ഞാന്‍ രാമലീല കാണും, അത് തീര്‍ച്ച: വിനീത് ശ്രീനിവാസന്‍

Web Desk

ദിലീപിന്റെ ‘രാമലീല’ എന്ന സിനിമ പ്രദര്‍ശിപ്പിക്കാനുദ്ദേശിക്കുന്ന തിയേറ്ററുകള്‍ തകര്‍ക്കണമെന്ന ചലച്ചിത്ര അക്കാദമി എക്‌സിക്യൂട്ടീവ് അംഗം ജി.പി.രാമചന്ദ്രന്റെ പ്രസ്താവന വിവാദങ്ങള്‍ക്ക് ഇടയാക്കിയിരുന്നു. ഈ വിഷയത്തില്‍ നടന്‍ ജോയ് മാത്യു ഉള്‍പ്പെടെയുള്ളവര്‍ സിനിമയെ പിന്തുണച്ച് രംഗത്തെത്തുകയും ചെയ്തു. ഇപ്പോഴിതാ രാമലീല താന്‍ തിയേറ്ററില്‍ തന്നെ പോയി കാണുമെന്ന് ഉറക്കെ പ്രഖ്യാപിക്കുകയാണ് സംവിധായകനും നടനുമായ വിനീത് ശ്രീനിവാസന്‍.

യേശുദാസിന് പത്മനാഭസ്വാമിയെ ദര്‍ശിക്കാം; ഭാര്യയ്ക്ക് പ്രവേശിക്കണമെങ്കില്‍ സത്യവാങ്മൂലം നല്‍കണം; പ്രഭാ യേശുദാസിന്റെ ക്ഷേത്ര പ്രവേശനത്തില്‍ തീരുമാനമെടുക്കാതെ ക്ഷേത്ര ഭരണ സമിതി; ഗാനഗന്ധര്‍വന് പത്മനാഭശതകം ആലപിക്കാം

ക്ഷേത്രത്തിന്റെ ഭരണഘടന അനുസരിച്ചുള്ള ദര്‍ശനം മാത്രമേ അനുവദിക്കൂ. പത്നി ഉള്‍പ്പെടെയുള്ളവരെ യേശുദാസിനൊപ്പം ക്ഷേത്രത്തിനുള്ളില്‍ പ്രവേശിപ്പിക്കണോ എന്നുള്ള കാര്യത്തിലും പിന്നീടു തീരുമാനമെടുക്കാനാണു യോഗത്തിലുണ്ടായ ധാരണ. എന്നാല്‍ ക്ഷേത്ര ദര്‍ശനത്തിന് യേശുദാസിന് എല്ലാ സൗകര്യവും ഒരുക്കും. ഭരണസമിതിയുടെ അനുവാദം ലഭിച്ച സ്ഥിതിക്ക് ദര്‍ശനം നടത്തുന്ന തീയതി യേശുദാസിനു തീരുമാനിക്കാം. സൂര്യ ഫെസ്റ്റിവലിനു മുന്നോടിയായി തലസ്ഥാനത്തെത്തുന്ന യേശുദാസ് ഇതിനടുത്ത ദിവസങ്ങളില്‍ ദര്‍ശനം നടത്തുമെന്നാണു സൂചന.

ദിലീപിന്റെ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് തന്നെ പരിഗണിക്കും

നടി ആക്രമിക്കപ്പെട്ട കേസില്‍ ദീലീപിന്റെ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് തന്നെ പരിഗണിക്കും. ഉച്ചയ്ക്ക് 1.45നാണ് ഹര്‍ജി പരിഗണിക്കുന്നത്. ജസ്റ്റിസ് സുനില്‍ തോമസിന്റെ ബെഞ്ചാണ് ഹര്‍ജി പരിഗണിക്കുന്നത്

ഉടുതുണിയില്ലാതെ വീട്ടില്‍ കുടിച്ചു ബഹളമുണ്ടാക്കിയ അടൂര്‍ഭാസിയുടെ കഥ കെപിഎസി ലളിതയെ ഓര്‍മിപ്പിച്ച് ദീപ നിശാന്ത്; ‘സിനിമയില്‍ കൊള്ളാവുന്ന പെമ്പിള്ളേര്‍ക്ക് ഒരു ചൂഷണവുമില്ല’ എന്ന നടിയുടെ വാക്കുകള്‍ക്ക് വിമര്‍ശനം

