വണ്ടര്‍ വുമണിന് വിലക്കേര്‍പ്പെടുത്തി തുനീഷ്യ

Web Desk

അല്‍ശാബ് പാര്‍ട്ടിയുടെ പരാതിയെ തുടര്‍ന്നാണ് വണ്ടര്‍ വുമണിന് തുനീഷ്യ കോടതി വിലക്കേര്‍പ്പെടുത്തിയത്. ഗാല്‍ ഗേഡറ്റ് രണ്ട് വര്‍ഷം ഇസ്രയേല്‍ സൈന്യത്തില്‍ സേവനമനുഷ്ഠിച്ചതും ഇസ്രയേലിന്റെ ഫലസ്തീന്‍ അധിനിവേശത്തെ ന്യായീകരിച്ച് ഫേസ്ബുക്കില്‍ പോസ്റ്റിട്ടതുമാണ് അല്‍ശാബിനെ പ്രകോപിപ്പിച്ചത്.

ക്രിസ്റ്റഫര്‍ നോളന്റെ ഡണ്‍കിര്‍ക്കിനെ പ്രശംസിച്ച് നിരൂപകര്‍

അതിശയപ്പെടുത്തുന്ന കാഴ്ച്ചാ അനുഭവം നല്‍കി നോളന്‍ പ്രേക്ഷകന് ചുറ്റിലും പേടിയും അരക്ഷിതാവസ്ഥയും സൃഷ്ടിക്കുകയാണ് ചെയ്തതെന്ന് അഞ്ചില്‍ അഞ്ച് സ്റ്റാറും നല്‍കി ഗാര്‍ഡിയന് വേണ്ടി പീറ്റര്‍ ബ്രാഡ്ഷാ നിരൂപിക്കുന്നു. പത്രമാധ്യമങ്ങള്‍ കൂടാതെ മിക്ക ഇംഗ്ലീഷ് വാരികകളും മറ്റ് ഓണ്‍ലൈന്‍ മാധ്യമങ്ങളും ചിത്രത്തിന് മുഴുവന്‍ മാര്‍ക്കും നല്‍കുന്നുണ്ട്.

ലിവിംഗ് ഡെഡിന്റെ സംവിധായകന്‍ ജോര്‍ജ് എറൊമേറോ അന്തരിച്ചു

1968ല്‍ പുറത്തിറങ്ങിയ ഹോളിവുഡ് സോംബി ചിത്രം നൈറ്റ് ഓഫ് ദ ലിവിംഗ് ഡെഡിന്റെ സംവിധായകനും സഹ എഴുത്തുകാരനുമാണ് റൊമേറോ. അടങ്ങാത്ത രക്തക്കൊതിയുമായി കഴിയുന്ന പ്രേതങ്ങളുടെ കഥ പറയുന്ന ‘സോംബി’ തുടര്‍ചിത്രങ്ങളുടെ തുടക്കമായിരുന്നു ലിവിംഗ് ഡെഡ്. കളക്ഷനുകള്‍ വാരിക്കൂട്ടിയ ചിത്രം അന്നത്തെ ബോക്‌സ്ഓഫീസ് ഹിറ്റായിരുന്നു.

സ്‌പൈഡര്‍മാന്‍ ഹോംകമിങ് ഇന്ത്യയില്‍ മാത്രം നേടിയത്

മികച്ച മൗത്ത് പബ്ലിസിറ്റി ലഭിക്കുന്ന ചിത്രത്തിന് അവസാന വാരാന്ത്യദിനമായ ഞായറാഴ്ച ശനിയാഴ്ചത്തേക്കാള്‍ മികച്ച കളക്ഷന്‍ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. എത്രതന്നെ നേടിയാലും ചിത്രം സ്പൈഡര്‍മാന്‍-3യുടെ പത്ത് വര്‍ഷം പഴക്കമുള്ള ഇന്ത്യന്‍ ഇനിഷ്യല്‍ ബോക്സ്ഓഫീസ് റെക്കോര്‍ഡ് തകര്‍ക്കുമെന്നും കരുതപ്പെടുന്നു.

സംവിധായകന്‍ ക്വന്റിന്‍ ടറന്റിനോ വിവാഹിതനാകുന്നു; വധു ഗായിക ഡാനിയേല പിക്ക്

2009ല്‍ ടറന്റിനോയുടെ ചിത്രമായ ഇന്‍ഗ്ലോറിയസ് ബാസ്റ്റാര്‍ഡ് എന്ന ചിത്രം പ്രൊമോട്ട് ചെയ്യുന്നതിനു വേണ്ടി ഇസ്രയേലില്‍ എത്തിയപ്പോഴായിരുന്നു ഡാനിയേല പിക്കിനെ കണ്ടുമുട്ടുന്നത്.

