സൗദി പൗരത്വം കിട്ടിയ സോഫിയയ്ക്ക് ഇനി കുടുംബം വേണമെന്ന് ആഗ്രഹം

Web Desk

ലോകത്ത് ആദ്യമായി ഒരു രാജ്യത്ത് പൗരത്വം കിട്ടിയ റോബോര്‍ട്ടാണ് സോഫിയ. സൗദിയില്‍ പൗരത്വം ലഭിച്ച് കൃത്യം ഒരു മാസം കഴിയുന്നതിന് മുമ്പായി തനിക്ക് കുടുംബം വേണം എന്ന് ആഗ്രഹം പ്രകടിപ്പിച്ചതായാണ് റിപ്പോര്‍ട്ട്. തനിക്ക് കുടുംബമായി മാറാന്‍ ആഗ്രഹമുണ്ടെന്ന് ഒരു അഭിമുഖത്തില്‍ ഹാന്‍സണ്‍ റോ നിര്‍മ്മിച്ച റോബോട്ട് വ്യക്തമാക്കി. കുടുംബം എന്നത് വളരെ പ്രാധാന്യമേറിയ കാര്യമാണെന്നായിരുന്നു പറഞ്ഞത്. തനിക്ക് ഒരു റോബോട്ട് കുട്ടിയുണ്ടാകുകയാണെങ്കില്‍ അതിന് തന്റെ പേര് തന്നെ നല്‍കുമെന്നും പറഞ്ഞു. ഖലീജ് ടൈംസിന് നല്‍കിയ അഭിമുഖത്തിലായിരുന്നു സോഫിയ ഇക്കാര്യം പറഞ്ഞത്.

സ്‌കൈപ്പിന് ചൈനയില്‍ താല്‍ക്കാലിക നിരോധനം

ചൈനയിലെ ആപ്പ് സ്റ്റോറില്‍ നിന്നും വീഡിയോ ചാറ്റിങ് ആപ്ലിക്കേഷനായ സ്‌കൈപ്പ് പിന്‍വലിച്ചതായി കമ്പനി അറിയിച്ചു. കമ്പനി തന്നെയാണ് ഇക്കാര്യം വ്യക്തമാക്കി കുറിപ്പ് പുറത്തിറക്കിയത്. നേരത്തെ സുരക്ഷാ പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാണിച്ച് സാമൂഹ്യമാധ്യമങ്ങള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തിയിരുന്നു. ഇതിന്റെ ഭാഗമായി വാട്ട്‌സ്ആപ്പിനും ഫെയ്‌സ്ബുക്കിനും രാജ്യത്ത് നിരോധനം ഏര്‍പ്പെടുത്തിയിരുന്നു. ചൈനയില്‍ തന്നെ നിര്‍മ്മിച്ച സമാനമായ ആപ്പാണ് ഇതിന് പകരമായി ഉപയോഗിക്കുന്നത്.

വീഡിയോകള്‍ നിയന്ത്രിക്കാന്‍ പദ്ധതികളുമായി യൂട്യൂബ്

കുട്ടികള്‍ക്ക് കാണാന്‍ പറ്റാത്ത തരത്തിലുള്ള വീഡിയോകള്‍ നിയന്ത്രിക്കാന്‍ പദ്ധതികള്‍ സ്വീകരിച്ച് യൂട്യൂബ്. ഇതിനായി പ്രത്യേക മാനദണ്ഡങ്ങള്‍ എടുക്കുകയാണ് യൂട്യൂബ്. മുതിര്‍ന്നവര്‍ക്ക് മാത്രം കാണാവുന്ന വീഡിയോകള്‍ കുട്ടികളില്‍ എത്തുന്നത് തടയുന്നതിന്റെ ഭാഗമായി ഏതാണ്ട് 50 യൂസര്‍ ചാനലുകള്‍ കഴിഞ്ഞ ആഴ്ച യൂട്യൂബ് പൂട്ടി. കൂടാതെ 35 ലക്ഷം വീഡിയോകളില്‍ നിന്നും പരസ്യങ്ങള്‍ യൂട്യൂബ് പിന്‍വലിച്ചു. ഇത് സംബന്ധിച്ച് യൂട്യൂബ് വൈസ് പ്രസിഡന്റ് ജോഹന്നാ റൈറ്റ് തന്റെ ബ്ലോഗ് പോസ്റ്റിലൂടെ അറിയിച്ചു. ആര്‍ക്കും ഉപയോഗിക്കാവുന്ന, വീഡിയോകള്‍ സെര്‍ച്ച് ചെയ്യാവുന്ന ഒരു സംവിധാനമാണ് യൂട്യൂബ്.

