നീരവ് മോദിയുടെ ജ്വല്ലറിയുടെ ബ്രാന്‍ഡ് അംബാസഡര്‍ പദവിയില്‍ നിന്ന് പ്രിയങ്ക ചോപ്ര പിന്മാറി

Web Desk

സാമ്പത്തിക തട്ടിപ്പ് നടത്തി രാജ്യംവിട്ട വജ്ര വ്യാപാരി നീരവ് മോദിയുടെ ജ്വല്ലറിയുടെ ബ്രാന്‍ഡ് അംബാസഡര്‍ പദവിയില്‍ നിന്ന് ബോളിവുഡ് നടിയും മോഡലുമായ പ്രിയങ്ക ചോപ്ര പിന്മാറി. പരസ്യകരാറില്‍ നിന്ന് പിന്മാറാനുള്ള തീരുമാനം പ്രിയങ്ക ചോപ്രയുടെ വക്താവാണ് മാധ്യമങ്ങളെ അറിയിച്ചത്. ജ്വല്ലറിയുമായുള്ള പരസ്യകരാര്‍ റദ്ദാക്കുന്നത് സംബന്ധിച്ച് പ്രിയങ്ക ചോപ്ര കഴിഞ്ഞ ദിവസം നിയമവിദഗ്ധരുടെ ഉപദേശം തേടിയിരുന്നു.

എല്ലാ സ്ഥാപനങ്ങളിലും ഒരു മാനസികാരോഗ്യ വിദഗ്ദ്ധന്‍ ആവശ്യമാണ്: ദീപിക

എല്ലാ സ്ഥാപനങ്ങളിലും ഒരു മാനസികാരോഗ്യ വിദഗ്ദ്ധന്‍ ആവശ്യമാണെന്ന് ബോളിവുഡ് താരം ദീപിക പദുക്കോണ്‍. ഹൈദരാബാദില്‍ നടന്ന വേള്‍ഡ് കോണ്‍ഗ്രസ് ഓണ്‍ ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജിയില്‍ മാനസികാരോഗ്യത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് സംസാരിക്കുമ്പോഴായിരുന്നു താരം ഈ കാര്യം വ്യക്തമാക്കിയത്.

ഇങ്ങനെയൊന്നും ചെയ്യരുത്, കണ്‍ട്രോള്‍ പോകും; അമീഷയുടെ ഹോട്ട് ചിത്രങ്ങള്‍ക്ക് അറയ്ക്കുന്ന കമന്റുകളുമായി ആരാധകര്‍

അമീഷ ഇതിനൊരു മറുപടിയുമായി രംഗത്ത് വന്നിട്ടില്ല. പകരം ഫോട്ടോഷൂട്ടിന്റെ വീഡിയോ കൂടി ഇന്‍സ്റ്റാഗ്രാമിലൂടെ താരം പങ്കുവച്ചു.

ടൈഗര്‍ ഷ്രോഫിന്റെ ബാഗി 2 തെലുങ്ക് ചിത്രത്തിന്റെ കോപ്പി; ക്രെഡിറ്റ് പോലും നല്‍കിയില്ലെന്ന് ആരോപണം; തമിഴില്‍ നായികയായെത്തിയത് രമ്യാ നമ്പീശന്‍

ടൈഗര്‍ ഷ്രോഫ്, ദിഷ പട്ടാണി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി അഹമ്മദ് ഖാന്‍ ഒരുക്കിയ ബാഗി 2വിന്റെ ട്രെയിലര്‍ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. സസ്‌പെന്‍സ് -ആക്ഷന്‍ ത്രില്ലര്‍ ഗണത്തില്‍ ഉള്‍പ്പെടുന്ന ചിത്രം, 2016ല്‍ പുറത്തിറങ്ങിയ ക്ഷണം എന്ന തെലുങ്ക് ചിത്രത്തിന്റെ റീമേക്കാണ്. ഈ ചിത്രം തമിഴിലെത്തിയപ്പോള്‍ സിബിരാജ്, രമ്യാ നമ്പീശന്‍ എന്നിവരായിരുന്നു പ്രധാന വേഷം കൈകാര്യം ചെയ്തത്.

