റിയാദ് മെട്രോ പദ്ധതിക്കായുള്ള ട്രെയിന്‍ ബോഗികള്‍ ജര്‍മനിയില്‍ നിന്ന് എത്തിത്തുടങ്ങി

Web Desk

റിയാദ് :റിയാദ് മെട്രോ പദ്ധതിക്കായുള്ള ട്രെയിന്‍ ബോഗികള്‍ എത്തിത്തുടങ്ങി. ജര്‍മനിയില്‍ നിന്നാണ് അത്യാധുനിക സാങ്കേതിക വിദ്യയില്‍ ഉപയോഗിച്ച് നിര്‍മിച്ച ബോഗികള്‍ എത്തിക്കുന്നത്. ഡ്രൈവറില്ലാതെ സഞ്ചരിക്കുന്ന ട്രെയിനുകള്‍ 24 മണിക്കൂറും ടെസ്റ്റ് റണ്‍ നടത്തും.176 കി.മീ ദൈര്‍ഘ്യത്തില്‍ ആറ് ലൈനുകളിലായാണ് റിയാദ് മെട്രോ നിര്‍മ്മിക്കുന്നത്. മൂന്ന് കമ്പനികള്‍ക്കാണ് ഇവയുടെ നിര്‍മ്മാണ ചുമതല നല്‍കിയിരിക്കുന്നത്. 63 കി.മീ ദൈര്‍ഘ്യത്തില്‍ നീല, ചുവപ്പ് ലൈനുകളുടെ നിര്‍മ്മാണ ചുമതലയാണ് ഇതില്‍ ബി.എ.സി.എസ് കമ്പനിക്ക്. 67 മെട്രോ വാഹനങ്ങളാണ് ബി.എ.സി.എസിന് വേണ്ടി സീമെന്‍സ് കമ്പനി […]

മതിയായ ജീവനക്കാരില്ല;വിദേശികള്‍ക്ക് വീസ അനുവദിക്കുമെന്ന് തൊഴില്‍ സാമൂഹിക മന്ത്രാലയം.

റിയാദ്:സൗദിയില്‍ എട്ടു ഉയര്‍ന്ന തസ്തികകളിലേക്ക് മതിയായ സ്വദേശി ജീവനക്കാരില്ലാത്തതിനാല്‍ വിദേശികള്‍ക്കു വീസ അനുവദിക്കുമെന്ന് തൊഴില്‍ സാമൂഹിക മന്ത്രാലയം. എന്‍ജിനിയറിങ്, മെഡിസിന്‍, ഐ.ടി, നഴ്‌സിങ്, അക്കൗണ്ടിങ് വിഭാഗങ്ങളിലേക്കാണ് നിയമനം.ഇന്ത്യക്കാരടക്കമുള്ള നിരവധി വിദേശികള്‍ക്ക് പുതിയ നീക്കം സഹായകരമാകും. സ്വദേശിവല്‍ക്കരണം ശക്തമാക്കുന്നതിനിടെയാണ് പ്രവാസികള്‍ക്ക് ആശ്വാസകരമായ തീരുമാനം. ഉയര്‍ന്ന തസ്തികകളില്‍ സ്വദേശികള്‍ക്കു തൊഴില്‍ നല്കുന്നതിനുള്ള പദ്ധതികള്‍ തൊഴില്‍ സാമൂഹിക മന്ത്രാലയം നേരത്തെ ആരംഭിച്ചിരുന്നു. യോഗ്യരായ സൗദി പൗരന്മാരെ ലഭിക്കാത്തതിനാല്‍ സൗദിവല്‍ക്കരണം സാധ്യമല്ലെന്ന കണ്ടെത്തലിനെ തുടര്‍ന്നാണ് പുതിയ മാറ്റം. എഞ്ചിനീയറിങ്, മെഡിസിന്, ഐ.ടി, നഴ്‌സിങ്, […]

