കുഞ്ഞ് ക്രിക്കറ്ററാകുമോ? പാകിസ്താന് വേണ്ടിയാണോ കളിക്കുക?; ചോദ്യങ്ങള്‍ക്ക് മറുപടിയുമായി ഇന്ത്യന്‍ താരം സാനിയ മിര്‍സ

Web Desk

പാക് ക്രിക്കറ്റ് താരം ഷൊയ്ബ് മാലിക്കുമായാണ് ഇന്ത്യന്‍ ടെന്നീസ് താരം സാനിയ മിര്‍സയുടെ നടന്നത്. കുടുംബത്തിലേക്ക് പുതിയതായി ഒരുകുഞ്ഞതിഥി എത്തുന്ന സന്തോഷത്തിലാണ് രണ്ട്‌പേരും. തന്റെ ഗര്‍ഭകാലത്തെ കുറിച്ച് നിരവധി തവണ സാനിയ മിര്‍സ മനസ് തുറന്നിരുന്നു. എന്നാല്‍, ഇതിനിടയില്‍ ആരധകര്‍ പലപ്പോഴായി ചോദിച്ച നിരവധി ചോദ്യങ്ങളുണ്ടായിരുന്നു. ജനിക്കുന്ന കുഞ്ഞ് ക്രിക്കറ്ററാകുമോ, ടെന്നീസ് താരമാകുമോ, പാകിസ്താന് വേണ്ടിയാണോ ഇന്ത്യക്ക് വേണ്ടിയാണോ കുഞ്ഞ് കളിക്കുക എന്നിങ്ങനെയാണ് സാനിയക്ക് നേരെ ചോദ്യങ്ങളുയര്‍ന്നത്.

റിപ്പോര്‍ട്ട് ചെയ്യുകയോ സംസാരിക്കുകയോ അല്ല അലറുകയാണ്; ടെലിവിഷന്‍ ചാനലുകളെ പരിഹസിച്ച് സാനിയ മിര്‍സ

രാജ്യത്തെ ടെലിവിഷന്‍ ചാനലുകളുടെ സമീപനത്തെ പരിഹസിച്ച് ടെന്നീസ് താരം സാനിയ മിര്‍സ പറയുന്നു. ഏതാനും ആഴ്ചകള്‍ക്കോ മാസങ്ങള്‍ക്കോ ശേഷമാണ് ഇന്ന് ഏതാനും വാര്‍ത്താ ചാനലുകള്‍ കണ്ടത്. ഒരു കാര്യം പോലും കണ്ടിട്ട് മനസിലായില്ല. സ്‌ക്രീനില്‍ 12 പേര്‍ ഒരുമിച്ചിരിക്കുന്നുണ്ട്. റിപ്പോര്‍ട്ട് ചെയ്യുകയോ സംസാരിക്കുകയോ അല്ല, അലറുകയാണ് പറഞ്ഞു. തന്റെ ട്വിറ്ററിലൂടെയാണ് സാനിയ മാധ്യമങ്ങളെ വിമര്‍ശിച്ചത്.

സെറീന വില്യംസിനെ അട്ടിമറിച്ച് കെര്‍ബറിന് വിംബിള്‍ഡണ്‍ കിരീടം

ലണ്ടന്‍: യു.എസിന്റെ സെറീന വില്യംസിനെ അട്ടിമറിച്ച് ജര്‍മനിയുടെ എയ്ഞ്ചലക്വ കെര്‍ബര്‍ വിംബിള്‍ഡണ്‍ ടെന്നീസ് ഗ്രാന്‍സ്ലാം വനിതാ സിംഗിള്‍സ് കിരീടം നേടി. 6-3, 6-3 എന്ന നേരിട്ടുള്ള സെറ്റുകള്‍ക്കായിരുന്നു കെര്‍ബറിന്റെ ജയം. വിംബിള്‍ഡണില്‍ ഏഴുവട്ടം ചാമ്പ്യനായ സെറീന ഒരു കുഞ്ഞിനു ജന്മം നല്‍കിയ ശേഷം മടങ്ങി വരവിന്റെ പാതയിലാണ്. 23 ഗ്രാന്‍സ്ലാം കിരീടങ്ങളാണു 36 വയസുകാരിയായ സെറീനയുടെ പേരിലുള്ളത്. കെര്‍ബറിന്റെ കരിയറിലെ ആദ്യ വിംബിള്‍ഡണ്‍ കിരീടമാണിത്. ഇന്നു നടക്കുന്ന പുരുഷ സിംഗിള്‍സ് ഫൈനലില്‍ മുന്‍ ലോക ഒന്നാം നമ്പര്‍ […]

