ട്വിസ്‌റ്റോട് ട്വിസ്റ്റ്; ഒരു വെറൈറ്റി പടം ‘വിക്രം വേദ’; യഥാര്‍ഥ സിനിമാപ്രേമി തീര്‍ച്ചയായും കണ്ടിരിക്കേണ്ട ചിത്രം

Jisha Balan

ത്രില്ലര്‍ മൂഡിലേക്ക് പിടിച്ചിടും വിധമുള്ള പശ്ചാത്തല സംഗീതമാണ് സാം ചിത്രത്തിനായി ഒരുക്കിയിരിക്കുന്നത്. കണ്ണുംനട്ടിരിക്കാന്‍ പ്രേരിപ്പിക്കും വിധം കളര്‍ടോണില്‍ വരെ പുതുമകള്‍ കൊണ്ടുവരാന്‍ ക്യാമാറാമാന്‍ പി.എസ്.വിനോദും തുനിഞ്ഞപ്പോള്‍ ഗ്യാംഗ്സ്റ്റര്‍ മൂവി ജോറായി.

കത്താത്ത ‘ട്യൂബ് ലൈറ്റു’മായി സല്‍മാന്‍ ഖാന്‍; ആരാധകര്‍ നിരാശയില്‍

ബജ്രംഗി ഭായിജാന്‍ എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിന് ശേഷം കബീര്‍ ഖാനും സല്‍മാനും ഒന്നിച്ച ചിത്രം കൂടിയാണ് ട്യൂബ് ലൈറ്റ്. 1962ലെ ഇന്ത്യ-ചൈന യുദ്ധത്തിന്റെ പശ്ചാത്തലത്തിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത്.

ബാഹുബലി അതിഗംഭീരമല്ല, അതുക്കും മേലെ; ഒന്നാം ഭാഗമൊന്നും ഒന്നുമല്ല; റിവ്യു വായിക്കാം

മഹിഷ്മതി സാമ്രാജ്യത്തിലെ ഉള്‍പ്പോരിന്റെ ചിത്രം വരച്ചാണ് ഒന്നാം ഭാഗത്തിന് തുടക്കമാവുന്നത്. അനുഷ്‌ക്ക ഷെട്ടി അവതരിപ്പിച്ച ദേവസേന എങ്ങനെ ചങ്ങലയിലായി എന്നതിന്റെ ഉത്തര രണ്ടാം പകുതിയില്‍ തരുന്നു.

ബാഹുബലി രണ്ടാം ഭാഗം അത്യുജ്ജ്വലം; ഓരോ സെക്കന്റുകളും പ്രേക്ഷകരെ വിസ്മയിപ്പിക്കുന്നു; ആദ്യ റിവ്യൂ വായിക്കാം

ഇന്ത്യന്‍ സിനിമയിലെ മാത്രമല്ല ലോക ക്ലാസിക്ക് സിനിമകളില്‍ ഒന്നായിരിക്കും ബാഹുബലി എന്നാണ് നിരൂപകന്‍ പറയുന്നത്. ഇന്ത്യയിലെ റിലീസിനേക്കാളും ഒരു ദിവസം മുന്നേയാണ് ഗള്‍ഫ് രാജ്യങ്ങളില്‍ റിലീസ് ചെയ്യുന്നത്. ആദ്യ ഭാഗത്തിലെ തിരക്കഥയേക്കാളും ഒരു പാട് മികച്ചതാണ് രണ്ടാം ഭാഗത്തിലെ തിരക്കഥ എന്നാണ് നിരൂപകന്‍ കുറിക്കുന്നത്. ചിത്രത്തിലെ ശബ്ദമിശ്രണവും, ഗ്രാഫിക്‌സുകളും ഒന്നിനൊന്ന് മെച്ചമെന്നാണ് നിരൂപകന്‍ അവകാശപ്പെടുന്നത്.

സമകാലീന രാഷ്ട്രീയത്തെ പരിഹസിക്കല്‍; പഴയകാല രാഷ്ട്രീയ നിലപാടുകളെ വാനോളം പുകഴ്ത്തല്‍; സഖാവ് റിവ്യൂ

പേരില്‍ നിന്ന് തന്നെ മനസ്സിലാക്കാം കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയെക്കുറിച്ചാണ് സിനിമ സംസാരിക്കുന്നതെന്ന്. സഖാവ് കൃഷ്ണന്‍, സഖാവ് കൃഷ്ണകുമാര്‍ ഈ രണ്ടു തലമുറകളില്‍പ്പെട്ട രാഷ്ട്രീയ നേതാക്കള്‍ തമ്മിലുള്ള താരതമ്യമാണ് ഒരു തരത്തില്‍ പറഞ്ഞാല്‍ ഈ സിനിമ. ഈ രണ്ടു വേഷത്തിലും അഭിനയിച്ചിരിക്കുന്നത് നിവിന്‍ പോളി തന്നെ. കൃഷ്ണന്‍ യഥാര്‍ഥ കമ്മ്യൂണിസ്റ്റാണെങ്കില്‍ തട്ടിപ്പ് രാഷ്ട്രീയക്കാരനാണ് കൃഷ്ണകുമാര്‍.

