ഇന്ത്യന്‍ വംശജ ബ്രിട്ടനില്‍ കൊല്ലപ്പെട്ടു; കൊലയാളിക്കായി തെരച്ചില്‍ തുടരുന്നു

Web Desk

ലണ്ടന്‍: ബ്രിട്ടനില്‍ ഇന്ത്യന്‍ വംശജയായ യുവതി കൊല്ലപ്പെട്ടു. ജെസിക്ക പട്ടേല്‍ എന്ന 34-കാരിയെയാണ് മിഡില്‍സ്ബറോ നഗരത്തിലെ ലിന്‍തോര്‍പ്പ് പ്രാന്തത്തിലെ വീട്ടില്‍ തിങ്കളാഴ്ച രാത്രി കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. കൊലയാളിക്കായി തെരച്ചില്‍ തുടരുകയാണെന്നറിയിച്ച പൊലീസ് മരണകാരണം ഇതേവരെ വെളിപ്പെടുത്തിയിട്ടില്ല. ബ്രിട്ടനില്‍ ഫാര്‍മസിസ്റ്റായി ജോലി നോക്കുകയായിരുന്ന ജെസീക്ക ഭര്‍ത്താവ് മിതേഷിനൊപ്പം അദ്ദേഹത്തിന്റെ ഉടമസ്ഥതിയിലുള്ള സ്ഥാപനത്തിലാണ് ജോലി നോക്കിയിരുന്നത്. സംഭവത്തെക്കുറിച്ച് ആര്‍ക്കെങ്കിലും അറിവുണ്ടെങ്കില്‍ വിവരം കൈമാറിന്‍ പൊലീസ് ആവശ്യപ്പെട്ടിട്ടുണ്ട്.

ചിക്കിംഗിന്റെ രുചിവൈവിധ്യം ഇനി ലണ്ടനിലും (വീഡിയോ)

അന്താരാഷ്ട്ര പ്രശസ്തി നേടിയ ഹലാല്‍ ക്വിക്ക് സര്‍വീസ് റെസ്റ്റോറന്റ് ബ്രാന്‍ഡായ ചിക്കിംഗ് ലണ്ടനിനും ഔട്ട്‌ലെറ്റ് തുറന്നു. ദുബൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ചിക്കിംഗിന്റെ യുകെയിലെ ആദ്യ സ്വന്തം ഔട്ട്‌ലെറ്റ് ലണ്ടനിലെ ആക്ടന്‍ 169 ഹൈസ്ട്രീറ്റിലാണ് പ്രവര്‍ത്തനം ആരംഭിച്ചത്. ചിക്കിംഗ് ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ എ.കെ.മന്‍സൂര്‍ ഔട്ട്‌ലെറ്റ് ഉദ്ഘാടനം ചെയ്തു. ഉദ്ഘാടന ചടങ്ങില്‍ എ.കെ.മന്‍സൂറിനൊപ്പം ചിക്കിംഗ് ഓപ്പറേഷന്‍സ് മാനേജര്‍ മഖ്ബൂല്‍ മോഡി, ബിഎഫ്‌ഐ മാനേജ്‌മെന്റ് ഡിഎംസിസി സിഇഒ ശ്രീകാന്ത് എന്‍ പിള്ള, ഇഎ ക്വാണ്ടം എസ്ഡിഎന്‍ ബിഎച്ച്ഡി ലീഗല്‍ അഡൈ്വസര്‍ ലിയോ എന്നിവരും പങ്കെടുത്തു.

