ട്രം​പി​ന്റെ മു​ഖ്യ ഉ​പ​ദേ​ഷ്ടാ​വ് സ്ഥാ​ന​ത്തു​നി​ന്ന് സ്റ്റീ​വ് ബാ​ന​ൻ  രാ​ജി​വ​ച്ചു

Web Desk

യു​എ​സ് പ്ര​സി​ഡ​ന്റ് ഡൊ​ണാൾ​ഡ് ട്രം​പി​ന്റെ മു​ഖ്യ ഉ​പ​ദേ​ഷ്ടാ​വ് സ്ഥാ​ന​ത്തു​നി​ന്ന് സ്റ്റീ​വ് ബാ​ന​ൻ  രാ​ജി​വ​ച്ചു. ട്രം​പു​മാ​യു​ള്ള അ​ഭി​പ്രാ​യ വ്യ​ത്യാ​സ​ത്ത തു​ട​ർ​ന്നാ​ണ് ബാ​ന​ൻ പു​റ​ത്തു​പോ​കു​ന്ന​തെ​ന്നാ​ണ് സൂ​ച​ന. വെ​ള്ളി​യാ​ഴ്ച ഇ​ത് സം​ബ​ന്ധി​ച്ച് വൈ​റ്റ്ഹൗ​സ് മാ​ധ്യ​മ​ങ്ങ​ൾ​ക്ക് പ്ര​സ്താ​വ​ന ന​ൽ​കി. ബാ​ന​ന്‍റെ രാ​ജി​ക്ക് വൈ​റ്റ്ഹൗ​സി​ൽ​നി​ന്നു സ​മ്മ​ദ്ദ​മു​ണ്ടാ​യി​രു​ന്നെ​ന്നാ​ണ് ല​ഭി​ക്കു​ന്ന സൂ​ച​ന.

വെനസ്വേലയില്‍ ജയിലില്‍ കലാപം; 37 തടവുകാര്‍ കൊല്ലപ്പെട്ടു; 14 ഉദ്യോഗസ്ഥര്‍ക്ക് പരിക്ക്

വെനസ്വേലയില്‍ ജയിലില്‍ കലാപം. സംഘര്‍ഷത്തിലും വെടിവയ്പിലും 37 പേര്‍ കൊല്ലപ്പെട്ടു. ആമസോണാസ് സംസ്ഥാനത്തെ പ്യുരട്ടോ അജാകൂച്ചോയിലെ ജയിലിലാണ് സംഭവമുണ്ടായത്. രണ്ടു വിഭാഗം തടവുകാര്‍ തമ്മിലാണ് ഏറ്റുമുട്ടലുണ്ടായത്. 14 ഉദ്യോഗസ്ഥര്‍ക്കും സംഘര്‍ഷത്തില്‍ പരിക്കേറ്റു. സംഭവത്തില്‍ അന്വേഷണം പ്രഖ്യാപിച്ചതായി സംസ്ഥാന ഗവര്‍ണര്‍ അറിയിച്ചു.

ഹിസ്ബുല്‍ മുജാഹിദ്ദീനെ അമേരിക്ക വിദേശ ഭീകരസംഘടനയായി പ്രഖ്യാപിച്ചു; പൗരന്‍മാര്‍ സംഘടനയുമായി ഇടപാട് നടത്തുന്നത് നിയമവിരുദ്ധമെന്ന് മുന്നറിയിപ്പ്‌

ഹിസ്​ബുൽ മുജാഹിദ്ദീനെ അമേരിക്ക വിദേശ ഭീകരസംഘടനയായി പ്രഖ്യാപിച്ചു. പാകിസ്​താൻ കേന്ദ്രമായി പ്രവർത്തിക്കുന്ന ഹിസ്ബുല്‍ മുജാഹിദ്ദീന്‍  1989ലാണ് രൂപവത്​കരിച്ചത്. കശ്​മീരിൽ പ്രവർത്തിക്കുന്ന ഏറ്റവും വലിയ ഭീകരസംഘടനയാണെന്ന്​ സ്​റ്റേറ്റ്​ ഡിപ്പാർട്ടുമെന്റ്​ പ്രസ്​താവനയിൽ പറയുന്നു.

യുഎസില്‍ ഹെലികോപ്റ്റര്‍ തകര്‍ന്ന് രണ്ട് പൊലീസുകാര്‍ മരിച്ചു

യുഎസിലെ വി​ർ​ജീ​നി​യ സ്റ്റേ​റ്റ് പൊ​ലീ​സ് ഹെ​ലി​കോ​പ്റ്റ​ർ ത​ക​ർ​ന്ന് ര​ണ്ടു പേ​ർ മ​രി​ച്ചു. അ​ൽ​ബ​ർ​മെ​യി​ൽ കൗ​ണ്ടി​യി​ലെ ഗോ​ൾ​ഫ് കോ​ഴ്സി​ന് സ​മീ​പ​മാ​ണ് ഹെ​ലി​കോ​പ്റ്റ​ർ ത​ക​ർ​ന്നു വീ​ണ​ത്. 