ഉസാര്‍ക്ക് നാരങ്ങ, കുശാല്‍ക്ക് മുന്തിരിങ്ങ; പുത്തന്‍പണം ജോറാണ്

നര്‍മവും ചെറിയ ട്വിസ്റ്റും നിറഞ്ഞ ആദ്യപകുതി ത്രില്ലടിപ്പ് മുന്നോട്ട് കൊണ്ടുപോകും. രണ്ടാം പകുതിയില്‍ അല്‍പം വേഗത കുറവുണ്ടെങ്കിലും ക്ലൈമാക്‌സില്‍ മമ്മൂട്ടിയുടെ മിന്നുന്ന പ്രകടനം ഇതിനെയൊക്കെ മറികടക്കുന്നു. (ക്ലൈമാക്‌സിലെ സംഘട്ടന രംഗത്തിലെ ഷേണായിയുടെ പറന്നടിക്കല്‍ അല്‍പ്പം കൂടിപ്പോയെന്ന് തോന്നുന്നു).

മനസ്സ് കീഴടക്കാന്‍ ഡേവിഡ് നൈനാന്‍ എത്തി; പ്രേക്ഷക പ്രതികരണം

മമ്മൂട്ടിയെ നായകനാക്കി നവാഗതനായ ഹനീഫ് അദേനി സംവിധാനം ചെയ്യുന്ന ചിത്രമാണ് ദി ഗ്രേറ്റ്ഫാദര്‍. ട്രെയിലറുകള്‍ നല്‍കിയ സൂചന അനുസരിച്ച് ഒരു ത്രില്ലര്‍ തന്നെയാണ് ചിത്രം. സസ്പെന്‍സോടെ തന്നെയാണ് ചിത്രത്തിന്റെ തുടക്കം. ചടുലവും സ്‌റ്റൈലിഷുമായ ഷോട്ടുകളാണ് ഓരോന്നും. മമ്മൂട്ടിയുടെ ഭാര്യവേഷം സ്‌നേഹയാണ് ചെയ്തിരിക്കുന്നത്. ഡേവിഡേ നൈനാന്‍ എന്ന ബോഡി ബില്‍ഡറിന്റെ ജീവിതത്തില്‍ ഉണ്ടാകുന്ന അപ്രതീക്ഷിത സംഭവത്തിലൂടെയാണ് കഥ മുന്നോട്ട് പോകുന്നത്. കേരളത്തില്‍ 202 തീയറ്ററുകളിലും മറ്റ് സംസ്ഥാനങ്ങളിലെ പ്രധാന കേന്ദ്രങ്ങളില്‍ നൂറ്റന്‍പതോളം സ്‌ക്രീനുകളിലുമാണ് ചിത്രം ഇന്നുമുതല്‍ പ്രദര്‍ശനം ആരംഭിക്കുന്നത്. […]

ജോമോന്റെ സുവിശേഷങ്ങള്‍; പ്രതികരണം എത്തി

മുകേഷ് ആണ് ദുല്‍ഖറിന്റെ അച്ഛനായി അഭിനയിക്കുന്നത്. ഇവര്‍ തമ്മിലുള്ള കോംപിനേഷന്‍ രംഗങ്ങള്‍ ആയിരിക്കും സിനിമയുടെ പ്രധാനആകര്‍ഷണം. ഇതാദ്യമായാണ് ദുല്‍ഖറും മുകേഷും ഒരു സിനിമയില്‍ ഒന്നിച്ച് അഭിനയിക്കുന്നതും. അനുപമ പരമേശ്വരന്‍, ഐശ്വര്യ രാജേഷ് എന്നിവരാണ് ചിത്രത്തിലെ നായികമാര്‍.

ട്രിപ്പിള്‍ എക്‌സ്: ‘തിയറ്ററില്‍ പോയി സിനിമ കാണണം’ എന്ന് നിര്‍ബന്ധമുള്ളവര്‍ മാത്രം ടിക്കറ്റെടുക്കാം

മിലിട്ടറി ഉപഗ്രഹങ്ങളെ നിയന്ത്രിച്ച് സ്‌ഫോടനങ്ങള്‍ ഉണ്ടാക്കുന്ന യന്ത്രം തീവ്രവാദികളുടെ കയ്യില്‍നിന്ന് വീണ്ടെടുക്കുക എന്ന ലക്ഷ്യത്തിനു വേണ്ടി നിയോഗിക്കപ്പെടുന്ന നായകനും വിഭിന്ന കഴിവുകളുള്ള കൂട്ടാളികളും നടത്തുന്ന യാത്രകളും, നേരിടേണ്ടി വരുന്ന പോരാട്ടങ്ങളുമാണ് ചിത്രത്തിന്റെ ഇതിവൃത്തം.

ഭൈരവ: ഇത്തവണ അണ്ണന്‍ രക്ഷിക്കാനെത്തിയത് വിദ്യാഭ്യാസ മേഖലയെ (റിവ്യൂ)

ആദ്യ പകുതിയില്‍ കോമഡിയും റൊമാന്‍സും മാത്രം, പിന്നെ ഒരു 20 മിനിട്ട് നീണ്ടു നില്‍ക്കുന്ന ഫ്‌ളാഷ്ബാക്കും. രണ്ടാം പകുതി വിജയ്ക്ക് വേണ്ടി മാത്രമുള്ളതാണ്. ഫാന്‍സിനെ സംതൃപ്തിപ്പെടുത്തുന്ന മികച്ചൊരു എന്റര്‍ടൈന്‍മെന്റാണ് ഭൈരവ.

Page 1 of 21 2