തെലുങ്ക് പെണ്‍കുട്ടിയായി തിളങ്ങി സായി പല്ലവി; ഫിദയുടെ ട്രെയിലര്‍ കാണാം

Web Desk

പ്രേമം, കലി എന്നീ ചിത്രങ്ങളിലൂടെ മലയാളികളുടെ പ്രിയതാരമായി മാറിയ സായി പല്ലവിയുടെ പുതിയ ചിത്രം ഫിദായുടെ ട്രെയിലര്‍ പുറത്തിറങ്ങി. നാടന്‍ പെണ്‍കുട്ടിയായാണ് സായി ചിത്രത്തില്‍ എത്തുന്നത്. സായി പല്ലവി തന്നെയാണ് ട്രെയിലറില്‍ തിളങ്ങുന്നത്.

റോള്‍ മോഡല്‍സിന്റെ ട്രെയിലര്‍ പുറത്തിറങ്ങി

ക്യാംപസില്‍ നിന്നു പിരിഞ്ഞതിനു ശേഷവും സൗഹൃദം തുടരുന്ന നാലു പേര്‍ അവരുടെ സുഹൃത്തിനെ തേടി ഗോവയിലേക്കു നടത്തുന്ന യാത്രയാണു സിനിമ. തായ്‌ലാന്‍ഡ്, കൊച്ചി എന്നിവയായിരുന്നു മറ്റു ലൊക്കേഷനുകള്‍.

ആസിഫ് അലിയുടെ ‘തൃശ്ശിവ പേരൂര്‍ ക്ലിപ്തം’; ഒരു വെറൈറ്റി ട്രെയിലര്‍ കാണാം

അപര്‍ണ ബാലമുരളിയാണ് ചിത്രത്തില്‍ നായികയായി എത്തുന്നത്. ചെമ്പന്‍ വിനോദ്, ബാബുരാജ്, ടിനി ടോം, ഇര്‍ഷാദ്, ശ്രീജിത് രവി എന്നിവരാണ് മറ്റുതാരങ്ങള്‍. ബിജിപാല്‍ സംഗീതം നിര്‍വഹിക്കുന്ന ചിത്രത്തിന് സ്വരൂപ് ഫിലിപ് ഛായാഗ്രാഹണം നിര്‍വഹിക്കുന്നു.

ഗൗതമിയുടെ ഹൊറര്‍ ചിത്രം ‘ഇ’; ടീസര്‍ കാണാം

സിനിമയുടെ ട്രെയിലര്‍ പുറത്തുവന്നു. മലയാളത്തിലെ പ്രിയ സംവിധായകരിലൊരാളായ സംഗീത് ശിവനാണ് നിര്‍മ്മാണം. ഗൗതമിയാണ് കേന്ദ്ര കഥാപാത്രം. എല്ലാ വീടുകള്‍ക്കും ഒരു ഭൂതകാലമുണ്ട് എന്ന വരികളിലൂടെ പ്രേതബാധയുള്ള വീട്ടിലേക്ക് ക്ഷണിക്കുന്ന ചിത്രമായിരിക്കും ഈ എന്ന് ടീസര്‍ സൂചന നല്‍കുന്നു.

ടോപ്‌ലെസായി ഇലിയാന; ഹോട്ട് ലുക്കില്‍ സണ്ണി ലിയോണ്‍; ‘ബാദ്ഷാഹോ’ ടീസര്‍ എത്തി

1975ലെ കഥ പറയുന്ന ചിത്രത്തില്‍ ഇരുവരും കൊള്ളക്കാരായാണ് അഭിനയിക്കുന്നത്. ഇലിയാന, ഇഷ ഗുപ്ത എന്നിവര്‍ നായികമാരാകുന്നു. വിദ്യുത് ജമാല്‍ ഒരു പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.

