ലോകകപ്പ് ഗുസ്തിയില്‍ അമേരിക്കയെ കീഴടക്കി ഇറാന് കിരീടം

Web Desk

ലോകകപ്പ് ഗുസ്തിയില്‍ അമേരിക്കയ്‌ക്കെതിരെ ഇറാന് വിജയം. സ്വന്തം നാട്ടില്‍ നടന്ന ലോകകപ്പ് ഗുസ്തി ചാമ്പ്യന്‍ഷിപ്പ് കലാശപ്പോരാട്ടത്തില്‍ അമേരിക്കയെ കഴടക്കി ഇറാന്‍ കിരീടം നേടി.

രണ്ടാം വിജയം തേടി വിജേന്ദര്‍ സിംഗ് ഇടിക്കൂട്ടിലെത്തുന്നു ;മത്സരം ഏപ്രില്‍ ഒന്നിന്‌

പ്രൊ​ഫ​ഷ​ണ​ല്‍ ബോ​ക്‌​സിം​ഗി​ല്‍ തോ​ല്‍വി​യ​റി​യാ​തെ കു​തി​ക്കു​ന്ന ഇ​ന്ത്യ​ന്‍ താ​രം വി​ജേ​ന്ദ​ര്‍ സിം​ഗി​ന്‍റെ അ​ടു​ത്ത മ​ത്സ​ര​ത്തി​ന് ക​ള​മൊ​രു​ങ്ങി. ലോ​ക ബോ​ക്‌​സിം​ഗ് ഓ​ര്‍ഗ​നൈ​സേ​ഷ​ന്‍റെ ഓ​റി​യ​ന്‍റ​ല്‍ സൂ​പ്പ​ര്‍ മി​ഡി​ല്‍ വെ​യ്റ്റ് കിരീ​ട​ത്തി​നാ​യി ചൈ​ന​യു​ടെ സു​ള്‍ഫി​ക്ക​ര്‍ മാ​യ്‌​മെ​യ്തി​യാ​ലി​യു​മാ​യാ​ണ് വി​ജേ​ന്ദ​ര്‍ മ​ത്സ​രി​ക്കു​ന്ന​ത്.

ലോക വനിത ചെസ് ചാമ്പ്യന്‍ഷിപ്പിന് ഇന്ന് തുടക്കം ;ഡി ഹരിക ഇന്ത്യയുടെ പ്രതീക്ഷ

ലോക വനിത ചെസ് ചാമ്പ്യന്‍ഷിപ്പിന് ഇറാന്‍ തലസ്ഥാനമായ തെഹ്‌റാനില്‍ തുടക്കം. 64 താരങ്ങള്‍ മാറ്റുരക്കുന്ന ചാമ്പ്യന്‍ഷിപ് നോക്കൗട്ട് അടിസ്ഥാനത്തിലാണ് സംഘടിപ്പിക്കുന്നത്. നാലാം സീഡായ ദ്രോണവല്ലി ഹരികയാണ് ഇന്ത്യന്‍ പ്രതീക്ഷ.

അമേരിക്കയില്‍ ഇനി തലപ്പാവണിഞ്ഞ് ബാസ്‌കറ്റ്ബോള്‍ കളിക്കാം

അമേരിക്കന്‍ പ്രൊഫണല്‍ ബാസ്‌കറ്റ്‌ബോളില്‍ കളിക്കുന്ന സിഖ് താരങ്ങള്‍ക്ക് തലപ്പാവ് ഉപയോഗിക്കാമെന്ന് അമേരിക്കന്‍ കോണ്‍ഗ്രസ് അംഗങ്ങള്‍. ഇതോടെ അന്താരാഷ്ട്ര ഫെഡറേഷനും(ഫിബ) ഇതിന് അവുവാദം നല്‍കും

ചികിത്സയ്ക്ക് പണമില്ല ;കാന്‍സര്‍ ബാധിതനായ മുന്‍ ഏഷ്യന്‍ ബോക്‌സിങ് താരം വീടു വിറ്റു

