ഇന്ത്യന്‍ പ്രവാസി തൊഴിലാളികളുടെ എണ്ണത്തില്‍ കുറവ്

Web Desk

കുവൈത്ത് സിറ്റി:  ഓരോ വര്‍ഷം കൂടുമ്പോഴും ഗള്‍ഫിലേക്കുള്ള പ്രവാസികളുടെ എണ്ണത്തില്‍ കുറവെന്ന് റിപ്പോര്‍ട്ട്‌. മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് പ്രവാസികളുടെ എണ്ണത്തില്‍ 35 ശതമാനം കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. അതേസമയം ഖത്തറില്‍ പ്രവാസി ഇന്ത്യക്കാരുടെ എണ്ണം 31 ശതമാനത്തോളം വര്‍ധിച്ചതായി റിപ്പോര്‍ട്ടില്‍ പറയുന്നു. 2018-19 വര്‍ഷത്തില്‍ ഗള്‍ഫ് മേഖലകളില്‍ ജോലി തേടിപ്പോകുന്ന ഇന്ത്യന്‍ പ്രവാസികളുടെ എണ്ണത്തില്‍ ഗണ്യമായ കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. 2017ല്‍ 3,74,000ത്തോളം ഇന്ത്യക്കാര്‍ ഗള്‍ഫിലേക്ക് ജോലിക്കായി പോയപ്പോള്‍ 2018ല്‍ ഇത് 2,95,000 ആയി കുറഞ്ഞു. 2017ല്‍ കുവൈത്തിലേക്ക്‌ ജോലി തേടി […]

ഖത്തര്‍-തുര്‍ക്കി സഹകരണം കൂടുതല്‍ ശക്തമാക്കും: തയിപ് എര്‍ദോഗന്‍

ദോഹ: ഖത്തറുമായുള്ള സഹകരണം കൂടുതല്‍ ശക്തമാക്കുമെന്ന് തുര്‍ക്കി പ്രസിഡന്റ് തയിപ് എര്‍ദോഗന്‍. പ്രതിരോധ, വ്യാപാര, വിനോദ, ഊര്‍ജ മേഖലകളിലാണ് സഹകരണം കൂടുതല്‍ ശക്തമാക്കാന്‍ തീരുമാനിച്ചിരിക്കുന്നത്. തുര്‍ക്കിയുടെ പടിഞ്ഞാറന്‍ പ്രവിശ്യയായ സകരിയയില്‍ ബിഎംസി വാഹന നിര്‍മാണ കോണ്‍ഫറന്‍സിനെ അഭിസംബോധന ചെയ്യവേയാണ് എര്‍ദോഗന്‍ ഇക്കാര്യം വ്യക്തമാക്കിയത്. നിര്‍ണായക ഘട്ടത്തില്‍ ഖത്തര്‍ പ്രകടിപ്പിച്ച ഐക്യദാര്‍ഢ്യം ഒരിക്കലും മറക്കില്ലെന്ന് ജൂലൈയിലെ പട്ടാള അട്ടിമറി ശ്രമത്തെ പരോക്ഷമായി പരാമര്‍ശിച്ച് അദ്ദേഹം പറഞ്ഞു. അന്ന് ആദ്യം വിളിച്ച് എര്‍ദോഗന് പിന്തുണയും സഹായവും വാഗ്ദാനംചെയ്ത് രാഷ്ട്രത്തലവന്‍ ഖത്തര്‍ […]

ഉപരോധം ആര്‍ക്കും ഗുണം ചെയ്യില്ല അതിനാല്‍ ഒരുമിച്ച് നില്‍ക്കണം: മൈക്ക് പോംപിയോ

മസ്‌കത്ത്‌:  വെല്ലുവിളികളെ തരണം ചെയ്യാന്‍ ഒരുമിച്ചു നില്‍ക്കണമെന്ന് യു.എസ് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ. ഖത്തറിനെതിരെ തുടരുന്ന ഉപരോധം ഗള്‍ഫ് മേഖലക്ക്ഒട്ടും ഗുണം ചെയ്യില്ലെന്നും അദ്ദേഹം പറഞ്ഞു.  മധ്യേഷന്‍ രാജ്യങ്ങളിലെ സന്ദര്‍ശനത്തിനിടെ ഖത്തര്‍ അമീര്‍, സൌദി രാജാവ് തുടങ്ങിയവരുമായി മൈക്ക് പോംപിയോ കൂടിക്കാഴ്ച നടത്തി. ഖത്തര്‍ വിദേശകാര്യമന്ത്രിയും ഉപപ്രധാനമന്ത്രിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ അബ്ദു റഹ്മാന്‍ അല്‍ത്താനിയോടൊപ്പം ദോഹയില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് പോംപിയോ യു.എസ് നിലപാട് വ്യക്തമാക്കിയത്. ഗള്‍ഫ് മേഖലയിലെ പ്രതിസന്ധി 19 മാസമായി തുടരുകയാണ്. ഖത്തറിനെതിരെ […]

