വെള്ളിത്തിരയില്‍ കപില്‍ദേവാകാന്‍ ഒരുങ്ങി രണ്‍വീര്‍ സിംഗ്; കഥാപാത്രത്തെ പഠിക്കാന്‍ ബോളിവുഡ് താരം മൂന്നാഴ്ച്ച കായികതാരത്തിനൊപ്പം

Web Desk

ന്യൂഡല്‍ഹി: ക്രിക്കറ്റിലെ എതിരാളികളില്ലാത്ത വെസ്റ്റിന്‍ഡീസിനെ തോല്‍പ്പിച്ച് ലോര്‍ഡ്‌സില്‍ 1983ല്‍ ഇന്ത്യ കിരീടമുയര്‍ത്തിയ ഇന്ത്യന്‍ ക്രിക്കറ്റ് താരമാണ് കപില്‍ ദേവ്. ഇന്ത്യയ്ക്ക് ആദ്യ ക്രിക്കറ്റ് ലോകകപ്പ് സമ്മാനിച്ച ക്യാപ്റ്റന്‍. ഇന്ത്യന്‍ ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും തിളക്കമുള്ള പേരുകളില്‍ ഒന്നാണ് കപില്‍ ദേവിന്റേത്. കപില്‍ ദേവിന്റെ ജീവിതകഥ പറയുന്ന കബീര്‍ ഖാന്‍ ചിത്രം ’83’ അണിയറയില്‍ ഒരുങ്ങുകയാണ്. ബോളിവുഡ് താരം രണ്‍വീര്‍ സിങ്ങാണ് കപിലായി കാണികളിലേക്ക് എത്താന്‍ തയ്യാറെടുക്കുന്നത്. ഇപ്പോഴിതാ കഥാപാത്രത്തിന്റെ പൂര്‍ണതയ്ക്കായി കപില്‍ ദേവിനൊപ്പം പരിശീലനം ആരംഭിക്കാനുള്ള തയ്യാറെടുപ്പിലാണ് […]

ഒന്നുമറിയാതെ യജമാനന്റെ വരവും കാത്തിരിക്കുന്ന സലയുടെ പ്രിയപ്പെട്ട നായയുടെ ചിത്രം; കണ്ണീരോടെ ലോകം

കാണാതായ അര്‍ജന്റീന ഫുട്‌ബോള്‍ താരം എമിലിയാനോ സലയുടെതെന്നു കരുതുന്ന മൃതദേഹം കഴിഞ്ഞ ദിവസമാണ് അവര്‍ സഞ്ചരിച്ചിരുന്ന വിമാന അവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്ന് കണ്ടെടുത്തത്. എന്നാല്‍ അത് സലയുടേതാവരുതെന്ന പ്രാര്‍ത്ഥനയിലാണ് ലോകം. സല തിരിച്ചു വരും എന്ന പ്രതീക്ഷയിലിരിക്കുന്ന നായയുടെ ചിത്രമാണ് ഇപ്പോള്‍ എല്ലാവരേയും കണ്ണീരിലാഴ്ത്തുന്നത്. സഹോദരി റോമിനയാണ് സല തിരിച്ചു വരുന്നതു കാത്ത് സലയുടെ പ്രിയപ്പെട്ട നായ നാല യജമാനനെ കാത്തിരിക്കുന്ന ചിത്രം സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചത്.

സ്ത്രീവിരുദ്ധ പരാമര്‍ശം; താരങ്ങള്‍ക്ക് തിരിച്ചടി; ഹര്‍ദിക്, രാഹുല്‍, കരണ്‍ എന്നിവര്‍ക്കെതിരെ കേസ്

കരണ്‍ ജോഹറിന്റെ കോഫീ വിത്ത് കരണ്‍ എന്ന പരിപാടിക്കിടെ സ്ത്രീ വിരുദ്ധ പരാമര്‍ശം നടത്തിയതിനെ തുടര്‍ന്ന് ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങളായ ഹര്‍ദിക് പാണ്ഡ്യ കെ.എല്‍ രാഹുല്‍, സംവിധായകന്‍ കരണ്‍ ജോഹര്‍ എന്നിവര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തു. ജോധ്പുര്‍ പൊലീസ് സ്റ്റേഷനിലാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

