ഒമ്പതാം നിലയില്‍ നിന്ന് യുവതി രണ്ടാം നിലയിലേക്ക് വീണു; എഴുന്നേല്‍ക്കാന്‍ ശ്രമിക്കുന്നതിനിടെ വീണ്ടും താഴേയ്ക്ക്; ഞെട്ടിക്കുന്ന വീഡിയോ (വീഡിയോ)

Web Desk

കെട്ടിടത്തിന് മുകളില്‍ നിന്ന് വീണ യുവതിക്ക് അത്ഭുതകരമായ രക്ഷപ്പെടല്‍. ചൈനയിലെ യാന്‍ഷു പ്രവിശ്യയിലെ ഒരു ബഹുനില ഹോട്ടലിലാണ് അപകടം നടന്നത്. ഒരു കെട്ടിടത്തിന്റെ മുകളില്‍ നിന്നു രണ്ടു പ്രാവശ്യമാണ് യുവതി താഴേക്ക് വീണത്. അപകടത്തിന്റെ ഞെട്ടിപ്പിക്കുന്ന വിഡിയോയും പുറത്തു വന്നിട്ടുണ്ട്. കെട്ടിടത്തിന്റെ ഒന്‍പതാം നിലയില്‍ നിന്നും രണ്ടാം നിലയിലേക്കാണ് ഇവര്‍ ആദ്യം വീണത്. ഗുരുതരമായി പരിക്കേറ്റിരുന്നുവെങ്കിലും ഇവര്‍ക്ക് ജീവനുണ്ടായിരുന്നു. രണ്ടാം നിലയിലേക്ക് വീണ ഇവര്‍ എഴുന്നേല്‍ക്കാന്‍ ശ്രമിച്ച് നിലത്തു കൂടി നിരങ്ങിയപ്പോള്‍ നിലത്തേക്കു രണ്ടാമതും വീഴുകയായിരുന്നു.

കടുത്ത വേദനയുമായെത്തിയ യുവാവിന്റെ ചെവിയ്ക്കുള്ളില്‍ 26 പാറ്റകള്‍; ഞെട്ടലോടെ ഡോക്ടര്‍മാര്‍ (വീഡിയോ)

ചെവിയിലും കണ്ണിലും പ്രാണികളും മറ്റും വീഴുന്നത് സ്വാഭാവികമാണ്. എന്നാല്‍ അതിനെ പെട്ടെന്ന് തന്നെ എടുത്ത് കളയാറുമുണ്ട്. എന്നാല്‍ ഇവിടെ ഒരു യുവാവിന് സംഭവിച്ചത് ഞെട്ടിക്കുന്ന തരത്തിലുള്ളതാണ്. സഹിക്കാനാവാത്ത ചെവി വേദന കാരണം ആശുപത്രിയിലെത്തിയ യുവാവിനെ പരിശോധിച്ച ഡോക്ടര്‍മാര്‍ ഞെട്ടി. കാരണം അദ്ദേഹത്തിന്റെ ചെവിക്കുള്ളില്‍ പാറ്റയായിരുന്നു. ഒരു പാറ്റയായിരുന്നില്ല താമസമാക്കിയത് ഒരു പറ്റം കൂടുകൂട്ടിയിട്ടുണ്ടായിരുന്നു ചെവിയില്‍. മൊത്തം ഇരുപത്തിയാറ് പാറ്റകളാണ് അയാളുടെ ചെവിയില്‍ ഉണ്ടായിരുന്നത്. ചൈന സ്വദേശിയായ ലീ എന്ന പത്തൊമ്പതുകാരനാണ് ഈ ദുരനുഭവമുണ്ടായത്.

ദലൈലാമയുടെ നിയന്ത്രണം ഇല്ലാതാക്കാന്‍ പുതിയ തന്ത്രവുമായി ചൈന; ജീവിക്കുന്ന ബുദ്ധന്‍മാരെ രംഗത്തിറക്കുന്നു

ടിബറ്റന്‍ ആത്മീയ നേതാവ് ദലൈലാമയുടെ നിയന്ത്രണം ഇല്ലാതാക്കാന്‍ പുതിയ തന്ത്രവുമായി ചൈന രംഗത്തിറങ്ങുന്നു. 60 ബുദ്ധിസ്റ്റുകളെ ജീവിക്കുന്ന ബുദ്ധന്‍മാരാക്കാനാണ് ചൈനയുടെ പദ്ധതി. ഇതിനായി ചൈനയിലെ മതകാര്യ വകുപ്പ് അനുമതി നല്‍കി.