കോളെജ് സുഹൃത്തുക്കള്‍ പോരടിച്ചപ്പോള്‍ റെക്കോര്‍ഡുകള്‍ വഴിമാറി: വിംബിള്‍ഡണ്‍ പുരുഷ സിംഗിള്‍സില്‍ തകര്‍പ്പന്‍ പോരാട്ടം (വീഡിയോ)

ഗ്രാന്‍ഡ്സ്ലാം ചരിത്രത്തിലെ റെക്കോര്‍ഡ് പോരാട്ടമാണ് വിംബിള്‍ഡണ്‍ പുരുഷ സിംഗിള്‍സ് സെമിഫൈനലില്‍ നടന്നത്. ആറുമണിക്കൂറും 35മിനിറ്റും എടുത്താണ് . ദക്ഷിണാഫ്രിക്കയുടെ കെവിന്‍ ആന്‍ഡേഴ്‌സണ്‍ അമേരിക്കയുടെ ജോണ്‍ ഇസ്‌നറെ തോല്‍പിച്ചത്. അവസാന സെറ്റ് മാത്രം രണ്ടുമണിക്കൂറും 50മിനിറ്റും നീണ്ടുപോയി. അഞ്ച് സെറ്റ് നീണ്ട പോരാട്ടത്തിലെ നാലുസെറ്റും അവസാനിച്ചത് ടൈബ്രേക്കറില്‍. മത്സരത്തിലെ പോരാട്ടം കഠിനമാണ് എന്ന് വ്യക്തമാക്കുന്നതായിരുന്നു അവസാനസെറ്റിലെ പ്രകടനം.

ഓള്‍ ഇംഗ്ലണ്ട് ബാഡ്മിന്റണ്‍: പി.വി സിന്ധു ക്വാര്‍ട്ടറില്‍

ഓള്‍ ഇംഗ്ലണ്ട് ബാഡ്മിന്റണ്‍ ടൂര്‍ണമെന്റില്‍ ഇന്ത്യയുടെ പി.വി സിന്ധു ക്വാര്‍ട്ടറില്‍. രണ്ടാം റൗണ്ട് മത്സരത്തില്‍ തായ്ലാന്‍ഡിന്റെ നിചോണ്‍ ജിന്‍ഡോപോളിനെ ഒന്നിനെതിരെ രണ്ടു ഗെയിമുകള്‍ക്ക് പരാജയപ്പെടുത്തിയാണ് സിന്ധുവിന്റെ മുന്നേറ്റം. സ്‌കോര്‍-(21-13, 13-21, 21-18).

ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെ പിന്തള്ളി റോജര്‍ ഫെഡറര്‍ 2017ലെ ലോക കായികതാരം

കഴിഞ്ഞവര്‍ഷത്തെ ലോക കായികതാരമായി സ്വിസ് ടെന്നീസ് ഇതിഹാസം റോജര്‍ ഫെഡറര്‍ തെരഞ്ഞെടുക്കപ്പെട്ടു. കായികരംഗത്തെ വിഖ്യാതമായ ലോറസ് പുരസ്‌കാരത്തിനാണ് ഫെഡറര്‍ അര്‍ഹനായത്. കായികരംഗത്തെ ഓസ്‌കാറായി പരിഗണിക്കപ്പെടുന്നവയാണ് ലോറസ് പുരസ്‌കാരം.പോര്‍ച്ചുഗല്‍ ഫുട്‌ബോള്‍ താരം ക്രിസ്റ്റ്യാനോ റോണാള്‍ഡോയെ പിന്തള്ളിയാണ് ഫെഡര്‍ 2017 ലെ ലോറസ് പുരസ്‌കാരത്തിന് അര്‍ഹനായത്.