ഖത്തറിലെ ഏറ്റവും നീളവും താഴ്ചയുമേറിയ തുരങ്കപാത തുറന്നു

ദോഹ: ഖത്തറിലെ ഏറ്റവും നീളം കൂടിയതും താഴ്ചയേറിയതുമായ തുരങ്കപാത അഷ്ഗാല്‍ ഗതാഗതത്തിനു തുറന്നുകൊടുത്തു.  1.5 കിമീ നീളമുള്ള അടിപ്പാത ഭൂനിരപ്പില്‍ നിന്ന് 25 മീറ്റര്‍ ആഴത്തിലാണു കടന്നുപോകുന്നത്. ബു ഇറയ്യാന്‍ സ്ട്രീറ്റിനെ ലബ്‌ദേ സ്ട്രീറ്റുമായി ബന്ധിപ്പിക്കുന്ന 2.1 കിലോമീറ്റര്‍ റോഡിന്റെ ഭാഗമാണ് അടിപ്പാത. കണ്‍ട്രോള്‍ ഇന്റര്‍സെക്ഷന്‍ എന്നറിയപ്പെടുന്ന ലബ്‌ദേ ഇന്റര്‍സെക്ഷന് അടിയിലൂടെയാണ് പാത കടന്നുപോകുന്നത്. അല്‍ ലുഖ്തക്കും അല്‍ വാബിനും ഇടയിലെ ഗതാഗതത്തിരക്ക് 65% വരെ കുറയ്ക്കാന്‍ പുതിയ അടിപ്പാതയ്ക്കാകുമെന്ന് അഷ്ഗാല്‍ പ്രോജക്ട് മാനേജര്‍ ജൂമ അല്‍ […]

ബോംബെ രക്തഗ്രൂപ്പ് ദാനം ചെയ്ത് കണ്ണൂര്‍ സ്വദേശി

ഇരിട്ടി:  അപൂര്‍വമായ ഗ്രൂപ്പില്‍ രക്തദാനം നല്‍കി കണ്ണൂര്‍ സ്വദേശി. ചെന്നൈയിലെ അലമേലു അമ്മയുടെ സിരകളില്‍ ഇപ്പോള്‍ ഒഴുകുന്നത് കണ്ണൂര്‍ പായം കരിയാലിലെ നിതീഷ് രഘുനാഥിന്റെ രക്തമാണ്. രക്തത്തിലെ ഹിമോഗ്ലോബിന്റെ അളവുകുറഞ്ഞ് ഗുരുതരാവസ്ഥയിലായിരുന്നു അലമേലു അമ്മ. എന്നാല്‍ അമ്മയ്ക്ക് വേണ്ട രക്തമാകട്ടെ അപൂര്‍വമായ ബോംബെ ഗ്രൂപ്പും. ഈ ഗ്രൂപ്പിന് വേണ്ടിയുളള തിരച്ചിലിലായിരുന്നു ചെന്നൈ അപ്പോളോ ആശുപത്രിയിലെ ഡോക്ടറായ മകന്‍. ഖത്തറില്‍ ജോലിചെയ്യുന്ന നിതീഷ് സഹോദരിയുടെ വിവാഹത്തിനായി നാട്ടിലെത്തിയതാണ്. അപ്പോഴാണ് വാട്‌സ്ആപ്പ് സന്ദേശമെത്തിയത്. രക്തംനല്‍കാന്‍ സന്നദ്ധത അറിയിച്ചതോടെ മണിക്കൂറുകള്‍ക്കുള്ളില്‍ ചെന്നൈയിലെത്താനുള്ള […]