പിറന്നാള്‍ ദിനത്തില്‍ കാജല്‍ അഗര്‍വാളിന് റാണ നല്‍കിയ സമ്മാനം; വീഡിയോ

ബാഹുബലിയിലെ വില്ലന്‍ വേഷത്തിലൂടെ ശ്രദ്ധ നേടിയ റാണ ദഗുപതി വീണ്ടും നായകനായി എത്തുന്നു. നേനെ രാജു നേനെ മന്ത്രി എന്ന് പേരിട്ടിരിക്കുന്ന സിനിമയുടെ ടീസര്‍ എത്തി. കാജല്‍ അഗര്‍വാളാണ് നായിക. സംവിധാനം തേജ. കാജള്‍ അഗര്‍വാളിന് പിറന്നാള്‍ ആശംസിച്ചുകൊണ്ടാണ് അണിയറ പ്രവര്‍ത്തകര്‍ ടീസര്‍ പുറത്തുവിട്ടത്. വീഡിയോ കാണാന്‍ വീഡിയോ മെനുവില്‍ പോകുക.

സായ് പല്ലവിയുടെ തെലുങ്ക് ചിത്രം ‘ഫിദ’; ടീസര്‍ കാണാം

വരുണ്‍ തേജ നായകനാകുന്ന ഫിദയിലൂടെയാണ് സായിയുടെ തെലുങ്ക് അരങ്ങേറ്റം. ശേഖര്‍ കമൂലയാണ് ചിത്രം സംവിധാനം ചെയ്യുന്നത്.  

ഇന്ദിരാഗാന്ധിയുടെ രാഷ്ട്രീയവും ജീവിതവും പ്രമേയമാക്കി ‘ഇന്ദുസര്‍ക്കാര്‍’; ട്രെയിലര്‍ കാണാം

പ്രതിനായക സ്വഭാവത്തിലാണ് സഞ്ജയ് ഗാന്ധിയെ സമീപിച്ചിരിക്കുന്നതെന്ന് ട്രെയിലര്‍ സൂചന നല്‍കുന്നു. നീല്‍ നിതിന്‍ മുകേഷാണ് സഞ്ജയ് ഗാന്ധിയുടെ റോളിലെത്തുന്നത്. അനില്‍ പാണ്ഡേയും മധുര്‍ ഭണ്ഡാര്‍ക്കറും ചേര്‍ന്നാണ് രചന. ചാന്ദ്നി ബാര്‍, ഫാഷന്‍, ട്രാഫിക് സിഗ്‌നല്‍, ഹീറോയിന്‍ എന്നീ ശ്രദ്ധേയ സിനിമകള്‍ക്ക് പിന്നാലെ മധുര്‍ ഒരുക്കുന്ന ചിത്രമാണ് ഇന്ദു സര്‍ക്കാര്‍. കൃതി കല്‍ഹാരിയാണ് ചിത്രത്തിലെ മറ്റൊരു കേന്ദ്രകഥാപാത്രം.

ദാവൂദ് ഇബ്രാഹിമിന്റെ സഹോദരി ഹസീനയായി ശ്രദ്ധ കപൂര്‍; കിടിലം ടീസര്‍ കാണാം

ദാവൂദ് ഇബ്രാഹിമായി ശ്രദ്ധയുടെ സഹോദരന്‍ സിദ്ധാര്‍ത്ഥ് കപൂര്‍ വേഷമിടുന്നുവെന്നതാണ് മറ്റൊരു പ്രത്യേകത. അപൂര്‍വ ലാഹിയയാണ് സംവിധാനം ചെയ്യുന്നത്.

ഐശ്വര്യ രാജേഷിന്റെ ബോളിവുഡ് ചിത്രം ‘ഡാഡി’യുടെ ട്രെയിലര്‍ കാണാം

1970കളിലെ മുംബൈയാണ് കഥാ പശ്ചാത്തലം. ആഷിം അലുവാലിയ സംവിധാനം ചെയ്യുന്ന ചിത്രം ജൂലൈയില്‍ തിയറ്ററുകളിലെത്തും.

Page 1 of 481 2 3 4 5 6 48