മുതിര്‍ന്ന നടി കെപിഎസി ലളിത ജയലില്‍ ദിലീപിനെ സന്ദര്‍ശിച്ചതിനെ വിമര്‍ശിച്ച് അധ്യാപികയും എഴുത്തുകാരിയുമായ ദീപ നിശാന്ത്. തന്റെ ആത്മകഥയില്‍ തന്നെ പിന്തുടര്‍ന്ന് ഉപദ്രവിച്ച നടന്‍ അടൂര്‍ ഭാസിയെക്കുറിച്ച് ദേഷ്യത്തോടെയും വെറുപ്പോടെയും വിമര്‍ശിച്ച കെപിഎസി ലളിത, നടിയെ ആക്രമിച്ച കേസില്‍ ജയിലില്‍ കഴിയുന്ന ദിലീപിനെ കാണാന്‍ പോയത് ശരിയായില്ലെന്ന് ദീപ നിശാന്ത് തന്റെ ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെ വ്യക്തമാക്കി. കെ.പി.എ.സി.ലളിത എന്ന വ്യക്തിക്ക് ആരെ വേണമെങ്കിലും സന്ദര്‍ശിക്കാം.ആശ്വസിപ്പിക്കാം..പക്ഷേ കേരള സംഗീതനാടക അക്കാദമി അധ്യക്ഷയായ ശ്രീമതി കെ.പി.എ. സി.ലളിത സര്‍ക്കാര്‍ സംവിധാനത്തിന്റെ […]

ദിലീപ് ഇന്ന് ഹൈക്കോടതിയില്‍ വീണ്ടും ജാമ്യാപേക്ഷ നല്‍കും

സോപാധിക ജാമ്യം ലഭിക്കാനുള്ള സാഹചര്യമായിട്ടില്ലെന്നു കോടതി വിലയിരുത്തിയിരുന്നു. പ്രതിക്കെതിരെ അതീവ ഗുരുതരമായ കുറ്റമാണ് ആരോപിച്ചിരിക്കുന്നത്. ഈ സാഹചര്യത്തില്‍ ജാമ്യം അനുവദിക്കാനാവില്ലെന്നു മജിസ്‌ട്രേട്ട് കോടതി ചൂണ്ടിക്കാട്ടി.

‘ ദിലീപ് മകന്റെ സ്ഥാനത്ത്; വ്യക്തിപരമായി ദിലീപിനെ കാണാന്‍ പാടില്ലെന്ന് പറയാന്‍ ആര്‍ക്കും അവകാശമില്ല’; ജയില്‍ സന്ദര്‍ശന വിവാദത്തില്‍ വിശദീകരണവുമായി കെപിഎസി ലളിത

ദിലീപ് മകന്റെ സ്ഥാനത്താണ്; വ്യക്തിപരമായി ദിലീപിനെ കാണാന്‍ പാടില്ലെന്ന് പറയാന്‍ ആര്‍ക്കും അവകാശമില്ല; ജയില്‍ സന്ദര്‍ശന വിവാദത്തില്‍ വിശദീകരണവുമായി കെപിഎസി ലളിത

യേശുദാസിന് ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തില്‍ പ്രവേശിക്കാന്‍ അനുമതി

ഗായകന്‍ കെ.ജെ. യേശുദാസിന് ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തില്‍ പ്രവേശിക്കാന്‍ ഭരണസമിതിയുടെ അനുമതി. ഹിന്ദുമത വിശ്വാസിയാണെന്ന യേശുദാസിന്റെ സത്യവാങ്മൂലം ഭരണസമിതി യോഗം അംഗീകരിച്ചു. നവരാത്രി ഉല്‍സവത്തോടനുബന്ധിച്ച് അദ്ദേഹം ക്ഷേത്രത്തില്‍ പത്മനാഭശതകം ആലപിക്കാനെത്തുമെന്നാണ് കരുതുന്നത്.

നാദിര്‍ഷ എല്ലാ വിവരങ്ങളും പറയുന്നില്ലെന്ന് പൊലീസ്; നിലവില്‍ കാവ്യയെ പ്രതി ചേര്‍ത്തിട്ടില്ലെന്ന് പ്രോസിക്യൂഷന്‍