ഈ വര്‍ഷം സന്ദര്‍ശിക്കേണ്ട 52 രാജ്യങ്ങളില്‍ ഖത്തറും

ദോഹ: ന്യൂയോര്‍ക്ക് ടൈംസ് പുറത്തിറക്കിയ പട്ടികയില്‍ ഈ വര്‍ഷം സന്ദര്‍ശിക്കേണ്ട രാജ്യങ്ങളില്‍ ഖത്തറും ഉള്‍പ്പെടുന്നു. രാജ്യാന്തര വാസ്തുവിദ്യ വിസ്മയങ്ങളുടെ കേന്ദ്രമായി മാറുകയാണു ദോഹയെന്ന് ടൈംസിലെ ലേഖനത്തില്‍ പറയുന്നു. 2018ല്‍ തുറന്ന റെം കൂല്‍ഹാസ് രൂപകല്‍പന ചെയ്ത ഖത്തര്‍ നാഷനല്‍ ലൈബ്രറി, ഴാന്‍ ന്യൂസെല്‍ രൂപകല്‍പന ചെയ്ത ദേശീയ മ്യൂസിയം എന്നിവ പ്രത്യേകം ശ്രദ്ധയാകര്‍ഷിക്കുന്നവയാണ്. ലോകകപ്പ് ഫുട്‌ബോളിനായി ഒരുങ്ങുന്ന സ്റ്റേഡിയങ്ങളും ഏറെ ശ്രദ്ധേയമാണ്. വാസ്തുവിദ്യ മേഖലയിലെ രാജ്യാന്തര പുരസ്‌കാരമായ പ്രിറ്റ്‌സ്‌കര്‍ പുരസ്‌കാരം നേടിയ അന്തരിച്ച സഹ ഹദീദ്, നോര്‍മന്‍ […]

ഖത്തറില്‍ അതിശൈത്യമേറുന്നു; രാത്രി താപനില പത്ത് ഡിഗ്രി സെല്‍ഷ്യസിന് താഴെ

അബുദാബി:  ഖത്തറില്‍  ഓരോ ദിവസവും തണുപ്പ് കൂടുന്നു. രാത്രി താപനില പത്ത് ഡിഗ്രി സെല്‍ഷ്യസിനും താഴെയെത്തുമെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം.  വടക്കുപടിഞ്ഞാറന്‍ ദിശയില്‍ ആഞ്ഞുവീശുന്ന ശീതക്കാറ്റാണ് തണുപ്പ് കൂടുന്നതിന് കാരണം. കൂടാതെ ഇന്ന് മുതല്‍ ശനിയാഴ്ച്ച വരെ കാറ്റ് ശക്തമായി തുടരുമെന്നും അറിയിപ്പുണ്ട്. താപനിലയില്‍ ശരാശരി നാല് മുതല്‍ ആറ് ഡിഗ്രി വരെ കുറയാന്‍ സാധ്യതയുണ്ട്. ഇത് രാജ്യത്തിന്റെ തെക്കന്‍ ഭാഗങ്ങളെ ബാധിക്കും, താപനില പത്ത് ഡിഗ്രിവരെ താഴാനും സാധ്യതയുണ്ട്. പകല്‍ സമയങ്ങളില്‍ കുറഞ്ഞ താപനില 15 ഡിഗ്രി […]

ഏഷ്യന്‍ കപ്പില്‍ വിജയത്തുടക്കവുമായി ഖത്തര്‍

ദോഹ: യുഎഇയിലെ ഏഷ്യന്‍ കപ്പ് ഫുട്‌ബോളില്‍ ഖത്തറിനു മികച്ച തുടക്കം. ആദ്യ മത്സരത്തില്‍ ലബനനെ ഖത്തര്‍ പരാജയപ്പെടുത്തിയിരുന്നു(2-0). ബസ്സം അല്‍ റാവി(65), അല്‍മോസ് അലി(79) എന്നിവരാണു ഖത്തറിനു വേണ്ടി ഗോളുകള്‍ നേടിയത്. ആദ്യ പകുതി ഗോള്‍രഹിതമായിരുന്നു എന്നാല്‍ രണ്ടാം പകുതിയില്‍ ഖത്തറിന്റെ മികച്ച മുന്നേറ്റങ്ങള്‍ക്കു പിടിച്ചു നില്‍ക്കാന്‍ ലബനന് കഴിഞ്ഞില്ല. ഫ്രീ കിക്കിലൂടെയായിരുന്നു ആദ്യ ഗോള്‍. കണക്കു കൂട്ടി കിക്കെടുത്ത ബസ്സം അല്‍ റാവിക്കു പിഴച്ചില്ല. ഉയര്‍ന്നു ചാടിയ ഗോള്‍ കീപ്പറെ മറികടന്നു ലബനന്റെ പന്ത് വലകുലുക്കി(1-0). […]

