പോര്‍വിമാനങ്ങളും പടക്കോപ്പുകളും ഗര്‍ജിച്ച ‘പടക്കളത്തിലെ’ കാഴ്ചകള്‍ ലോകനേതാക്കള്‍ ഉള്‍പ്പെടെ ആയിരങ്ങള്‍ക്ക് ആവേശം പകര്‍ന്നു. ഐഡക്‌സിലും നാവികസേനാ പ്രദര്‍ശനമായ നേവഡക്‌സിലും ഇന്ത്യയടക്കമുള്ള രാജ്യങ്ങള്‍ പങ്കെടുക്കുന്നുണ്ട്. അബുദാബി നാഷനല്‍ എക്‌സിബിഷന്‍ സെന്ററില്‍ 21 വരെ നീളുന്ന ലോകത്തിലെ ഏറ്റവും വലിയ മേളയില്‍ വിവിധ രാജ്യങ്ങളില്‍ നിന്നുള്ള കമ്പനികളുടെ പവിലിനുകളും കാഴ്ചകളൊരുക്കുന്നു. 170 തദ്ദേശീയ കമ്പനികള്‍ പങ്കെടുക്കുന്നുണ്ട്. രാജ്യാന്തര പ്രതിരോധ വിദഗ്ധര്‍ […]

Page 5 of 355 1 2 3 4 5 6 7 8 9 10 355