സംസ്ഥാന വോളിബോള്‍ അസോസിയേഷന്‍ പിരിച്ചുവിടണമെന്ന് ടോം ജോസഫ്

Web Desk

സംസ്ഥാന വോളിബോള്‍ അസോസിയേഷന്‍ പിരിച്ചുവിടണമെന്ന് ദേശീയ വോളിബോള്‍ ടീം മുന്‍ ക്യാപ്റ്റന്‍ ടോം ജോസഫ്. മോശം ഭാരവാഹികള്‍ക്കെതിരെ നടപടി എടുക്കണം. അസോസിയേഷന്‍ സെക്രട്ടറി പ്രഫ.നാലകത്ത് ബഷീറിനെതിരായ അഴിമതി ഉള്‍പ്പെടെയുള്ള ആരോപണങ്ങള്‍ അന്വേഷിക്കണമെന്നും ടോം ജോസഫ് ആവശ്യപ്പെട്ടു.

ഐപിഎല്ലില്‍ തിളങ്ങിയ മലയാളിതാരം ബേസില്‍ തമ്പിക്ക് അഭിനന്ദനങ്ങള്‍

ഐപിഎല്‍ ക്രിക്കറ്റ് താരലേലത്തില്‍ തിളങ്ങിയ മലയാളി താരം ബേസില്‍ തമ്പിക്ക് എല്ലാം ഒരു സ്വപ്‌നം പോലെയാണ് തോന്നുന്നത്. ഇത് മഹാഭാഗ്യം, നല്ല പ്രകടനം പുറത്തെടുക്കാന്‍ കഴിയണേ എന്നാണ് പ്രാര്‍ഥന ഇതായിരുന്നു ബേസില്‍ തമ്പിയുടെ ആദ്യപ്രതികരണം.

മോഹന്‍ ബഗാന്റെ ഗോളി ശിവാജി ബാനര്‍ജി അന്തരിച്ചു

ഐലീഗിന്റെ മോഹന്‍ ബഗാന്‍ ഗോളി ശിവജി ബാനര്‍ജി അന്തരിച്ചു. കൊല്‍ക്കത്തയിലെ അദ്ദഹത്തിന്റെ വീട്ടില്‍ വെച്ചായിരുന്നു അന്ത്യം.68 വയസായിരുന്നു .ഹൃദയാഘാതത്തെത്തുടര്‍ന്നായിരുന്നു മരണം.

അന്ധരുടെ ക്രിക്കറ്റ് ലോകകപ്പ് ;പാരിതോഷികത്തെച്ചൊല്ലി തര്‍ക്കം, ഇറങ്ങിപ്പോകാനൊരുങ്ങി കായികതാരങ്ങള്‍

ഡല്‍ഹി : അന്ധരുടെ ട്വന്റി-20 ക്രിക്കറ്റ് ലോക കിരീടം നേടിയ ഇന്ത്യന്‍ ടീമംഗങ്ങള്‍ക്കുള്ള പാരിതോഷികം സംബന്ധിച്ചു കേന്ദ്ര കായിക മന്ത്രാലയത്തില്‍ ആശയക്കുഴപ്പം. കായിക മന്ത്രി വിജയ് ഗോയലിന്റെ വസതിയില്‍ ഒരുക്കിയ സ്വീകരണ ചടങ്ങില്‍, താരങ്ങളുടെ പരസ്യ പ്രതിഷേധത്തിന് ഇതു വഴിവച്ചു. പത്തു ലക്ഷം രൂപ പാരിതോഷികം നല്‍കുമെന്നായിരുന്നു ഗോയലിന്റെ പ്രഖ്യാപനം. ഓരോ താരത്തിനും പത്തു ലക്ഷം രൂപ വീതം ലഭിക്കുമെന്നാണു ടീമംഗങ്ങള്‍ കരുതിയതെങ്കിലും ടീമിന് ആകെ നല്‍കുന്ന തുകയാണിതെന്നു മന്ത്രാലയം ഉദ്യോഗസ്ഥര്‍ വ്യക്തമാക്കിയതോടെയാണു തര്‍ക്കം ഉടലെടുത്തത്. 2014 […]

ചാമ്പ്യന്‍സ് ലീഗ് ;സിറ്റിയും അത്‌ലറ്റിക്കോയും ഇന്ന്

യുവേഫ ചാമ്പ്യന്‍സ് ലീഗ് പ്രീക്വാര്‍ട്ടര്‍ ഫൈനല്‍ ആദ്യപാദത്തില്‍ ഇംഗ്ലീഷ് വമ്പന്മാരായ മാഞ്ചസ്റ്റര്‍സിറ്റിയും അത്‌ലറ്റിക്കോ മഡ്രിഡും ഇന്ന് കളത്തിലിറങ്ങും.