കാന്‍സര്‍ ബാധിതനായതിനെത്തുടര്‍ന്ന് ചികിത്സയ്ക്ക് പണമില്ലാതെ ദുരിതമനുഭവിക്കുകയാണ് മണിപ്പൂരില്‍ നിന്നുള്ള ബാങ്കോക്ക് ഏഷ്യന്‍ ഗെയിംസിലെ സ്വര്‍ണമെഡല്‍ ജേതാവ് ഡിങ്കോ സിങ്ങ്.

ചാമ്പ്യന്‍സ് ട്രേഫിക്കിടെ പാക് താരങ്ങള്‍ മോശമായി പെരുമാറിയ സംഭവം ;മാപ്പ് പറയാതെ ഒരു പരമ്പരയും കളിക്കില്ലെന്ന് ഇന്ത്യ

ചാമ്പ്യന്‍സ് ട്രോഫിക്കിടെ പാക് താരങ്ങള്‍ മോശമായി പെരുമാറിയതിനെത്തുടര്‍ന്ന് പാകിസ്താന്‍ ഹോക്കി ഫെഡറേഷനെതിരെ ഹോക്കി ഇന്ത്യ.

ദേശീയ വനിതാ നീന്തല്‍ താരം തൂങ്ങിമരിച്ച നിലയില്‍

ദേശീയ വനിതാ നീന്തല്‍ താരത്തെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. താനിക ധാര(23)നെയെയാണ് വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. വീട് അകത്തു നിന്നും പൂട്ടിയ നിലയിലായിരുന്നു.

സുശീല്‍ കുമാറിന്റെ മെഡല്‍ നേട്ടത്തിനൊപ്പമെത്തണം: സാക്ഷി മാലിക്

രണ്ട് ഒളിമ്പിക്‌സ് ഗുസ്തി മെഡല്‍ നേടി സുശീല്‍ കുമാറിന്റെ ഒപ്പമെത്താണമെന്നാണ് തന്റെ ആഗ്രഹമെന്ന് റിയോ ഒളിമ്പിക്‌സ് വെങ്കലമെഡല്‍ ജേതാവ് സാക്ഷി മാലിക്. സുശീലിനൊപ്പമത്തൊനാണ് തന്റെ ശ്രമം

മുന്‍ ഒളിമ്പിക്‌സ് സ്‌കീങ് ചാമ്പ്യന്‍ ജീന്‍ വോര്‍നെറ്റ് അന്തരിച്ചു

മുന്‍ ഫ്രഞ്ച് ഒളിമ്പ്യനും സ്‌കീങ് ചാമ്പ്യനുമായ ജീന്‍ വോര്‍നെറ്റ് അന്തരിച്ചു.83 വയസായിരുന്നു. വാര്‍നെറ്റിന്റെ മരണവാര്‍ത്ത കുടുംബാംഗങ്ങളും ഒദ്യോഗികമായി സ്ഥിരീകരിച്ചു.

പ്രോ ഗുസ്തി ലീഗ്: ദംഗലിന്റെ വിജയാഘോഷത്തിനിടെ ഫോഗട്ട് സഹോദരിമാര്‍ ഗോദയിലേക്ക്

രാജ്യത്തിനായി മെഡല്‍ നേടാനാവാത്ത പിതാവിന്റെ ആഗ്രഹം പൂര്‍ത്തീകരിച്ച ഫോഗട്ട് സഹോദരിമാരുടെ ജീവിതകഥ പറയുന്ന ‘ദംഗല്‍’ എന്ന സിനിമ ബോക്‌സ്ഓഫിസില്‍ ഹിറ്റായിക്കൊണ്ടിരിക്കുന്നതിനിടെ ഇരുവരും ഗോദയിലേക്ക്

Page 1 of 271 2 3 4 5 6 27