ജാക്കി ചാനും പിയേര്‍സ് ബ്രോസ്‌നനും ഒന്നിക്കുന്ന ദ് ഫോറിനര്‍

ഐറിഷ് തീവ്രവാദികളുടെ ബോംബ് ആക്രമണത്തില്‍ സ്വന്തം മകള്‍ നഷ്ടപ്പെടുന്ന അച്ഛന്റെ പ്രതികാരമാണ് ചിത്രത്തിന്റെ പ്രമേയം. ചിത്രം സെപ്റ്റംബര്‍ 30ന് തിയറ്ററുകളിലെത്തും.

കിം കര്‍ദാഷ്യാന്റെ ഒറ്റ രാത്രിക്ക് 64 കോടി വില പറഞ്ഞ് സൗദി രാജകുമാരന്‍

മുഹമ്മദ് ബിന്‍ സല്‍മാനും മോഡലും ടിവി താരവും ആയ കിം കര്‍ദാഷ്യാനും തമ്മില്‍ എന്ത് ബന്ധം? അതാണിപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ പ്രധാന ഗോസിപ്പ് ചര്‍ച്ച. പണ്ടൊരിക്കല്‍ ഒരു വാര്‍ത്താ സമ്മേളനത്തില്‍ മുഹമ്മദ് ബിന്‍ സല്‍മാന്‍ പറഞ്ഞ കാര്യമാണ് ഇപ്പോള്‍ വീണ്ടും കുത്തിപ്പൊക്കിയിരിക്കുന്നത്. കിം കര്‍ദാഷ്യാന്റെ ഒറ്റ രാത്രിക്ക് പറഞ്ഞ വില! എന്നാല്‍ മുഹമ്മദ് ബിന്‍ സല്‍മാന്‍ അല്ല ഇങ്ങനെ പറഞ്ഞത് എന്നും റിപ്പോര്‍ട്ടുകളുണ്ട്.

വായന പ്രോത്സാഹിപ്പിക്കാന്‍ എമ്മാ വാട്സണിന്റെ തന്ത്രം; പുസ്തങ്ങള്‍ നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഒളിപ്പിച്ച് കണ്ടെത്താനുള്ള ക്ലൂ നല്‍കി; ആരാധകര്‍ ഇപ്പോള്‍ പുസ്തകത്തിന്റെ പിന്നാലെയാണ്

കുറേയധികം പുസ്തകങ്ങള്‍ പാരിസിലെ വിവിധ ഇടങ്ങളിലായി അവര്‍ ഒളിപ്പിച്ചു വെച്ചു. എന്നിട്ടൊരു ട്വീറ്റും. നഗരത്തിന്റെ വിവിധയിടങ്ങളില്‍ ഞാന്‍ പുസ്തകം ഒളിപ്പിച്ചുവെച്ചിട്ടുണ്ട്. അത് കണ്ടെത്തി വായിച്ച് പിന്നീട് ഇഷ്ടമുള്ള ഇടങ്ങളില്‍ ഉപേക്ഷിക്കുക. തുടര്‍ന്ന് മറ്റുള്ളവര്‍ക്കും വായിക്കാന്‍ അവസരങ്ങള്‍ നല്‍കുക.

മൂന്ന് തവണ ഓസ്‌കര്‍ നേടിയ ഡാനിയല്‍ ഡെ ലൂവിസ് അഭിനയം നിര്‍ത്തുന്നു

മൈ ലെഫ്റ്റ് ഫൂട്ട്, ദെയര്‍ വില്‍ ബി ബ്ലഡ്, ലിങ്കണ്‍ എന്നീ സിനിമകളിലെ അഭിനയത്തിന് മികച്ച നടനുള്ള മൂന്ന് ഓസ്‌കര്‍ പുരസ്‌കാരം അദ്ദേഹം നേടിയിരുന്നു.

നിറവയറുമായി ഗ്രാമി വേദി കീഴടക്കിയ ബിയോണ്‍സിന് ഇരട്ടക്കുട്ടികള്‍

ഞായറാഴ്ച്ച തിരിച്ചറിയാത്ത ഒരു സ്ത്രീ ബോയ്, ഗേള്‍ എന്നെഴുതിയ ബലൂണുമായി ആശുപത്രിയിലേക്ക് പോകുന്നു എന്ന വിധത്തില്‍ ചിത്രം പുറത്തുവന്നിരുന്നു. ഇതോടെയാണ് പാപ്പരാസികള്‍ ബിയോണ്‍സിന്റെ പ്രസവ വിവരത്തിനായി പരക്കം പാഞ്ഞതും. ഗര്‍ഭകാലഘട്ടത്തെ ശരിക്കും ആഘോഷമാക്കിയാണ് ബിയോണ്‍സ് നേരത്തെ മാധ്യമങ്ങളില്‍ ഇടം പിടിച്ചത്. 2017 ഗ്രാമി പുരസ്‌കാര ചടങ്ങില്‍ ശ്രദ്ധാകേന്ദ്രമായിയിരുന്നു ഇവര്‍.

Page 1 of 381 2 3 4 5 6 38