ടേബിള്‍ ടെന്നീസില്‍ ഇന്ത്യയുടെ 31 കാരന്‍ ജപ്പാന്റെ 13കാരനോട് മത്സരിച്ച് തോറ്റു(വീഡിയോ)

Web Desk

ഇന്ത്യന്‍ ടേബിള്‍ ടെന്നീസ് താരം അജന്ത ശരത് കമാല്‍ ജപ്പാന്റെ 13 വയസുകാരനായ തൊംകോസു ഹരിമോട്ടോയോട് തോറ്റു. ഇന്ത്യന്‍ ഓപണ്‍ സെമി ഫൈനലിലാണ് ശരത് കമാലിന്റെ ദയനീയ പരാജയം.

നടിയുടെ തുറന്നുപറച്ചില്‍ മറ്റുള്ളവര്‍ക്കുള്ള പ്രചോദനം; ധൈര്യത്തിന് മുന്നില്‍ വണങ്ങുന്നു; പിന്തുണയുമായി കോളിവുഡ് താരങ്ങള്‍ (വീഡിയോ)

നടിയെ ആക്രമിച്ച സംഭവം വളരെ ഭീകരമാണെന്നും ഇതിനെതിരെ നടപടിയെടുക്കാന്‍ കേരള മുഖ്യമന്ത്രിക്ക് തങ്ങള്‍ കത്ത് നല്‍കിയിട്ടുണ്ടെന്നും നടികര്‍ സംഘം സെക്രട്ടറി വിശാല്‍ പറഞ്ഞു. ഒരു സെലബ്രിറ്റിക്ക് തന്നെ ഈ അവസ്ഥയാണെങ്കില്‍ സാധാരണ സ്ത്രീകളുടെ അവസ്ഥയെന്തായിരിക്കുമെന്ന് വിശാല്‍ ചോദിക്കുന്നു. താന്‍ സമൂഹത്തിന് മുന്നില്‍ അപമാനിക്കപ്പെടും എന്ന് ചിന്തിക്കാതെ തുറന്നുപറയാന്‍ നടി കാണിച്ച ധൈര്യത്തിന് മുന്നില്‍ തങ്ങള്‍ വണങ്ങുന്നുവെന്നും വിശാല്‍ പറഞ്ഞു. നടിക്ക് വേണ്ട എല്ലാ പിന്തുണയും നടികര്‍ സംഘത്തിന്റെ ഭാഗത്ത് നിന്ന് ഉണ്ടാകുമെന്നും വിശാല്‍ ഉറപ്പ് നല്‍കി. സമന്ത, […]

നടിക്കെതിരായ ആക്രമണം സ്വന്തം വീട്ടിന് അകത്ത് തന്നെ നോക്കാന്‍ പ്രേരിപ്പിക്കുകയാണ്; മാധ്യമങ്ങള്‍ വാര്‍ത്തകള്‍ വളച്ചൊടിക്കരുത്: ദിലീപ് (വീഡിയോ)

നടിയെ ആക്രമിച്ച സംഭവത്തിന്റെ പിന്നില്‍ ക്രിമിനല്‍ ഗൂഢാലോചന നടന്നിട്ടുണ്ടെന്നാണ് മഞ്ജു വാര്യര്‍ പറഞ്ഞത്. അന്വേഷണത്തിലൂടെ ഇതിന് പിന്നിലെ ഗൂഢാലോചന പുറത്തു കൊണ്ടുവരണമെന്നും മഞ്ജു വാര്യര്‍ പറഞ്ഞു.

അവള്‍ എന്റെ നെഞ്ചില്‍ വീണ് പൊട്ടിക്കരഞ്ഞു; പ്രതിശ്രുത വരനും വീട്ടുകാരും പൂര്‍ണ്ണ പിന്തുണ നല്‍കി; അന്ന് രാത്രി സംഭവിച്ചത് വിവരിച്ച് ലാല്‍ (വീഡിയോ)

പ്രമുഖ നടിക്ക് നേരെയുണ്ടായ ആക്രമണത്തില്‍ പ്രതിഷേധം കത്തുന്നതിനിടെ സംഭവ ദിവസം രാത്രി നടന്ന കാര്യങ്ങള്‍ ലാല്‍ വിവരിച്ചു. കൊച്ചി ദര്‍ബാര്‍ ഹാളില്‍ മലയാള സിനിമാ ലോകം സംഘടിപ്പിച്ച പ്രതിഷേധ കൂട്ടായ്മയിലാണ് ലാല്‍ അന്ന് രാത്രി സംഭവിച്ചത് പറഞ്ഞത്. സംഭവം വിവരിക്കുമ്പോള്‍ ലാലിന്റെ കണ്ണുകള്‍ ഈറനണിഞ്ഞിരുന്നു.

