ഇന്ത്യയിലെ ഉല്‍പ്പാദനം കുറയ്ക്കാനൊരുങ്ങി സാംസംഗ്

Web Desk

ന്യൂഡല്‍ഹി: ഇന്ത്യയിലെ ഉല്‍പ്പാദനം കുറയ്ക്കാന്‍ ഒരുങ്ങുന്നതായി സാംസംഗ് കേന്ദ്ര സര്‍ക്കാരിനെ അറിയിച്ചു. ഫോണുകളുടെ ഡിസ്‌പ്ലേകളും ടച്ച് സ്‌ക്രീനുകളും ഇറക്കുമതി ചെയ്യുന്നതിന് തീരുവ ഏര്‍പ്പെടുത്തിയതാണ് സാംസംഗിന്റെ തീരുമാനത്തിന് പിന്നിലെ കാരണം. ഇറക്കുമതി ചെലവ് ഉയര്‍ത്തിയതോടെ ഉല്‍പ്പാദനം കുറയ്ക്കാതിരിക്കാനാകില്ലെന്ന നിലപാടിലാണ് സാംസംഗ്. ഇതിന്റെ ഭാഗമായി ഗാലക്‌സി എസ് 9, നോട്ട് 9 എന്നീ ഫ്‌ളാഗ്ഷിപ്പ് മോഡലുകളുടെ ആഭ്യന്തര ഉല്‍പ്പാദനം നിര്‍ത്താനാണ് കമ്പനിയുടെ തീരുമാനം. ഇന്ത്യയില്‍ നിന്നുളള തങ്ങളുടെ സ്മാര്‍ട്ട് ഫോണ്‍ കയറ്റുമതി ഇതോടെ ഗണ്യമായി കുറയുമെന്നും കമ്പനി വ്യക്തമാക്കി. ഫെബ്രുവരി […]

ബിഎസ്എന്‍എല്‍ 5 ജിയിലേക്ക്; സ്വകാര്യ കമ്പനികള്‍ക്ക് വെല്ലുവിളി

ആലപ്പുഴ: സ്വകാര്യ ടെലികോം കമ്പനികള്‍ക്ക് ഭീഷണി ഉയര്‍ത്തി ബി എസ് എന്‍ എല്‍ 5 ജിയിലേക്ക് കുതിക്കുന്നു. മറ്റുളള കമ്പനികള്‍ അതിവേഗം ഫോര്‍ജിയിലേക്ക് മാറിയപ്പോള്‍ നിശബ്ദത പാലിച്ചത് ബിഎസ്എന്‍എല്ലിന്റെ ജനപ്രീതിക്ക് ഇടിവുണ്ടാക്കിയിരുന്നു. ഈ സാഹചര്യത്തിലാണ് സ്വകാര്യ  കമ്പനികള്‍ക്ക് മുന്‍പേ ഫൈവ് ജി സൗകര്യം കൊണ്ടുവരാന്‍ ബിഎസ്എന്‍എല്‍ ഒരുങ്ങുന്നത്. 2020 ഓടെ രാജ്യത്തും 2022 ഓടെ കേരളത്തിലും ഫൈവ് ജി സൗകര്യം ഏര്‍പ്പെടുത്താനാണ് തീരുമാനം. കേരളത്തില്‍ എല്ലാ ജില്ലകളിലും 4 ജി സൗകര്യം എത്തിക്കാനുള്ള പരിശ്രമത്തിലാണ്  ബിഎസ്എന്‍എല്‍ അധികൃതര്‍. […]

അടുത്ത വര്‍ഷം മുഖം മിനുക്കി ആപ്പിള്‍: വരവ് വമ്പന്‍ ഫീച്ചറുകളുമായി

ന്യൂഡല്‍ഹി: 2019 ഐഫോണിന്റെ ഒന്നു കൂടി തിളങ്ങാന്‍ പോവുകയാണ്. 2019 ല്‍ ആപ്പിള്‍ മികച്ച അപ്‌ഡേഷനുകളുമായി ഫേസ് ഐഡി ഫീച്ചര്‍ ഒന്നുകൂടി വിപുലീകരിക്കുമെന്നാണ് പ്രമുഖ ടെക് അനലിസ്റ്റായ മിങ് ഷി കൂ പറയുന്നത്.

