ആന്‍ഡ്രോയിഡ്, ഐഓഎസ് പതിപ്പുകളില്‍ ഡാര്‍ക്ക് മോഡുമായി വാട്‌സാപ്പ്

Web Desk

ആന്‍ഡ്രോയിഡ്, ഐഓഎസ് പതിപ്പുകളില്‍ ഡാര്‍ക്ക് മോഡുമായി വാട്‌സാപ്പ് എത്തുമെന്ന് റിപ്പോര്‍ട്ട്. വാബീറ്റാ ഇന്‍ഫോയാണ് ഈ വിവരം പുറത്തുവിടുന്നത്. ഈ ഫീച്ചര്‍ ഇപ്പോള്‍ നിര്‍മാണ ഘട്ടത്തിലാണ്. ഡാര്‍ക്ക് മോഡ് അവതരിപ്പിക്കാനുള്ള വാട്‌സാപ്പിന്റെ പദ്ധതിയെ കുറിച്ച് വാബീറ്റാ ഇന്‍ഫോ നേരത്തെ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

ഇന്‍സ്റ്റാഗ്രാം അടിമുടി പൊളിച്ചു പണിയുന്നു; പുതിയ പതിപ്പ് ഇങ്ങനെയായിരിക്കും

രൂപകല്‍പ്പനയില്‍ വലിയൊരു മാറ്റത്തിനൊരുങ്ങുകയാണ് സോഷ്യല്‍ മീഡിയാ ആപ്ലിക്കേഷനായ ഇന്‍സ്റ്റാഗ്രാം. ഇന്‍സ്റ്റാഗ്രാം ഉപയോക്താക്കളുടെ പ്രൊഫൈല്‍ പേജിലാണ് മാറ്റങ്ങള്‍ വരുന്നത്. പ്രൊഫൈല്‍ ചിത്രം, ഫോളോ, മെസേജ് ബട്ടനുകള്‍, സ്‌റ്റോറീസ്, എന്നിവ പുതിയ രീതിയിലാണ് പേജില്‍ സ്ഥാപിച്ചിട്ടുള്ളത്.

7 വര്‍ഷമായി വാട്‌സാപ്പിന്റെ ചീഫ് ബിസിനസ് ഓഫീസറായിരുന്ന നീരജ് അറോറ കമ്പനി വിട്ടു

വാട്‌സാപ്പിന്റെ ചീഫ് ബിസിനസ് ഓഫീസര്‍ നീരജ് അറോറ കമ്പനി വിട്ടു. വാട്‌സാപ്പിലെ ജോലി അവസാനിപ്പിക്കുകയാണെന്ന് ട്വിറ്ററിലൂടെയും ഫെയ്‌സ്ബുക്കിലൂടെയുമാണ് നീരജ് അറിയിച്ചത്. ഏഴ് വര്‍ഷക്കാലമായി വാട്‌സാപ്പിന് വേണ്ടി പ്രവര്‍ത്തിച്ചുവരികയായിരുന്നു അദ്ദേഹം.

വീഡിയോകള്‍ അനാവശ്യമായി ഡൗണ്‍ലോഡ് ചെയ്ത് എംബി നഷ്ടപ്പെടുത്തേണ്ട; നോട്ടിഫിക്കേഷനില്‍ വീഡിയോ പ്രിവ്യൂ; മാറ്റങ്ങളുമായി വാട്ട്‌സ്ആപ്പ്

ദിവസവും അനവധി മാറ്റങ്ങളുമായി എത്തുകയാണ് വാട്ട്‌സ്ആപ്പ്. കഴിഞ്ഞ ചില മാസങ്ങളില്‍ വലിയ മാറ്റങ്ങളാണ് ഫേസ്ബുക്ക് ഉടമസ്ഥതയിലുള്ള ലോകത്തിലെ ഏറ്റവും വലിയ സന്ദേശ കൈമാറ്റ പ്ലാറ്റ്‌ഫോമില്‍ സംഭവിച്ചത്. ഇപ്പോള്‍ ഇതാ നോട്ടിഫിക്കേഷനില്‍ തന്നെ വീഡിയോ പ്രിവ്യൂ നടത്താന്‍ സാധിക്കുന്ന ഫീച്ചര്‍ വാട്ട്‌സ്ആപ്പ് പരീക്ഷിക്കുന്നു.

ഫെയ്‌സ്ബുക്ക് വന്‍ നഷ്ടത്തില്‍

ഫെയ്‌സ്ബുക്ക് വന്‍ നഷ്ടത്തിലെന്ന് റിപ്പോര്‍ട്ട്. ഫെയ്‌സ്ബുക്കിന് ഈ വര്‍ഷം ഇതുവരെ ഉണ്ടായത് 1740 കോടിയുടെ നഷ്ടമാണ്. തുടര്‍ച്ചയായുണ്ടാവുന്ന വിവാദങ്ങളുടെ പശ്ചാത്തലത്തിലാണ് ഫെയ്‌സ്ബുക്കിന് വലിയ സാമ്പത്തിക നഷ്ടം ഉണ്ടായിരിക്കുന്നത്. അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പിലെ റഷ്യന്‍ ഇടപെടല്‍ സംബന്ധിച്ച പ്രശ്‌നങ്ങള്‍ ഇതുവരെ കെട്ടടങ്ങിയിട്ടില്ല. കേബ്രിജ് അനലിറ്റിക്കയ്ക്ക് ശേഷം ഉണ്ടായ ഒട്ടനവധി വിവര ചോര്‍ച്ച വിവാദങ്ങളും വിമര്‍ശനങ്ങളെ നേരിടാന്‍ പിആര്‍ ഏജന്‍സിയെ ചുമതലപ്പെടുത്തുകയും വിമര്‍ശനങ്ങള്‍ ജൂതവിരുദ്ധ നീക്കമാണെന്ന വിധത്തില്‍ ചിത്രീകരിക്കുകയും ചെയ്തതടക്കമുള്ള വിവാദങ്ങളാണ് ഫെയ്‌സ്ബുക്ക് നേരിടുന്നത്.