മുന്‍ ഇന്ത്യന്‍ താരം വീരേന്ദര്‍ സേവാഗ് ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ത്ഥിയായി മത്സരിച്ചേക്കുമെന്ന് സൂചന

ക്രിക്കറ്റില്‍ മികച്ച പ്രകടനം കാഴ്ചവെച്ചിട്ടുള്ള മുന്‍ ഇന്ത്യന്‍ താരം വീരേന്ദര്‍ സേവാഗ് വരാനിരിക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മത്സരിച്ചേക്കുമെന്ന് സൂചന. ബിജെപിയുടെ ടിക്കറ്റില്‍ താരം ഹരിയാണയിലെ രോഹ്തക് മണ്ഡലത്തില്‍ മത്സരിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ വരുന്നത്.

ഓസ്‌ട്രേലിയന്‍ ഓപ്പണിലെ തോല്‍വിക്കു പിന്നാലെ വിവാഹം പ്രഖ്യാപിച്ച് റാഫേല്‍ നദാല്‍

ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ ഫൈനലില്‍ ദ്യോക്കോവിച്ചിനോടുളള തോല്‍വിക്കു പിന്നാലെ റാഫേല്‍ നദാല്‍ വിവാഹം കഴിക്കുന്നു. മുപ്പത്തിരണ്ടുകാരനായ നദാല്‍ സെസ്‌ക എന്ന ഓമനപ്പേരില്‍ വിളിക്കുന്ന മരിയ ഫ്രാന്‍സിസ്‌ക പെരല്ലോയാണ് വധു. നീണ്ട പതിനാലു വര്‍ഷം റാഫേലിന്റെ വിജയത്തിലും പരാജയത്തിലും തോളോടുതോള്‍ മരിയ ഉണ്ട്.

കാണാതായ അര്‍ജന്റീന ഫുട്‌ബോള്‍ താരം സലയ്ക്കായി സ്വന്തം നിലക്ക് തിരച്ചില്‍ തുടരുമെന്ന് ബന്ധുക്കള്‍

വിമാന യാത്രക്കിടെ കാണാതായ അര്‍ജന്റീന ഫുട്‌ബോള്‍ താരം എമിലിയാനോ സലയ്ക്ക് വേണ്ടി സ്വന്തം നിലക്ക് തെരച്ചില്‍ ആരംഭിച്ച് ബന്ധുക്കള്‍. ഒരാഴ്ച്ച പിന്നിട്ടശേഷവും താരത്തെ കണ്ടെത്താന്‍ സാധിക്കാതിരിക്കുകയും, പൊലീസ് തെരച്ചില്‍ അവസാനിപ്പിക്കുകയും ചെയ്തതിനെ തുടര്‍ന്നാണ് സുഹൃത്തുക്കളുടെയും എന്‍ജിഓകളുടെയും സഹായത്തോടെ തെരച്ചില്‍ തുടരാന്‍ ബന്ധുക്കള്‍ തീരുമാനിച്ചിരിക്കുന്നത്.

ഹര്‍ദ്ദിക് പാണ്ഡ്യയുടെയും കെഎല്‍ രാഹുലിന്റെയും സസ്‌പെന്‍ഷന്‍ നീക്കി

ഹര്‍ദ്ദിക് പാണ്ഡ്യയുടെയും ലോകേഷ് രാഹുലിന്റെയും സസ്‌പെന്‍ഷന്‍ ബിസിസിഐ നീക്കി. സ്വകാര്യ ചാനലിന് നല്‍കിയ അഭിമുഖത്തിലെ ലൈംഗിക പരാമര്‍ശത്തിന്റെ പേരിലാണ് താരങ്ങളെ സസ്‌പെന്‍ഡ് ചെയ്തിരുന്നത്. ന്യൂഡല്‍ഹിയില്‍ ചേര്‍ന്ന ബിസിസിഐയുടെ ഇടക്കാല ഭരണസമിതി യോഗത്തിലാണ് ഇരുവരുടേയും വിലക്ക് ഒഴിവാക്കാന്‍ തീരുമാനമെടുത്തത്.

