സ്തനങ്ങളില്ലാത്ത നെഞ്ച് വിരിച്ച് അവരെത്തി; പ്രചോദനമേകാന്‍ (വീഡിയോ)

Web Desk

സ്തനങ്ങളില്ലെങ്കിലും തങ്ങള്‍ സ്ത്രീകളാണെന്നും അത് മറച്ച വെക്കാനുള്ളതോ അഭിമാന ക്ഷതം വരുത്തുന്നതോ അല്ലെന്നും റാമ്പില്‍ പങ്കെടുത്ത സ്ത്രീകള്‍ ശക്തമായി വിശ്വസിക്കുന്നു. യു കെ യിലും യു എസിലും എട്ടിലൊരു സ്ത്രീയെ ബ്രെസ്റ്റ് കാന്‍സര്‍ പിടികൂടുന്നുവെന്നാണ് കണക്കുകള്‍.

റാംപിലെ ചോക്ലേറ്റ് വസ്ത്രങ്ങള്‍(വീഡിയോ)

ഇത് ഒരു വേറിട്ട ഫാഷന്‍ ഷോ ആയിരുന്നു. ബ്രസല്‍സിലാണ് ചോക്ലേറ്റ് കൊണ്ടുള്ള വസ്ത്രങ്ങള്‍ ധരിച്ച് മോഡലുകള്‍ റാംപില്‍ ക്യാറ്റ് വാക്ക് നടത്തിയത്

ലാക്മി ഫാഷന്‍ വീക്കില്‍ ചുവടുവെച്ച് ബോളിവുഡ് സുന്ദരികള്‍; ചിത്രങ്ങള്‍

മുംബൈയില്‍ നടന്ന ലാക്മി ഫാഷന്‍ വീക്കില്‍ എത്തിയ ബോളിവുഡ് സുന്ദരികളെ കാണാം

ഇന്ത്യന്‍ ഫാഷന്‍ റാംപിലെത്തിയ ആദ്യ നേപ്പാളി ടാന്‍സ്‌ജെന്‍ഡര്‍ മോഡല്‍; ചിത്രങ്ങള്‍

നേപ്പാളില്‍ നിന്നുള്ള ട്രാന്‍സ്‌ജെന്‍ഡര്‍ ഫാഷന്‍ മോഡലാണ് അഞ്ജലി ലാമ. മുംബൈയില്‍ നടന്ന ലാക്‌മെ ഫാഷന്‍ വീക്കിന്റെ റാംപില്‍ ചുവടുവെച്ച് അഞ്ജലി പുതിയ ചരിത്രം കുറിച്ചു. ഇന്ത്യയില്‍ ഫാഷന്‍ റാംപിലെത്തുന്ന ആദ്യ നേപ്പാളി ട്രാന്‍സ്ജന്‍ഡര്‍ മോഡലാണ് ലാമ. ഇന്ത്യയെ ഏറെ ഇഷ്ടപ്പെടുന്ന ലാമ, മുംബൈയില്‍ തന്റെ ഫാഷന്‍ കരിയര്‍ കെട്ടിപ്പടുക്കാനുള്ള ആഗ്രഹത്തിലാണ്. ആദ്യമായാണ് ഒരു ട്രാന്‍സ്‌ജെന്‍ഡര്‍ മോഡല്‍ ലാക്‌മെ ഫാഷന്‍ വീക്കിലേക്ക് തിരഞ്ഞെടുക്കപ്പെടുന്നത് എന്നതിനാല്‍ തന്നെ അഞ്ജലി ലാമ അന്താരാഷ്ട്ര മാധ്യമങ്ങളുടെ തലക്കെട്ടുകളില്‍ നിറഞ്ഞു നില്‍ക്കുകയാണ് ഇപ്പോള്‍. നേപ്പാളിലെ […]

ഗായിക ബിയോണ്‍സെയുടെ ഗര്‍ഭകാല ഫോട്ടോഷൂട്ട് സോഷ്യല്‍ മീഡിയ കീഴടക്കുന്നു (ചിത്രങ്ങള്‍)

ഇന്‍സ്റ്റഗ്രാമില്‍ ഒരു ചിത്രം പോസ്റ്റ് ചെയ്തുകൊണ്ടാണ് ബിയോണ്‍സെ താനും ഭര്‍ത്താവ് ജെയ്‌സീയും ഇരട്ടക്കുട്ടികളുടെ മാതാപിതാക്കളാകാന്‍ പോകുന്നുവെന്ന് ലോകത്തെ അറിയിച്ചത്. ഇതിനുപിന്നാലെയാണ് അണ്ടര്‍വാട്ടര്‍ ഫോട്ടോഷൂട്ടിന്റെ വിഡിയോയും ജിഫ് ഫയല്‍ ഉള്‍പ്പെടെയുള്ള ചിത്രങ്ങളും പുറത്തുവിട്ടത്. 30 മിനുട്ടുകള്‍ക്കുള്ളില്‍ 14 ലക്ഷത്തോളം ലൈക്കുകളാണ് ഈ ഫോട്ടുകള്‍ നേടിയെടുത്ത്. എട്ടു മണിക്കൂര്‍ കൊണ്ട് അത് എഴുപത് ലക്ഷത്തോളമായി. ബിയോണ്‍സെയ്‌ക്കൊപ്പം മകള്‍ ബ്ലൂ ഐവിയും ചേര്‍ന്നു., അമ്മയുടെ വയറില്‍ ചുംബിക്കുന്ന, അവര്‍ക്ക് പൂ കൈമാറുന്ന കുഞ്ഞുമകളുടെ ചിത്രവും ലോകത്തിന്റെ വാത്സല്യം നേടി.