ചിക്കിംഗ് ദുബൈയില്‍ ഇരുപതാമത്തെ സ്റ്റോര്‍ തുറന്നു; പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു; ആഫ്രിക്കന്‍ രാജ്യമായ സാംബിയയില്‍ പുതിയ ഔട്ട്‌ലെറ്റുകള്‍ തുറക്കുന്നതിനുള്ള ഫ്രാഞ്ചൈസി കരാര്‍ ഒപ്പുവെച്ചു; 2019 ഫെബ്രുവരിയില്‍ ലുസാകയില്‍ ആദ്യ ഔട്ട്‌ലെറ്റ് തുറക്കുമെന്ന് ചിക്കിംഗ് ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ എ.കെ.മന്‍സൂര്‍

ദുബൈ: ലോകത്തിലെ ആദ്യത്തെ ഹലാല്‍ ക്വിക്ക് സര്‍വീസ് റസ്റ്റോറന്റ് ബ്രാന്റായ ചിക്കിംഗ് യുഎഇയില്‍ ഇരുപതാമത്തെ സ്റ്റോര്‍ തുറന്നു. ദുബൈയിലെ നൈഫിലാണ് ഇരുപതാമത്തെ സ്റ്റോര്‍ തുറന്നത്. പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം നിര്‍വഹിച്ചു. 2000ത്തില്‍ ദുബൈ കേന്ദ്രമാക്കി പ്രവര്‍ത്തനം ആരംഭിച്ച ചിക്കിംഗ് ഇരുപതാമത്തെ വര്‍ഷത്തിലേക്ക് പ്രവേശിക്കുമ്പോള്‍ പ്രവര്‍ത്തന കേന്ദ്രമായ ദുബൈയില്‍ ഇരുപതാമത്തെ സ്റ്റോര്‍ തുറക്കുന്നത് ഏറെ സന്തോഷം നല്‍കുന്നതാണന്ന് ചിക്കിംഗ് ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ എ.കെ മന്‍സൂര്‍ പറഞ്ഞു. ആഫ്രിക്കന്‍ രാജ്യങ്ങളില്‍ ചിക്കിംഗ് കൂടുതല്‍ ഔട്ട്‌ലെറ്റുകള്‍ തുറക്കുമെന്ന് […]

അണ്‍ സെന്‍ഡ് ഓപ്ഷന്‍ ഇനി മെസഞ്ചറിലും ലഭ്യമാകും

ഇനി വാട്‌സ്ആപ്പിലേതുപോലെ അയച്ച മെസേജ് പിന്‍വലിക്കാനുള്ള സംവിധാനം മെസഞ്ചറിലും ലഭ്യമാകും. മെസഞ്ചറിലൂടെ അയച്ച സന്ദേശങ്ങള്‍ സ്വീകര്‍ത്താവിന്റെ ഇന്‍ബോക്‌സില്‍നിന്നു പിന്‍വലിക്കാനുള്ള സൗകര്യം വരാനിരിക്കുന്ന മെസഞ്ചര്‍ പതിപ്പില്‍ ഉണ്ടാകുമെന്നാണ് അറിയുന്നത്

കിടുക്കന്‍ ഫീച്ചറുമായി വാട്‌സ്ആപ്പ് വീണ്ടും

ഉപയോക്താക്കള്‍ക്ക് വളരെയധികം ഉപകാരപ്രദമാകുന്ന മറ്റൊരു ഫീച്ചര്‍കൂടി വാട്‌സ്ആപ്പ് അവതരിപ്പിക്കാനൊരുങ്ങുന്നു. ഗ്രൂപ്പ് ചാറ്റുകള്‍ക്കിടെ ഗ്രൂപ്പ് അംഗങ്ങള്‍ക്ക് സ്വകാര്യ സന്ദേശങ്ങളയക്കാന്‍ സാധിക്കുന്ന ഫീച്ചറാണ് ഇത്തവണ വാട്‌സ്ആപ്പ് അവതരിപ്പിക്കുന്നത്

വാട്‌സ്ആപ്പിലും പരസ്യം വരുന്നു; പ്രഖ്യാപനം നടത്തി വാട്‌സ്ആപ്പ് വൈസ് പ്രസിഡന്റ്

ലോകത്തെ ഏറ്റവും വലിയ ഇന്‍സ്റ്റന്റ് മെസേജിങ് ആപ്ലിക്കേഷനാണ് വാട്‌സ്ആപ്പിലും പരസ്യം വരുന്നു.

ഫേസ്ബുക്കിന്റ പുതുപുത്തന്‍ ഫീച്ചര്‍:സ്റ്റോറികളില്‍ ഇനി മുതല്‍ മ്യൂസിക്കും

പുതുപുത്തന്‍ ഫീച്ചറുമായി ഫേസ്ബുക്ക് രംഗത്തെത്തിയിരിക്കുകയാണ്. ഉപയോക്താക്കള്‍ക്ക് ഇനി അവരുടെ ഫേസ്ബുക്ക് സ്റ്റോറികളില്‍ സംഗീതം ചേര്‍ക്കാന്‍ കഴിയുന്ന മ്യൂസിക് ഫീച്ചറാണ് ഫേസ്ബുക്ക് കൊണ്ടുവന്നിരിക്കുന്നത്

Page 1 of 281 2 3 4 5 6 28