ഖത്തറില്‍ ഇ-തട്ടിപ്പ്; ഞെട്ടിപ്പിച്ച് കണക്കുകള്‍

ദോഹ: ഇലക്ട്രോണിക് തട്ടിപ്പുകള്‍ക്കെതിരെ ജാഗ്രത നിര്‍ദേശവുമായി ആഭ്യന്തര മന്ത്രാലയത്തിന്റെ മുന്നറിയിപ്പ്.  ഇത്തരം ഇലക്ട്രോണിക് കുറ്റകൃത്യങ്ങള്‍ വര്‍ധിച്ചു  വരികയാണെന്ന് ക്രിമിനല്‍  ഇന്‍വെസ്റ്റിഗേഷന്‍  വിഭാഗത്തിലെ ഇക്കണോമിക് ആന്‍ഡ് ഇലക്ട്രോണിക് ക്രൈം വിഭാഗം  ഡയറക്ടര്‍ കേണല്‍ അലി ഹസ്സന്‍ അല്‍  കുബെയ്‌സി പറഞ്ഞു. എസ്എംഎസ് വഴിയാണ്  പ്രധാനമായും ഇലക്ട്രോണിക് തട്ടിപ്പുകള്‍ ഉണ്ടാവുന്നത്‌.  മൊബൈല്‍ ഫോണില്‍ വരുന്ന ഇത്തരം വ്യാജ സന്ദേശങ്ങളോടു പ്രതികരിക്കുന്നവരെ തട്ടിപ്പിന് ഇരയാക്കുകയാണു ചെയ്യുന്നത്. ഇലക്ട്രോണിക് തട്ടിപ്പുമായി ബന്ധപ്പെട്ട പരാതികളില്‍ കഴിഞ്ഞ വര്‍ഷം 40% വര്‍ധനവുണ്ടായെന്ന് അല്‍ കുബെയ്‌സി പറഞ്ഞു. തട്ടിപ്പ് ലിങ്കുകള്‍ […]

ഖത്തറില്‍ നൂറുശതമാനം വിദേശ നിക്ഷേപം; പുതുക്കിയ നിയമം പ്രാബല്യത്തില്‍

ദോഹ: ഖത്തര്‍ സ്വകാര്യമേഖലയില്‍ നൂറുശതമാനം വിദേശ നിക്ഷേപം. പുതുക്കിയ നിയമത്തിലാണ് ഇതിനുള്ള വ്യവസ്ഥകള്‍ അംഗീകരിച്ചിരിക്കുന്നത്. ഇന്ത്യന്‍ വ്യവസായികള്‍ക്ക് ഖത്തറില്‍ കൂടുതല്‍ നിക്ഷേപം നടത്തുന്നതിന് പുതിയ നിയമം സഹായകമാകും. സര്‍ക്കാര്‍ ഇളവുകള്‍ ലഭ്യമാകുന്നതും ലാഭവിഹിതം പൂര്‍ണമായി സ്വദേശത്തേക്കു മാറ്റാമെന്നതും ആകര്‍ഷിക്കുന്ന വ്യവസ്ഥകളാണ്. വാണിജ്യ വ്യവസായ മന്ത്രിയുടെ ശുപാര്‍ശയില്‍ മന്ത്രിസഭ നേരിട്ടാണ് ഇളവുകള്‍ അനുവദിക്കുക. പുതിയ നിയമപ്രകാരം എല്ലാ മേഖലകളിലും വിദേശികള്‍ക്ക് നിക്ഷേപം നടത്താം. തെരഞ്ഞെടുത്ത മേഖലകളില്‍ 100% നിക്ഷേപമാകാം. എന്നാല്‍ ഖത്തര്‍ എക്‌സ്‌ചേഞ്ചില്‍ ലിസ്റ്റ് ചെയ്ത സ്വദേശി കമ്പനികളില്‍ […]

Page 1 of 431 2 3 4 5 6 43