പാകിസ്ഥാനുമായി കരാറൊപ്പിട്ട് സൗദി അറേബ്യ; സാമ്പത്തിക സഹകരണം ശക്തമാക്കുമെന്നും പ്രഖ്യാപനം

Web Desk

ഇസ്ലാമാബാദ്: പാകിസ്ഥാനുമായി 20 ബില്യണ്‍ ഡോളറിന്റെ സാമ്പത്തിക കരാര്‍ സൗദി അറേബ്യ ഒപ്പിട്ടു . ദക്ഷിണേഷ്യന്‍ രാജ്യങ്ങളിലൂടെയുള്ള സന്ദര്‍ശനത്തിന്റെ ഭാഗമായി പാകിസ്ഥാനിലെത്തിയ സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ പാകിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാനുമായുള്ള കൂടികാഴ്ചയ്ക്ക് ശേഷമാണ് കരാര്‍ പ്രഖ്യാപിച്ചത്. പുല്‍വാമയിലുണ്ടായ ഭീകരാക്രമണത്തില്‍ പാകിസ്ഥാന് പങ്കുണ്ടെന്ന് ഇന്ത്യയോടൊപ്പം ഭൂരിഭാഗം ലോക രാജ്യങ്ങളും അംഗീകരിച്ച സാഹചര്യത്തില്‍ എല്ലവരും ഉറ്റുനോക്കിയ സന്ദര്‍ശനമായിരുന്നു സല്‍മാന്‍ രാജാകുമാരന്റേത്. ഇന്ത്യന്‍ സമയം ഞായറാഴ്ച രാത്രിയോടെ പാകിസ്ഥാനിലെ റാവല്‍പിണ്ടിയലുള്ള സൈനീക വിമാനത്താവളത്തിലിറങ്ങിയ സൗദി കിരീടാവകാശിയെ പാകിസ്ഥാന്‍ […]

ഒമാനില്‍ വീണ്ടും മെര്‍സ് ബാധ: 2 പേര്‍ മരിച്ചു

മസ്‌കത്ത്: ഒമാനില്‍ വീണ്ടും മെര്‍സ് ബാധിച്ച് രണ്ടു പേര്‍ മരിച്ചതായി ആരോഗ്യ മന്ത്രാലയം. ഈ വര്‍ഷം ഇതിനോടകം നാലു പേരാണ് മരിച്ചത്. പത്ത് പേരില്‍ മെര്‍സ് വൈറസ് റിപ്പോര്‍ട്ട് ചെയ്തതായി മന്ത്രാലയം അറിയിച്ചു. ലോകത്ത് ഇതുവരെ 2100 ഓളം മെര്‍സ് ബാധ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതായി ലോകാരോഗ്യ സംഘടനയുടെ കണക്കുകള്‍ പറയുന്നു. ഇതില്‍ 20ല്‍ പരം ആളുകള്‍ ഒമാനില്‍ നിന്നുള്ളവരാണ്. 2013ലാണ് ഒമാനില്‍ ആദ്യത്തെ കൊറോണ വൈറസ് ബാധയേറ്റുള്ള മരണം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. 61 വയസ്സുള്ള സ്വദേശിയാണ് നിസ്‌വ […]

സൗദി കിരീടാവകാശി നാളെ ഇന്ത്യ സന്ദര്‍ശിക്കും

ഇസ്ലാമബാദ്: സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ നാളെ ഇന്ത്യയില്‍ സന്ദര്‍ശനം നടത്തും. പാകിസ്ഥാന്‍ സന്ദര്‍ശനം പൂര്‍ത്തിയാക്കിയ ശേഷമാണ് ഈ സന്ദര്‍ശനം. നയതന്ത്ര വിഷയങ്ങളിലെ ചര്‍ച്ചക്കൊപ്പം വ്യവസായികളുമായി പ്രത്യേക കൂടിക്കാഴ്ച നാളെ നടക്കും. വിവിധ മേഖലകളിലെ ധാരണാ പത്രങ്ങളും തയ്യാറായെന്ന് റിയാദിലെ ഇന്ത്യന്‍ എംബസി അറിയിച്ചു. കശ്മീരിലുണ്ടായ ഭീകരാക്രമണത്തെ സൗദി വിദേശ കാര്യ മന്ത്രാലയം അപലപിച്ചിരുന്നു. സംഭവ ശേഷമാണ് ബിന്‍ സല്‍മാന്‍ ഇന്ത്യയിലെത്തുന്നതെന്നതും ശ്രദ്ധേയമാണ്. വന്‍കിട നിക്ഷേപങ്ങള്‍ പാകിസ്ഥാനില്‍ പ്രഖ്യാപിച്ചാണ് കിരീടാവകാശിയെത്തുന്നത്. അടിസ്ഥാന സൗകര്യമേഖലകളിലേക്കുള്ള സൗദിയുടെ നിക്ഷേപ […]

