മോഹന്‍ ബഗാന്റെ ഗോളി ശിവാജി ബാനര്‍ജി അന്തരിച്ചു

Web Desk

ഐലീഗിന്റെ മോഹന്‍ ബഗാന്‍ ഗോളി ശിവജി ബാനര്‍ജി അന്തരിച്ചു. കൊല്‍ക്കത്തയിലെ അദ്ദഹത്തിന്റെ വീട്ടില്‍ വെച്ചായിരുന്നു അന്ത്യം.68 വയസായിരുന്നു .ഹൃദയാഘാതത്തെത്തുടര്‍ന്നായിരുന്നു മരണം.

ചാമ്പ്യന്‍സ് ലീഗ് ;സിറ്റിയും അത്‌ലറ്റിക്കോയും ഇന്ന്

യുവേഫ ചാമ്പ്യന്‍സ് ലീഗ് പ്രീക്വാര്‍ട്ടര്‍ ഫൈനല്‍ ആദ്യപാദത്തില്‍ ഇംഗ്ലീഷ് വമ്പന്മാരായ മാഞ്ചസ്റ്റര്‍സിറ്റിയും അത്‌ലറ്റിക്കോ മഡ്രിഡും ഇന്ന് കളത്തിലിറങ്ങും.

വിദേശ പരിശീലകര്‍ക്ക് എഫ്എ കപ്പ് വേണ്ടെന്ന് മൗറീഞ്ഞോ

ഇംഗ്ലിഷ് പ്രീമിയര്‍ ലീഗ് ക്ലബ്ബുകളുടെ വിദേശികളായ പരിശീലകര്‍ക്ക് എഫ്എ കപ്പ് ഫുട്‌ബോളിനോടു താല്‍പര്യമില്ലെന്നു മാഞ്ചസ്റ്റര്‍ യുണൈറ്റഡ് കോച്ച് ജോസ് മൗറീഞ്ഞോ.

ബാഴ്‌സയിലേക്ക് ഉടനെയൊന്നുമില്ലെന്ന് സിറ്റി പരിശീലകന്‍ പെപ് ഗ്വാര്‍ഡിയോള

ബാഴ്‌സലോണയിലേക്കു തിരിച്ചില്ലെന്ന് മുന്‍ പരിശീലകനും നിലവില്‍ മാഞ്ചസ്റ്റര്‍ സിറ്റി കോച്ചുമായ പെപ് ഗ്വാര്‍ഡിയോള. നിലവിലെ ബാഴ്‌സ കോച്ച് ലൂയി എന്റിക്വെയുടെ കരാര്‍ ഈ സീസണോടെ അവസാനിക്കും

സ്പാനിഷ് ലാലിഗ മത്സരങ്ങള്‍ ഇനിമുതല്‍ ഫെയ്‌സ്ബുക്ക് ലൈവില്‍

സ്പാനിഷ് ലാ ലിഗ തത്സമയ സംപ്രേഷണ രംഗത്ത് വലിയൊരു വിപ്ലവം സൃഷ്ടിച്ചിരിക്കുകയാണ്. എല്ലാ ലാ ലിഗ മത്സരങ്ങളും ഇന് ഫെയ്‌സ്ബുക്ക് ലൈവിലൂടെ കാണാം.

ആഴ്‌സണല്‍ വിട്ട് പോകില്ലെന്ന് പ്രഖ്യാപിച്ച് വെങ്ങര്‍ ;നാല് വര്‍ഷമെങ്കിലും കോച്ചായി തുടരും

ആഴ്‌സണലിന്റെ പരിശീലകസ്ഥാനത്ത് നിന്നും രാജി വെയ്ക്കുന്നില്ലെന്ന് പ്രഖ്യാപിച്ച് ആഴ്സീന്‍ വെങ്ങര്‍. ഇംഗ്ലിഷ് ക്ലബ്ബുമായി ബന്ധം തുടരാനാണു താല്‍പര്യമെന്നു വെങ്ങര്‍ പറഞ്ഞു.

സ്പാനിഷ് ലാലിഗ ;മെസിയുടെ ഇരട്ടഗോളിലൂടെ ബാഴ്‌സയ്ക്ക് വമ്പന്‍ ജയം

സ്പാനിഷ് ലീഗില്‍ ലെഗാനസിനെതിരെ ബാഴ്‌സലോണക്ക് വമ്പന്‍ ജയം. ഒന്നിനെതിരെ രണ്ട് ഗോളിനാണ് ബാഴ്‌സ ലെഗാനസിനെ തോല്‍പ്പിച്ചത്. മെസിയുടെ ഇരട്ട ഗോളാണ് സ്വന്തം തട്ടകത്തില്‍ ലെഗാനസിനെതിരെ ബാഴ്‌സക്ക് ജയം സമ്മാനിച്ചത്

യുണൈറ്റഡിന്റെ മുന്‍ ഫുട്‌ബോള്‍ താരം ഡൈയ്റ്റ് യോര്‍കെയ്ക്ക് യുഎസില്‍ പ്രവേശനാനുമതി നിഷേധിച്ചു

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ഫുട്‌ബോള്‍ ക്ലബ് മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ മുന്‍ സ്‌ട്രൈക്കര്‍ ഡൈയ്റ്റ് യോര്‍കെയ്ക്ക് യുഎസ് പ്രവേശനാനുമതി നിഷേധിച്ചു. 2015 ല്‍ ഇറാനിലെ ടെഹ്‌റാനില്‍ നടന്ന ഒരു സന്നദ്ധ ഫുട്‌ബോള്‍ മത്സരത്തില്‍ കളിച്ചു എന്നതിന്റെ പേരിലാണ് ഡൈയ്റ്റ് യോര്‍കെയ്ക്കു പ്രവേശനാനുമതി നിഷേധിച്ചത്.

ഒന്നിലേറെ രാജ്യങ്ങളില്‍ ഫുട്‌ബോള്‍ ലോകകപ്പ് നടത്തുന്നതിനെക്കുറിച്ച് ആലോചിക്കുന്നതായി ഫിഫ

ഫുട്‌ബോള്‍ ലോകകപ്പ് ഒന്നിലേറെ രാജ്യങ്ങളിലായി നടത്തുന്നതിനെക്കുറിച്ചു ഗൗരവമായി ആലോചിക്കുന്നതായി ഫിഫ പ്രസിഡന്റ് ജിയാനി ഇന്‍ഫാന്റിനോ പറഞ്ഞു. 2026 ലോകകപ്പ് മൂന്നോ നാലോ രാജ്യങ്ങളിലായി നടത്തുന്നതില്‍ വിരോധമില്ല.

ഇന്‍ഡോര്‍ മത്സരങ്ങളില്‍ നിന്ന് മോ ഫറ വിടപറയുന്നു

ദീര്‍ഘ ദൂര ഓട്ടത്തില്‍ നാല് ഒളിമ്പിക് സ്വര്‍ണം നേടിയ ബ്രിട്ടീഷ് ഇതിഹാസ താരം മോ ഫറ ഇന്‍ഡോര്‍ മത്സരങ്ങളില്‍ നിന്ന് വിടപറയുന്നു. ബര്‍മിങ്ഹാമില്‍ നടക്കുന്ന ഇന്‍ഡോര്‍ ഗ്രാന്‍ഡ് പ്രീയോടുകൂടി ഈ ഇനത്തിലുള്ള മത്സരങ്ങളില്‍ നിന്ന് വിടപറയുമെന്ന് മോ ഫറ വ്യക്തമാക്കി.

Page 1 of 1381 2 3 4 5 6 138