3ഡി ചിത്രങ്ങളും വിരല്‍തുമ്പില്‍:കണ്ണടയില്ലാതെ മൊബൈല്‍ സ്‌ക്രീനില്‍ 3ഡി ചിത്രങ്ങള്‍ കാണാം

കൊച്ചി: ഹോളിവുഡ് സിനിമകള്‍ അടക്കം 3ഡിയിലേക്ക് മാറ്റാനൊരുങ്ങുകയാണ് ഒരുക്കുകയാണ് കൊച്ചിയിലെ റേയ്‌സ് 3ഡി ടെക്‌നോളജി എന്ന സ്ഥാപനം.

ലോകത്ത് ആദ്യമായി മടക്കാവുന്ന സ്മാര്‍ട്ട് ഫോണ്‍ പുറത്തിറങ്ങുന്നു; വീഡിയോ കാണാം

ലോകത്ത് ആദ്യമായിതാ മടക്കാവുന്ന സ്മാര്‍ട്ട് ഫോണ്‍ പുറത്തിറങ്ങാന്‍ പോകുന്നു. ചൈനീസ് നിര്‍മാതാക്കളായ റൊയോലേ കോര്‍പ്പറേഷനാണ് ഫോണ്‍ പുറത്തിറക്കുന്നത്

വമ്പന്‍ ഫീച്ചറുകളുമായി വണ്‍പ്ലസ് കുടുംബത്തിലെ ഈ വര്‍ഷത്തെ രണ്ടാമന്‍

വണ്‍ പ്ലസ് ശ്രേണിയിലെ ഈ വര്‍ഷത്തെ രണ്ടാമത്തെ സ്മാര്‍ട്ട്‌ഫോണും എത്തി.

കൊതുകിനെ തുരത്താന്‍ കഴിയുമോ ഈ എല്‍ജി സ്മാര്‍ട്ട്‌ഫോണിന്?

സ്മാര്‍ട്ട് ഫോണുകള്‍ പല വ്യത്യസ്ത ഫീച്ചറുകള്‍ ഉള്‍പ്പെടുത്തിയാണ് വിപണിയില്‍ എത്തുന്നത്. എന്നാല്‍ കൊതുകിനെ കൊല്ലുന്ന സ്മാര്‍ട്ട് ഫോണ്‍ ഇത് ആദ്യമായാണ് വിപണിയിലെത്തുന്നത്. എല്‍ജിയാണ് കൊതുകിനെ അകറ്റുന്ന കെ7ഐ സ്മാര്‍ട്ട് ഫോണ്‍ വിപണിയ്ക്ക് പരിചയപ്പെടുത്തുന്നത്. കൊതുകിനെ അകറ്റുന്ന അള്‍ട്രാസോണിക് ശബ്ദവീചികള്‍ പുറപ്പെടുവിക്കുന്ന ഒരു സാങ്കേതിക വിദ്യയാണ് കെ7ഐയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ചില കമ്പനികള്‍ എസിയിലും വാഷിങ് മെഷീനിലും ഇത്തരത്തിലുള്ള സാങ്കേതിക വിദ്യ ഉപയോഗിച്ചിട്ടുണ്ടെന്നാണ് വിവരം. കൊതുകുകളെ അകറ്റാനുള്ള മൊബൈല്‍ ആപ്ലിക്കേഷനും നിലവിലുണ്ട്. എന്നാല്‍ അള്‍ട്രാ സോണിക് ശബ്ദം കൊതുകുകളെ അകറ്റുമെന്നും ഇല്ലെന്നും വാദപ്രതിവാദങ്ങള്‍ നിലനില്‍ക്കുന്നുണ്ട്.

