‘ഈ ബോള്‍ പിടിച്ചോ അല്ലെങ്കില്‍ ഞാന്‍ വിരമിച്ചുവെന്ന് അവര്‍ പറഞ്ഞ് കളയും’; മാധ്യമങ്ങളെ നൈസായി ട്രോളി ധോണി; വീഡിയോ ഏറ്റെടുത്ത് ആരാധകര്‍

Web Desk

മെല്‍ബണില്‍ ഓസ്‌ട്രേലിയയെ തോല്‍പ്പിച്ച് ഇന്ത്യ പരമ്പര നേടിയതില്‍ മുന്‍ നായകന്‍ എംഎസ് ധാണിയുടെ പങ്ക് വലുതാണ്. 46 റണ്‍സെടുത്ത് ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലി കളം വിട്ടപ്പോള്‍ പിന്നെ ടീമിന്റെ വിജയം ധോണിയുടെ ചുമലിലായി. നാലാമനായി ഇറങ്ങിയ ധോണി വിക്കറ്റ് നഷ്ടപ്പെടുത്താതെ നോക്കി മെല്ലെ കളിച്ചു. ധോണിയുടെ മെല്ലെപ്പോക്ക് ചിലപ്പോഴൊക്കെ ആരാധകരുടെ രോഷത്തിന് ഇടയാക്കിയെങ്കിലും ഫിഷിനിങ്ങില്‍ ഒരിക്കല്‍ക്കൂടി ധോണി മികവ് തെളിയിച്ചു.

താരങ്ങള്‍ക്ക് മാന്യമായ പ്രതിഫലം നല്‍കാന്‍ കഴിയണം; ക്രിക്കറ്റ് ഓസ്‌ട്രേലിയയെ രൂക്ഷമായി വിമര്‍ശിച്ച് ഗവാസ്‌കര്‍

ഇന്ത്യ ഓസീസ് ഏകദിന പരമ്പരയിലെ മാന്‍ ഓഫ് ദ് മാച്ച്, മാന്‍ ഓഫ് ദ് സീരിസ് പുരസ്‌കാരങ്ങള്‍ക്കുള്ള സമ്മാനത്തുക കുറഞ്ഞുപോയെന്ന വിമര്‍ശനവുമായി മുന്‍ ഇന്ത്യന്‍ നായകന്‍ സുനില്‍ ഗവാസ്‌കര്‍. താരങ്ങള്‍ക്ക് മാന്യമായ പ്രതിഫലം നല്‍കാന്‍ കഴിയണമെന്ന് ക്രിക്കറ്റ് ഓസ്‌ട്രേലിയയെ ഗവാസ്‌കര്‍ വിമര്‍ശിച്ചു. മെല്‍ബണ്‍ ഏകദിനത്തിലെ താരമായ യുസ്‌വേന്ദ്ര ചാഹലിനും പരമ്പരയുടെ താരം എം എസ് ധോണിക്കും 500 യു എസ് ഡോളറാണ് ക്രിക്കറ്റ് ഓസ്‌ട്രേലിയ സമ്മാനത്തുകയായി നല്‍കിയത്.

എനിക്ക് അത്ഭുതമാണ് തോന്നിയത്, കാരണം എനിക്ക് അറിയാമായിരുന്ന ഹര്‍ദിക് ഇങ്ങനെയായിരുന്നില്ല; പ്രതികരണവുമായി മുന്‍ കാമുകിയും

കരണ്‍ ജോഹര്‍ അവതാരകനായ കോഫി വിത്ത് കരണ്‍ എന്ന ടോക് ഷോയില്‍ സ്ത്രീ വിരുദ്ധ പരാമര്‍ശങ്ങള്‍ നടത്തിയതിന്റെ പേരില്‍ മറ്റൊരു ഇന്ത്യന്‍ ക്രിക്കറ്റ് താരവും ഇന്നേ വരെ നേരിട്ടിട്ടില്ലാത്ത വിമര്‍ശനങ്ങളിലൂടെ കടന്നു പോകുകയാണ് ഹര്‍ദിക് പാണ്ഡ്യയും കെ.എല്‍ രാഹുലും. സമൂഹ മാധ്യമങ്ങളില്‍ ഉള്‍പ്പെടെ വലിയ വിമര്‍ശനങ്ങളാണ് ഇരുവര്‍ക്കുമെതിരെ. വിവാദത്തിനു പുറകെ ഇരുവരേയും ഓസ്‌ട്രേലിയന്‍ പര്യടനത്തില്‍ നിന്നും ഒഴിവാക്കി നാട്ടിലേക്ക് അയച്ചിരുന്നു.

