യുഎഇയില്‍ കനത്ത മഴ; വരുംദിവസങ്ങളിലും മഴ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം

Web Desk

യുഎഇയില്‍ കനത്ത മഴ. എല്ലാ എമിറേറ്റിലും കനത്ത മഴ രേഖപ്പെടുത്തി. വരും ദിവസങ്ങളിലും മഴ തുടരുമെന്നാണ് അറിയിപ്പ്.

ദുബൈ സര്‍ക്കാര്‍ നിര്‍ബന്ധമാക്കിയ ആരോഗ്യ ഇന്‍ഷുറന്‍സ് പോളിസി എടുക്കാന്‍ ഇനി ഒരാഴ്ച മാത്രം

ദുബൈ സര്‍ക്കാര്‍ നിര്‍ബന്ധമാക്കിയ ആരോഗ്യ ഇന്‍ഷുറന്‍സ് പോളിസി എടുക്കാന്‍ ഇനി ഒരാഴ്ച മാത്രം. പല തവണ കാലാവധി ഇളവ് ദീര്‍ഘിപ്പിച്ചു നല്‍കിയതിനാല്‍ ഇനി അവസരം നല്‍കില്ല എന്ന് ദുബൈ ആരോഗ്യ അതോറിറ്റി വ്യക്തമാക്കിയിട്ടുണ്ട്. ഇനിയും പോളിസി എടുക്കാത്തവര്‍ക്ക് വെബ്‌സൈറ്റ് വഴി ഇതിനുള്ള സൗകര്യം അതോറിറ്റി ഒരുക്കിയിട്ടുണ്ട്.

ഗള്‍ഫില്‍ 20 വര്‍ഷം പിന്നിട്ട മലയാളി നഴ്‌സുമാരെ ആദരിക്കുന്നു

ഗള്‍ഫില്‍ 20 വര്‍ഷം പിന്നിട്ട മലയാളി നഴ്‌സുമാരെ അബൂദബി മലയാളി സമാജം ആദരിക്കുന്നു. അബൂദബി യൂണിവേഴ്‌സല്‍ ആശുപത്രിയുടെ സഹകരണത്തോടെ ‘സാന്ത്വന വീഥിയിലെ മാലാഖമാര്‍ക്ക് അബൂദബി മലയാളി സമാജത്തിന്റെ സ്‌നേഹാദരം’ എന്ന പേരില്‍ വെള്ളിയാഴ്ച അബൂദബി മലയാളി സമാജം അങ്കണത്തിലാണ് പരിപാടി.

ഷാര്‍ജയില്‍ മലയാളി വിദ്യാര്‍ഥിനി കെട്ടിടത്തില്‍ നിന്ന് വീണു മരിച്ചു

മലയാളി വിദ്യാര്‍ഥിനി കെട്ടിടത്തില്‍ നിന്ന് വീണു മരിച്ചു. ഷാര്‍ജയിലെ സ്‌കൂള്‍ വിദ്യാര്‍ഥിനിയായ അശ്വതി (16)യാണ് കെട്ടിടത്തിന്റെ ഏഴാം നിലയില്‍ നിന്നു വീണത്.

ഗാര്‍ഹിക തൊഴിലാളികളുടെ സേവനവേതന വ്യവസ്ഥകള്‍ ഉറപ്പാക്കാന്‍ യുഎഇ നടപടി തുടങ്ങി

ഗാര്‍ഹിക തൊഴിലാളികളുടെ സേവന വേതന വ്യവസ്ഥകള്‍ ഉറപ്പാക്കാന്‍ യുഎഇ നടപടി തുടങ്ങി. തൊഴില്‍ നിയമ പരിരക്ഷ ലഭിക്കാത്ത ഗാര്‍ഹിക ജോലിക്കാര്‍ക്ക് മികച്ച ജീവിത താമസ സൗകര്യങ്ങള്‍ ലഭ്യമാക്കുന്ന നിയമനിര്‍മ്മാണം ഉടനുണ്ടാകും.