അര്‍ജന്റീന ഫുട്‌ബോള്‍ താരം എമിലിയാനോ സലയ്ക്ക് വേണ്ടിയുള്ള തെരച്ചില്‍ അവസാനിപ്പിച്ചു

കാണാതായ അര്‍ജന്റീന ഫുട്‌ബോള്‍ താരം എമിലിയാനോ സലയ്ക്ക് വേണ്ടിയുള്ള തെരച്ചില്‍ അവസാനിപ്പിച്ചു. കഴിഞ്ഞ ദിവസമാണ് ഫ്രാന്‍സില്‍ നിന്ന് ഇംഗ്ലണ്ടിലേക്കുള്ള യാത്രയില്‍ താരം സഞ്ചരിച്ച വിമാനം അപ്രത്യക്ഷമായത്. എന്നാല്‍ അന്വേഷണം ഒരു തുമ്പും കിട്ടാതെ അവസാനിപ്പിക്കേണ്ടി വരികയായിരുന്നു. പ്രീമിയര്‍ ലീഗ് ക്ലബായ കാര്‍ഡിഫ് സിറ്റിയുമായുള്ള കരാര്‍ അംഗീകരിച്ച സല വെയില്‍സിലേക്ക് വരുന്ന വഴിയാണ് വിമാനം കാണാതായത്.

ദക്ഷിണാഫ്രിക്കന്‍ താരത്തിനെതിരെ വംശീയ അധിക്ഷേപം; പാക്കിസ്ഥാന്‍ ക്രിക്കറ്റ് ടീം ക്യാപറ്റന്‍ മാപ്പ് പറഞ്ഞു

ഏകദിന പരമ്പരയിലെ രണ്ടാം മത്സരത്തില്‍ ദക്ഷിണാഫ്രിക്കന്‍ താരം ആന്‍ഡൈല്‍ ഫെലുക്ക്വായോക്കെതിരെ വംശീയ അധിക്ഷേപം നടത്തിയ സംഭവത്തില്‍ പാക്കിസ്ഥാന്‍ ക്രിക്കറ്റ് ടീം നായകന്‍ സര്‍ഫ്രാസ് അഹമ്മദ് മാപ്പു പറഞ്ഞു. ഫെലുക്ക്വായോ ബാറ്റ് ചെയ്യുന്നതിനിടെ വിക്കറ്റിന് പിന്നില്‍ നിന്ന് സര്‍ഫ്രാസ് ഉര്‍ദു ഭാഷയില്‍ അധിക്ഷേപിക്കുന്നത് സ്റ്റംപിലെ മൈക്രോ ഫോണ്‍ പിടിച്ചെടുത്തിരുന്നു.

‘ഞാന്‍ വിമാനത്തിലാണ്, ഇതു തകരാന്‍ പോകുന്നതു പോലെ തോന്നുന്നു, ഡാഡ് എനിക്ക് പേടിയാകുന്നു’: കാണാതായ അര്‍ജന്റീന ഫുട്‌ബോളറുടെ വാട്ട്‌സാപ്പ് സന്ദേശം

വിമാന യാത്രക്കിടെ കാണാതായ അര്‍ജന്‍ീന ഫുട്‌ബോള്‍ താരം എമിലിയാനോ സലയും പൈലറ്റ് ഡേവും ജീവനോടെയുണ്ടാകുമെന്ന പ്രതീക്ഷ അവസാനിച്ചു. ഫ്രാന്‍സില്‍ നിന്നും ഇംഗ്ലണ്ടിലേക്കുള്ള യാത്രയിലാണ് സലയെ കാണാതായത്.

Page 1 of 81 2 3 4 5 6 8