ഷവോമി മി മാക്‌സ് 2 നാളെ പുറത്തിറങ്ങും; വില 16,999 രൂപ

ഷവോമി തങ്ങളുടെ മി മാക്‌സ് 2ന്റെ പുതിയ വേരിയന്റ് സ്മാര്‍ട്ട്‌ഫോണ്‍ ഇന്ത്യന്‍ വിപണിയില്‍ എത്തിക്കുന്നു. ഇത് മി മാക്‌സ് 2, 4ജിബി 64ജിബി വേരിയന്റിനു ശേഷം എത്തുന്ന ഫോണാണ്. 4ജിബി, 64 ജിബി വേരിയന്റിന് 16,999 രൂപയാണ്. അതേസമയം, ഇപ്പോള്‍ കൊണ്ടു വരുന്ന 4ജിബി, 32ജിബി വേരിയന്റിന് 14,999 രൂപയാണ് വില. എന്നാല്‍ ഈ ഫോണ്‍ 12,999 രൂപയ്ക്കു ലഭിക്കുന്നു. സെപ്തംബര്‍ 20ന്, 12 മണിയ്ക്കാണ് ഈ ഫോണിന്റെ വില്‍പന ആമസോണില്‍ ആരംഭിക്കുന്നത്. ഇതു കൂടാതെ Mi.com, Mi Home വെബ്‌സൈറ്റുകളിലൂടെയും ഈ ഫോണ്‍ ലഭ്യമാകും. ആന്‍ഡ്രോയ്ഡ് 7.1.1 ന്യുഗട്ട്, 6.44 ഇഞ്ച് ഡിസ്‌പ്ലേ, 2GHz ഒക്ടാകോര്‍ സ്‌നാപ്ഡ്രാഗണ്‍ 625 SoC, 4ജിബി റാം, അഡ്രിനോ 506 ജിപിയു.

മൈക്രോമാക്‌സ് ഭാരത് സീരിസിലെ മൂന്ന് ഫോണുകള്‍ വിപണിയില്‍

മൈക്രോമാക്‌സിന്റെ ഭാരത് 2 പ്ലസ്, ഭാരത് 3, ഭാരത് 4 സ്മാര്‍ട്‌ഫോണുകള്‍ വിപണിയിലിറക്കി. ഫോണുകളുടെ വില ഇതുവരെ പുറത്തുവിട്ടിട്ടില്ല. 4ജി വോള്‍ടി സൗകര്യമുള്ള ഫോണുകളാണ് ഇവ മൂന്നും. കഴിഞ്ഞ ഏപ്രിലിലാണ് ഭാരത് സീരിസിലെ ആദ്യ ഫോണായ ഭാരത് 2 പുറത്തിറക്കിയത്. ഫീച്ചറുകളുടെ കാര്യത്തില്‍ അത്ര വലിയ പ്രത്യേകതകളൊന്നും ഇവയ്ക്കില്ല.
ഡിസ്‌പ്ലേയും, ബാറ്ററി ദൈര്‍ഘ്യവുമെല്ലാം അടുത്തിടെ പുറത്തിറങ്ങിയ ഫോണുകളുമായി ചില ബഡ്ജറ്റ് വെച്ചു നോക്കുമ്പോള്‍ മികച്ച നിലവാരമുള്ളവയല്ല. അതുകൊണ്ടു തന്നെ വലിയ വിലക്കുറവിലായിരിക്കും ഫോണ്‍ വില്‍പനയ്‌ക്കെത്തുക.

അത്ഭുതപ്പെടുത്താനെത്തിയ ഐഫോണ്‍ X പണിപറ്റിച്ചു; നാണംകെട്ട് ക്രെയ്ഗ് ഫെഡര്‍ഹിക്

ആരേയും അത്ഭുതപ്പെടുത്തുന്ന സവിശേഷതകളുമായാണ് ഐഫോണ്‍ പുതിയ പതിപ്പുകള്‍ പുറത്തിറക്കിയത്. നിലവിലുള്ള ടെക്‌നോളജിയെ പാടെ പൊളിച്ചടുക്കുന്ന നിരവധി സവിശേഷതകളാണ് പത്താം വാര്‍ഷികത്തിലെ ഐഫോണ്‍ X ലുള്ളത്. ഫെയ്‌സ്‌ഐഡിയാണ് ഇതില്‍ ഏറ്റവും പ്രധാനം. മുന്‍ ക്യാമറയിലൂടെ മുഖത്തിന്റെ ബയോമെട്രിക് ഫീച്ചറുകള്‍ സ്‌കാന്‍ ചെയ്ത് ഉടമയെ തിരിച്ചറിയുന്ന രീതിയാണിത്. നിലവിലുള്ള അണ്‍ലോക്കിംങ് സിസ്റ്റത്തില്‍ ഏറ്റവും മികച്ചതെന്ന അവകാശവാദത്തോടെയാണ് അധികൃതര്‍ ഇത് അവതരിപ്പിച്ചത്. ഭയാനകമായ ഇരുട്ടില്‍ പോലും ഉടമസ്ഥനെ തിരിച്ചറിയുമെന്നും പ്രഖ്യാപനമുണ്ടായിരുന്നു. എന്തായാലും ടെക് ലോകത്തെ പ്രധാന ചര്‍ച്ച ഇപ്പോള്‍ ഫെയ്‌സ് ഐഡി […]

Page 1 of 361 2 3 4 5 6 36