യുഎഇയില്‍ കനത്ത മഴയും ആലിപ്പഴ വര്‍ഷവും (വീഡിയോ)

അബുദാബി: ഇടിയോടും മിന്നലോടും കൂടി യുഎഇയുടെ വിവിധ ഭാഗങ്ങളില്‍ ശക്തമായ മഴ പെയ്തു. ദുബൈ, അബുദാബി, ഷാര്‍ജ, റാസല്‍ഖൈമ, ഫുജൈറ, അജ്മാന്‍, ഉമ്മുല്‍ഖുവൈന്‍ എന്നീ എമിറേറ്റുകളില്‍ മഴ പെയ്തു. ചിലയിടങ്ങളില്‍ ആലിപ്പഴ വര്‍ഷവുമുണ്ടായിരുന്നു. താപനില ഏറെ കുറഞ്ഞു. ജബല്‍ ജെയ്‌സ് മലനിരകളിലാണ് രാജ്യത്തെ ഏറ്റവും കുറഞ്ഞ താപനില 9.9 ഡിഗ്രി സെല്‍ഷ്യസ് ഇന്ന് രാവിലെ രേഖപ്പെടുത്തിയത്. പലഭാഗങ്ങളിലും ആകാശം ഇപ്പോഴും മേഘാവൃതമാണ്. കൂടുതല്‍ മഴയ്ക്ക് സാധ്യതയുണ്ടെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. الامارات: امطار متوسطة […]

ജുമൈറ സ്മാര്‍ട്ട് പൊലീസ് സ്റ്റേഷനിലെ കിയോസ്‌കുകളില്‍ ഇനി മലയാള ഭാഷയിലും സേവനങ്ങള്‍ ലഭ്യമാവും

ദുബൈ: ദുബൈ ജുമൈറ സ്മാര്‍ട്ട് പൊലീസ് സ്റ്റേഷനിലെ കിയോസ്‌കുകളില്‍ ഇനി മലയാള ഭാഷയിലും സേവനങ്ങള്‍ ലഭ്യമാവും. ലോകത്തിലെ തന്നെ ആദ്യത്തെ സമ്പൂര്‍ണ്ണ സ്മാര്‍ട്ട് ഡിജിറ്റല്‍ പൊലീസ് സ്റ്റേഷനാണ് ജുമൈറയിലേത്. ദുബൈ സന്ദര്‍ശിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയന്‍ കഴിഞ്ഞ ദിവസം ജുമൈറയിലെ സ്മാര്‍ട്ട് പൊലീസ് സ്റ്റേഷന്‍ സന്ദര്‍ശിച്ചിരുന്നു. മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ ദുബൈ ജുമൈറയിലെ സ്മാര്‍ട്ട് പൊലീസ് സ്റ്റേഷനിലെ കിയോസ്‌കുകളില്‍ മലയാളം ഭാഷ ഉള്‍പ്പെടുത്താന്‍ ദുബൈ പൊലീസ് തീരുമാനിച്ചു. ഇതോടെ സ്മാര്‍ട്ട് സ്റ്റേഷനിലെ കിയോസ്‌കിലെ ആദ്യത്തെ ഇന്ത്യന്‍ […]