നേപ്പാള്‍ തെരഞ്ഞെടുപ്പില്‍ കമ്യൂണിസ്റ്റ് സഖ്യത്തിന് ചരിത്ര വിജയം

നേപ്പാള്‍ പാര്‍ലമെന്റ് പ്രവിശ്യ സഭകളിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ ചരിത്ര വിജയവുമായി കമ്യൂണിസ്റ്റ് സഖ്യം. തെരഞ്ഞെടുപ്പിന് മുമ്പുണ്ടാക്കിയ കമ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് നേപ്പാള്‍(മാവോയിസ്റ്റ്), കമ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് നേപ്പാള്‍യുണെറ്റഡ് മാര്‍ക്‌സിസ്റ്റ് ലെനിനിസ്റ്റ്) സഖ്യമാണ് നിലവിലെ കോണ്‍ഗ്രസ് സഖ്യത്തെ പിന്നിലാക്കി ചരിത്ര വിജയം നേടിയത്. 106 സീറ്റിലാണ് സഖ്യം വിജയിച്ച് കയറിയത്. ആകെയുള്ള 165 സീറ്റിലേക്ക് നടന്ന മത്സരത്തിന്റെ ഫലം പൂര്‍ണമായും പുറത്ത് വന്നപ്പോള്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് നേപ്പാള്‍യുണെറ്റഡ് മാര്‍ക്‌സിസ്റ്റ് ലെനിനിസ്റ്റ്(സി.പി.എന്‍യു.എം.എല്‍) സഖ്യത്തിന് 74 സീറ്റും, കമ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് നേപ്പാള്‍മാവോയിസ്റ്റ്(സി.പി.എന്‍ മാവോയിസ്റ്റ്) സംഖ്യത്തിന് 32 സീറ്റുമാണ് ലഭിച്ചത്. ഇതോടെ 275 അംഗ പാര്‍ലമെന്റില്‍ വ്യക്തമായ ഭൂരിപക്ഷം ഇവര്‍ക്ക് ലഭിക്കുകയും ചെയ്തു.

ദോക്‌ലാം പ്രശ്‌നം പരിഹരിച്ചത് ഇന്ത്യയുമായുള്ള ഉഭയകക്ഷി ബന്ധത്തിന്റെ പ്രാധാന്യം പ്രതിഫലിപ്പിക്കുന്നുവെന്ന് ചൈന

ദോക്‌ലാം പ്രശ്‌നം നയതന്ത്ര തലത്തില്‍ പരിഹരിച്ചത് ഇന്ത്യയുമായുള്ള ഉഭയകക്ഷി ബന്ധത്തിന്റെ പ്രാധാന്യമാണ് പ്രതിഫലിപ്പിക്കുന്നതെന്ന് ചൈനീസ് വിദേശകാര്യ മന്ത്രി വാംഗ് യിഹാസ് പറഞ്ഞു

അഴിമതി ആരോപണം: ചൈനാ-പാക് സാമ്പത്തിക ഇടനാഴിക്കുള്ള സാമ്പത്തിക സഹായം ചൈന നിര്‍ത്തി

ചൈനാ-പാക് സാമ്പത്തിക ഇടനാഴിക്കുള്ള സാമ്പത്തിക സഹായം ചൈന താല്‍ക്കാലികമായി നിര്‍ത്തി. പദ്ധതിയുമായി ബന്ധപ്പെട്ട് അഴിമതി ആരോപണം ഉയര്‍ന്ന സാഹചര്യത്തിലാണ് മൂന്ന് പ്രധാന റോഡുകള്‍ക്കായുള്ള സാമ്പത്തിക സഹായം താല്‍ക്കാലികമായി നിര്‍ത്തിവെക്കാന്‍ ചൈന തീരുമാനിച്ചത്. അമ്പത് ബില്ല്യണ്‍ ഡോളറാണ് പദ്ധതിയുടെ ചെലവായി കണക്കാക്കിയിരുന്നത്.

കംപ്യൂട്ടര്‍ പോലും തോറ്റുപോകും ഈ പെണ്‍കുട്ടിയ്ക്ക് മുന്നില്‍; ലോകത്തിലെ ഏറ്റവും മനോഹരമായ കൈയക്ഷരവുമായി പ്രകൃതി