ധോണിയെ നായകസ്ഥാനത്ത് നിന്ന് ഇറക്കിവിട്ടത് മൂന്നാംകിട തീരുമാനം ;പുണെ സൂപ്പര്‍ ജെയ്ന്റിനെതിരെ മുഹമ്മദ് അസറുദ്ദീന്‍

മുന്‍ ഇന്ത്യന്‍ നായകന്‍ മഹേന്ദ്ര സിംഗ് ധോണിയെ നായകസ്ഥാനത്ത് നിന്നും പുറത്താക്കിയ ഐപിഎല്‍ ടീം റൈസിംഗ് പൂണെ സൂപ്പര്‍ ജെയ്ന്റിനെതിരെ മുന്‍ ഇന്ത്യന്‍ നായകന്‍ മുഹമ്മദ് അസറുദ്ദിന്‍. ടീമിന്റേത് മൂന്നാംകിട തീരുമാനമാണെന്ന് അസറുദ്ദിന്‍ കുറ്റപ്പെടുത്തി.

അച്ചടക്കലംഘനം ;ടോം ജോസഫിന് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കും

അച്ചടക്കലംഘനത്തിന്റെ പേരില്‍ മുന്‍ ഇന്ത്യന്‍ വോളിബോള്‍ താരം ടോം ജോസഫിന് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കാന്‍ സംസ്ഥാന വോളിബോള്‍ അസോസിയേഷന്റെ അടിയന്തര പ്രവര്‍ത്തക സമിതി യോഗം തീരുമാനിച്ചു.

വാതുവെയ്പ് ;പിടിയിലായ പാക് താരങ്ങള്‍ക്ക് ആജീവാനന്ത വിലക്കേര്‍പ്പെടുത്തിയേക്കും

വാതുവെയ്പ്പില്‍ പിടിക്കപ്പെട്ട പാകിസ്താന്‍ ക്രിക്കറ്റ് താരങ്ങളായ ഷര്‍ജീല്‍ ഖാനും ഖാലിദ് ലത്തീഫിനുമെതിരെ കടുത്ത നടപടിയുണ്ടായേക്കും. ഇരുവര്‍ക്കും ആജീവനാന്ത വിലക്ക് ഏര്‍പ്പെടുത്തിയേക്കുമെന്നാണ് പാക് ക്രിക്കറ്റ് ബോര്‍ഡ് വൃത്തങ്ങള്‍ നല്‍കുന്ന സൂചന.

നൂറ് കോടി രൂപയ്ക്ക് മുകളിലുള്ള പരസ്യകരാറിന് കൊഹ്‌ലി ഒപ്പുവെച്ചു ;കരാര്‍ എട്ടു വര്‍ഷത്തേക്ക്

ഇപ്പോള്‍ ഇരുപത്തിയെട്ട് വയസ്സായ കൊഹ്‌ലിയുടെ കരിയര്‍ കാലം മുഴുവന്‍ നീണ്ടുനില്‍ക്കുന്ന കരാറായിരിക്കും ഇത്.

വിദേശ പരിശീലകര്‍ക്ക് എഫ്എ കപ്പ് വേണ്ടെന്ന് മൗറീഞ്ഞോ

ഇംഗ്ലിഷ് പ്രീമിയര്‍ ലീഗ് ക്ലബ്ബുകളുടെ വിദേശികളായ പരിശീലകര്‍ക്ക് എഫ്എ കപ്പ് ഫുട്‌ബോളിനോടു താല്‍പര്യമില്ലെന്നു മാഞ്ചസ്റ്റര്‍ യുണൈറ്റഡ് കോച്ച് ജോസ് മൗറീഞ്ഞോ.

Page 1 of 2611 2 3 4 5 6 261