യുഎഇയില്‍ പലയിടത്തും കനത്ത മഴയും ഇടിമിന്നലും; അതീവശ്രദ്ധ പുലര്‍ത്തണമെന്ന് പൊലീസ്

ഷാര്‍ജ: യുഎഇയില്‍ പലയിടത്തും രാവിലെ കനത്ത മഴയും ഇടിമിന്നലുമുണ്ടായെന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രം റിപ്പോര്‍ട്ട് ചെയ്തു. ദുബായിക്ക് പുറമെ അല്‍ഐന്‍, ഷാര്‍ജ, അജ്മാന്‍, ഫുജൈറ, റാസല്‍ഖൈമ എന്നിവിടങ്ങളിലും മഴ പെയ്തു. കാലാവസ്ഥയിലുള്ള മാറ്റം കണക്കിലെടുത്ത് വാഹനം ഓടിക്കുമ്പോള്‍ അതീവശ്രദ്ധ പുലര്‍ത്തണമെന്ന് ദുബൈ പൊലീസും അബുദാബി പൊലീസും മുന്നറിയിപ്പ് നല്‍കി. അന്തരീക്ഷ താപനില ഇനിയും കുറയുമെന്നും മഴയും പൊടിക്കാറ്റും വിവിധ ഭാഗങ്ങളില്‍ കാഴ്ച മറയ്ക്കാന്‍ സാധ്യതയുള്ളതിനാല്‍ സൂക്ഷിക്കണമെന്നും കാലാവസ്ഥാ കേന്ദ്രവും അറിയിച്ചിട്ടുണ്ട്. الإمارات: البروق حاليا على سويحان شرق […]

മാര്‍ച്ച് അവസാനത്തോടെ യുഎഇയില്‍ 5ജി സേവനങ്ങള്‍; ഡേറ്റാ ഉപയോഗം 11 മടങ്ങ് വര്‍ദ്ധിക്കുമെന്ന് കണക്കുകള്‍

അബുദാബി: മാര്‍ച്ച് അവസാനത്തോടെ യുഎഇയില്‍ 5ജി സേവനങ്ങള്‍ ആരംഭിക്കാനൊരുങ്ങി എത്തിസാലാത്ത്, ഡു കമ്പനികള്‍. 5ജി സേവനം ആരംഭിക്കാന്‍ തയ്യാറാണെങ്കിലും 5ജി ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന ഉപകരണങ്ങള്‍ നിര്‍മാതാക്കള്‍ വിപണിയില്‍ എത്തിക്കാത്തതു കൊണ്ടാണ് കാലതാമസം വരുന്നതെന്ന് എത്തിസാലാത്തും ഡുവും അറിയിച്ചു. അതിവേഗത്തിലുള്ള ആശയവിനിമയവും ഹൈ ഡെഫനിഷന്‍, 4കെ വീഡിയോ പ്ലേയിങ് സൗകര്യവും നെറ്റ്‌വര്‍ക്കില്‍ ലഭിക്കും. 5ജി വരുന്നതോടെ വീഡിയോ കാണുന്നതിനുള്ള ഡേറ്റാ ഉപയോഗം 11 മടങ്ങ് വര്‍ദ്ധിക്കുമെന്നാണ് കണക്കാക്കുന്നത്. 5ജി നെറ്റ്‌വര്‍ക്കില്‍ പ്രവര്‍ത്തിക്കുന്ന ഉപകരണങ്ങള്‍ വിപണിയിലെത്തുന്നതോടെ സേവനം നല്‍കിത്തുടങ്ങുമെന്നാണ് ഇരു […]

ഇസ്‌ലാമിക് സ്റ്റേറ്റ് ഭീകരരുടെ അവശേഷിക്കുന്ന ഏകതാവളം എസ്ഡിഎഫ് വളഞ്ഞു

ഡമാസ്‌കസ്: സിറിയയില്‍ ഇസ്‌ലാമിക് സ്റ്റേറ്റ് (ഐഎസ്) ഭീകരരുടെ അവശേഷിക്കുന്ന ഏകതാവളം യുഎസ് പിന്തുണയുള്ള കുര്‍ദുകളുടെ സിറിയന്‍ ഡമോക്രാറ്റിക് ഫോഴ്‌സസ് (എസ്ഡിഎഫ്) വളഞ്ഞു. ബഖൂസ് ഗ്രാമത്തിലെ 700 മീറ്റര്‍ പ്രദേശത്താണ് ഐഎസ് ഭീകരര്‍ ബാക്കിയുള്ളതെന്നും അവര്‍ നാട്ടുകാരെ മനുഷ്യകവചമാക്കിയിട്ടുള്ളതായി സംശയിക്കുന്നതിനാല്‍ കരുതലോടെയാണ് നീങ്ങുന്നതെന്നും എസ്ഡിഎഫ് വക്താവ് അഡ്‌നാന്‍ അഫ്രിന്‍ അറിയിച്ചു. ഒട്ടേറെ ഐഎസ് പോരാളികള്‍ കീഴടങ്ങുന്നതായും റിപ്പോര്‍ട്ടുണ്ട്. സിറിയയിലെ ബദിയ മരുഭൂമിയിലെ വിദൂര സ്ഥലങ്ങളില്‍ ഒളിയിടങ്ങള്‍ കണ്ടെത്തിയ ഐഎസ് തിരിച്ചടിക്ക് അവസരം പാര്‍ക്കുന്നതായും മുന്നറിയിപ്പുണ്ട്. സിറിയയില്‍ നിന്ന് യുഎസ് […]