സൗദിയില്‍ ലഹരി ഉപയോഗിച്ചതിന് മലയാളികളുള്‍പ്പെടെ അന്‍പതിലേറെപ്പേര്‍ അറസ്റ്റില്‍

റിയാദ്: സൗദിയില്‍ മദ്യവും മയക്കുമരുന്നും ഉപയോഗിച്ചതിന് മലയാളികളും സ്ത്രീകളും ഉള്‍പ്പെടെ അന്‍പതിലേറെപ്പേരെ പൊലീസ് അറസ്റ്റുചെയ്തു. ദമ്മാം, ജുബൈല്‍, ഖത്തീഫ് പ്രദേശങ്ങളില്‍ കഴിഞ്ഞ ദിവസങ്ങളില്‍ നടത്തിയ പരിശോധനയിലാണ് ഇവര്‍ പിടിയിലായത്. പിടിയിലായവരില്‍ 16 പേര്‍ മലയാളികളാണ്. ഇന്ത്യക്ക് പുറമെ പാക്കിസ്താന്‍, നേപ്പാള്‍, ശ്രീലങ്ക എന്നിവിടിങ്ങളില്‍ നിന്നുള്ളവരും പിടിയിലായവരില്‍ ഉള്‍പ്പെടുന്നു. ഇതോടെ 150ഓളം ഇന്ത്യക്കാര്‍ ഇത്തരം കേസുകളുടെ പേരില്‍ സൗദിയില്‍ അറസ്റ്റിലായിട്ടുണ്ടെന്നാണ് വിവരം. തൊഴിലാളി ക്യാമ്പുകളിലും ആളൊഴിഞ്ഞ പ്രദേശങ്ങളിലുമാണ് അധികൃതര്‍ പ്രധാനമായും പരിശോധന നടത്തിയത്. മദ്യം സ്വയം വാറ്റി ഉപയോഗിക്കുകയോ […]

ഉപരോധത്തെ മറികടന്ന പോരാട്ട വീര്യം; ഏഷ്യന്‍ കപ്പ് ഫുട്‌ബോളില്‍ സൗദിയെ മുട്ടുകുത്തിച്ച് ഖത്തര്‍ പ്രീക്വാര്‍ട്ടറില്‍

ദോഹ: കാല്‍പന്തിന്റെ കളിക്കളത്തില്‍ ഭാഗ്യത്തിന്റെ രണ്ട് ഗോളുകള്‍ ഖത്തറിനെ പ്രീക്വാര്‍ട്ടറിലെത്തിച്ചു. യുഎഇയില്‍ നടക്കുന്ന ഏഷ്യന്‍കപ്പ് ഫുട്‌ബോളിലെ അവസാന ഗ്രൂപ്പ് മത്സരത്തിലാണ് ഖത്തര്‍ സൗദി അറേബ്യയെ പരാജയപ്പെടുത്തിയത് (2-0). സ്റ്റാര്‍ സ്‌ട്രൈക്കര്‍ അല്‍മോസ് അലിയാണു ഖത്തറിനു വേണ്ടി രണ്ടു ഗോളുകളും നേടിയത്. 46,80 മിനിറ്റുകളിലായിരുന്നു ഗോളുകള്‍. ജയത്തോടെ മൂന്നു കളികളില്‍ നിന്ന് 9 പോയിന്റുമായി ഗ്രൂപ്പ് ചാംപ്യന്‍മാരായാണു ഖത്തര്‍ പ്രീക്വാര്‍ട്ടറിലെത്തുന്നത്. ഖത്തറിനെതിരെ സൗദിയുള്‍പ്പെടെയുള്ള അയല്‍ രാജ്യങ്ങള്‍ ഏര്‍പ്പെടുത്തിയ ഉപരോധത്തിന്റെ പശ്ചാത്തലത്തില്‍ ഏഷ്യന്‍ കപ്പിലെ ഇന്നലത്തെ മല്‍സരം ശ്രദ്ധ നേടിയിരുന്നു. […]

കേസിനെ സംബന്ധിച്ച വിവരങ്ങള്‍ വിരല്‍ത്തുമ്പില്‍ ; സൗദിയില്‍ കോടതി നടപടികള്‍ക്ക് ഓണ്‍ലൈന്‍ സേവനം തുടങ്ങി

റിയാദ് : ഓണ്‍ലൈന്‍ വഴി സൗദിയില്‍ കോടതി നടപടികള്‍ക്ക് ആരംഭം.  രാജ്യത്തിനകത്തും പുറത്തുമുള്ള സ്വദേശികള്‍ക്കും വിദേശികള്‍ക്കും സൗദിയിലെ കേസിനെ സംബന്ധിച്ച വിവരങ്ങള്‍ വിരല്‍തുമ്പില്‍ 24 മണിക്കൂറും ലഭ്യമാകും. വിഷന്‍ 2030ന്റഭാഗമായാണ് പുതിയ സേവനമെന്ന് മന്ത്രാലയ അധികൃതര്‍ അറിയിച്ചു. അബ്ഷിര്‍ ഇസര്‍വീസ് വഴി കേസിന്റെ വിവരങ്ങളും കോടതി ഉത്തരവുകളും കേസില്‍ ഉള്‍പ്പെട്ട വ്യക്തിയുടെ നിയമനടപടികളുടെ വിവരങ്ങളും സാമ്പത്തിക ബാധ്യതകളും അറിയാനാകും.  കൂടാതെ വക്കീല്‍ നോട്ടിസോ യാത്രാവിലക്കോ ഉണ്ടെങ്കിലും അറിയാന്‍ സാധിക്കും. ആഭ്യന്തര മന്ത്രാലയമാണ് ഓണ്‍ലൈന്‍ ട്രാക്കിങ് സംവിധാനം കൊണ്ടുവന്നത്.  […]

