കേരളത്തിന്റെ കിരീട ജേതാക്കള്‍ ഇന്ന് നാട്ടിലെത്തും:ആദ്യ സ്വീകരണം കണ്ണൂരില്‍

Web Desk

ദേശീയ സീനിയര്‍ സ്‌കൂള്‍ അത്‌ലറ്റിക് മീറ്റില്‍ കിരീടം സ്വന്തമാക്കിയ കേരള ടീം ഇന്ന് നാട്ടില്‍ തിരിച്ചെത്തും. പുണെയിലെ മലയാളി അസോസിയേഷന്റെ സ്വീകരണം ഏറ്റുവാങ്ങിയ ശേഷം നാട്ടിലേക്ക് തിരിക്കുന്ന ടീമിന് കണ്ണൂരില്‍ സ്വീകരണം ഒരുക്കിയിട്ടുണ്ട്.

ദേശീയ സ്‌കൂള്‍ കായികമേള: കേരളത്തിന് കിരീടം

ദേശീയ സ്‌കൂള്‍ കായികമേളയില്‍ കേരളത്തിന് കിരീടം. 58 പോയിന്റുമായി രണ്ടാം സ്ഥാനത്ത് തമിഴ്‌നാടാണ് ഉള്ളത്. 11 സ്വര്‍ണവും 12 വെള്ളിയും ഏഴ് വെങ്കലവും ഉള്‍പ്പെടെ 114 പോയിന്റ് നേടിയാണ് കേരളം കിരീടത്തിന് അര്‍ഹമായത്

ദേശീയ സ്‌കൂള്‍ കായികമേള: കേരളത്തിന്റെ സി.അബിതയ്ക്ക് രണ്ടാം സ്വര്‍ണം

പെണ്‍കുട്ടികളുടെ 800 മീറ്ററില്‍ കേരളത്തിന്റെ സി അബിതയ്ക്ക് സ്വര്‍ണം. പുണെയില്‍ നടക്കുന്ന ദേശീയ സ്‌കൂള്‍ കായികമേളയില്‍ അബിത നേടുന്ന രണ്ടാം സ്വര്‍ണമാണിത്.ഇരട്ട സ്വര്‍ണത്തോടെ കായികമേളയില്‍ നിന്ന് വിട പറയുന്നതില്‍ സന്തോഷമെന്ന് അബിത പ്രതികരിച്ചു.

ദേശീയ സ്‌കൂള്‍ സീനിയര്‍ അത്‌ലറ്റിക് മീറ്റ് ഇന്ന് സമാപിക്കും; പോയിന്റ് പട്ടികയില്‍ കേരളം ഒന്നാമത്

പൂണെയില്‍ നടക്കുന്ന ദേശീയ സ്‌കൂള്‍ സീനിയര്‍ അത്‌ലറ്റിക് മീറ്റ് ഇന്ന് സമാപിക്കും. നിലവില്‍ പോയിന്റ് പട്ടികയില്‍ കേരളമാണ് ഒന്നാംസ്ഥാനത്ത്. ഇന്ന് നടക്കുന്ന 12 മത്സരങ്ങളില്‍ പലതിലും കേരളത്തിന് മെഡല്‍ പ്രതീക്ഷയുണ്ട്.

ദേശീയ സ്‌കൂള്‍ മീറ്റ്: കേരളത്തിന് രണ്ട് സ്വര്‍ണം

ദേശീയ സീനിയര്‍ സ്‌കൂള്‍ അത്‌ലറ്റിക് മീറ്റില്‍ കേരളത്തിന് രണ്ട് സ്വര്‍ണം. ട്രിപ്പിള്‍ ജമ്പില്‍ ലിസ്ബത്ത് കരോളിനാണ് കേരളത്തിന് ആദ്യ സ്വര്‍ണം സമ്മാനിച്ചത്. കോഴിക്കോട് പുല്ലൂരംപാറ സ്‌കൂളിലെ വിദ്യാഥിനിയായ ലിസ്ബത്ത് 12.68 മീറ്റര്‍ ദൂരം പിന്നിട്ടു.