നടിക്ക് പിന്തുണയുമായി സിനിമാ ലോകം; അവള്‍ പ്രതിരോധത്തിന്റെ പ്രതീകമെന്ന് മമ്മൂട്ടി; സിനിമാക്കാര്‍ക്കിടയില്‍ ക്രിമിനല്‍വല്‍ക്കരണം നടുക്കുന്നുവെന്നത് എല്ലാവര്‍ക്കുമുള്ള അപായസൂചനയെന്ന് കമല്‍; ക്രിമിനല്‍ ഗൂഢാലോചനയെന്ന് മഞ്ജു വാര്യര്‍

പ്രമുഖ നടിയെ തട്ടിക്കൊണ്ടു പോയി ആക്രമിച്ച സംഭവത്തില്‍ പ്രതിഷേധവുമായി മലയാള സിനിമാ ലോകം. കൊച്ചി ദര്‍ബാര്‍ ഹാളില്‍ നടന്ന പ്രതിഷേധ പരിപാടിയില്‍ മലയാള സിനിമാ രംഗത്തെ ഒട്ടേറെ പ്രമുഖര്‍ പങ്കെടുത്തു. താരസംഘടനയായ അമ്മ, ചലച്ചിത്ര സാങ്കേതിക പ്രവര്‍ത്തകരുടെ സംഘടനയായ ഫെഫ്ക, മാക്ട തുടങ്ങി എല്ലാ സംഘടനകളുടെയും പങ്കാളിത്തത്തോടെയായിരുന്നു പരിപാടി.

വിമാനം ഹൈജാക്ക് ചെയ്തതായി സംശയം; ജെറ്റ് എയര്‍വേയ്‌സിന് അകമ്പടിയായി ജര്‍മ്മന്‍ പോര്‍വിമാനങ്ങള്‍(വീഡിയോ)

മുംബൈയില്‍ നിന്നു ലണ്ടനിലേക്ക് പുറപ്പെട്ട ജെറ്റ് എയര്‍വേയ്‌സ് വിമാനത്തിന് എയര്‍ ട്രാഫിക് കണ്‍ട്രോളു (എടിസി) മായുള്ള ബന്ധം തടസപ്പെട്ടത് ആശങ്കയ്ക്കിടയാക്കി

ബാഡ്മിന്റണ്‍ താരം പിവി സിന്ധുവിനെ പ്രസംഗത്തിനിടെയില്‍ വോളിബോള്‍ താരമെന്ന് വിശേഷിപ്പിച്ച് പുലിവാല് പിടിച്ച് എംഎല്‍എ(വീഡിയോ)

റിയോ ഒളിമ്പിക്‌സ് വെള്ളി മെഡല്‍ ജേതാവായ ബാഡ്മിന്റണ്‍ താരം പിവി സിന്ധുവിനെ വോളിബോള്‍ താരമെന്ന് വിശേഷിപ്പിച്ച് എംഎല്‍എ

നടിയെ ആക്രമിച്ച സംഭവം: പ്രതികള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി(വീഡിയോ)

കൊച്ചിയില്‍ പ്രമുഖ മലയാള നടിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ച സംഭവത്തില്‍ പ്രതികള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സംഭവിക്കാന്‍ പാടില്ലാത്തതാണ് സംഭവിച്ചതെന്നും ഇതില്‍ അതിയായ ഉത്കണ്ഠയുണ്ടെന്നും മുഖ്യമന്ത്രി ഡല്‍ഹിയില്‍ പറഞ്ഞു.

ശരീര സൗന്ദര്യം നിലനിര്‍ത്താന്‍ ശില്‍പാ ഷെട്ടിയുടെ വ്യായാമ ക്ലാസ്; വീഡിയോ വൈറലാകുന്നു

വീഡിയോയില്‍ ഉപയോഗിച്ചിരിക്കുന്ന ഭാഷ ലളിതവും സുന്ദരവുമായതിലും കാര്യങ്ങള്‍ മനസിലാക്കിയെടുക്കാന്‍ വളരെയെളുപ്പമായതിലും നിരവധി ആളുകള്‍ ശില്‍പയ്ക്ക് അഭിനന്ദനം അറിയിക്കുന്നുണ്ട്. ചെറു പതിപ്പിനുപകരം മുഴുവന്‍ ദൈര്‍ഖ്യമുള്ള വീഡിയോയും വെബ്‌സൈറ്റില്‍ ലഭ്യമാണ്.

മുഖ്യമന്ത്രി ആരാകണമെന്ന് തീരുമാനിക്കേണ്ടത് ജനങ്ങള്‍; അമ്മയുടെ സര്‍ക്കാര്‍ വീണ്ടും വരുമെന്ന് പനീര്‍സെല്‍വം(വീഡിയോ)

അമ്മയുടെ സര്‍ക്കാര്‍ വീണ്ടും വരുമെന്ന് പനീര്‍സെല്‍വം. ശശികലപക്ഷത്തുനിന്ന് മുഖ്യമന്ത്രിയായ എടപ്പാടി പഴനിസാമി വിശ്വാസവോട്ട് നേടിയതിനു പിന്നാലെയാണ് പനീര്‍സെല്‍വത്തിന്റെ പ്രതികരണം.

Page 1 of 3231 2 3 4 5 6 323