ഇന്ത്യ ഓപ്പണ്‍ ബാഡ്മിന്റണ്‍: ഫൈനലില്‍ സിന്ധുവിന് തോല്‍വി

ഇന്ത്യ ഓപ്പണ്‍ ബാഡ്മിന്റണ്‍ ഫൈനലില്‍ ഇന്ത്യന്‍ താരം പി.വി സിന്ധുവിന് തോല്‍വി. അമേരിക്കയുടെ ബെയ്വെന്‍ സാങ്ങിനോടാണ് സിന്ധു പരാജയപ്പെട്ടത്.

ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ ഫെഡറര്‍ക്ക്‌; മുപ്പത്താറാം വയസ്സില്‍ 20-ാം ഗ്രാന്‍സ്‌ലാം കിരീടം (വീഡിയോ)

മുപ്പത്താറാം വയസ്സില്‍ 20-ാം ഗ്രാന്‍സ്ലാം കിരീടം സ്വന്തമാക്കി ഫെഡറര്‍. പ്രായത്തില്‍ ഏറെ പിന്നിലുള്ള ക്രൊയേഷ്യന്‍ താരം മരിന്‍ സിലിച്ചിനെ അഞ്ചു സെറ്റ് നീണ്ടുനിന്ന കടുത്ത പോരാട്ടത്തില്‍ മറികടന്നാണ് ഫെഡററിന്റെ കിരീടധാരണം. സ്‌കോര്‍: 6-2, 6-7, 6-3, 3-6, 6-1.

ഓസ്‌ട്രേലിയന്‍ ഓപ്പണ്‍; വോസ്‌നിയാസ്‌കിക്ക് കന്നി ഗ്രാന്‍സ്‌ലാം കിരീടം

മെല്‍ബണ്‍: ഡെന്‍മാര്‍ക്ക് താരം കരോളിന്‍ വോസ്‌നിയാസ്‌കിക്ക് ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ വനിതാ സിംഗിള്‍സ് കിരീടം. മൂന്നു മണിക്കൂറോളം നീണ്ടുനിന്ന കടുത്ത പോരാട്ടത്തിനൊടുവില്‍ റുമാനിയന്‍ താരം സിമോണ ഹാലെപ്പിനെ വീഴ്ത്തിയാണ് വോസ്‌നിയാസ്‌ക്കി കന്നി ഗ്രാന്‍സ്‌ലാം കിരീടത്തില്‍ മുത്തമിട്ടത്. 7-6, 3-6, 6-4 എന്ന സ്‌കോറിനാണ് വോസ്‌നിയാസ്‌ക്കിയുടെ വിജയം. ഗ്രാന്‍സ്ലാം സിംഗിള്‍സ് കിരീടം നേടുന്ന ആദ്യ ഡെന്‍മാര്‍ക്ക് താരമാണ് വോസ്‌നിയാസ്‌കി. വിജയത്തോടെ ലോക ഒന്നാം നമ്പര്‍ പദവിയും വോസ്‌നിയാസ്‌ക്കി ഹാലെപ്പില്‍നിന്ന് തിരിച്ചെടുത്തു. ഇത് പതിനേഴാം തവണയാണ് ഓസ്‌ട്രേലിയന്‍ ഓപ്പണില്‍ ആദ്യ രണ്ടു […]

റോജര്‍ ഫെഡറര്‍ ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ ഫൈനലില്‍

സ്വിസ് ഇതിഹാസം റോജര്‍ ഫെഡറര്‍ ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ ഫൈനലില്‍. ടെന്നീസ് ലോകത്തെ ഞെട്ടിച്ച വിസ്മയക്കുതിപ്പിലൂടെ

Page 1 of 361 2 3 4 5 6 36