ഇന്ത്യയുടെ പരമ്പരനേട്ടം: ഭര്‍ത്താവിനെ ഓര്‍ത്ത് ഏറെ അഭിമാനമുണ്ടെന്ന് അനുഷ്‌ക ശര്‍മ്മ

ഓസ്‌ട്രേലിയന്‍ മണ്ണില്‍ ചരിത്രം കുറിച്ച് ഇന്ത്യന്‍ ക്രിക്കറ്റ് ടീം ഏകദിന പരമ്പരയും സ്വന്തമാക്കി. ഏഴ് പതിറ്റാണ്ടിന്റെ കാത്തിരിപ്പിനാണ് വിരാട് കോഹ്‌ലിക്ക് കീഴിലുള്ള ഇന്ത്യന്‍ ടീം അവസാനം കുറിച്ചത്. നേരത്തെ ചരിത്രത്തിലാദ്യമായി ഇന്ത്യ ഓസ്‌ട്രേലിയക്കെതിരെ അവരുടെ നാട്ടില്‍ ടെസ്റ്റ് പരമ്പരയും സ്വന്തമാക്കിയിരുന്നു.

ചരിത്ര നേട്ടം; ധോണിയുടെ ഫിനിഷിങ് മികവില്‍ ഓസ്‌ട്രേലിയക്കെതിരായ ഏകദിന പരമ്പര ഇന്ത്യക്ക്

ഓസ്‌ട്രേലിയക്കെതിരായ ഏകദിന പരമ്പര ഇന്ത്യക്ക്. മൂന്നാം ഏകദിനത്തില്‍ ഇന്ത്യ 7 വിക്കറ്റിന് ഓസീസിനെ തോല്‍പ്പിച്ചു. എംഎസ് ധോണിക്കും കേദാര്‍ ജാദവിനും അര്‍ധ സെഞ്ച്വറി. ഓസീസ് സ്‌കോര്‍ 4 പന്ത് ശേഷിക്കെ ഇന്ത്യ മറികടന്നു.

പാണ്ഡ്യക്കും രാഹുലിനും വന്‍ തിരിച്ചടി; തിരിച്ചുവരവ് വൈകും

സ്ത്രീവിരുദ്ധ പരാമര്‍ശങ്ങളില്‍ സസ്‌പെന്‍ഷന്‍ നേരിടുന്ന ഹര്‍ദിക് പാണ്ഡ്യയുടെയും കെ. എല്‍ രാഹുലിന്റെയും ടീമിലേക്കുള്ള തിരിച്ചുവരവ് വൈകും. പാണ്ഡ്യ രാഹുല്‍ കേസടക്കം ബിസിസിഐയുമായി ബന്ധപ്പെട്ട എല്ലാ പരാതികളും അടുത്ത ആഴ്ച പരിഗണിക്കാമെന്ന് സുപ്രീംകോടതി വ്യക്തമാക്കി. ഗോപാല്‍ സുബ്രമണ്യം പിന്‍മാറിയതിനെ തുടര്‍ന്ന് പിഎസ് നരസിംഹയെ സുപ്രീംകോടതി അമിക്കസ് ക്യൂറിയായി നിയമിച്ചു.

ചരിത്ര നേട്ടം; കേരളം രഞ്ജി ട്രോഫി ക്രിക്കറ്റ് സെമിയില്‍

രഞ്ജി ട്രോഫിയില്‍ കേരളം സെമിയിലേക്ക്. കേരളത്തിനെതിരെ ഗുജറാത്തിന് ഒന്‍പത് വിക്കറ്റും നഷ്ടമായി. ബേസില്‍ തമ്പിക്ക് അഞ്ച് വിക്കറ്റ്.

