യുഎസില്‍ കാണാതായ കുഞ്ഞിനെ കൊലപ്പെടുത്തിയെന്ന് സൂചന; പിതാവിനെ അറസ്റ്റ് ചെയ്‌തേക്കും

Web Desk

വടക്കന്‍ ടെക്‌സസിലെ റിച്ചര്‍ഡ്‌സണില്‍ കാണാതായ മലയാളി ബാലിക കൊല്ലപ്പെട്ടതായി സൂചന. കുട്ടിയെ വീട്ടിനുള്ളില്‍ തന്നെ കൊലപ്പെടുത്തി വാഹനത്തില്‍ കൊണ്ടുപോയി ഉപേക്ഷിച്ചെന്നാണ് പൊലീസ് കരുതുന്നത്.

ഇര്‍മ യുഎസ് തീരം പിന്നിട്ടു; തങ്ങള്‍ പൂര്‍ണ സുരക്ഷിതരെന്ന് മലയാളികള്‍

മലയാളികള്‍ ഒട്ടേറെയുള്ള മിയാമി ഉള്‍പ്പെടുന്ന ദക്ഷിണ ഫ്‌ളോറിഡയെ ഇര്‍മ കാര്യമായി ബാധിച്ചിട്ടില്ലെന്ന് ഇന്ത്യ പ്രസ് ക്ലബ്ബ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ ഫ്‌ലോറിഡ ചാപ്റ്റര്‍ പ്രസിഡന്റ് സുനില്‍ തൈമറ്റം, പ്രവാസി മലയാളി കൂട്ടായ്മയുടെ മുന്‍നിരയിലുള്ള റോബിന്‍ ആന്റണി, പീറ്റര്‍ സെബാസ്റ്റ്യന്‍, ബാബു കല്ലിടുക്കില്‍ എന്നിവര്‍ അറിയിച്ചു. മലയാളികള്‍ ഉള്‍പ്പെടെ ഒട്ടേറെ ഇന്ത്യക്കാര്‍ താമസിക്കുന്ന പ്രദേശമാണ് ഫ്‌ളോറിഡ. ഇവിടെ വന്‍തോതില്‍ ആളുകളെ മാറ്റിപ്പാര്‍പ്പിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകളെങ്കിലും തങ്ങള്‍ താമസിക്കുന്ന ദക്ഷിണ ഫ്‌ളോറിഡയില്‍ എല്ലാം ശാന്തമാണെന്നും ആര്‍ക്കും പരുക്കുകളില്ലെന്നും ഇവര്‍ പറഞ്ഞു.

ഖത്തറിനെതിരെ ടെലിവിഷനില്‍ പരസ്യപ്രചരണം നടത്താന്‍ അമേരിക്കയിലെ സൗദിസംഘം മുടക്കിയത് 1,38,000 ഡോളര്‍

ഖത്തറിനെതിരെ ടെലിവിഷനില്‍ പരസ്യപ്രചരണം നടത്താന്‍ അമേരിക്കയിലെ സൗദിസംഘം മുടക്കിയത് 1,38,000 ഡോളര്‍. മുപ്പത് സെക്കന്‍ഡ് വീതമുള്ള ഏഴ് പരസ്യസ്‌പോട്ടുകള്‍ക്കാണ് 1,38,000 ഡോളര്‍ നല്‍കിയത്. തീവ്രവാദത്തെ ഖത്തര്‍ പിന്തുണയ്ക്കുന്നുവെന്നും മേഖലയിലെ അമേരിക്കന്‍ സഖ്യകക്ഷികളെ തകര്‍ക്കാന്‍ ശ്രമിക്കുന്നുവെന്നുമാണ് പരസ്യത്തിലുള്ളത്.

യുഎസില്‍ ഉപരിപഠനം: ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ ആശങ്കയില്‍

വാഷിങ്ടണ്‍ : അമേരിക്കയിലെ സുരക്ഷിതത്വത്തേക്കുറിച്ച് ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക് ആശങ്കയെന്ന് റിപ്പോര്‍ട്ട്. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ സ്ഥാനാരോഹണത്തിന് ശേഷമുണ്ടായ സ്ഥിതിഗതികളാണ് വിദ്യാര്‍ത്ഥികളെ ആശങ്കയിലാക്കിയിരിക്കുന്നത്. ഇന്‍സ്റ്റിസ്റ്റ്യൂട്ട് ഓഫ് ഇന്റര്‍നാഷണല്‍ എജ്യുക്കേഷന്റെ (ഐ.ഐ.ഇ. ) സര്‍വ്വേ റിപ്പോര്‍ട്ടിലാണ് ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ ഇക്കാര്യം വ്യക്തമാക്കുന്നത്. പശ്ചിമേഷ്യന്‍ രാജ്യങ്ങളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികളാണ് അമേരിക്കയിലെ സുരക്ഷത്വത്തെ കുറിച്ച് ഏറ്റവും അധികം ആശങ്ക രേഖപ്പെടുത്തിയിരിക്കുന്നത്. തൊട്ടുപിന്നിലാണ് ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍.ട്രംപ് മുസ്ലിം രാജ്യങ്ങളിലെ വിദ്യാര്‍ത്ഥികള്‍ അമേരിക്കയില്‍ ഉപരിപഠനം നടത്തുന്നത് താല്‍കാലികമായി തടഞ്ഞുവെച്ചിരുന്നു. ഈ വിഷയത്തില്‍ സുപ്രീം കോടതി തീരുമാനം […]