മലയാളി വിദ്യാര്‍ത്ഥിയെ തട്ടിക്കൊണ്ടു പോകാന്‍ ശ്രമം; സൗദിയില്‍ ഊബര്‍ ഡ്രൈവറും കൂട്ടാളിയും പിടിയില്‍

ദമാം: ട്യൂഷന്‍ ക്ലാസില്‍ പോയ മലയാളി വിദ്യാര്‍ത്ഥിയെ തട്ടിക്കൊണ്ടുപോയ ഊബര്‍ ഡ്രൈവറെയും സഹായിയായ യെമന്‍ പൗരനെയും സൗദി പൊലീസ് അറസ്റ്റ് ചെയ്തു. ദമാം ഇന്ത്യന്‍ സ്‌കൂള്‍ വിദ്യാര്‍ഥിയായ കണ്ണൂര്‍ സ്വദേശിയെയാണ് ട്യൂഷന്‍ ക്ലാസില്‍ പോയി തിരിച്ചുവരുന്നതിനിടെ തട്ടിക്കൊണ്ടുപോയത്. സാധാരണ പിതാവാണ് ട്യൂഷന്‍ ക്ലാസില്‍ കൊണ്ടുവിടുന്നതെങ്കിലും അദ്ദേഹത്തിന് തിരക്കായതിനാല്‍ ഊബറില്‍ വരാന്‍ കുട്ടിയോട് നിര്‍ദേശിക്കുകയായിരുന്നു. ഇതനുസരിച്ച് കുട്ടി ഊബര്‍ ടാക്‌സിയില്‍ കയറി. എന്നാല്‍ ഡ്രൈവര്‍ യാത്രാമധ്യേ റാക്കയില്‍വെച്ച് യെമന്‍ പൗരനെ കൂടി വാഹനത്തില്‍ കയറ്റി വഴി തിരിച്ചുവിട്ടു. വിദ്യാര്‍ത്ഥി […]

സൗദി ജനന സര്‍ട്ടിഫിക്കറ്റ് ; നടപടിക്രമങ്ങള്‍ ലളിതമാക്കി സിവില്‍ രജിസ്‌ട്രേഷന്‍

സൗദി: ജനന സര്‍ട്ടിഫിക്കറ്റ് സൗദിയില്‍ ഇനി എളുപ്പം ലഭിക്കും. സിവില്‍ രജിസ്‌ട്രേഷന്‍ വിഭാഗം അതിനുളള നടപടിക്രമങ്ങള്‍ ലളിതമാക്കി. ആരോഗ്യ മന്ത്രാലയത്തിന്റെ കീഴില്‍ ആശുപത്രികളും സിവില്‍ അഫയേഴ്‌സ് ഓഫീസുകളും ഓണ്‍ലൈന്‍ മുഖേന ബന്ധിപ്പിച്ചതിനാല്‍ ആശുപത്രികളില്‍നിന്നുള്ള ജനന നോട്ടിഫിക്കേഷന്‍ രേഖ ഇനി സിവില്‍ അഫയേഴ്‌സ് ഓഫീസില്‍ ഹാജരാക്കേണ്ടതില്ല. കുട്ടി ജനിച്ച വിവരം ആശുപത്രിയിലെ അഡ്മിനിസ്‌ട്രേഷന്‍ വിഭാഗത്തില്‍ റജിസ്റ്റര്‍ ചെയ്യുകയാണ് ആദ്യ നടപടി. ഈ നോട്ടിഫിക്കേഷന്‍ സിവില്‍ രജിസ്‌ട്രേഷന്‍ വിഭാഗത്തിന് നേരിട്ടു ലഭിക്കും. നേരത്തെ ഈ രേഖ രക്ഷിതാവ് ഹാജരാക്കണമായിരുന്നു. തുടര്‍ന്നു […]