തന്റെ കാവിക്കോട്ട് നന്നായിരിക്കുന്നു എന്ന് സുരേഷ് ഗോപിയോട് എലിസബത്ത് രാജ്ഞി

ഇന്ത്യ-യുകെ സാംസ്‌കാരിക വര്‍ഷാചരണത്തിന് തുടക്കം കുറിച്ച ഇന്നലെ രാത്രിയില്‍ ബ്രിട്ടീഷ് രാജ്ഞിയുടെ ഔദ്യോഗിക വസതിയായ ബക്കിങ്ങാം പാലസില്‍ നടന്ന ചടങ്ങില്‍ സുരേഷ് ഗോപിക്കും കമല്‍ഹാസനും ലഭിച്ചത് എലിസബത്ത് രാജ്ഞിയുമായി പ്രത്യേക കൂടിക്കാഴ്ചയ്ക്കുള്ള അസുലഭ അവസരം.

ബ്രിട്ടനില്‍ സംഹാരതാണ്ഡവമാടി ഡോറിസ് കൊടുങ്കാറ്റ്; രണ്ട് മരണം

ലണ്ടന്‍: അറ്റ്‌ലാന്റിക്കില്‍നിന്നും മണിക്കൂറില്‍ നൂറു മൈല്‍ വേഗത്തില്‍ വിശിയടിച്ച ഡോറിസ് കൊടുങ്കാറ്റില്‍ ബ്രിട്ടന്‍ അക്ഷരാര്‍ഥത്തില്‍ ആടിയുലഞ്ഞു. രണ്ടുപേര്‍ മരിച്ച കൊടുങ്കാറ്റില്‍ പല സംഭവങ്ങളിലായി നിരവധിപേര്‍ക്കു പരുക്കേറ്റു. റോഡ്, വ്യോമ, റെയില്‍ ഗതാഗത സംവിധാനങ്ങളെല്ലാം താറുമാറായി. നിരവധി കെട്ടിടങ്ങള്‍ തകര്‍ന്നു. നൂറുകണക്കിനാളുകളെ തകര്‍ന്ന വീടുകളില്‍നിന്നും മാറ്റിപാര്‍പ്പിച്ചു. അടുത്തകാലത്തെങ്ങും അനുഭവപ്പെടാത്ത രീതിയിലുള്ള കനത്ത നാശംവിതച്ചാണ് ഡോറിസ് ബ്രിട്ടനില്‍ സംഹാരതാണ്ഡവമാടുന്നത്. വരുന്ന 24 മണിക്കൂറും കനത്ത കാറ്റും മഴയും തുടരുമെന്നാണ് കാലാവസ്ഥാ പ്രവചനം. അയര്‍ലന്‍ഡില്‍ ആയിരക്കണക്കിനു വീടുകളുടെ വൈദ്യുതിബന്ധം വിച്ഛേദിക്കപ്പെട്ടു. സ്‌കോട്ട്‌ലന്‍ഡില്‍ […]

അമേരിക്കയില്ലെങ്കിലെന്താണ്?; ഇന്ത്യന്‍ ഐടി മേഖലയെ സഹായിക്കാന്‍ തയ്യാറായി യൂറോപ്പ്

എച്ച്1ബി വിസയുടെ കാര്യത്തിലുള്‍പ്പടെ ഇന്ത്യന്‍ ഐ.ടി മേഖലക്ക് കനത്ത തിരിച്ചടിയുമായി അമേരിക്ക മുന്നോട്ട് പോവുമ്പോള്‍ രാജ്യത്തിന് അനുകൂലമായ നടപടികള്‍ സ്വീകരിച്ച് യൂറോപ്പ്. കൂടുതല്‍ ഇന്ത്യന്‍ പ്രൊഫഷണലുകളെ സ്വീകരിക്കാന്‍ തയാറാണെന്ന് യൂറോപ്യന്‍ യൂണിയന്‍ അറിയിച്ചു.