ഡോക് ലാം: ഇന്ത്യയുടെ നിലപാട് പക്വതയുള്ളതെന്ന് അമേരിക്ക

ഡോക് ലാം വിഷയത്തില്‍ ഇന്ത്യയുടെ നിലപാട് പക്വതയുള്ളതെന്ന് അമേരിക്ക. പക്വതയുള്ള ശക്തിയായാണ് ഇന്ത്യ പെരുമാറുന്നതെന്നും അമേരിക്കന്‍ പ്രതിരോധ വക്താവ് ജെയിംസ് ആര്‍ ഹോംസ് വിലയിരുത്തി. എന്നാല്‍ ചൈനയുടെ പെരുമാറ്റം പിടിവാശിക്കാരനായ കൗമാരക്കാരനെ പോലെയാണെന്നും അദ്ദേഹം പറഞ്ഞു. യു എസ് നേവല്‍ വാര്‍ കോളേജിലെ പ്രൊഫസറാണ് ജെയിംസ്.

പരസ്പരം പോര്‍വിളി ശക്തമാക്കി ട്രംപും ഉത്തരകൊറിയ ഭരണകൂടവും; യുഎസ് സൈന്യം ആക്രമണത്തിന് സജ്ജമെന്ന് ട്രംപ്; ആണവയുദ്ധത്തിലേക്കെന്ന് ഉത്തര കൊറിയ

പരസ്പരം പോര്‍വിളി ശക്തമാക്കി യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും ഉത്തരകൊറിയ ഭരണകൂടവും. യുഎസ് സൈന്യം ആക്രമണത്തിനു സജ്ജമായെന്നാണ് ഇന്നലെ ട്രംപ് മുന്നറിയിപ്പു നല്‍കിയത്. കൊറിയന്‍ ഉപദ്വീപിനെ ആണവയുദ്ധത്തിലേക്കാണു ട്രംപ് നയിക്കുന്നതെന്ന് ഉത്തര കൊറിയ ആരോപിച്ചു.

യുഎസ് സൈന്യം പൂര്‍ണ സജ്ജം; ഉത്തരകൊറിയയ്ക്ക് ശക്തമായ മുന്നറിയിപ്പുമായി ട്രംപ്

ഉത്തരകൊറിയയെ വെല്ലുവിളിച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഉത്തര കൊറിയയ്‌ക്കെതിരെ യുഎസ് സൈന്യം പൂര്‍ണ സജ്ജമെന്ന് ട്രംപ് ട്വിറ്ററിലൂടെ മുന്നറിയിപ്പ് നല്‍കി

യുദ്ധഭീഷണി അവസാനിപ്പിച്ചില്ലെങ്കില്‍ ഗുവാമിലെ അമേരിക്കന്‍ സൈനിക താവളം ആക്രമിക്കുമെന്ന മുന്നറിയിപ്പുമായി ഉത്തരകൊറിയ

യുദ്ധഭീഷണി അവസാനിപ്പിച്ചില്ലെങ്കില്‍ ഗുവാമിലെ അമേരിക്കന്‍ സൈനിക താവളം ആക്രമിക്കുമെന്ന് ഉത്തരകൊറിയയുടെ മുന്നറിയിപ്പ്. കൊറിയയെ തകര്‍ക്കുമെന്ന യുഎസ് പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപിന്റെ ഭീഷണിക്കാണ് മറുപടി നല്‍കിയിരിക്കുന്നത്. മധ്യദൂര ഹ്വസോങ്-12 മിസൈല്‍ പ്രയോഗിക്കുമെന്നും ഉത്തരകൊറിയ മുന്നറിയിപ്പ് നല്‍കി. ഭരണത്തലവന്‍ കിം ജോങ് ഉന്‍ ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കുമെന്നും ഉത്തര കൊറിയന്‍ വാര്‍ത്താ ഏജന്‍സി വ്യക്തമാക്കി.

ട്രംപിന്റെ മകള്‍ ഇവാന്‍ക ഹൈദരാബാദിലെത്തും

അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ മകളും ഉപദേശകയുമായ ഇവാന്‍ക നവംബറില്‍ ഇന്ത്യയിലെത്തും. ഗ്ലോബല്‍ എന്റര്‍പ്രണര്‍ഷിപ്പ് സമ്മിറ്റില്‍ പങ്കെടുക്കാനുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ക്ഷണം സ്വീകരിച്ചാണ ഇവാന്‍കയുടെ സന്ദര്‍ശനം.

ഒബാമയുടെ പിറന്നാളിന് പൊതു അവധി

മുന്‍ യുഎസ് പ്രസിഡന്റ് ബരാക് ഒബാമയുടെ പിറന്നാളിന് അദ്ദേഹത്തിന്റെ സംസ്ഥാനമായ ഇല്ലിനോയിയില്‍ പൊതു അവധി പ്രഖ്യാപിച്ചു. ഇല്ലിനോയ് ഗവര്‍ണര്‍ ബ്രൂസ് റണ്ണറാണ് ഇതു സംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്. ഓഗസ്റ്റ് നാലാണ് ഒബാമയുടെ പിറന്നാള്‍ ദിനം. 2018 ഓഗസ്റ്റ് നാലുമുതല്‍ ഇത് പ്രാബല്യത്തില്‍ വരുമെന്നും ഗവര്‍ണറുടെ ഉത്തരവില്‍ വ്യക്തമാക്കിയിട്ടുണ്ട്.

Page 1 of 1491 2 3 4 5 6 149