ഈരിസ് മിറ്റിന മിസ് യൂണിവേഴ്‌സ് (ചിത്രങ്ങള്‍)

ഇന്ത്യന്‍ സുന്ദരി ആദ്യ പതിമൂന്നില്‍ ഇടം നേടാനായില്ല. കെനിയ, ഇന്തോനേഷ്യ, മെക്‌സിക്കോ, പെറു, പനാമ, കൊളംബിയ, ഫിലിപ്പീന്‍സ്, കാനഡ, ബ്രസീല്‍, ഫ്രാന്‍സ്, ഹെയ്തി, തായ്‌ലന്‍ഡ്. യുഎസ്എ എന്നീ രാജ്യങ്ങളില്‍ നിന്നുള്ളവരാണ് അവസാന പതിമൂന്നില്‍ ഇടംപിടിച്ചത്.

മിസ് സൗത്ത് ഇന്ത്യ സൗന്ദര്യ മത്സരം 27ന് ആലപ്പുഴയില്‍

മത്സരത്തിന് മുന്നോടിയായി തിങ്കളാഴ്ച മോഡലുകള്‍ കൊച്ചിയിലെ ബ്യൂ മോണ്ട് ദി ഫേണ്‍ ഹോട്ടലില്‍ ഫോട്ടോഷൂട്ടിന് എത്തിയിരുന്നു. മിസ് സൗത്ത് ഇന്ത്യ വിജയിക്ക് ഒരു ലക്ഷം രൂപയും സെക്കന്റ് റണ്ണറപ്പിന് 40,000 രൂപയുമാണ് സമ്മാന തുകയായി ലഭിക്കുന്നത്.

വസ്ത്ര വിപണിയിലും ‘ചാര്‍ലി’ സൂപ്പര്‍ഹിറ്റാണ്

കണ്ടാല്‍ ചുരിദാറാണോ എന്ന് സംശയം തോന്നും പക്ഷേ ഷാള്‍ ഇല്ല. ചുരിദാറുപോലെ ഇറക്കം കൂടിയ കുര്‍ത്തയാണ്. കോളര്‍ നെക്ക് ചൂരിദാര്‍ കുര്‍ത്തയ്ക്കും സ്‌കേര്‍ട്ട് ധരിക്കാം. ഷോര്‍ട്ട് കുര്‍ത്തയുടെ അതേ നീളമാണ് ഇതിന്.പക്ഷെ സ്ലീവുകള്‍ പതിവിലും നീളം കൂടുതലായിരിക്കും. കൈ ഫുള്‍സ്ലീവ്, ഹാഫ് സ്ലീവ്, മെഗാ സ്ലീവ്, പഫ് സ്ലീവ് എന്നിങ്ങനെ വ്യത്യാസപ്പെട്ട് വരും.

ചെറുപ്പക്കാരികളായ മോഡലുകളെ പോലും കടത്തിവെട്ടും ഈ 61കാരി; നീന്തല്‍വസ്ത്ര ക്യാംപെയ്‌നില്‍ മോഡല്‍; വാര്‍ധക്യം ബാധിക്കാത്ത ശരീരസൗന്ദര്യത്തിന്റെ രഹസ്യം വെളിപ്പെടുത്തി യാസെമീന റോസി; ചിത്രങ്ങള്‍ കാണാം

നീന്തല്‍ വസ്ത്രങ്ങളുടെ മോഡലായി 61കാരി. കേട്ടാല്‍ വിശ്വാസം വരാത്തവര്‍ ഒരു പക്ഷെ കണ്ടാലും വിശ്വസിക്കണമെന്നില്ല. കാരണം പ്രായം 61 ആണെങ്കിലും വടിവൊത്ത ശരീര സൗന്ദര്യത്തിലൂടെ യാസെമീന റോസി ചെറുപ്പക്കാരികളായ മോഡലുകളെ പോലും കടത്തിവെട്ടും.

ഗോള്‍ഡന്‍ ഗ്ലോബില്‍ തിളങ്ങി പ്രിയങ്ക

റാഫ് ലോറെന്‍ ഡിസൈനില്‍ സ്വര്‍ണനിറത്തിലുള്ള ഗൗണ്‍ ധരിച്ച് പ്രിയങ്ക ഗോള്‍ഡന്‍ ഗ്ലോബിലേക്ക് എത്തിയത്. ലോറൈന്‍ ഷ്വാര്‍ട്‌സിന്റെ നെക്ക്‌ലേസും പെന്‍ഡന്റും കടും ചുവപ്പ് നിറത്തിലുള്ള ലിപ്സ്റ്റിക്കും പ്രിയങ്കയെ കൂടുതല്‍ മനോഹരിയാക്കി.

Page 1 of 111 2 3 4 5 6 11