ദുകം വിമാനത്താവളം ഉദ്ഘാടനം ചെയ്തു

Web Desk

മസ്‌കത്ത്: ഒമാനിലെ ദുകം വിമാനത്താവളത്തിന്റെ പുതിയ ടെര്‍മിനല്‍ ആഭ്യന്തര മന്ത്രി സയ്യിദ് ഹമൂദ് ബിന്‍ ഫൈസല്‍ അല്‍ ബുസൈദി ഉദ്ഘാടനം നിര്‍വ്വഹിച്ചു. ഡോ. അഹ്മദ് ബിന്‍ മുഹമ്മദ് അല്‍ ഫുതൈസി ഉള്‍പ്പടെ ചടങ്ങില്‍ സന്നിഹിതരായിരുന്നു. ഉദ്ഘാടനത്തോടനുബന്ധിച്ച് വിവിധ കലാപരിപാടികള്‍ അരങ്ങേറി. വിവിധ രാഷ്ട്രങ്ങളെ പ്രതിനിധീകരിച്ച് കലാകരാന്‍മാര്‍ വേദിയില്‍ വ്യത്യസ്ത കലാപ്രകടനങ്ങള്‍ അവതരിപ്പിച്ചു. വിവിധ നയതന്ത്രകാര്യ പ്രതിനിധികള്‍ ഉള്‍പ്പടെയുള്ളവര്‍ ചടങ്ങില്‍ പങ്കെടുത്തു. 27,386 ചതുരശ്ര മീറ്റര്‍ വിസ്തൃതിയിലാണ് വിമാനത്താവളം ഒരുക്കിയിട്ടുള്ളത്. വിമാനത്താവളം സര്‍വീസുകള്‍ക്കായി കഴിഞ്ഞ വര്‍ഷം തന്നെ തുറന്നു […]

ഒമാനില്‍ കര്‍ശന നടപടികളുമായി സ്വദേശിവത്ക്കരണം

ഒമാന്‍: സ്വദേശിവത്കരണം കൂടുതല്‍ ശക്തമാക്കാനൊരുങ്ങി ഒമാന്‍. വ്യവസായ, വിനോദ സഞ്ചാര മേഖലകളിലാണ് ഈ രീതിയില്‍ ശക്തമാകുന്നത്. ആരോഗ്യമേഖലയിലടക്കം സ്വദേശിവല്‍ക്കരണം ശക്തമാക്കിയതിനു പിന്നാലെയാണ് പുതിയ നീക്കം.എന്നാല്‍ ചരക്കുഗതാഗത മേഖലയിലെ സ്വദേശിവത്കരണ തോതില്‍ ഈ വര്‍ഷം മാറ്റമുണ്ടാകില്ല. ഒമാനിലെ വ്യവസായമേഖലയില്‍ 2017ല്‍ 32.5 ശതമാനമായിരുന്നു സ്വദേശിവത്കരണ തോത്. ഇത് കഴിഞ്ഞ വര്‍ഷം 33 ശതമാനമായി ഉയര്‍ത്തി. ഈ വര്‍ഷം 34 ശതമാനമായും അടുത്തവര്‍ഷം 35 ശതമാനമായും ഉയര്‍ത്താനാണ് പദ്ധതി. വിനോദസഞ്ചാര മേഖലയില്‍ സ്വദേശിവത്കരണം നാല്‍പ്പത്തിമൂന്ന് ദശാംശം ഒരു ശതമാനമാണ്. 2020 […]

സൗഹൃദം ശക്തമാക്കി ഖത്തറും യുഎസും

ദോഹ:  ഖത്തര്‍, യുഎസ് എന്നീ രാജ്യങ്ങളിലെ ഉന്നത ഉദ്യോഗസ്ഥര്‍ പങ്കെടുത്ത രണ്ടാമത് ‘സ്ട്രാറ്റജിക് ഡയലോഗ്’ ദോഹയില്‍ നടന്നു. ആദ്യത്തെ ചര്‍ച്ച വാഷിങ്ടണിലാണു നടന്നത്.  തന്ത്രപ്രധാന മേഖലകളില്‍ സൗഹൃദം സ്ഥാപിക്കുക എന്നതാണ് ലക്ഷ്യം. സാമ്പത്തികം, വാണിജ്യം, സാംസ്‌കാരികം, വിദ്യാഭ്യാസം, രാഷ്ട്രീയം, പ്രതിരോധം, കായികം തുടങ്ങിയ ഏഴു വിഷയങ്ങള്‍ മുന്‍നിര്‍ത്തിയാണ് ഇരു രാജ്യങ്ങള്‍ക്കുമിടയില്‍ ചര്‍ച്ചകള്‍ നടന്നതെന്ന് ഖത്തര്‍ ഉപപ്രധാനമന്ത്രിയും വിദേശകാര്യമന്ത്രിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ അബ്ദുല്‍റഹ്മാന്‍ അല്‍ താനി പറഞ്ഞു. വിദ്യാഭ്യാസം, സംസ്‌കാരം എന്നീ മേഖലകളില്‍ മൂന്ന് കരാറുകള്‍ ഇന്നലെ […]