ദേശീയ സ്‌കൂള്‍ മീറ്റ്:ആദ്യ സ്വര്‍ണം ഗുജറാത്തിന്

ദേശീയ സ്‌കൂള്‍ മീറ്റിലെ ആദ്യ സ്വര്‍ണം ഗുജറാത്തിന്. സീനിയര്‍ വിഭാഗം ആണ്‍കുട്ടികളുടെ അയ്യായിരം മീറ്ററില്‍ ഗുജറാത്തിന്റെ അജിത്കുമാര്‍ സ്വര്‍ണം നേടി. അതേസമയം കേരള താരം ബിബിന്‍ ജോര്‍ജിന് മത്സരം പൂര്‍ത്തിയാക്കാനായില്ല.

62 ാം ദേശീയ സ്‌കൂള്‍ മീറ്റിന് ഇന്ന് പുണെയില്‍ തുടക്കം:കിരീട പ്രതീക്ഷയില്‍ കേരളം

62 ാം ദേശീയ സ്‌കൂള്‍ അത്‌ലറ്റിക്‌സ് മത്സരങ്ങള്‍ക്ക് ഇന്ന് പുണയില്‍ തുടക്കം.പുണെ ഛത്രപതി ശിവജി ബാലേവാഡി സ്റ്റേഡിയത്തിലാണ് മല്‍സരങ്ങള്‍. സീനിയര്‍, ജൂനിയര്‍, സബ് ജൂനിയര്‍ എന്നിങ്ങനെ മൂന്നു വിഭാഗങ്ങളിലായാണ് ഇത്തവണ മല്‍സരങ്ങള്‍.

ടെലിവിഷന്‍ പരിപാടിക്കിടെ ബോള്‍ട്ട് വിളിച്ചു; വിശ്വാസം വരാതെ അവതാരിക; ബോള്‍ട്ടാണെന്ന് മനസിലായത് ട്വീറ്റ് ചെയ്തപ്പോള്‍

ടെലിവിഷനിലെ(എം.യു.ടി.വി) പരിപാടിക്കിടെ ഫോണില്‍ വിളിച്ച കായികതാരം ഉസൈന്‍ബോള്‍ട്ടിനെ മനസിലാകാതെ അവതാരിക.ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ മിഡില്‍സ്ബറോയ്‌ക്കെതിരെയുള്ള മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ വിജയം ചര്‍ച്ച ചെയ്യുന്ന പരിപാടിക്കിടെയായിരുന്നു സംഭവം.

ഹൈജംബില്‍ ദേശീയ റെക്കോര്‍ഡ് മറികടന്ന് ജിഷ്‌ന

സംസ്ഥാന സ്‌കൂള്‍ കായികോത്സവത്തില്‍ ജൂനിയര്‍ പെണ്‍കുട്ടികളുടെ ഹൈജംബില്‍ ദേശീയ റെക്കോഡിനേക്കാള്‍ മെച്ചപ്പെട്ട പ്രകടനം. 1.70 മീറ്ററാണ് ജിഷ്‌ന ചാടിയ പാലക്കാട് കുമരംപുത്തൂര്‍ സ്‌കൂളിലെ എം. ജിഷ്‌നയാണ് ദേശീയ റെക്കോഡിനേക്കാള്‍ മെച്ചപ്പെട്ട പ്രകടനം കാഴ്ചവച്ചത്.

സംസ്ഥാന സ്‌കൂള്‍ കായികമേള: അനീഷിന് റെക്കോര്‍ഡ്

സീനിയര്‍ ആണ്‍കുട്ടികളുടെ അഞ്ചു കിലോമീറ്റര്‍ നടത്തത്തില്‍ റെക്കോര്‍ഡോടെ സംസ്ഥാന സ്‌കൂള്‍ മേളയുടെ മൂന്നാം ദിനത്തിനു തുടക്കം. പാലക്കാട് പറളി സ്‌കൂളിലെ എ. അനീഷ് 21.50:30 സെക്കന്‍ഡില്‍ റെക്കോര്‍ഡ് നേട്ടത്തില്‍ നടന്നെത്തി. പറളി സ്‌കൂളിലെ സി.ടി.നിതേഷിനാണ് വെള്ളി.

Page 1 of 161 2 3 4 5 6 16