രോഗിക്ക് കത്ത് നല്‍കി; ഇന്ത്യന്‍ വംശജനായ ഡോക്ടര്‍ക്ക് യുകെയില്‍ വിലക്ക്

ലണ്ടന്‍: പരിശോധനയ്ക്ക് എത്തിയ യുവതിയായ രോഗിക്ക് കത്ത് നല്‍കിയ ഇന്ത്യന്‍ വംശജനായ ഡോക്ടര്‍ക്ക് വിലക്ക്. ഡോക്ടര്‍ സചിയേന്ദ്ര അമരഗിരി എന്ന 59 കാരനാണ് വിലക്കേര്‍പ്പെടുത്തിയത്. വയറിന് അസുഖവുമായി എത്തിയ രോഗിക്കാണ് ഡോക്ടര്‍ കത്ത് നല്‍കിയത്. ആദ്യമായി കാണുകയാണെങ്കിലും പ്രത്യേക ഇഷ്ടം തോന്നുന്നുവെന്നും, അഡ്രസും ഫോണ്‍ നമ്പറും നല്‍കണമെന്നുമാണ് യുവതിയോട് കത്തില്‍ ഡോക്ടര്‍ ആവശ്യപ്പെട്ടത്. ഡോക്ടറുടെ കത്ത് കണ്ട യുവതി ഉടന്‍ തന്നെ പൊലീസിനെ വിളിച്ച് പരാതി പറഞ്ഞു. എന്നാല്‍ താന്‍ തെറ്റായ രീതിയില്ലല്ല യുവതിക്ക് കത്ത് എഴുതിയതെന്നും […]

ബ്രിട്ടനില്‍ ടിവി കാണാന്‍ ലൈസന്‍സ് ഒഴിവാക്കണമെന്നാവശ്യപ്പെടുന്ന പരാതിയില്‍ ഒപ്പുവെച്ചത് 70,000 പേര്‍

ബ്രിട്ടനില്‍ ടെലിവിഷന്‍ കാണാന്‍ ലൈസന്‍സ് എടുക്കേണ്ട സാഹചര്യം ഒഴിവാക്കണമെന്നാവശ്യപ്പെടുന്ന പരാതിയില്‍ നാലു ദിവസംകൊണ്ട് ഒപ്പിട്ടത് എഴുപതിനായിരത്തിലേറെപേര്‍

ഓസ്ട്രിയയില്‍ മുഖം പൂര്‍ണ്ണമായി മൂടുന്ന ബുര്‍ഖയ്ക്ക് നിരോധനം വരുന്നു

മുഖം പൂര്‍ണ്ണമായി മൂടുന്ന ബുര്‍ഖയ്ക്ക് പൊതുസ്ഥലങ്ങളില്‍ നിരോധനം ഏര്‍പ്പെടുത്തിയേക്കുമെന്ന് ഓസ്ട്രിയന്‍ ചാന്‍സലര്‍ ക്രിസ്ത്യന്‍ കേണ്‍

ബ്രിട്ടനില്‍ ഇന്ത്യന്‍ വംശജയെ കൊലപ്പെടുത്തി സ്യൂട്ട്‌കേസിലാക്കി; മുന്‍ ഭര്‍ത്താവ് അറസ്റ്റില്‍

ഇന്ത്യന്‍ വംശജയായ വനിതയെ ബ്രിട്ടനില്‍ കൊലപ്പെടുത്തി സ്യൂട്ട്‌കേസിലാക്കിയ നിലയില്‍ കണ്ടെത്തി. 17 വര്‍ഷമായി ലെസ്റ്ററില്‍ താമസക്കാരിയായ കിരണ്‍ ദോഡിയ(46) എന്ന സ്ത്രീയെയാണ്

ഫ്രാന്‍സില്‍ പകര്‍ച്ചപ്പനി പടരുന്നു; ജാഗ്രത നിര്‍ദേശം

ഫ്രാന്‍സില്‍ പകര്‍ച്ചപ്പനി പടരുന്നു. ശൈത്യകാലത്ത് വ്യാപകമാകുന്ന H3N2 വൈറസുകളാണ് പനി പടരുന്നതിന് കാരണം.

Page 1 of 111 2 3 4 5 6 11