ഡ്രോണ്‍ പറത്തലില്‍ കൃത്രിമബുദ്ധിയെ തോല്‍പ്പിച്ച് മനുഷ്യ പൈലറ്റ് മുന്നേറി (വീഡിയോ)

അമേരിക്കന്‍ ബഹിരാകാശ ഏജന്‍സിയായ നാസ സംഘിടിപ്പിച്ച മത്സരത്തില്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്(കൃത്രിമ ബുദ്ധി) നിയന്ത്രിച്ച ഡ്രോണുകളെ പിന്നിലാക്കി മനുഷ്യ പൈലറ്റ് മുന്നേറി. പ്രശസ്ത ഡ്രോണ്‍ പൈലറ്റ് കെന്‍ലൂ ആണ് കൃത്രിമ ബുദ്ധിയെ തോല്‍പ്പിച്ച് ഫിനിഷിങ് പോയന്റില്‍ എത്തിച്ചത്. ഡ്രോണുകളുടെ പരീക്ഷണ പറത്തലില്‍ പലതരത്തിലുള്ള പ്രതിബന്ധങ്ങളും സൃഷ്ടിച്ചിരുന്നു. പക്ഷെ അതൊക്കെ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് അപ്രതീക്ഷിത പ്രതിബന്ധങ്ങള്‍ മറിക്കടക്കുമോയെന്നറിയാന്‍ വേണ്ടിയായിരിക്കും. എന്നിരുന്നാലും ഡ്രോണുകള്‍ മികച്ച പ്രകടനം കാഴ്ച്ചവെച്ചതായി നാസ അറിയിച്ചു.

മുന്നറിയിപ്പ്; ആന്‍ഡ്രോയ്ഡ് ഫോണ്‍ നിങ്ങളുടെ വിവരങ്ങള്‍ ശേഖരിക്കുന്നു

സ്മാര്‍ട്ട്‌ഫോണിലെ ജിപിഎസ് ഓഫാക്കിയാലും ഗൂഗിള്‍ നിങ്ങളുടെ വിവരങ്ങള്‍ ശേഖരിക്കുന്നുവെന്ന് പുതിയ റിപ്പോര്‍ട്ട്. ജിപിഎസ് ഓഫാക്കിയാലും ഉപഭോക്താവിന്റെ ലൊക്കേഷന്‍ വിവരങ്ങള്‍ ഗൂഗിള്‍ ശേഖരിച്ചുകൊണ്ടിരിക്കും. ക്വാര്‍ട്‌സ് എന്ന മാധ്യമമാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. എന്നാല്‍ ടവര്‍ ലൊക്കേഷന്‍ വിവരങ്ങളാണ് ശേഖരിക്കുന്നത് എന്നാണ് ഇത് സംബന്ധിച്ച് ക്വാര്‍ട്‌സിന് ഗൂഗിള്‍ നല്‍കിയ വിശദീകരണം. ഭാവിയിലെ ആന്‍ഡ്രോയ്ഡ് വികസനത്തിന് പുഷ്‌നോട്ടിഫിക്കേഷന്‍, എസ്എംഎസ് എന്നിവയുടെ കൃത്യത ഉറപ്പുവരുത്തനാണ് ഇതെന്നാണ് ഗൂഗിളിന്റെ വിശദീകരണം. അതേ സമയം ഉപഭോക്താവിന്റെ ശേഖരിക്കുന്ന വിവരങ്ങള്‍ മറ്റൊരു ആവശ്യത്തിനായി ഉപയോഗിക്കുന്നില്ലെന്നും ഗൂഗിള്‍ വക്താവ് ക്വാര്‍ട്‌സിനോട് പറഞ്ഞു.