യുഎസ് സ്റ്റേറ്റ് സെക്രട്ടറി ഒമാനില്‍

മസ്‌കത്ത്: യുഎസ്‌ വിദേശകാര്യ സെക്രട്ടറി മൈക്ക് പോംപിയോ ഒമാനിലെത്തി.  ഒമാന്‍ ഭരണാധികാരി സുല്‍ത്താന്‍ ഖാബൂസ് ബൈത്തമായി അല്‍ ബര്‍കയില്‍ നടന്ന കൂടിക്കാഴ്ചയില്‍ ഒമാന്‍ വിദേശകാര്യ മന്ത്രി യൂസുഫ് ബിന്‍ അലവി ബിന്‍ അബ്ദുല്ല, ധനകാര്യ മന്ത്രി ദര്‍വീഷ് ബിന്‍ ഇസ്മാഈല്‍ അല്‍ ബലൂഷി, വാണിജ്യ വ്യവസായ മന്ത്രി ഡോ. അലി ബിന്‍ മസ്ഊദ് അല്‍ സുനൈദി തുടങ്ങിയവര്‍ പങ്കെടുത്തു.

ആര്‍എസ്‌സി ദേശീയ സാഹിത്യോത്സവ് 18ന് റൂവിയില്‍ നടക്കും; ഉദ്ഘാടകന്‍ ഇന്ത്യന്‍ അംബാസിഡര്‍

മസ്‌കറ്റ്: ആര്‍എസ്‌സി സാഹിത്യോത്സവിന്റെ ഒമാന്‍ ദേശീയതല മത്സരം ഇത്തവണ റൂവിയില്‍ നടക്കും. ഗള്‍ഫ് രാജ്യങ്ങളിലെ വിദ്യാര്‍ത്ഥികളുടെയും യുവാക്കളുടെയും സര്‍ഗാത്മക കഴിവുകള്‍ പ്രകടിപ്പിക്കപ്പെടുന്ന വേദിയാണിത്.  ഇന്ത്യന്‍ അംബാസിഡര്‍ മുനു മഹാവര്‍ ഉദ്ഘാടനം ചെയ്യും. ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. ജനുവരി 18ന് റൂവിയിലെ അല്‍ മാസാ ഹാളിലാണ് ദേശീയ തല കലാ മാമാങ്കം അരങ്ങേറുന്നത്. രാവിലെ ഒന്‍പതു മണിക്ക് ആരംഭിക്കുന്ന മത്സരങ്ങള്‍ക്ക് രാജ്യത്തിനകത്തും പുറത്തു നിന്നുമുള്ള വിദഗ്ധര്‍ വിധി നിര്‍ണയിക്കും. മാപ്പിള പൈതൃക കലാവിഭവങ്ങളുടെയും സാഹിതീയ സര്‍ഗ […]

ഡെങ്കിപ്പനിയില്‍ വിറച്ച് ഒമാന്‍

മസ്‌കറ്റ്:  ഒമാനില്‍  ഡെങ്കിപ്പനി  പടര്‍ന്ന്  പിടിക്കുന്നു.   ഇതുവരെ  40  പേര്‍ക്ക് ഡെങ്കിപ്പനി ബാധിച്ചതായി ആരോഗ്യ മന്ത്രാലയത്തിന്റെ റിപ്പോര്‍ട്ട്. ഡെങ്കിപ്പനി പടര്‍ത്തുന്ന ഈഡിസ് ഈജിപ്തി കൊതുകകളുടെ വര്‍ദ്ധനവാണ് രോഗം പടര്‍ന്ന് പിടിക്കാന്‍ കാരണം എന്നാണ് സൂചന. മസ്‌കത്ത് നഗരസഭയുമായി ചേര്‍ന്ന് ആരോഗ്യ മന്ത്രാലയം കൊതുക് നിര്‍മ്മാര്‍ജനവുമായി ബന്ധപ്പെട്ട ബോധവത്കരണ പരിപാടികള്‍ സംഘടിപ്പിച്ച് വരികയാണ്. ക്യാമ്പയിനില്‍ വീടുകളിലെ സന്ദര്‍ശനം പ്രധാനമാണെന്നും റെക്കോര്‍ഡ് സമയംകൊണ്ട് പകര്‍ച്ചവ്യാധി നിര്‍മാര്‍ജനം ചെയ്തില്ലെങ്കില്‍ പൊതുജനാരോഗ്യത്തിന് ഗുരുതര പ്രത്യാഘാതമുണ്ടാകുമെന്നും ആരോഗ്യ മന്ത്രാലയ ഡയറക്ടര്‍ ഡോ. അഹ്മദ് മുഹമ്മദ് അല്‍ […]

