ജയിലിലായിരുന്ന മുസ്‌ലിം ബ്രദര്‍ഹുഡ് നേതാവ് മുഹമ്മദ് മഹ്ദി ആകിഫ് അന്തരിച്ചു

Web Desk

ജയിലിലായിരുന്ന ഈജിപ്തിലെ നിരോധിത മുസ്‌ലിം ബ്രദര്‍ഹുഡിന്റെ മുന്‍  നേതാവ് മുഹമ്മദ് മഹ്ദി ആകിഫ് (89) അന്തരിച്ചു. അര്‍ബുദബാധയെ തുടര്‍ന്ന് 10 മാസമായി ചികിത്സയിലായിരുന്നു. കെയ്‌റോയിലെ ഖസ്‌റുല്‍ ഐന്‍ ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം. ഖബറടക്കം വെള്ളിയാഴ്ച തന്നെ നടന്നതായി അഭിഭാഷകന്‍ അറിയിച്ചു.

70 പേര്‍ക്ക് കയറാവുന്ന ബോട്ടില്‍ 150 പേര്‍ കയറി; നൈജീരിയയില്‍ ബോട്ട് മുങ്ങി 33 പേര്‍ മരിച്ചു

നൈജീരിയയില്‍ ബോട്ട് മുങ്ങി 33 പേര്‍ മരിച്ചു. വടക്കുപടിഞ്ഞാറന്‍ നൈജീരിയയിലെ നൈജര്‍ നദിയിലാണ് ബോട്ട് മുങ്ങിയത്. നിരവധി പേര്‍ക്ക് പരിക്കേറ്റു. 84 പേരെ രക്ഷപ്പെടുത്തിയതായി അധികൃതര്‍ അറിയിച്ചു. 150 യാത്രക്കാരാണ് ബോട്ടിലുണ്ടായിരുന്നത്. ഇതില്‍ 30 പേരെ കണ്ടെത്താനായിട്ടില്ല.

വീടിന് തീപിടിച്ച് മലയാളി യുവ ഡോക്ടര്‍ ലൈബീരിയയില്‍ മരിച്ചു

സാമൂഹിക സേവനത്തിനായി ലൈബീരിയയില്‍ പോയ മലയാളി യുവ ഡോക്ടര്‍ വീടിന് തീപിടിച്ചു. കോട്ടയം കങ്ങഴ പാറയ്ക്കല്‍ വീട്ടില്‍ ജോര്‍ജ് മാത്യു പാറയ്ക്കന്റെ മകന്‍ ഡോ. ഷെയ്ന്‍ സാം മാത്യു(25) ആണു മരിച്ചത്. ബുധനാഴ്ച രാത്രി പതിനൊന്ന് മണിയോടെയാണ് വീടിന് തീപിടിച്ചത്. ഡീസല്‍ ജനറേറ്ററില്‍ നിന്നാണ് തീപിടിച്ചത്. വീട് കത്തിച്ചാമ്പലാവുകയായിരുന്നു.

നൈജീരിയയില്‍ വെള്ളപ്പൊക്കം; ഒരു ലക്ഷം പേരെ മാറ്റിപാര്‍പ്പിച്ചു

നൈജീരയയില്‍ ശക്തമായ മഴയെത്തുടര്‍ന്നുണ്ടായ വെള്ളപ്പൊക്കത്തില്‍ ഒരു ലക്ഷം പേരെ മാറ്റിപാര്‍പ്പിച്ചു. പ്രസിഡന്റ് മുഹമ്മദ് ബുഹാരിയാണ് ട്വിറ്ററിലൂടെ ഇക്കാര്യം അറിയിച്ചത്. ദുരിതബാധിതര്‍ക്ക് എല്ലാ സഹായവും നല്‍കുമെന്നും അദ്ദേഹം അറിയിച്ചു.

സിയേറ ലിയോണില്‍ പ്രളയത്തിലും മണ്ണിടിച്ചിലിലും മരണം 400 ആയി; 600 പേരെ കാണാനില്ല

ആഫ്രിക്കന്‍ രാജ്യമായ സിയേറ ലിയോണില്‍ പ്രളയത്തിലും മണ്ണിടിച്ചിലിലും അറന്നൂറോളം പേരെ കാണാതായി. അടിയന്തര സഹായം ആവശ്യമാണെന്നും ഒരു വിഭാഗം തന്നെ പ്രദേശത്ത് നിന്ന് തുടച്ചുനീക്കപ്പെട്ടുവെന്നും പ്രസിഡന്റ് ഏണസ്റ്റ് ബായ് കോരോമ പറഞ്ഞു. 400 പേര്‍ മരിച്ചതായി സ്ഥിരീകരിച്ചു.