ജസ്റ്റിന്‍ ട്രൂഡോയ്ക്ക് ഗംഭീര സ്വീകരണം ഒരുക്കി ബോളിവുഡ് താരങ്ങള്‍; ചിത്രങ്ങള്‍

ഭാര്യ സോഫിയും മക്കളും ഇന്ത്യന്‍ രീതിയിലുള്ള വസ്ത്രമണിഞ്ഞാണ് ചടങ്ങിനെത്തിയത്. ക്രീം നിറത്തിലുള്ള സാരിയായിരുന്നു സോഫിയുടെ വേഷം. മകള്‍ എല്ല ലെഹംഗ ചോളിയും മകന്‍ കുര്‍ത്തയുമാണ് അണിഞ്ഞത്. ബോളിവുഡും കനേഡിയന്‍ ഫിലിം ഇന്‍ഡസ്ട്രിയും തമ്മിലുള്ള സഹകരണം മെച്ചപ്പെടുത്തുന്നതിനും പുതിയ മേഖലകള്‍ ചര്‍ച്ച ചെയ്യുന്നതിനുമായി വിളിച്ചുചേര്‍ത്ത ചടങ്ങിലാണ് ബോളിവുഡ് താരങ്ങള്‍ ട്രൂഡോയെ കാണാനെത്തിയത്.

നടുറോഡില്‍ പപ്പടം വിറ്റ് ഹൃത്വിക് റോഷന്‍; താരത്തെ അകറ്റിനിര്‍ത്തി ആരാധകര്‍; ചിത്രങ്ങള്‍ വൈറല്‍

സൂപ്പര്‍ 30ന്റെ കിടിലന്‍ ഫസ്റ്റ് ലുക്ക് പോസ്റ്ററിന് പിന്നാലെ ആരാധകരെ അമ്പരിപ്പിച്ച് ഹൃത്വിക് റോഷന്‍. ഇതുവരെ കാണാത്ത മേക്കോവറിലാണ് താരം. നടുറോഡില്‍ സൈക്കിളില്‍ പപ്പടം വില്‍ക്കുന്നയാളായി താരം എത്തിയിട്ടും ആരാധകര്‍ തിരിച്ചറിഞ്ഞില്ല. ജയ്പൂരിലെ തിരക്കുള്ള റോഡില്‍ വിയര്‍പ്പ് നിറഞ്ഞ ഷര്‍ട്ടുമിട്ടാണ് ഹൃത്വിക് സൈക്കിളില്‍ എത്തിയത്.

പ്രശസ്തിക്ക് വേണ്ടി ലൈംഗികതയ്ക്കു വഴങ്ങുന്ന നടിമാരുണ്ട്; ചിലരെ എനിക്ക് നേരിട്ടറിയാം; നിര്‍മ്മാതാവിന്റെ വെളിപ്പെടുത്തല്‍

സിനിമാ രംഗത്ത് നടിമാര്‍ നേരിടുന്ന ലൈംഗിക ചൂഷണത്തിന്റെ കഥകള്‍ പുറത്ത് വരുന്ന സാഹചര്യത്തില്‍ മറുവാദവുമായി പ്രശസ്ത ബോളിവുഡ് നിര്‍മ്മാതാവ് എക്താ കപൂര്‍. സിനിമരംഗത്തു നടിമാര്‍ ലൈംഗിക ചൂഷണത്തിന് വിധേയമാകുക മാത്രമല്ല പ്രശസ്തിക്കു വേണ്ടി ലൈംഗികതയ്ക്കു വഴങ്ങുന്നവരും ഉണ്ടെന്ന് എക്താ കപൂര്‍ പറഞ്ഞു.

