ഐമാകിന്റെ പുതിയ പതിപ്പ് പുറത്തിറക്കാനൊരുങ്ങി ആപ്പിള്‍

Web Desk

ഐമാകിന്റെ പുതിയ പതിപ്പ് പുറത്തിറക്കാനൊരുങ്ങി ആപ്പിള്‍. രൂപകല്‍പ്പനയിലും കാര്യക്ഷമതയിലും നിലവിലെ ഐമാകിനെ പിന്തള്ളുന്നതാണ് പുതിയ കമ്പ്യൂട്ടറെന്നാണ് ആപ്പിളിന്റെ അവകാശവാദം. മൂന്ന് വര്‍ഷത്തിനിടെ ഐമാകിന്റെ പരിഷ്‌കൃത രൂപം പുറത്തിറക്കാത്തതില്‍ കമ്പനി ഖേദം പ്രകടിപ്പിച്ചു.

സ്മാര്‍ട്‌ഫോണിനെ ഞൊടിയിടയില്‍ സൂപ്പര്‍ ക്യാമറയാക്കി മോട്ടോറോളയെത്തുന്നു

മനോഹരമായ ദൃശ്യങ്ങള്‍ പകര്‍ത്താന്‍ കയ്യിലൊരു ക്യാമറയുണ്ടായിരുന്നെങ്കിലെന്ന് തോന്നാറില്ലേ. ഇപ്പോള്‍ എല്ലാവരും ഇതിന് സ്മാര്‍ട്‌ഫോണാണ് ഉപയോഗിക്കാറുള്ളത്. എന്നാല്‍ സ്മാര്‍ട്‌ഫോണിനെ ഞൊടിയിടകൊണ്ട് ഒരു സൂപ്പര്‍ ക്യാമറയാക്കാന്‍ ശ്രമിച്ചതില്‍ വിജയിച്ചിരിക്കുകയാണ് മോട്ടോറോളയുടെ മോട്ടോ ഇസഡ്. (Moto Z )

ഫോട്ടോഗ്രാഫിയുടെ ചരിത്രം മാറ്റിയെഴുതും; ലൈറ്റ് L16 കാമറ ഉടന്‍ വിപണിയിലെത്തുമെന്ന് നിര്‍മ്മാതാക്കള്‍

ഫോട്ടോഗ്രഫിയുടെ ചരിത്രം മാറ്റിയെഴുതിയേക്കാവുന്ന കണ്ടുപിടുത്തമായ ലൈറ്റ് L16 കാമറ 2017 ജൂണിനു മുന്‍പ് വിപണിയിലെത്തിയേക്കും .ബഹുമുഖ സാധ്യതകളുള്ള ഒരു 52 MP DSLR കാമറയുടെ ശക്തി ഇനി പോക്കറ്റില്‍ ഒതുക്കാമെന്നാണ് L16ന്റെ നിര്‍മ്മാതാക്കള്‍ അവാകാശപ്പെടുന്നത്.

അയച്ച മെസേജ് തിരിച്ചെടുക്കാം, എഡിറ്റ് ചെയ്യാം; പുത്തന്‍ ഫീച്ചറുമായി വാട്‌സ്ആപ്പ്

പലപ്പോഴും വാട്‌സ്ആപ്പില്‍ നമ്മള്‍ മെസേജുകള്‍ മാറി അയക്കുകയോ തെറ്റായി അയക്കുകയോ ഒക്കെ ചെയ്യാറില്ലേ? അപ്പോഴൊക്കെ നമ്മള്‍ കരുതും അയച്ച സന്ദേശം തിരിച്ചെടുക്കാന്‍ കഴിഞ്ഞിരുന്നെങ്കിലെന്ന്. എന്തായാലും ആ പ്രശ്‌നത്തിന് ഒരു പരിഹാരമാകുന്നു.

പ്രകൃതിദുരന്തം മുന്‍കൂട്ടി അറിയാന്‍ കേരളത്തില്‍ രണ്ട് ഡോപ്ലര്‍ റഡാറുകള്‍ തയ്യാര്‍

പ്രകൃതിദുരന്തങ്ങള്‍ മുന്‍കൂട്ടി അറിയാന്‍ കേരളത്തില്‍ രണ്ടു ഡോപ്ലര്‍ റഡാറുകള്‍ തയ്യാര്‍. തിരുവനന്തപുരത്ത് വിക്രം സാരാഭായ് സ്‌പേസ് സെന്ററിലെ ഡോപ്ലര്‍ റഡാര്‍ പ്രവര്‍ത്തനം തുടങ്ങി. കൊച്ചിയില്‍ കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ നേതൃത്വത്തില്‍ സ്ഥാപിച്ച റഡാര്‍ പരീക്ഷണ ഘട്ടത്തിലാണ്. വടക്കന്‍ ജില്ലകള്‍ക്ക് പ്രയോജനപ്പെടുന്ന രീതിയില്‍ മംഗലാപുരത്ത് ഡോപ്ലര്‍ റഡാര്‍ സ്ഥാപിക്കാനുള്ള ഒരുക്കങ്ങളും തുടങ്ങി.

