ജെല്ലിക്കെട്ട് വിഷയത്തില്‍ തന്നെ അപമാനിച്ചതിന് മാപ്പ് പറയണം; പെറ്റയ്‌ക്കെതിരെ സൂര്യയുടെ വക്കീല്‍ നോട്ടീസ്

Web Desk

നോട്ടീസ് ലഭിച്ച് ഏഴ് ദിവസത്തിനുള്ളില്‍ രേഖാമൂലം ക്ഷമാപണം നടത്തണം. ക്ഷമാപണത്തിന്റെ പകര്‍പ്പ് മാധ്യമങ്ങള്‍ക്ക് നല്‍കണം. ഇതില്‍ വീഴ്ച വരുത്തിയാല്‍ നടപടിയെടുക്കുമെന്നും നോട്ടീസില്‍ മുന്നറിയിപ്പ് നല്‍കുന്നു.

പെറ്റയുടെ അവാര്‍ഡ് ഇപ്പോള്‍ അപമാനകരമായി തോന്നുന്നു; ഞാനതില്‍ ഖേദിക്കുന്നു: ധനുഷ്

കലാപ്രകടനത്തിനായി ഉപയോഗിക്കുന്ന മൃഗങ്ങളുടെ പട്ടികയില്‍ നിന്നും കാളകളെ ഒഴിവാക്കണമെന്നും ജെല്ലിക്കെട്ട് അനുവദിക്കണമെന്നും താരം പറഞ്ഞു. അനേകം ആരാധകരുള്ള താരം ഇപ്പോള്‍ ജെല്ലിക്കെട്ട് അനുകൂല പ്രതിഷേധത്തിന് ആഹ്വാനം ചെയ്ത തമിഴ്‌യുവതയുടെ ആരാധകനാണ്. തമിഴ്‌നാട്ടിലെ പരമ്പരാഗത കായിക വിനോദം അനുവദിക്കാനുള്ള നീക്കങ്ങളില്‍ മോദിയുടെ ഇടപെടലുകള്‍ വേണമെന്നും ധനുഷ് പറഞ്ഞു.

ഈ ചിത്രങ്ങള്‍ പറയും; ഇവരുടെ സൗഹൃദത്തെക്കുറിച്ച്

അടുത്തിടെ നടന്ന വികടന്‍ അവാര്‍ഡ് ചടങ്ങില്‍ ഇരു താരങ്ങളും എത്തിയിരുന്നു. നീണ്ട നാളുകള്‍ക്ക് ശേഷമാണ് രണ്ട് സൂപ്പര്‍താരങ്ങളും അവാര്‍ഡ് നിശയില്‍ പങ്കെടുക്കുന്നത്. ഇരുവരുടെയും ഫോട്ടോഷൂട്ട് നവമാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ്. ഈ ചിത്രങ്ങള്‍ ഇരുവരുടെയും സൗഹൃദത്തിന്റെ ആഴം തുറന്നുകാട്ടുകയാണ്.

സൂര്യയെ ഞെട്ടിച്ച് കേരളത്തിലെ വിജയ് ആരാധകന്‍; ഇളയദളപതിക്കുള്ള സ്‌നേഹ സമ്മാനം സൂര്യയെ ഏല്‍പ്പിച്ചു

തിരുവനന്തപുരം ക്ലാസിക് അവന്യൂ ഹോട്ടലില്‍ പത്ര സമ്മേളനം കഴിഞ്ഞ് സൂര്യ മടങ്ങുന്നതിനിടെയായിരുന്നു ഈ അപൂര്‍വ്വ ദൃശ്യം. കണ്ട് നിന്ന മാധ്യമ പ്രവര്‍ത്തകര്‍ക്കും സൂര്യയുടെ ആരാധകര്‍ക്കുമെല്ലാം ഈ രംഗം ഹൃദയ സ്പര്‍ശിയായിരുന്നു. അടുത്ത സുഹൃത്തുക്കള്‍ കൂടിയാണ് സൂര്യയും വിജയ്‌യും.

ജെല്ലിക്കെട്ട് വിവാദം: തൃഷയ്ക്ക് പിന്നാലെ വിശാലും ട്വിറ്റര്‍ അക്കൗണ്ട് ഉപേക്ഷിച്ചു

”മൃഗസംരക്ഷണ സംഘടന പെറ്റയെ അനുകൂലിക്കുന്നയാളോ അതിന്റെ ബ്രാന്റ് അംബാസിഡറോ അല്ല ഞാന്‍. പക്ഷേ അത്തരത്തിലാണ് പ്രചാരണം നടന്നത്. തമിഴ് സംസ്‌കാരത്തിന്റെ ഭാഗമാണ് ജെല്ലിക്കെട്ട്. അത് നടത്തേണ്ട രീതിയില്‍ നടത്തണമെന്ന പക്ഷക്കാരനാണ് ഞാന്‍.”