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ നടനും സംവിധായകനുമായ നാദിര്‍ഷയുടെ മൊഴി വിശദമായി പരിശോധിക്കുമെന്ന് പൊലീസ്. ചോദ്യം ചെയ്യലില്‍ നാദിര്‍ഷ എല്ലാ വിവരങ്ങളും പറയുന്നില്ല. പല വിവരങ്ങളും നാദിര്‍ഷ ഒളിച്ചുവെക്കുകയാണെന്നും പൊലീസ് പറഞ്ഞു. ആരോഗ്യ പ്രശ്‌നങ്ങള്‍ ഉള്ളതിനാല്‍ ചോദ്യം ചെയ്യാന്‍ പരിമിതികളുണ്ടെന്നും പൊലീസ് പറഞ്ഞു. പൊലീസ് ഹൈക്കോടതിയില്‍ നല്‍കിയ റിപ്പോര്‍ട്ടിലാണ് ഇക്കാര്യങ്ങള്‍ സൂചിപ്പിച്ചിരിക്കുന്നത്. നാദിര്‍ഷയുടെ മുന്‍കൂര്‍ ജാമ്യഹര്‍ജി പരിഗണിക്കുന്നത് അടുത്ത തിങ്കളാഴ്ച്ചത്തേക്ക് മാറ്റിയിരിക്കുകയാണ്. അതേസമയം കേസില്‍ കാവ്യ മാധവനെ നിലവില്‍ പ്രതിചേര്‍ത്തിട്ടില്ലെന്ന് പ്രോസിക്യൂഷന്‍ അറിയിച്ചു.കേസില്‍ സാക്ഷിയാണോ എന്ന കാര്യം […]

കെപിഎസി ലളിത ദിലീപിനെ സന്ദര്‍ശിച്ചതോടെ വെട്ടിലായത് സിപിഐഎം

ഇരയ്ക്കു പകരം വേട്ടക്കാര്‍ക്കൊപ്പമാണു ലളിത നിന്നതെന്ന സമൂഹ്യ മാധ്യമ പ്രചരവും പാര്‍ട്ടിക്കു തലവേദനയുണ്ടാക്കുന്നു. പാര്‍ട്ടി അനുഭാവികള്‍ പോലും ഇത്തരം സന്ദേശങ്ങള്‍ ഗ്രൂപ്പൂകളില്‍ ഷെയര്‍ ചെയ്യുന്നു. വടക്കാഞ്ചേരിയില്‍ സിപിഐഎം നേതാവ് പീഡനക്കേസില്‍ പ്രതിയായപ്പോള്‍ പാര്‍ട്ടി അദ്ദേഹത്തെ പുറത്താക്കിയാണു തടി രക്ഷിച്ചത്.

സംഭവ ദിവസം രമ്യാ നമ്പീശന്റെ വീട്ടിലേക്ക് ദിലീപ് വിളിച്ചു; ക്വട്ടേഷന്‍ നല്‍കിയ ആള്‍ നിങ്ങളെ വിളിക്കുമെന്ന് പള്‍സര്‍ പറഞ്ഞിരുന്നു; രമ്യയുടെ വീട്ടില്‍ നടന്‍ വിളിച്ചത് വെറുതെ അല്ലെന്ന് തെളിവുകളോടെ പൊലീസ്; നടി ആക്രമിക്കപ്പെട്ട ദിവസം പനി പിടിച്ച് കിടപ്പിലായിരുന്നുവെന്ന മൊഴിയും വിനയായി; ആ ദിവസം നടന്റെ ഫോണ്‍വിളികള്‍ നീണ്ടത് പന്ത്രണ്ടര വരെ

സംഭവം നടന്ന ദിവസം രാത്രി രമ്യാ നമ്പീശന്റെ വീട്ടിലെ ലാന്റ് ഫോണിലേക്ക് ദിലീപിന്റെ വീട്ടിലെ ലാന്റ് ലൈനില്‍ നിന്നും കോള്‍ പോയിരുന്നു. ഇത് എന്തിന് വേണ്ടിയാണെന്നോ ആരാണ് വിളിച്ചതെന്നോ ദിലീപ് കൃത്യമായ മറുപടി നല്‍കിയിട്ടില്ല. ആക്രമിക്കപ്പെട്ട നടിയുടെ അടുത്ത സുഹൃത്തായ രമ്യയുടെ വീട്ടിലേക്ക് വിളിച്ചത് വെറുതേയല്ലെന്ന് തെളിവുകള്‍ നിരത്തി പൊലീസ് സമര്‍പ്പിച്ചു. പനിയായതിനാല്‍ വിശ്രമിച്ചെന്ന് പറഞ്ഞ അന്ന് രാത്രി പന്ത്രണ്ടര ദിലീപ് പലരുമായും ഫോണില്‍ സംസാരിച്ചു. പനികാരണം വിശ്രമിക്കുന്ന ആളാണോ പാതിരാത്രി വരെ പലരുമായും ഫോണില്‍ സംസാരിച്ചതെന്ന ചോദ്യത്തിനും ദിലീപിന് ഉത്തരമില്ല.

Page 1 of 3971 2 3 4 5 6 397