പഴയത് മാറ്റി പുതിയത് വാങ്ങാം; ഓഫറുമായി ഷവോമി

ചൈനീസ് സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മാതാക്കളായ ഷവോമി മൊബൈല്‍ എക്‌സ്‌ചേഞ്ച് പ്രോഗ്രാം വിപണിയില്‍ അവതരിപ്പിച്ചു. ഉപയോഗിച്ച മൊബൈല്‍ ഫോണുകളുടെ കച്ചവടം നടത്തുന്ന കാഷിഫൈയുമായി സഹകരിച്ചാണ് ചൈനീസ് നിര്‍മാതാക്കളുടെ പുതിയ നീക്കം. ഇതുപ്രകാരം പഴയ ഷവോമി ഫോണുകള്‍ എക്‌സ്‌ചേഞ്ച് ചെയ്ത് പുതിയവ മാറ്റി വാങ്ങാം.

യൂസി ബ്രൗസര്‍ പ്രശ്‌നങ്ങള്‍ പരിഹരിച്ച് തിരികെയെത്തി

ഗൂഗിള്‍ പ്ലേസ്റ്റോറില്‍ നിന്നും ഒരാഴ്ചയോളം കാണാതായ യൂസി ബ്രൗസര്‍ തിരികെയെത്തി. ബുധനാഴ്ച മുതലാണ് യൂസിവെബിന്റെ പുതിയ പതിപ്പ് പ്ലേസ്റ്റോറിലെത്തിയത്. സുരക്ഷാപ്രശ്‌നങ്ങളെ തുടര്‍ന്നാണ് ആപ്ലിക്കേഷന്‍ പ്ലേസ്റ്റോറില്‍ നിന്നും നീക്കം ചെയ്യപ്പെട്ടതെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. എന്നാല്‍ റിപ്പോര്‍ട്ടുകളെ നിഷേധിക്കുകയായിരുന്നു കമ്പനി. യൂസി ബ്രൗസറിലെ ഒരു സെറ്റിങ് ഗൂഗിളിന്റെ നിബന്ധനകള്‍ക്ക് വിരുദ്ധമായതുകൊണ്ടാണ് ആപ്ലിക്കേഷന്‍ പ്ലേസ്റ്റോറില്‍ നിന്നും നീക്കം ചെയ്യപ്പെട്ടതെന്നും മുമ്പു റിപ്പോര്‍ട്ട് വന്നതുപോലെ സുരക്ഷാ പ്രശ്‌നങ്ങളല്ലെന്നും യൂസി വെബ് വക്താവ് വ്യക്തമാക്കിയിരുന്നു.

സ്റ്റാര്‍ട്ടപ്പ് സംരംഭകര്‍ക്ക് ഡിജിറ്റല്‍ ട്രെയിനിങ് നല്‍കാനൊരുങ്ങി ഫെയ്‌സ്ബുക്ക്

ജോലി സാധ്യതകള്‍ വര്‍ധിപ്പിക്കാനുള്ള മേഖലകളില്‍ സോഷ്യല്‍ മീഡിയ സൈറ്റായ  ഫെയ്‌സ്ബുക്ക് കൂടുതല്‍ പ്രാധാന്യം നല്‍കാറുണ്ട്. ഇതാ രാജ്യത്തെ ചെറുകിട സ്റ്റാര്‍ട്ടപ്പ് സംരംഭകര്‍ക്ക് ഡിജിറ്റല്‍ ട്രെയിനിങ് നല്‍കാനൊരുങ്ങി ഫെയ്‌സ്ബുക്ക്. ഇതിനായി സ്റ്റാര്‍ട്ടപ്പ് ട്രെയിനിങ് ഹബ്ബുകള്‍ ആരംഭിച്ചതായി ഫെയ്‌സ്ബുക്ക് വ്യക്തമാക്കി. ഡിജിറ്റല്‍ സമ്പദ്ഘടനയില്‍ പ്രവര്‍ത്തിക്കുന്നതിനാവശ്യമായ പരിശീലനമാണ് സ്റ്റാര്‍ട്ടപ്പ് ട്രെയിനിങ്ങിലൂടെ ഫെയ്‌സ്ബുക്ക് നല്‍കുക. വ്യക്തികളുടെ സൗകര്യാനുസരണം സ്വന്തം മൊബൈല്‍ ഫോണിലെ ഓണ്‍ലൈന്‍ സംവിധാനത്തിലൂടെ ഹിന്ദിയിലോ ഇംഗ്ലീഷിലോ ഈ ഹബ്ബുകള്‍ പരിശീലനം നല്‍കും.