സൗദിയില്‍ ശമ്പളം വൈകിപ്പിക്കുന്ന സ്ഥാപനങ്ങള്‍ക്ക് പിഴ

റിയാദ്: തൊഴിലാളികളുടെ ശമ്പളം വൈകിപ്പിക്കുന്ന സ്ഥാപനങ്ങള്‍ക്ക് സൗദിയില്‍ പിഴ ഈടാക്കും.  ഇതുമായി ബന്ധപ്പെട്ട കേസുകള്‍ കോടതികളില്‍ എത്തുന്നതിന് മുന്‍പ് തൊഴിലാളികളുമായി ചേര്‍ന്ന് പ്രശ്‌നങ്ങള്‍ രമ്യമായി പരിഹരിക്കാനുമുള്ള ശ്രമം എല്ലാ കമ്പനികളും തുടങ്ങി കഴിഞ്ഞു. തൊഴില്‍ നിയമം തൊണ്ണൂറ്റിനാലാം വകുപ്പ് പ്രകാരമാണ് രാജ്യത്തെ തൊഴില്‍ കോടതികള്‍ ശമ്പളം വൈകിപ്പിക്കുന്ന സ്ഥാപനങ്ങള്‍ക്ക് പിഴയിടുന്നത്. തൊഴിലാളിയുടെ ശമ്പളത്തിന്റെ പകുതി തുകയാണ് പിഴായായി ഈടാക്കുക. ശമ്പളം നല്‍കാന്‍ വൈകുന്നതിന്റെ പേരില്‍ പല സ്ഥാപനങ്ങള്‍ക്കെതിരേയും പിഴ ചുമത്താന്‍ തുടങ്ങിയതോടെ പല സ്ഥാപനങ്ങളും പ്രശ്‌നങ്ങളൊഴിവാക്കാനും കേസുകള്‍ […]

വര്‍ഷത്തില്‍ ഒന്നിലധികം തവണ ഉംറയ്‌ക്കെത്തുന്നവരുടെ ഫീസ് പുനപരിശോധിക്കും

റിയാദ്: വര്‍ഷത്തില്‍ ഒന്നിലധികം തവണ ഉംറയ്‌ക്കെത്തുന്നവരുടെ ഫീസ് പുനപരിശോധിക്കണമെന്ന് മക്ക ചേംബര്‍ ഓഫ് കൊമേഴ്‌സ്. ഉംറ തീര്‍ഥാടനത്തിന് സൗദിയിലെത്തുന്ന വിദേശികള്‍ക്കാണ് ഇത് ബാധകം.  മാത്രമല്ല ഉംറ സര്‍വീസ് സ്ഥാപനങ്ങളിലെ സ്വദേശി ജീവനക്കാരുടെ എണ്ണം അഞ്ചായി കുറക്കണമെന്നും ചേംബര്‍ ഓഫ് കോമേഴ്‌സ് ആവശ്യപ്പെട്ടു. ചേംബര്‍ ഓഫ് കോമേഴ്‌സിന് കീഴിലുളള തീര്‍ത്ഥാടക സമിതിയുടെ നേതൃത്വത്തില്‍ ഹജ്, ഉംറ കമ്പനി പ്രതിനിധികള്‍ക്കായി സംഘടിപ്പിച്ച ശില്‍പശാലയിലാണ് വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ചത്. വര്‍ഷത്തില്‍ രണ്ടാമതും ഉംറ തീര്‍ത്ഥാടനം നടത്തുന്നവര്‍ 2000 റിയാല്‍ എന്‍ട്രി ഫീസ് […]

സൗദി സ്വദേശിവത്കരണത്തില്‍ നിന്ന് 20 തൊഴിലുകളെ ഒഴിവാക്കി

സൗദി: ഇരുപതു തൊഴിലുകളെ സ്വദേശിവത്കരണത്തില്‍ നിന്ന് ഒഴിവാക്കി. രണ്ട് മന്ത്രാലയങ്ങളും ചേര്‍ന്നു രൂപീകരിച്ച കരാറിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം. മലയാളികളടക്കമുള്ളവര്‍ക്ക് ആശ്വാസകരമാണ് ഈ പുതിയ നടപടി.മത്സ്യബന്ധനം, കൃഷി, കന്നുകാലി കൃഷി, തേനീച്ച വളര്‍ത്തല്‍ തുടങ്ങി കാര്‍ഷിക മേഖലയുമായി ബന്ധപ്പെട്ട താഴേതട്ടിലുള്ള ഇരുപതു തൊഴിലുകളെയാണ്  ഒഴിവാക്കിയത്. കഴിഞ്ഞ സെപ്റ്റംബര്‍ മുപ്പതു മുതലാണ് മല്‍സ്യബന്ധന മേഖലയില്‍ സ്വദേശിവത്കരണം നടപ്പാക്കിയത്. ഓരോ ബോട്ടിലും ഒരു സ്വദേശിയെങ്കിലും ഉണ്ടായിരിക്കണം എന്നാണ് നിയമം. മലയാളികളും തമിഴ്‌നാട് സ്വദേശികളും ഉള്‍പ്പെടെ ആയിരങ്ങളാണ് ഈ മേഖലയില്‍ ജോലി ചെയ്യുന്നത്. […]

Page 1 of 1061 2 3 4 5 6 106