മടക്കി ഉപയോഗിക്കാവുന്ന സാംസങ്ങിന്റെ ഫോള്‍ഡബിള്‍ സ്മാര്‍ട്ട്‌ഫോണ്‍ ഉടന്‍ വിപണിയില്‍

മടക്കി ഉപയോഗിക്കാവുന്ന സ്മാര്‍ട്ട്‌ഫോണുകളുമായി സാംസങ് ഉടന്‍ വരുന്നതായി റിപ്പോര്‍ട്ട്.നേരത്തെ മുതല്‍ ഈ ഫോണുകളെക്കുറിച്ച് സൂചനകളുണ്ടായിരുന്നെങ്കിലും ഇത്തരത്തില്‍ രണ്ട് മോഡലുകളിലുള്ള ഫോണുകളായിരിക്കും സാംസങ് ഇറക്കുക എന്നതാണ് ഏറ്റവും പുതിയ വിവരം.

പ്രകാശിക്കുമ്പോള്‍ മൃഗങ്ങളായി മാറുന്ന വിളക്കുകള്‍

ടെല്‍ അവൈവില്‍ നിന്നുള്ള ഡിസൈനറായ ഷെന്‍ ബികോവ്‌സ്‌കി അടുത്തിടെ ഡിസൈന്‍ ചെയ്ത ചുമര്‍ വിളക്കുകള്‍ക്ക് ചില പ്രത്യേകതളുണ്ട്. കാഴ്ചയില്‍ ഇതൊരു ലൈറ്റ് തന്നെയാണോ എന്ന് തോന്നുമെങ്കിലും അത് പ്രകാശിപ്പിക്കുമ്പോഴാണ് പ്രത്യേകത.

മൂന്നാഴ്ച്ച ബാറ്ററി ചാര്‍ജ് നില്‍ക്കുന്ന ആന്റി-സ്മാര്‍ട്ട്‌ഫോണുകള്‍

ആന്‍രി സ്മാര്‍ട്ട്‌ഫോണായ ഇതിന്റെ പേര് ലൈറ്റ് ഫോണ്‍ എന്നാണ്. കഴിഞ്ഞ മേയിലാണ് ലൈറ്റ് ഫോണുകള്‍ പുറത്തിറക്കിയത്. എന്നാല്‍ വിപണിയില്‍ ലഭ്യമായിരുന്നില്ല. സ്മാര്‍ട്ട്‌ഫോണിന്റെ സാങ്കേതിക സവിശേഷതകളൊന്നുമില്ലാതെ ഫോണ്‍ വിളിക്കല്‍ എന്ന ലക്ഷ്യം മാത്രമാണ് ഇതിനുള്ളത്.

പരിധിയില്ലാതെ കോള്‍; ആയിരത്തില്‍ താഴെ വിലയില്‍ 4ജി ഫീച്ചര്‍ ഫോണുമായി ജിയോ

റിലയന്‍സ് ജിയോ 4ജി സൗകര്യമുള്ള പുതിയ ഫീച്ചര്‍ ഫോണുകള്‍ പുറത്തിറക്കുന്നു. പരിധിയില്ലാത്ത സംസാരം, വീഡിയോ കോളിങ് എന്നീ ഓഫറുകള്‍ നല്‍കിക്കൊണ്ടാണ് ഫോണ്‍ പുറത്തിറക്കുന്നത്.

ആപ്പിള്‍ വലിയ ഐപാഡുകള്‍ പുറത്തിറക്കുന്നു

സ്മാര്‍ട്ട്‌ഫോണ്‍,മാക്ബുക്ക് എന്നിവയില്‍ മാത്രം കുറച്ച് കാലങ്ങളായി ശ്രദ്ധ കേന്ദ്രീകരിച്ചിരുന്ന ആപ്പിള്‍ ഇപ്പോള്‍ തങ്ങളുടെ ഏറ്റവും വലിയ ഐപാഡുകള്‍ പുറത്തിറക്കാനുള്ള ശ്രമത്തിലാമെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.

Page 1 of 81 2 3 4 5 6 8