ഒമാന്‍ ആരോഗ്യ മേഖലയില്‍ ഇനി മുതല്‍ 70 ശതമാനം സ്വദേശിവത്കരണം

മസ്‌കറ്റ്: ആരോഗ്യ മേഖലയില്‍ സ്വദേശിവത്കരണം വര്‍ധിപ്പിക്കാന്‍ ഒമാന്‍ ആരോഗ്യ മന്ത്രാലയം തീരുമാനിച്ചു. സ്വദേശിവത്കരണ നിരക്ക് 70 ശതമാനമായി ഉയര്‍ന്നെന്നാണ് ഏറ്റവും പുതിയ കണക്കുകള്‍ സൂചിപ്പിക്കുന്നത്. ആരോഗ്യ മന്ത്രാലയം ആരോഗ്യ സേവന വിഭാഗത്തില്‍ 100 ശതമാനം സ്വദേശിവത്കരണം നടപ്പിലാക്കി. അഡ്മിനിസ്‌ട്രേഷനില്‍ 96 ശതമാനവും അഡ്മിനിസ്‌ട്രേറ്റീവ് അസിസ്റ്റന്റ് വിഭാഗത്തില്‍ 99 ശതമാനവുമാണ് സ്വദേശിവത്കരണത്തിന്റെ കണക്ക്. ഡോക്ടര്‍, ഡെന്റിസ്റ്റ്, ഫാര്‍മസിസ്റ്റ്, നഴ്‌സ് എന്നീ തസ്തികകളില്‍ മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് ഒരു ശതമാനം വര്‍ധനവുണ്ടായി. 2017 കാലയളവില്‍ രാജ്യത്തെ ജനസംഖ്യയില്‍ ഓരോ 10,000 […]

മജ്‌ലിസ് ശൂറ തെരഞ്ഞെടുപ്പിനൊരുങ്ങി ഒമാന്‍

മജ്‌ലിസ് ശൂറ തിരഞ്ഞെടുപ്പിനൊരുങ്ങി ഒമാന്‍. രാജ്യത്തെ പൗരന്‍മാര്‍ക്ക് തങ്ങളുടെ പ്രതിനിധികളെ നേരിട്ട് തിരഞ്ഞെടുക്കാന്‍ അവസരമൊരുക്കുന്ന തിരഞ്ഞെടുപ്പാണ് മജ്‌ലിസ് ശൂറ. നോമിനേഷന്‍ പ്രഖ്യാപിച്ച് ആഭ്യന്തര മന്ത്രി സയ്യിദ് ഫഹദ് ബിന്‍ ഫൈസല്‍ അല്‍ ബുസൈദിയാണ് ഉത്തരവിറക്കിയത്.

നാല് മാസം പ്രായമുള്ള കുഞ്ഞിന്റെ ഉദരത്തില്‍ ഭ്രൂണം; അപൂര്‍വ്വ ശസ്ത്രക്രിയയിലൂടെ കുട്ടിയുടെ ജീവന്‍ രക്ഷിച്ച് ഡോക്ടര്‍മാര്‍

മസ്കറ്റ്: ശാരീരിക അസ്വസ്തതയെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച നാല് മാസം പ്രായമുള്ള ആണ്‍കുഞ്ഞിന്റെ ഉദരത്തില്‍ നിന്ന് ഡോകടര്‍മാര്‍ ഭ്രൂണം പുറത്തെടുത്തു. ഇരട്ടക്കുട്ടികളാവാന്‍ സാധ്യതയുള്ള സാഹചര്യങ്ങളിലാണ് ചിലപ്പോള്‍ ഇങ്ങനെ സംഭവിക്കുന്നതെന്നും. അപൂര്‍വ്വമായ ഇത്തരമൊരു അവസ്ഥയാണ് ഒമാനിലെ റോയല്‍ ഹോസ്പിറ്റലില്‍ ചികിത്സക്കെത്തിയ നാല് മാസം പ്രായമായ കുഞ്ഞില്‍ സ്ഥിരീകരിച്ചതെന്നും ഡോക്ടര്‍മാര്‍ പറഞ്ഞു. ആശുപത്രിയില്‍ പ്രവേശിപ്പിച്ച കുട്ടിയെ വിശദമായ പരിശോധനയ്ക്ക് വിധേയമാക്കിയതിന് ശേഷമാണ് പീഡിയാട്രിക് സര്‍ജറി തലവന്‍ ഡോ. മുഹമ്മദ് ബിന്‍ ജാഫര്‍ അല്‍ സഗ്‌വാനിയുടെ നേതൃത്വത്തില്‍ അപൂര്‍വ്വ ശസ്ത്രക്രിയ നടത്തിയത്. […]

വീടുകളില്‍ പുക അലാറം സ്ഥാപിക്കണം; നിര്‍ദേശവുമായി ഒമാന്‍ പൊലിസ്

തീപിടിത്തത്തെ തുടര്‍ന്നുണ്ടാകുന്ന പുക ശ്വസിച്ചുള്ള മരണങ്ങളുടെ പശ്ചാത്തലത്തില്‍ ഒമാനിലെ എല്ലാ വീടുകളിലും പുക അലാറം നിര്‍ബന്ധമായും സ്ഥാപിക്കണമെന്ന് റോയല്‍ ഒമാന്‍ പൊലിസ് നിര്‍ദേശം നല്‍കി.

Page 1 of 331 2 3 4 5 6 33