ഗ്യാലക്‌സി എസ്8 മികച്ചത്? അമേരിക്കയില്‍ ആപ്പിള്‍ പതറുന്നുവോ?

വിപണി അടക്കി വാഴ്ന്നിരുന്ന ആപ്പിളിന് വേണ്ട വിധത്തില്‍ തിളങ്ങാന്‍ കഴിയുന്നില്ലെന്ന് വിമര്‍ശനം. അമേരിക്കയിലെ വിപണി ഗവേഷകരായ പ്രൊപെലര്‍ ഇന്‍സൈറ്റ്‌സ് (Propeller Insights) നടത്തിയ പഠനത്തില്‍ അവരുടെ പങ്കെടുത്ത മുതിര്‍ന്നവര്‍ പറയുന്നത് അവര്‍ക്ക് ഈ വര്‍ഷം അവസാനം വാങ്ങാന്‍ ഇഷ്ടം സാംസങ് ഗ്യാലക്‌സി S8 ആണെന്നാണ്. കാരണം ഐഫോണ്‍ എക്‌സിലുള്ള വിശ്വാസ്യത നഷ്ടപ്പെടുന്നതായാണ് സര്‍വെയില്‍ വ്യക്തമാകുന്നത്. ഐഫോണ്‍ എക്‌സിന്റെ അണ്‍ലോക്ക് സൗകര്യങ്ങളിലുണ്ടായ വീഴ്ച്ചയും 3.5mm ഹെഡ്‌ഫോണ്‍ ജാക്കിന്റെയും ഫിംഗര്‍പ്രിന്റ് സ്‌കാനറിന്റെയും അഭാവമാണ് ഉപഭോക്താക്കളെ ഐഫോണില്‍ നിന്നും പിന്തിരിപ്പിക്കുന്നത്.

ആര്‍കോമിന് വായ്പ തിരിച്ചടക്കുന്നതിനായി വസ്തുവകകള്‍ വില്‍ക്കാന്‍ അനുമതി

ജിയോയുടെ വരവ് മറ്റ് ടെലികോം കമ്പനികളെ ബാധിച്ചിരിക്കുന്നത് പോലെ തന്നെയാണ് ആര്‍കോമിനെയും പിടിക്കൂടിയിരിക്കുന്നത്. എന്നാല്‍ ആര്‍കോമിന് കുറച്ച് കൂടുതല്‍കടക്കെണിയുണ്ടായെന്ന് പറയാം. ഇപ്പോള്‍ റിലയന്‍സ് കമ്യൂണിക്കേഷന്‍സിന് വസ്തുവകകള്‍ വില്‍ക്കാന്‍ അനുമതി നല്‍കിയിരിക്കുകയാണ്. വായ്പ തിരിച്ചടവ് മുടങ്ങിയതിനെ തുടര്‍ന്നാണ് വില്‍പ്പനയ്ക്ക് ബാങ്കുകളുടെ അനുമതി ആവശ്യമായി വന്നത്. ഡല്‍ഹിയിലും ചെന്നൈയിലുമുള്ള വസ്തുവകകള്‍ കാനഡ ആസ്ഥാനമായ കമ്പനിക്ക് വില്‍ക്കാനാണ് ബാങ്കുകള്‍ അനുമതി നല്‍കിയിരിക്കുന്നത്.

Page 1 of 1641 2 3 4 5 6 164