ജോലി നഷ്ടപ്പെട്ടയാള്‍ 5 സഹപ്രവര്‍ത്തകരെ വെടിവച്ചുകൊന്നു

ഷിക്കാഗോ: യുഎസിലെ ഇല്ലിനോയിയില്‍ ജോലി നഷ്ടപ്പെട്ടയാള്‍ 5 സഹപ്രവര്‍ത്തകരെ വെടിവച്ചുകൊന്നു. അക്രമിയെ ഉടന്‍ വെടിവച്ചു കൊന്നെങ്കിലും 5 പൊലീസുകാര്‍ക്കും ഗുരുതര പരുക്കേറ്റു. ഒരു ജീവനക്കാരനും പരുക്കേറ്റിട്ടുണ്ട്. ഹെന്റി പ്രാറ്റ് കമ്പനിയില്‍ 15 വര്‍ഷമായി ജോലി ചെയ്തുവന്ന ഗാരി മാര്‍ട്ടിന് (45) വെള്ളിയാഴ്ച ഉച്ചയ്ക്ക് പിരിച്ചുവിടല്‍ നോട്ടിസ് കൊടുത്ത ഉടനെയായിരുന്നു അക്രമം. സമീപകാലത്തെ ഏറ്റവും വലിയ കൂട്ടക്കൊലയാണിത്. ഫ്‌ളോറിഡയിലെ പാര്‍ക്ക്‌ലാന്‍ഡിലുള്ള ഹൈസ്‌കൂളില്‍ 17 പേരെ കൂട്ടക്കൊല ചെയ്തതിന്റെ ഒന്നാം വാര്‍ഷികത്തിന് ഒരു ദിവസം മുന്‍പാണ് ഈ സംഭവം. ഇല്ലിനോയിയിലെ […]

കൗമാരക്കാരനെ പീഡിപ്പിച്ചെന്ന പരാതിയില്‍ കര്‍ദിനാളിനെ വൈദികവൃത്തിയില്‍ നിന്ന് പുറത്താക്കി

വത്തിക്കാന്‍ സിറ്റി: 50 വര്‍ഷം മുന്‍പ് കൗമാരക്കാരനെ പീഡിപ്പിച്ചെന്ന പരാതിയില്‍ കുറ്റക്കാരനായി കണ്ട വാഷിങ്ടണിലെ മുന്‍ ആര്‍ച്ച്ബിഷപ്പും മുന്‍ കര്‍ദിനാളുമായ തിയഡോര്‍ മക്കാരിക്കിനെയാണ് പുറത്താക്കിയത്. ഫ്രാന്‍സിസ് മാര്‍പ്പാപ്പയാണ് കര്‍ദിനാളിനെ വൈദികവൃത്തിയില്‍ നിന്ന് പുറത്താക്കിയത്. കാന്‍സസില്‍ വിശ്രമജീവിതം നയിക്കുകയാണ് എണ്‍പത്തെട്ടുകാരനായ അദ്ദേഹം. പെന്‍സില്‍വേനിയ കോടതി കുറ്റക്കാരനാണെന്നു കണ്ടതിനെ തുടര്‍ന്ന് കഴിഞ്ഞ ജൂലൈയില്‍ മക്കാരിക് കര്‍ദിനാള്‍ പദവി ഒഴിഞ്ഞിരുന്നു. ബാലപീഡനക്കേസില്‍ കത്തോലിക്ക സഭ ഒരാളെ പുറത്താക്കുന്നത് ഇതാദ്യമാണ്.

Page 6 of 355 1 2 3 4 5 6 7 8 9 10 11 355