ഇന്ത്യയില്‍ വിദ്യാഭ്യാസമുള്ള സ്ത്രീകളില്‍ മൂന്നില്‍ രണ്ടു ഭാഗവും ജോലിക്ക് പോകുന്നില്ല

Web Desk

ഇന്ത്യയില്‍ വിദ്യാഭ്യാസമുള്ള സ്ത്രീകളില്‍ മൂന്നില്‍ രണ്ടു ഭാഗവും ജോലിക്ക് പോകുന്നില്ലെന്ന് പഠനറിപ്പോര്‍ട്ട്. സുരക്ഷിതമായ ജോലിസ്ഥലങ്ങളില്ലാത്തതും പൊതുയാത്രാ സംവിധാനങ്ങളില്‍ ്അനുഭവപ്പെടുന്ന അരക്ഷിതത്വവുമാണ് സ്ത്രീകളെ ജോലിക്ക് പോകുന്നതില്‍ നിന്നും തടയുന്നത് എന്നാണ് ഇതിന് കാരണമായി ചൂണ്ടിക്കാട്ടുന്നത്.

ഇവിടെ ഹിന്ദുക്കളും മുസ്ലീംങ്ങളും മാത്രം, മനുഷ്യരില്ല; ചെറിയ കുട്ടികള്‍ പോലും തീവ്രവാദികളെപ്പോലെയാണ് പെരുമാറുന്നത്: സോനു നിഗം ട്വിറ്ററില്‍ നിന്ന് വിടവാങ്ങി

തീര്‍ത്തും ഏകപക്ഷീയമായ ഈ ട്വിറ്റര്‍ ഞാന്‍ ഉപേക്ഷിക്കുകയാണ്. ഇത്രയും വിഷം വമിക്കുന്ന ഇതില്‍ തുടരാന്‍ എനിക്ക് താത്പര്യമില്ല. എനിക്കൊരു മതമില്ല. എല്ലാ മതങ്ങളുടെയും നല്ല വശങ്ങള്‍ സ്വീകരിക്കുന്ന എന്റേതായ മതമാണ് ഞാന്‍ പിന്തുടരുന്നത്. എനിക്കെതിരെ ഫത്വ പുറപ്പെടുവിക്കുന്നവരെ കണ്ടില്ലെന്ന് നടിക്കുന്ന കപട ബുദ്ധിജീവികള്‍ വാഴുന്ന സ്ഥലത്ത് ഞാന്‍ തുടരുന്നതില്‍ അര്‍ഥമില്ല.

ചൈനീസ് സര്‍ക്കാരിന്റെ കണക്ക് തെറ്റ്; ലോകത്തില്‍ ഏറ്റവും ജനസംഖ്യയുള്ള രാജ്യം ഇന്ത്യയാണെന്ന് ഗവേഷകര്‍

ലോകത്തില്‍ ഏറ്റവും ജനസംഖ്യയുള്ള രാജ്യം ഇന്ത്യയാണെന്ന് പഠനം. മാഡിസണിലെ വിസ്‌കോസിന്‍ യൂണിവേഴ്‌സിറ്റി ഗവേഷകനായ യി ഫുഷിയാനാണ് പഠനങ്ങളുമായി രംഗത്ത് വന്നത്.

അലിഗഡില്‍ പെണ്‍കുട്ടികള്‍ വഴിതെറ്റുന്നതിന് കാരണം മൊബൈല്‍ ഫോണ്‍ ഉപയോഗം; വിലക്കേര്‍പ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് ബിജെപി നേതാക്കള്‍

സ്‌കൂള്‍ വിദ്യാര്‍ത്ഥിനികളുടെ മൊബൈല്‍ ഫോണ്‍ ഉപയോഗം വിലക്കണമെന്ന വിവാദ പ്രസ്താവനയുമായി ഉത്തര്‍പ്രദേശിലെ രണ്ട് ബിജെപി നേതാക്കള്‍.

കോളെജ് പരിസരത്ത് തുപ്പുന്നതിന് വിദ്യാര്‍ത്ഥികള്‍ക്ക് വിലക്ക്

പൊതുസ്ഥലത്ത് തുപ്പുന്നത് തടയാന്‍ കേന്ദ്രസര്‍ക്കാര്‍ പുതിയ ബോധവല്‍ക്കരണവുമായി രംഗത്ത്. സര്‍ക്കാരിന്റെ സ്വപ്‌ന പദ്ധതിയായ സ്വച്ഛ്ഭാരത് അഭിയാന്‍ നേരിടുന്ന വെല്ലുവിളികളില്‍ ഒന്നാണ് പൊതുസ്ഥലത്ത് തുപ്പുന്നത്. ഇതിന് തടയാനാണ് പുതിയ നിര്‍ദ്ദേശ കേന്ദ്രം ആവിഷ്‌കരിച്ചിരിക്കുന്നത്.

വ്യാജ വാര്‍ത്തകള്‍ക്കെതിരെ പോരാട്ടവുമായി വിക്കിട്രിബ്യൂണ്‍

വ്യാജവാര്‍ത്തകള്‍ പരക്കുന്നത് തടയിടാനായി പുതിയ ഓണ്‍ലൈന്‍ മാധ്യമം തുടങ്ങാന്‍ തയ്യാറെടുക്കുകയാണ് വിക്കിപീഡിയ സഹസ്ഥാപകന്‍ ജിമ്മി വെയ്ല്‍സ്.