അമേരിക്കയില്‍ വിമാനം തകര്‍ന്ന് ഇന്ത്യന്‍ ഡോക്ടര്‍ ദമ്പതിമാര്‍ കൊല്ലപ്പെട്ടു

ഒഹിയോവിലെ ബെവര്‍ളി ഗ്രാമത്തിന് സമീപമുള്ള ജലസംഭരണിയില്‍ നിന്ന് വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ ലഭിച്ചു.

കാനഡ സുപ്രീംകോടതി ജഡ്ജിയായി സിഖ് വനിത

കാനഡ സുപ്രീം കോടതി ജഡ്ജിയായി സിഖ് വനിത പല്‍ബിന്ദര്‍ കൗര്‍ ഷെര്‍ഗല്ല് നിയമിതനായി. ഇ.എ അര്‍നോള്‍ഡ് ബെയ്ലി വിരമിച്ച ഒഴിവിലാണ് ബ്രിട്ടീഷ് കൊളംബിയയിലുള്ള

ഇന്ത്യന്‍ എന്‍ജിനീയറെ വെടിവെച്ച് കൊന്ന സംഭവം: അമേരിക്കക്കാരനെതിരെ വംശീയ വിദ്വേഷത്തിന് കേസ്

ഇന്ത്യന്‍ എന്‍ജിനീയര്‍ ശ്രീനിവാസ് കുച്ചിബോട്ലയെ വെടിവച്ച് കൊല്ലുകയും മറ്റൊരാളെ ഗുരുതരമായി പരിക്കേല്‍പ്പിക്കുകയും ചെയ്ത കേസില്‍ അമേരിക്കക്കാരനെതിരെ വംശീയ വിദ്വേഷം അടക്കമുള്ള കുറ്റങ്ങള്‍ ചുമത്തി.

അമേരിക്കയില്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥിക്ക് വെടിയേറ്റു

അമേരിക്കയിൽ ഇന്ത്യൻ വിദ്യാർത്ഥിയ്‌ക്ക് വെടിയേറ്റു.തെലുങ്കാന സ്വദേശിയും കാലിഫോർണിയ യൂണിവേഴ്സിറ്റിയിലെ വിദ്യാർത്ഥിയുമായ മുബീൻ അഹമ്മദാണ് (26) വെടിയേറ്റ് ഗുരുതരാവസ്ഥയിൽ ചികിത്സയിലുള്ളത്.

ആന്ധ്രാപ്രദേശ് സ്വദേശിയായ ടെക്കിയും മകനും അമേരിക്കയില്‍ മുങ്ങിമരിച്ചു

ആന്ധ്രാപ്രദേശ് സ്വദേശിയായ ടെക്കിയും മകനും അമേരിക്കയിലെ മിഷിഗണില്‍ മുങ്ങിമരിച്ചു. ഗുണ്ടൂര്‍ സ്വദേശിയും ഇന്‍ഫോസിസ് ജീവനക്കാരനായ നാഗരാജു സുരെപള്ളി (31), മൂന്നു വയസ്സുള്ള മകന്‍ ആനന്തുമാണ് ചൊവ്വാഴ്ച മരിച്ചത്.

യുഎസ് സ്‌പെല്ലിംഗ് മത്സരത്തിൽ ഒന്നാം സ്ഥാനം നേടി ഇന്ത്യൻ വിദ്യാർത്ഥിനി

മേരിലാൻഡ്: യു.എസിൽ നടന്ന സ്ക്രിപ്‌സ് നാഷണൽ സ്‌പെല്ലിംഗ് മത്സരത്തിൽ ഒന്നാം സ്ഥാനം നേടി ഇന്ത്യൻ വിദ്യാർത്ഥിനി അനന്യ വിനയ്. 40,000 ഡോളറാണ് വിജയത്തോടെ അനന്യയ്‌ക്ക് ലഭിക്കുക. ഇന്ത്യൻ വംശജയായ രോഹൻ രാജീവിനോട് മത്സരിച്ചാണ് അനന്യ ഒന്നാം സ്ഥാനം കരസ്ഥമാക്കിയത്. രോഹനുമായി 20 റൗണ്ടിൽ മത്സരിച്ചാണ് അനന്യ കിരീടം സ്വന്തമാക്കിയത്. ‘marocain’ എന്ന വാക്കിന്റെ സ്‌പെല്ലിംഗ് തെറ്റാതെ പറഞ്ഞതാണ് അനന്യയ്‌ക്ക് ചാമ്പ്യൻ പട്ടം ഉറപ്പിച്ചത്. ഒരു പ്രത്യേക ഇനം തുണിയുടെ പേരാണ് ‘marocain’. മൂന്ന് വർഷത്തിന് ശേഷമാണ് ഒറ്റയ്‌ക്ക് […]