ദുബൈ മീഡിയാസിറ്റിയില്‍ ബഹുനില കെട്ടിടത്തില്‍ തീപിടിത്തം

ദുബൈ മീഡിയാസിറ്റിയില്‍ ബഹുനില കെട്ടിടത്തിന് തീപിടിച്ചു. ബിസിനസ് സെന്‍ട്രല്‍ ടവറിന്റെ ഒമ്പതാം നിലയില്‍ നിന്നാണ് പുക ഉയര്‍ന്നത്. ബുധനാഴ്ച ഉച്ച തിരിഞ്ഞാണ് സംഭവം. ഉടന്‍ കെട്ടിടത്തിലുണ്ടായിരുന്നവരെ ഒഴിപ്പിക്കാന്‍ കഴിഞ്ഞത് വന്‍ ദുരന്തം ഒഴിവാക്കി. ദുബൈ സിവില്‍ ഡിഫന്‍സ് സംഘം പാഞ്ഞെത്തി രക്ഷാ പ്രവര്‍ത്തനങ്ങളും നടത്തി. വൈദ്യുതി ഷോര്‍ട് സര്‍ക്യൂട്ടാണ് കാരണമെന്ന് സംശയിക്കുന്നു.

അറ്റ്‌ലസ് രാമചന്ദ്രന്റെ ജയില്‍ മോചനത്തിന് വഴിയൊരുങ്ങുന്നു

പ്രമുഖ വ്യവസായി അറ്റ്‌ലസ് രാമചന്ദ്രന്റെ ജയില്‍ മോചനത്തിന് വഴിയൊരുങ്ങുന്നു. 18 മാസത്തെ ജയില്‍വാസത്തിന് ശേഷം കേസുകള്‍ നല്‍കിയ ഭൂരിപക്ഷം ബാങ്കുകളും ഒത്തു തീര്‍പ്പിനു തയ്യാറായതോടെയാണ് രാമചന്ദ്രന്റെ മോചനം സാധ്യമാകുന്നത് എന്നാണ് റിപ്പോര്‍ട്ട്.

സന്ദര്‍ശക വിസയില്‍ ദുബൈയിലെത്തിയ കുടുംബം കുഞ്ഞിനെ ടാക്‌സിയില്‍ മറന്നു

സന്ദര്‍ശകവീസയില്‍ ദുബൈയിലെത്തിയ കുടുംബം ആണ്‍കുഞ്ഞിനെ ടാക്‌സിയില്‍ മറന്നു. ദുബായ് രാജ്യാന്തര വിമാനത്താവളത്തില്‍ ശനിയാഴ്ചയായിരുന്നു സംഭവം.കുറച്ചു ദിവസം മുന്‍പ് ഗള്‍ഫ് രാജ്യത്ത് നിന്നെത്തിയതാണ് കുടുംബം.

യുഎഇയില്‍ നിന്ന് ഹജ്ജ് തീര്‍ഥാടനത്തിന് പോകുന്നതിനുള്ള ചെലവ് കുറയും

യുഎഇയില്‍ നിന്ന് ഹജ്ജ് തീര്‍ഥാടനത്തിന് പോകുന്നതിനുള്ള ചെലവ് കുറയും. ഹജ്ജ് ഓപ്പറേറ്റര്‍മാര്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയാണ് പുതിയ പരിഷ്‌കരണം. ഈ വര്‍ഷത്തെ ഹജ്ജിനുള്ള രജിസ്‌ട്രേഷന്‍ ഔഖാഫ് കേന്ദ്രങ്ങളിലും മര്‍കസ് തസ്ഹീല്‍ ശാഖകളിലുമായിരിക്കും. ഞായറാഴ്ച ആരംഭിച്ച രജിസ്‌ട്രേഷന്‍ ഏപ്രില്‍ 13 വരെ തുടരും.

8894 സോഷ്യല്‍ നെറ്റ്‌വര്‍ക്കിങ് അക്കൗണ്ടുകള്‍ക്ക് പൂട്ട്

വ്യാജ ഉല്‍പന്നങ്ങള്‍ വില്‍പന നടത്തിയതിന്റെ പേരില്‍ 8894 സോഷ്യല്‍ നെറ്റ്‌വര്‍ക്കിങ് അക്കൗണ്ടുകള്‍ അടച്ചുപൂട്ടാന്‍ ദുബായ് ഡിപാര്‍ട്‌മെന്റ് ഓഫ് ഇക്കണോമിക് ഡെവലപ്‌മെന്റ് ഉത്തരവിട്ടു. കഴിഞ്ഞവര്‍ഷം നടത്തിയ ഇടപാടുകള്‍ പരിശോധിച്ചശേഷമാണു ഉത്തരവ്. ഇ-കൊമേഴ്‌സ് സംവിധാനം കുറ്റമറ്റതാക്കാനുള്ള ഊര്‍ജിത നടപടികളുടെ ഭാഗമായാണിത്.

Page 1 of 721 2 3 4 5 6 72