കെനിയയില്‍ പ്രതിപക്ഷ പ്രതിഷേധം ശക്തം; 24 പേര്‍ കൊല്ലപ്പെട്ടു

കിഴക്കൻ ആഫ്രിക്കൻ രാജ്യമായ കെനിയിയിലെ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ ഉ​ഹ്​​റു കെ​നി​യാ​ത്തയുടെ വിജയത്തെ തുടർന്ന് പ്രതിപക്ഷ പ്രതിഷേധം. പ്രതിഷേധത്തിൽ 24 പേർ കൊല്ലപ്പെട്ടു. തെ​ര​ഞ്ഞെ​ടു​പ്പ്​ ഫ​ല​ത്തി​ൽ വ്യാ​പ​ക കൃ​ത്രി​മ​ത്വം ന​ട​ത്തി​യെ​ന്ന ആ​രോ​പ​ണ​വു​മാ​യി എ​തി​രാ​ളി​യായ റൈല ഒഡിംഗ രംഗത്തെത്തിയതോടെയാണ്​ പ്രതിപക്ഷ പ്രതിഷേധം ശക്​തമായത്​.

ബുര്‍ക്കിനാ ഫാസോയില്‍ ഭീകരാക്രമണം; അഞ്ച് പേര്‍ കൊല്ലപ്പെട്ടു

ടിഞ്ഞാറൻ ആഫ്രിക്കൻ രാജ്യമായ ബുർക്കിനാ ഫാസോയിലുണ്ടായ ഭീകരാക്രമണത്തിൽ അഞ്ചു പേർ കൊല്ലപ്പെട്ടു. നിരവധിപ്പേർക്ക് പരിക്കേറ്റതായും റിപ്പോർട്ട്. സോം പ്രവിശ്യയിലെ മൂന്നു ഗ്രാമങ്ങളിലാണ് ഭീകരർ ആക്രമണം നടത്തിയത്. സംഭവത്തിന്‍റെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ല.

ഈജിപ്തില്‍ കാര്‍ ബോംബ് സ്‌ഫോടനം: 7 പേര്‍ കൊല്ലപ്പെട്ടു (വീഡിയോ)

ഈജിപ്തില്‍ കാര്‍ ബോംബ് സ്‌ഫോടനം. ഏഴ് പേര്‍ കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ട്. സിനായ് പ്രവിശ്യയിലാണ് സ്‌ഫോടനമുണ്ടായത്. സംഭവത്തിനു പിന്നില്‍ ആരാണെന്ന് വ്യക്തമായിട്ടില്ല.

കാ​മ​റൂ​ണി​ൽ ബോ​ട്ട് ക​ട​ലി​ൽ മു​ങ്ങി 34 സൈ​നി​ക​രെ കാ​ണാ​താ​യി

ആ​ഫ്രി​ക്ക​ൻ രാ​ജ്യ​മാ​യ കാ​മ​റൂ​ണി​ൽ സൈ​നി​ക ബോ​ട്ട് ക​ട​ലി​ൽ മു​ങ്ങി. സംഭവത്തില്‍ 34 സൈ​നി​ക​രെ കാ​ണാ​താ​യി. നൈ​ജീ​രി​യ ആ​സ്ഥാ​ന​മാ​ക്കി​യ ബൊ​ക്കോ ഹ​റാം ഭീ​ക​ർ​ക്കെ​തി​രെ പോ​രാ​ട്ടം ന​ട​ത്തു​ന്ന ദ്രു​ത​ക​ർ​മ വി​ഭാ​ഗ​ത്തി​ലെ 37 അം​ഗ​ങ്ങ​ൾ സ​ഞ്ച​രി​ച്ച ബോ​ട്ടാ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്. 

നൈജീരിയയില്‍ ചാവേര്‍ ആക്രമണം; 10 മരണം

നൈജീരിയയിലെ വടക്കുകിഴക്കൻ നഗരമായ മൈദുഗുരിയിൽ മുസ്‌ലിം ആരാധനാലയത്തിനു നേരെയുണ്ടായ ചാവേർ ആക്രമണത്തിൽ പത്തു പേർ മരിച്ചു

Page 1 of 301 2 3 4 5 6 30