എല്ലിന്റെ പൊട്ടലൊന്നും പ്രശ്‌നമല്ല; ഒറ്റക്കയ്യില്‍ ബാറ്റുമായി കളിക്കളത്തില്‍; സഞ്ജുവിന് ക്രിക്കറ്റ് ലോകത്തിന്റെ കൈയ്യടി

രഞ്ജി ട്രോഫി മല്‍സരത്തിനിടെ, പരുക്കേറ്റിട്ടും വകവയ്ക്കാതെ ബാറ്റിങ്ങിന് ഇറങ്ങിയ സഞ്ജു സാംസണിന് ക്രിക്കറ്റ് ലോകത്തിന്റെ കയ്യടി. ഗുജറാത്തിനെതിരായ ക്വാര്‍ട്ടര്‍ മല്‍സരത്തിനിടെയാണ് പരുക്കേറ്റ കൈയ്യുമായി സഞ്ജു ഇറങ്ങിയത്. ബോളര്‍മാരെ കൈവിട്ടു സഹായിക്കുന്ന കൃഷ്ണഗിരിയില്‍, കേരളം ഒന്‍പതു വിക്കറ്റ് നഷ്ടത്തില്‍ 163 റണ്‍സ് എന്ന നിലയില്‍ തകര്‍ന്നതോടെയാണ് സഞ്ജു പതിനൊന്നാമനായി ക്രീസിലെത്തിയത്. കൈവിരലിലെ പൊട്ടല്‍ അവഗണിച്ച് ഒറ്റക്കൈ കൊണ്ടായിരുന്നു സഞ്ജുവിന്റെ ബാറ്റിങ്. സഞ്ജുവിനെ കൂട്ടുപിടിച്ച് ജലജ് സക്‌സേന എട്ടു റണ്‍സ് കൂട്ടിച്ചേര്‍ത്തതിനു പിന്നാലെ സഞ്ജു പുറത്താവുകയും ചെയ്തു. ഗ്രൂപ്പിലെ അവസാന മല്‍സരത്തില്‍ ഹിമാചല്‍ പ്രദേശിനെതിരെ രണ്ട് ഇന്നിങ്‌സിലും അര്‍ധസെഞ്ചുറി നേടി കേരളത്തെ ക്വാര്‍ട്ടറിലേക്കു നയിച്ചതിനു പിന്നാലെയാണ് ക്വാര്‍ട്ടര്‍ പോരിനിടെ പരുക്ക് വില്ലനായെത്തിയത്.

പിച്ചിലൂടെയാണൊ നടക്കുന്നത്; വെള്ളവുമായെത്തിയ ഖലീല്‍ അഹമ്മദിനോട് പരസ്യമായി ദേഷ്യപ്പെട്ട് ധോണി(വീഡിയോ)

ഓസ്‌ട്രേലിയക്കെതിരായ ഏകദിന പരമ്പരയിലെ രണ്ടാം മത്സരത്തില്‍ ഇന്ത്യയെ വിജയത്തിലെത്തിച്ചത് ധോണിയുടെ ഫിനിഷിംഗായിരുന്നു. ഫിനിഷര്‍ എന്ന പേര് തനിക്കിപ്പോഴും കൈമോശം വന്നിട്ടില്ലെന്ന് തെളിയിച്ച പ്രകടനത്തിലൂടെ വിമര്‍ശകരുടെ വായടപ്പിക്കാനും ധോണിക്കായി. മത്സരത്തില്‍ ധോണി ബാറ്റ് ചെയ്യുന്നതിനിടെ രസകരമായൊരു നിമിഷത്തിനും ആരാധകര്‍ സാക്ഷ്യം വഹിച്ചു

സച്ചിനേയും മറികടന്ന് ഏകദിനത്തില്‍ കോഹ്‌ലി 100 സെഞ്ച്വറിയടിക്കുമെന്ന് മുന്‍ ക്യാപ്റ്റന്‍

സെഞ്ച്വറി നേടുന്നത് ശീലമാക്കിയ ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്‌ലി സച്ചിന്‍ ടെണ്ടുല്‍ക്കറുടെ റെക്കോര്‍ഡ് തകര്‍ക്കുന്നത് കാത്തുനില്‍ക്കുകയാണ് ആരാധകര്‍. ഏകദിനത്തില്‍ 49 സെഞ്ച്വറികള്‍ നേടിയ സച്ചിന്റെ അടുത്തെത്താന്‍ വിരാട് കോഹ്‌ലിക്ക് ഇനി 10 സെഞ്ച്വറികള്‍കൂടി മതിയാകും. കഴിഞ്ഞദിവസം ഓസ്‌ട്രേലിയയ്‌ക്കെതിരെ തന്റെ 39ാം ശതകമാണ് ഇന്ത്യന്‍ ക്യാപ്റ്റന്‍ തികച്ചത്.

Page 1 of 5131 2 3 4 5 6 513