തിരക്കേറിയ നഗരപ്രദേശത്ത് കറങ്ങി നടന്നിട്ടും ഈ സൂപ്പര്‍താരത്തെ ആരും തിരിച്ചറിഞ്ഞില്ല

നടന്മാരായും നടിമാരായാലും പൊതു ഇടങ്ങളില്‍ എത്തിയാല്‍ പിന്നെ ചുറ്റും ആരാധകരുടെ ബഹളമായിരിക്കും. ആരാധകര്‍ തിരിച്ചറിയാതിരിക്കാന്‍ താരങ്ങള്‍ ചിലപ്പോള്‍ മുഖം മറച്ച് എത്താറുണ്ട്. പെണ്‍കുട്ടികളുടെ ഇഷ്ട നടനായ രണ്‍ബീര്‍ കപൂറും ഈ മാര്‍ഗ്ഗമാണ് തിരഞ്ഞെടുത്തത്.

പ്രീതി സിന്റയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസ്; നെസ് വാഡിയയ്‌ക്കെതിരെ കുറ്റപത്രം സമര്‍പ്പിച്ചു

മുംബൈ: ബോളിവുഡ് നടി പ്രീതി സിന്റയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ മുന്‍ കാമുകനും വ്യവസായിയുമായ നെസ് വാഡയ്‌ക്കെതിരെ മുംബൈ സിറ്റി പൊലീസ് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചു. ഐപിസി 354, 506, 509 എന്നീ വകുപ്പുകളാണ് വാഡിയയ്‌ക്കെതിരെ ചുമത്തിയിരിക്കുന്നത്. 2014, മെയ് 30നാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. ഐപിഎല്‍ മത്സരത്തിനിടെ മുംബൈ വാങ്കഡെ സ്റ്റേഡിയത്തില്‍ വെച്ച് വാഡിയ തന്നോട് മോശം വാക്കുകള്‍ പറയുകയും മാനസികമായി പീഡിപ്പിക്കുകയും ചെയ്തുവെന്ന് പ്രീതി പരാതിപ്പെട്ടിരുന്നു. മുംബൈ മറൈന്‍ ഡ്രൈവ് പോലീസ് സ്‌റ്റേഷനിലാണ് […]

എന്റെ കൈ കൊണ്ട് ഒരെണ്ണം തന്നാല്‍ നിന്റെ താടിയെല്ല് പൊട്ടിപ്പോകും; ട്രോളന് സറീന്‍ ഖാന്റെ കലിപ്പ് മറുപടി (വീഡിയോ)

എന്റെ കൈയ്ക്ക് നിന്റെ മുഖത്തേക്കാള്‍ വലിപ്പമുണ്ട്. ഞാന്‍ നിനക്കിട്ട് ഒന്നു തന്നാല്‍ നിന്റെ താടിയെല്ല് പൊട്ടിപ്പോകുമെന്നായിരുന്നു’ തന്നെ ട്രോളിയ വ്യക്തിക്ക് സറീന്‍ നല്‍കിയ മറുപടി. എം ടിവിയുടെ ട്രോളിങ്ങിന് ഇരയായവരെയും ട്രോള്‍ ചെയ്യുന്നവരെയും ഒരുമിച്ചു പങ്കെടുപ്പിക്കുന്ന ‘ട്രോള്‍ പോലീസ്’ എന്ന പരിപാടിയിലായിരുന്നു സറീന്റെ പ്രതികരണം. തന്റെ പോസ്റ്റുകള്‍ക്ക് സ്ഥിരം മോശം കമന്റിടുകയും, അശ്ലീലം പറയുകയും ചെയ്യുന്ന യുവാവിനോട് കണക്ക് തീര്‍ക്കാനുള്ള അവസരമാണ് ഈ ചാനല്‍ പരിപാടിയിലൂടെ നടിക്ക് ലഭിച്ചത്.

Page 1 of 1441 2 3 4 5 6 144