ദേവസേനയുടെ കൃഷ്ണ സ്തുതി യൂട്യൂബില്‍ സൂപ്പര്‍ഹിറ്റ്

Web Desk

എം എം കീരവാണി എഴുതി ഈണമിട്ട കണ്ണാ നിദുരിഞ്ചരാ…എന്നു തുടങ്ങുന്ന ഗാനം പാടിയത് ശ്രീനിഥിയും വി.ശ്രീ സൗമ്യയും ചേര്‍ന്നാണ്. മലയാളി ഗായിക നയനാ നായരാണ് പാട്ടിന്റെ തമിഴ് വേര്‍ഷന്‍ കണ്ണാ നീ തൂങ്കടാ പാടിയത്. മലയാളത്തില്‍ കണ്ണാ നീ ഉറങ്ങെടാ എന്ന ഗാനം പാടിയത് ശ്വേത മോഹനുമാണ്.

‘അവരുടെ രാവുകളി’ലെ പുതിയ ഗാനമെത്തി

ശങ്കര്‍ ശര്‍മയാണ് സിബി പടിയറയുടെ വരികള്‍ക്ക് ഈണമിട്ടിരിക്കുന്നത്. വിനയ്ഫോര്‍ട്ടാണ് ഗാനരംഗത്തില്‍ പ്രത്യക്ഷപ്പെടുന്നത്.

ഈ പാട്ട് കണ്ടാല്‍ നിങ്ങളും പറയും WOW; ഗോദയിലെ പാട്ട് കാണാം

പൊന്നിന്‍ കണിക്കൊന്ന എന്നു തുടങ്ങുന്ന ഈ വൗ ഗാനം ആലപിച്ചിരിക്കുന്നത് സിതാര കൃഷ്ണകുമാറാണ്. മനു മഞ്ജിത്ത് രചിച്ച ഗാനത്തിന് ഈണമിട്ടത് ഷാന്‍ റഹ്മാനാണ്.

ഈ പാട്ടിലുള്ളത് എന്റെ ജീവിതമാണ്; എന്നെപ്പോലെ കരഞ്ഞു മടുത്തവര്‍ക്ക് പ്രചോദനമാകട്ടെ ഈ വീഡിയോ; അമൃത സുരേഷിന്റെ വീഡിയോ ആല്‍ബം വൈറലാകുന്നു

‘നെഞ്ചം വിങ്ങും നോവിന്‍ ഈണം പോലെ മാറും പെണ്ണേ…’ എന്നു തുടങ്ങുന്ന ഗാനം രചിച്ചിരിക്കുന്നത് ആര്‍. വേണുഗോപാലാണ്. ഈണമിട്ടതും പാടിയതും അമൃതയാണ്. വിപിന്‍ ദാസാണ് ആല്‍ബം സംവിധാനം ചെയ്തിരിക്കുന്നത്. മൈഐ ഫിലിംസിന്റെ ബാനറില്‍ അമൃത തന്നെയാണ് ആല്‍ബം നിര്‍മിച്ചിരിക്കുന്നതും

ഇത് ഒരു ടിബറ്റന്‍ പ്രണയകഥ; ‘മധുമൊഴി’ വീഡിയോ ആല്‍ബം കാണാം

ബൈലകുപ്പെ, ധര്‍മശാല, ഡല്‍ഹൗസി, കൊച്ചി തുടങ്ങിയ സ്ഥലങ്ങളില്‍ ചിത്രീകരിച്ചിരിച്ചിട്ടുള്ള ഈ മ്യൂസിക് വീഡിയോയുടെ ദൃശ്യാവിഷ്‌കാരവും സംവിധാനവും ചെയ്തിരിക്കുന്നത് അരുണ്‍ ബോസാണ്.

ഗംഗ്‌നം സ്റ്റൈലിന് ശേഷം ‘ഐ ലവ് ഇറ്റ്’ ഗാനവുമായി സൈ എത്തി

ഗംഗ്‌നം സൈറ്റലിലൂടെ സംഗീത ലോകത്തെ പിടിച്ചു കുലുക്കിയ ദക്ഷിണ കൊറിയന്‍ പോപ് താരമാണ് സൈ. വൈ.ജി എന്റര്‍ടെയ്ന്റ്മെന്റിന്റെ ബാനറില്‍ എത്തുന്ന സൈയുടെ എട്ടാമത്തെ ആല്‍ബമാണിത്. ദക്ഷിണ കൊറിയിലെ തലസ്ഥാനത്തെ ഉപഭോഗസംസ്‌കാരത്തെ പരിഹരിച്ചുകൊണ്ട് 2012 ന് പുറത്തിറങ്ങിയ ഗംഗ്‌നം സൈറ്റല്‍ കാഴ്ചക്കാരുടെ എണ്ണത്തില്‍ റെക്കോര്‍ഡ് സൃഷ്ടിച്ചിരുന്നു.

കാളിദാസ് ജയറാം- എബ്രിഡ് ഷൈന്‍ ചിത്രം ‘പൂമര’ത്തിലെ കടവത്തൊരു തോണി ഗാനമെത്തി

ക്യാമ്പസ് പശ്ചാത്തലത്തില്‍ ഒരുക്കുന്ന ചിത്രത്തില്‍ കുഞ്ചാക്കോ ബോബന്‍, മീരാ ജാസ്മിന്‍ എന്നിവരും മുഖ്യ വേഷത്തിലെത്തുന്നു.

സിഐഎ യിലെ പ്രണയഗാനം പുറത്തിറങ്ങി

റഫീഖ് അഹമ്മദിന്റെ വരികള്‍ക്ക് ഗോപി സുന്ദറാണ് ഈണമിട്ടത്. ഹരിചരണും സയനോര ഫിലിപ്പും ചേര്‍ന്നാണീ പ്രണയ ഗാനം പാടിയത്.

‘രാമന്റെ ഏദന്‍തോട്ട’ത്തിലെ ‘മാവിലകുടില്‍’ ഗാനം കാണാം

ഛായാഗ്രഹണം മധു നീലകണ്ഠനും ചിത്രസംയോജനം വി സാജനുമാണ്. ഡ്രീംസ് എന്‍ ബിയോണ്ടിന്റെ ബാനറില്‍ രഞ്ജിത്ത് ശങ്കര്‍ നിര്‍മിച്ചിട്ടുള്ള ‘രാമന്റെ ഏദന്‍തോട്ടം’ മെയ് 12ന് തിയേറ്ററുകളില്‍ എത്തും. വീഡിയോ കാണാം.

ശ്രീനിവാസന് വേണ്ടി ശശിപ്പാട്ട് പാടി വിനീത് ശ്രീനിവാസന്‍

രാജ്യാന്തര ശ്രദ്ധ നേടിയ അസ്തമയം വരെ എന്ന സിനിമയ്ക്ക് ശേഷം സജിന്‍ ബാബു രചനയും സംവിധാനവും നിര്‍വഹിക്കുന്ന സിനിമയാണ് അയാള്‍ ശശി. സാമൂഹിക രാഷ്ട്രീയ പ്രാധാന്യമുള്ള വിഷയം സറ്റയര്‍ ശൈലിയില്‍ അവതരിപ്പിക്കുന്ന ചിത്രവുമാണിത്. പി സുകുമാറും സുധീഷ് പിള്ളയും ചേര്‍ന്നാണ് നിര്‍മ്മാണം.

Page 1 of 351 2 3 4 5 6 35