ഡല്‍ഹി മുനിസിപ്പല്‍ തെരഞ്ഞെടുപ്പില്‍ ബിജെപി വന്‍ വിജയത്തിലെത്തുമെന്ന് അഭിപ്രായ സര്‍വേകള്‍

ഡല്‍ഹി മുനിസിപ്പല്‍ തെരഞ്ഞെടുപ്പില്‍ ബിജെപി വന്‍ വിജയത്തിലെത്തുമെന്ന് അഭിപ്രായ സര്‍വേകള്‍. ഡല്‍ഹിയില്‍ അടുത്തിടെ നടന്ന ഉപതെരഞ്ഞെടുപ്പില്‍ വന്‍ മുന്നേറ്റം നടത്തിയ ബിജെപി, മുനിസിപ്പല്‍ തെരഞ്ഞെടുപ്പും തൂത്തുവാരുമെന്നാണ് വിവിധ സര്‍വേകള്‍ വ്യക്തമാക്കുന്നത്.

ഇത്രയും നല്ല കാര്യം ഷൂട്ട് ചെയ്യാനാണോ മേയര്‍ ജൂഡിന് പാര്‍ക്ക് വിട്ടുകൊടുക്കാത്തത്?; കുട്ടികളോടുള്ള ലൈംഗികാതിക്രമങ്ങള്‍ക്കെതിരെയുള്ള നിവിന്‍-ജൂഡിന്റെ ഹ്രസ്വചിത്രത്തിന് മികച്ച പ്രതികരണം

ഷൂട്ടിങിനായി സുഭാഷ് പാര്‍ക്ക് അനുവദിച്ച് നല്‍കണമെന്ന് കൊച്ചി മേയര്‍ സൗമിനി ജെയിനെ സന്ദര്‍ശിച്ചത് വന്‍വിവാദമായിരുന്നു. സ്ഥലം അനുവദിക്കാത്തതിന്റെ പേരില്‍ ജൂഡ് മോശമായി പെരുമാറിയെന്ന് പരാതിയുമായി മേയര്‍ രംഗത്തെത്തിയിരുന്നു. പിന്നീട് പരാതിയില്‍ കഴമ്പില്ലെന്ന് തെളിഞ്ഞു.

ഇന്ത്യക്ക് നാണക്കേടായി ഒരു അംഗീകാരം; മതവിദ്വേഷ പ്രവര്‍ത്തനങ്ങളുടെ ലോകറാങ്കിങ്ങില്‍ ഇന്ത്യ നാലാം സ്ഥാനത്ത്

മതവിദ്വേഷ പ്രവര്‍ത്തനങ്ങളുടെ ലോകറാങ്കിങ്ങില്‍ ഇന്ത്യക്ക് നാലാം സ്ഥാനം. സിറിയ, നൈജീരിയ, ഇറാഖ് എന്നീ രാജ്യങ്ങളാണ് ഇന്ത്യക്ക് മുന്നിലുള്ളത്. പ്യൂ റിസര്‍ച് സെന്റര്‍ എന്ന സ്വതന്ത്ര ഏജന്‍സിയുടെ പഠനത്തിലാണ് മതവിദ്വേഷത്തില്‍ ഇന്ത്യ നാലാം സ്ഥാനത്തെത്തിയത്. മതവിദ്വേഷത്തെ തുടര്‍ന്നുള്ള അക്രമങ്ങള്‍, ജനക്കൂട്ട അതിക്രമങ്ങള്‍, സാമുദായിക ലഹളകള്‍, മതഭീകരവാദ സംഘടനകള്‍, മതസംഘടനകളുടെ പ്രവര്‍ത്തനത്തെ അടിച്ചമര്‍ത്തല്‍, മതപരമായ വസ്ത്രധാരണം ‘ലംഘിക്കുന്നതിന്’ സ്ത്രീകള്‍ക്കെതിരായ ദ്രോഹം, മതപരിവര്‍ത്തനവുമായി ബന്ധപ്പെട്ട അക്രമങ്ങള്‍ തുടങ്ങിയ 13 കുറ്റകൃത്യങ്ങള്‍ പരിശോധിച്ചാണ് സാമൂഹിക വിദ്വേഷ സൂചിക തയാറാക്കിയത്.

മൂവായിരത്തോളം ഭൂപടങ്ങള്‍ അടങ്ങിയ വെബ്‌സൈറ്റ് തയ്യാര്‍; ഡൗണ്‍ലോഡ് ചെയ്യാന്‍ ആധാര്‍ നിര്‍ബന്ധം

പൊതുജനങ്ങള്‍ക്ക് ഉപയോഗിക്കാന്‍ സര്‍വെ ജനറല്‍ ഓഫ് ഇന്ത്യ മൂവായിരത്തോളം ഭൂപടങ്ങള്‍ അടങ്ങിയ വെബ്‌സൈറ്റ് തയ്യാറാക്കി. എന്നാല്‍, ആധാര്‍ ഉണ്ടെങ്കില്‍ മാത്രമേ ഇത് ഡൗണ്‍ലോഡ് ചെയ്യാന്‍ സാധിക്കുകയുള്ളൂ. ആധാര്‍ നമ്പര്‍ ഉപയോഗിച്ച് http:/soinakshe.uk.gov.in എന്ന പോര്‍ട്ടലില്‍ നിന്നും ഭൂപടങ്ങള്‍ ഡൗണ്‍ലോഡ് ചെയ്യാം. ഒരു ദിവസം ഒരാള്‍ക്ക് മൂന്ന് ഭൂപടങ്ങള്‍ വരെയാണ് ഡൗണ്‍ലോഡ് ചെയ്യാനാവുക.

Page 1 of 21 2