പഠിക്കുന്ന സമയത്ത് കൈയക്ഷരം മോശമായതിന് ചീത്തകേള്‍ക്കാത്തവരായിട്ടാരുമുണ്ടാവില്ല. അധ്യാപകരുടെയും മാതാപിതാക്കളുടെയും ചീത്തപറച്ചിലിന്റെ പ്രധാന കാരണങ്ങളിലൊന്നാണ് ഇത്. മനോഹരമായ കൈയക്ഷരം മറ്റുള്ളവരില്‍ ആകാംക്ഷയും കണ്ണിന് കുളിര്‍മയും ആണ്. അതിന് വേണ്ടി സ്‌കൂളില്‍ കൈയെഴുത്ത് മത്സരം വരെ നടക്കാറുണ്ട്. എന്നാല്‍ എല്ലാവര്‍ക്കും കിട്ടുന്ന ഒരു ഭാഗ്യമല്ല നല്ല കൈയക്ഷരം. പക്ഷെ ഈ പെണ്‍കുട്ടി തികച്ചും വ്യത്യസ്തമായ കുട്ടിയാണ്. നേപ്പാള്‍ സ്വദേശിയായ പ്രകൃതി മല്ല എന്ന പെണ്‍കുട്ടി തന്റെ കൈയക്ഷരം കൊണ്ട് ലോകത്തെ ഞെട്ടിച്ചിരിക്കുകയാണ്. കാരണം മറ്റുള്ളവരില്‍ അത്രയ്ക്കും ഈ കുട്ടിയുടെ കൈയക്ഷരം വേറിട്ട് നില്‍ക്കുന്നു.

ത്രിദിന സന്ദര്‍ശനത്തിനായി മാര്‍പാപ്പ ഇന്ന് ബംഗ്ലാദേശിലെത്തും; മ്യാന്‍മര്‍ ദൗത്യം നയതന്ത്രവിജയം

ത്രിദിന സന്ദര്‍ശനത്തിനായി ഫ്രാന്‍സിസ് മാര്‍പാപ്പ ഇന്ന് ഉച്ചയ്ക്ക് ശേഷം ബംഗ്ലാദേശിലെത്തും.

റോഹിങ്ക്യന്‍ പ്രശ്‌നം രൂക്ഷമായിരിക്കെ നാല് ദിവസത്തെ സന്ദര്‍ശനത്തിനായി മാര്‍പാപ്പ മ്യാന്‍മറിലെത്തി

നാല് ദിവസത്തെ സന്ദര്‍ശനത്തിനായി ഫ്രാന്‍സിസ് മാര്‍പാപ്പ മ്യാന്‍മറിലെത്തി. റോഹിങ്ക്യന്‍ പ്രശ്‌നം രൂക്ഷമായിരിക്കുന്ന സാഹചര്യത്തില്‍ കത്തോലിക്കാ സഭയുടെ പരമാധ്യക്ഷന്റെ മ്യാന്‍മര്‍ സന്ദര്‍ശനത്തിന് പ്രാധാന്യമേറെയാണ്. നാളെ രാഷ്ട്ര നേതാക്കളുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തും. റോഹിങ്ക്യന്‍ മുസ്ലീങ്ങള്‍ നേരിടുന്ന ഭീഷണിയെക്കുറിച്ച് അദ്ദേഹത്തിന്റെ അഭിപ്രായമെന്തെന്ന് അറിയാനാണ് ആഗോളസമൂഹം കാത്തിരിക്കുന്നത്. അതേ സമയം, മ്യാന്‍മറില്‍ രോഹിങ്ക്യന്‍ അഭയാര്‍ഥികളെയും അവരുടെ പ്രതിനിധികളെയും മാര്‍പാപ്പ കാണില്ലെന്നാണ് റിപ്പോര്‍ട്ട്.

ജനകീയ പ്രക്ഷോഭത്തിനൊടുവില്‍ പാക് നിയമമന്ത്രി സാഹിദ് ഹമീദ് രാജിവെച്ചു

ജനകീയ പ്രക്ഷോഭത്തിനൊടുവില്‍ പാകിസ്താന്‍ നിയമമന്ത്രി സാഹിദ് ഹമീദ് രാജിവെച്ചു. തെരഞ്ഞെടുപ്പ് നിയമഭേദഗതിയെ ചൊല്ലി സാഹിദ് ഹമീദ് രാജിവെക്കണമെന്നാവശ്യപ്പെട്ട് പാകിസ്താനില്‍ മൂന്ന് ആഴ്ചയോളമായി വന്‍ പ്രക്ഷോഭമാണ് നടന്നുവന്നത്. സമരക്കാരെ പിരിച്ചുവിടാന്‍ ശനിയാഴ്ച പൊലീസ് വെടിവെപ്പ് നടത്തിയിരുന്നു. ഇതില്‍ ആറ് പേര്‍ കൊല്ലപ്പെടുകയും ഇരുനൂറോളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.ഞായറാഴ്ച അര്‍ദ്ധ രാത്രി സര്‍ക്കാരും സമരക്കാരും തമ്മില്‍ നടത്തിയ ചര്‍ച്ചയിലാണ് നിയമമന്ത്രി രാജിവെക്കാന്‍ തീരുമാനമായത്.