രജനി രാഷ്ട്രീയത്തില്‍ ഇറങ്ങിയാല്‍ ആദ്യം എതിര്‍ക്കുന്നത് ഞാനായിരിക്കും; നല്ല മനുഷ്യനാണെങ്കിലും അദ്ദേഹത്തിന്റെ അഭിപ്രായം ഗൗരവമായി എടുക്കാന്‍ സാധിക്കില്ല: ശരത് കുമാര്‍

അതേസമയം ശരത്കുമാറിന്റെ പ്രസ്താവന സാമൂഹിക മാധ്യമങ്ങളില്‍ രജനിയുടെ ആരാധകരെ ചൊടിപ്പിച്ചിട്ടുണ്ട്. തുടര്‍ന്ന് വിശദീകരണവുമായി എത്തിയിരിക്കുകയാണ് ശരത്കുമാര്‍ ഇപ്പോള്‍. ഒരു അഭിമുഖം നല്‍കിയാല്‍ സത്യങ്ങള്‍ പ്രസിദ്ധീകരിക്കണം. അതില്‍ പങ്കെടുത്തവര്‍ സത്യാവസ്ഥ റിപ്പോര്‍ട്ട് ചെയ്തപ്പോള്‍ അവിടെയില്ലാത്തവര്‍ അതിനെ വളച്ചൊടിച്ചു എന്നാണ് ശരത് കുമാര്‍ ട്വീറ്റ് ചെയ്തിരിക്കുന്നത്.

ബുള്ളറ്റ് സുന്ദരി ജ്യോതിക; ‘മകളിയര്‍ മട്ടു’മിന്റെ പുതിയ പോസ്റ്റര്‍ എത്തി

ഭാനുപ്രിയ, ഉര്‍വശി, ശരണ്യ പൊന്‍വര്‍ണന്‍, നാസര്‍ എന്നിവരാണ് ചിത്രത്തിലെ മറ്റുവേഷങ്ങള്‍ കൈകാര്യം ചെയ്യുന്നത്. വന്‍ താരനിര തന്നെയുണ്ട് ചിത്രത്തില്‍. ഫെബ്രുവരിയില്‍ ചിത്രം തീയറ്ററുകളിലെത്തും.

തൃഷയെ ആക്രമിക്കുന്നത് നിര്‍ത്തണം; ജെല്ലിക്കെട്ട് വിവാദത്തില്‍ തൃഷയെ പിന്തുണച്ച് കമല്‍ഹാസന്‍

എയ്ഡ്‌സ് ബാധിച്ച് താരം മരിച്ചുവെന്ന് പോസ്റ്ററുകള്‍ സോഷയ്ല്‍ മീഡിയയില്‍ വൈറലായിരുന്നു. തനിക്കെതിരായ സോഷ്യല്‍ മീഡിയയിലെ മോശം വാക്കുകള്‍ ഞെട്ടിച്ചുവെന്നാണ് തൃഷ പ്രതികരിച്ചത്.

ആറ്റ്‌ലി ചിത്രത്തില്‍ ലുക്ക് മാറ്റിപ്പിടിച്ച് വിജയ് (വീഡിയോ)

ചിത്രത്തില്‍ ജ്യോതിക വിജയ്‌യുടെ നായികയാകുമെന്നാണ് സൂചന. ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല. സമാന്ത പ്രഭുവും കാജല്‍ അഗര്‍വാളും സിനിമയില്‍ നായികമാരാണെന്നും റിപ്പോര്‍ട്ടുകളുണ്ട്.

ഗൗതം മേനോന്‍-വിക്രം ചിത്രത്തില്‍ നായികയായി അനു ഇമ്മാനുവല്‍

സ്വപ്‌ന സഞ്ചാരി എന്ന ചിത്രത്തില്‍ ജയറാമിന്റെയും സംവൃത സുനിലിന്റെയും മകളായി അഭിനയിച്ചിരുന്നു. നിര്‍മാതാവ് തങ്കച്ചന്‍ ഇമ്മാനുവലിന്റെ മകളാണ് അനു ഇമ്മാനുവല്‍. സ്വപ്‌ന സഞ്ചാരി എന്ന ആദ്യ ചിത്രത്തിന് ശേഷം അനു പഠനത്തിന് വേണ്ടി വെള്ളിത്തിരയില്‍ നിന്നും വിട്ടു നില്‍ക്കുകയായിരുന്നു.

Page 1 of 411 2 3 4 5 6 41